നഷ്ടപ്പെട്ട വസന്തം
രാത്രിയുടെ മൂന്നാം യാമത്തില്‍ പോലും ഡോ.അശ്വതിവര്‍മ്മയ്ക്കു ഉരങുവാന് കഴിഞ്ഞില്ല . മനസ്സിനേറ്റ ആഖാ ആഘാതത്തിന്റെ പ്രതിഫലന രശ്മികള് ഉറക്കത്തെ തടയുന്നു. മനസ്സിപ്പോഴും ചുട്ടുപൊള്ളുന്നു. ഒന്നുറങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മനസ്സൊന്നാറി തണുക്കുമായിരുന്നെന്ന് അവള് വിശ്ശ്വസിച്ചു. മുരിക്കുള്ളിലെ ചുവരുകളില് നിന്ന് ആ വാക്കുകള് വീണ്ടും ഒരു ഗര്‍ജ്ജനത്തോടെ പുറത്തേക്കു വരുന്നു. കണ്ണടക്കുമ്പോള് കൈകള് ചൂണ്ടിക്കൊണ്ടലറുന്ന ആ രുപം മുന്നില് തെളിയുന്നു. ഇങനെ ഒരവസ്ത ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെങ്കിലും കണ്ടുമുട്ടുമന്ന് വിസ്വസിച്ചിരുന്നു. പക്ഷെ അത് മനസ്സിന്റെ അഗാധതലങളെപ്പോലും കുത്തിമുറിവേല്പിച്ചുകൊണ്ടു ആഴ്ന്നിറങുന്ന മുള്‍മുനയാകുമെന്നു കരുതിയിരുന്നില്ല. സമൂഹത്തിന്റെ മുന്നില് നിന്ദിക്കപ്പെടും, ആരുടെയും മുഖത്തു നോല്ക്കുവാന് വയ്യ! ശരിക്കും ആരുടെ പക്ഷത്താണ് തെറ്റ്? ഇരുവര്ക്കും സ്വന്തം ഭാഗങളെ ന്യായീകരിക്കുവനുള്ള വസ്തുതകളുണ്ട്, പരസ്പരം കുറ്റാരോപണങള് നടത്തി സ്വന്തം ഭാഗം ബലപ്പെടുത്തുവാന് ശ്രമിച്ചു. പക്ഷെ ഇനിയും ഒരു അങ്കത്തിനുള്ള ബാല്യം തനിക്കില്ല. അകലെ ഒരു ഒറ്റയാനെ പോലെ തല പൊക്കി നില്ക്കുന്ന ഒരാല്മരം. അതിന്റെ...