Posts

Showing posts from 2008

കുറച്ച് ടെന്‍ഗിസ് കാഴചകള്‍.

Image
ഇത് ഞാന്‍.. എങ്ങനുണ്ട്??? വൈകിട്ടെന്താ പരിപാടി???? "ഇത് തന്നെ" !!! Saturday after 11 PM സമ്മര്‍ കാലത്തരങ്ങേറുന്ന ബെല്ലി ഡാന്‍സ് മഞ്ഞ് പാടത്തൊരു സായാഹ്ന സവാരി. അഗ്നി സേനാ വിഭാഗത്തിന്റെ കലാ പ്രകടനം. മരചില്ലയെ പ്രണയിച്ച മഞ്ഞ് തുള്ളികള്‍. മഞ്ഞ് കാലത്തെ ഒരു വഴിയോര കാഴ്ച. പ്ലാന്റ്റ്, ഒരു രാത്രി കാഴ്ച. ഇതിലൊരിടത്തായിരുന്നു എന്റെ താമസം.

ശിവതാണ്ഡവം

രണ്‍ടു മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരവധിക്കാലം. പ്രസവാനന്തര ശ്രുശൂഷയുമായി ഭാര്യ ഭാര്യാഗൃഹത്തിലും, സഹോദരീ പുത്രന്മാരെ മര്യാദ പഠിപ്പിക്കാനായി അച്ഛനും അമ്മയും പെങ്ങളോടൊപ്പം മസ്കറ്റിലും. (രണ്ടു മാസത്തിനുള്ളില്‍ അച്ഛനും അമ്മയും മര്യാദ പഠിച്ച് ഫ്ലൈറ്റ് കയറിയത് യാഥാര്‍ത്ഥ്യം) വീട്ടില്‍ ഞാനും എനിക്ക് കൂട്ടിന് എന്റെ ഒരു കസിന്‍ ബ്രദറും. അവന്‍ എന്നേക്കാള്‍ പത്ത് പന്ത്രണ്ട് വയസ്സിനിളയതാണങ്കിലും കയ്യിലിരിപ്പിന് എന്നേക്കാള്‍ ഇരുപത് വര്‍ഷം മുന്നിലാണെന്നാണ് നാട്ടില്‍ പെണ്‍മക്കളുള്ള തന്തമാര്‍ പറയുന്നത്. ഭാര്യമാര്‍ പ്രസവിച്ച് കിടക്കുമ്പോഴാണല്ലോ പൊതുവേ ഭര്‍ത്താക്കന്മാരല്പം സ്വാതന്ത്ര്യം അനുഭവിക്കുന്നതും പോക്രിത്തരങ്ങള്‍ കാണിക്കുന്നതും. അങ്ങനെ ഞാനും ഒന്നാഘോഷിക്കാന്‍ തീരുമാനിച്ചു. പൊകുന്ന വഴിക്ക് ദുബായില്‍ നിന്ന് വാങ്ങിയ ഒരു ജോണിവാക്കറും, ഹോട്ടല്‍ ഡബ്ലൂണില്‍ നിന്നും വാങ്ങിയ ബീഫ് ചില്ലിയുമായി ഞാനിരുന്നു - എനിക്ക് കുട്ടിന് നമ്മുടെ കസിന്‍ പയ്യനും. വീട്ടിലെ നിയമമനുസരിച്ച് ചേട്ടനും അനിയനും ഒരുമിച്ചിരുന്നു ഒരിക്കലും വെള്ളമടിക്കാന്‍ പാടില്ലായെന്നുള്ളതാണ്. എന്നാലും എനിക്കവനേയും അവനെന്നേയും നന്നായി അറിയാവുന്നത് കൊണ്ട്

കസാഖ്സ്ഥാനോട് വിടപറയുമ്പോള്‍ !!!

ഒരു യാത്രാമൊഴികൂടി ചൊല്ലുവാന്‍ വീണ്ടും സമയമായി. കസാഖ്സ്ഥാനിലെ ടെന്‍‌ഗിസ് എണ്ണ പാടത്തോട് വിടപറയാനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം മുപ്പത്തി ഒന്നാം തീയതി അത്തിറവുവില്‍ നിന്നും എയര്‍ അസ്താന ഇസ്താംബൂളിലേക്ക് പറന്നുയരുമ്പോള്‍, താത്ക്കാലികമായിട്ടാണൊ ? ശാശ്വതമായിട്ടാണൊ എന്നറിയില്ല. എന്നിരുന്നാലും ഒരു വിടപറച്ചില്‍ പൂര്‍ണ്ണമാകും. രണ്ടാഴ്ചയുടെ ദൈര്‍ഘ്യം പോലും തോന്നാത്ത വിധം രണ്ടു വര്‍ഷം കൊഴിഞ്ഞുപോയി-ഒത്തിരി നല്ല ഓര്‍മ്മകളുമായി. വിവിധ രാജ്യങ്ങളില്‍ നിന്നും വൈവിധ്യമാര്‍ന്ന സംസ്കാരവും പേറിവന്നവര്‍ ഒരുമിച്ച് ഒരുമിച്ച് ഒരു ലക്ഷ്യത്തിനുവേണ്ടി ഒരു കൊച്ചു ഗ്രാമത്തില്‍ ഒത്തുകുടി. ഒത്തിരി പുതിയ സുഹൃത്തുക്കള്‍, ഒത്തിരിയൊത്തിരി നല്ല അനുഭവങ്ങള്‍, ഒത്തിരി കാഴ്ച്കള്‍ ഇവയൊന്നും അത്ര പെട്ടെന്ന് മനസ്സില്‍ നിന്നും മായുമെന്ന് തോന്നുന്നില്ല. ആരോടൊക്കെ നന്ദി പറയണമെന്നറിയില്ല. ഇവിടെയെത്താന്‍ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച എന്റെ നല്ല മലയാളി സുഹൃത്തുക്കളോടാണൊ? ജീവിതത്തില്‍ വലിയോരു സാമ്പത്തികവും സാങ്കേതികവും സാംസ്കാരികവുമായ വിപ്ലവത്തിനു കുറച്ചെങ്കലും സഹായിച്ച അമേരിക്കന്‍ എണ്ണക്കമ്പനിയോടാണൊ? അതൊ, ഞങ്ങളെയൊക

അറബിയച്ചായന്റെ പ്രാര്‍‌ത്ഥന......

എങ്ങനെയാണ് ചാക്കോച്ചായന് അറബിയച്ചായന്‍ എന്ന് പേരു വന്നതെന്ന് എനിക്കറിയില്ല. പക്ഷെ, ആരെങ്കിലും ചാക്കോച്ചായന്‍ കേള്‍ക്കെ അറബിയച്ചായന്‍ എന്ന് വിളിച്ചാല്‍ നല്ല കട്ട തെറി കേള്‍ക്കും എന്നുള്ളത് എനിക്ക് നന്നായി അറിയാം. കുറച്ച കാലം ഗള്‍ഫിലെവ്വിടെയെങ്കിലും ജോലി ചെയ്യുക, ആ കാശ് തീരുന്നത് വരെ നാട്ടില്‍ നില്‍ക്കുക, ഇതാണ് ചാക്കോച്ചായന്റെ ഒരു ലൈഫ് സ്റ്റൈല്‍. അങ്ങനെ നാട്ടില്‍ നിന്ന് നട്ടം തിരിയുന്നിതിനടയിലാണ് ചാക്കോച്ചന് സൗദിയിലൊരു കമ്പനിയില്‍ പണി വീണു കിട്ടിയത്. ചാക്കോച്ചയാന്‍ വീണ്ടൂം പെട്ടിമുറുക്കി സൗദിയിലേക്ക് പോകാന്‍ പാസ്പോര്‍ട്ട് പൊടിതട്ടിയെടുത്തു. ഒരു ദിവസം സൗദിയിലെ ദമാമിലുള്ള കിങ് ഫഹ്ദ് ഇന്റെര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്ത ഒരു എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ചാക്കോച്ചനും ഉണ്ടായിരുന്നു. ദമാം എയര്‍പോര്‍ട്ടിലെ കസ്റ്റംസിലൂടെ കടന്നു വന്ന അറബിയച്ചായനെ താടി നീട്ടിവളര്‍ത്തിയ മുറി പാന്റിട്ട, കയ്യില്‍ ജപമാല തിരികിക്കൊണ്ടിരുന്ന ഒരു മുത്തവ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ശരിക്കൊന്നു പരിശോധിച്ചു. അറബിച്ചായന്റെ പെട്ടി തപ്പിയ അറബി കയ്യില്‍ തട്ടിയ സാധനങ്ങള്‍ കണ്ട് ഞെട്ടി അലറി. തീയില്‍ തൊട്ടത് പോലെ കൈ പിന്നോട്ട്

Bankruptcy Concept - ലഘുവായി

Of course,It is not my creation. It has been send by Mr. Prasad Thomas, Capstocks. Thank you Mr. Prasad, with your permission it is publishing for the boolokam. പോസ്റ്റ് ചെയ്തിട്ട് കുറേ സമയമായി, ഇതുവരെ കാണാത്തതിനാല്‍ വീണ്ടും പോസ്റ്റ് ചെയ്യുന്നു. ________________________________________________________________________________ Once there was a little island country. The "land" of this country was the tiny island itself. The total money in circulation was 2 dollars as there were only two pieces of 1 dollar coins circulating around. 1) There were 3 citizens living on this island country. A owned the land. B and C each owned 1 dollar. 2) B decided to purchase the land from A for 1 dollar. So, now A and C own 1 dollar each while B owned a piece of land that is worth 1 dollar. * The net asset of the country now = 3 dollars. 3) Now C thought that since there is only one piece of land in the country, and land is non producible asset, its value must definitely go up. So, he borrowed

പപ്പുവിനു ഇന്ന് ചോറൂണ്

Image
ഞങ്ങള്‍ പപ്പുവെന്ന് ചെല്ലപേരില്‍ വിളിക്കുന്ന എന്റെ മകന്‍ അര്‍‌ണവിന് ഇന്ന് കുഞ്ഞൂണാണ് കേട്ടോ. എല്ലാ അങ്കിള്‍സ് ആന്റ് ആന്റീസും വരണം കേട്ടോ!! മോന്റെ ചോറൂണിന്.

കള്ള നോട്ട്

കുറച്ച് മുന്‍പ് ഏഷ്യനെറ്റ് വാര്‍‌ത്തയില്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വന്‍ കള്ള നോട്ട് വേട്ട നടത്തിയതിനെക്കുറിച്ച് വിശാലമായി കാണിക്കുന്നത് കണ്ടു. നാളത്തെ പത്രങ്ങളും ഇത് ആഘോഷിക്കും മറ്റ് പ്രധാന വാര്‍ത്തകളൊന്നും അടുത്ത ആറ് മണിക്കൂറില്‍ ഉണ്ടായില്ലെങ്കില്‍. കുറേക്കാലം മുന്‍പ് കൊച്ചിയില്‍ കണ്ടയിനറില്‍ കള്ളനോട്ട് പിടിച്ചിരുന്നു. അന്നു അതും വാര്‍ത്താ മാധ്യമങ്ങള്‍ അഘോഷപൂര്വ്വം കൊണ്ടാടി. പക്ഷെ ആ ആഘോഷവും രണ്ടു ദിവസത്തില്‍ കൂടുതല്‍ നിന്നില്ല. ആ കണ്ടയിനര്‍ എവിടെ പോയെന്നു ആര്‍ക്കെങ്കിലും വല്ല വിവരവുമുണ്ടൊ? ഇതും അതു പോലെ തന്നെ മൂന്നാം ദിവസം എട്ടാം പേജില്‍ നാലുവരി വാര്‍ത്തയായി പണ്ടാരമടങ്ങും. വഴിയില്‍ കേട്ടത്: സണ്ണിക്കുട്ടന്‍: കേരള‍ത്തിലെന്താ വസ്തുവിനു ഇങ്ങനെ വില കൂടാന്‍ കാരണം.?? ബാബുക്കുട്ടന്‍: പാകിസ്ഥാനില്‍ നോട്ടടിക്കുന്ന പ്രസ്സും, കേരളത്തിന്റെ വടക്ക് പത്തേമാരി അടുക്കാനുള്ള സൗകര്യവും ഉള്ളിടത്തോളം കാലം വില കൂടിക്കോണ്ടേയിരിക്കും...

റെഡിഫ്ഫിനെ വിശ്വസിക്കരുതേ....

ഇതാ ഒരു വഞ്ചനയുടെ കഥ !!! റെഡിഫ്ഫ് ഷോപ്പിം‌ഗ് വഴി പാട്ടുപെട്ടി മേടിച്ച എന്റെ ഒരു സുഹൃത്തിന്റെ കഥ താഴെ വായിക്കു... Dear friends, I would like to NOTICE all of you that….. NEVER EVER USE REDIFF SHOP. They collect old/used materials through their "enabling partners "like gkplza in Hyderabad to collect poor quality materials and sell through online shop… DON'T GET CHEATED…….. SPREAD MY BITTER EXPERIENCE TO YOUR FRIENDS TOO.. we can stop them doing again… THANKS, xxxxxxxxx http://shopping.rediff.com/shop/productdisplay.jsp?prrfnbr=10265304&source=browse&frompg=mp3-player-festival Topic in detail:- I had a bitter experience with redif shopping. I wanted to share this with my friends so that further cheating can be avoided. I ordered a 4 GB MP3 player from rediff site. A nice good charming one. 4GB MP4-MP3 Music video player+FM+LCD Screen+speaker cost only 1749/- Good Haaa?.. see the picture in their web how cute it is.. haa?... worthy for 1749/-RS.... I order the mate

എന്നാലും എന്റെ സതീഷ് നായരെ....!!!!!!!!!!!

മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ… എന്ന ഹരിശ്രി യുടെ പോസ്റ്റ് വായിച്ചപ്പോള്‍, വളരെ മുന്‍പ് നടന്ന ഒരു സംഭവം ഓര്‍മ്മവന്നു. എന്നാല്‍ അതങ്ങ് പോസ്റ്റിയേക്കാം എന്നു കരുതി. ഗുജറാത്തിലെ സൂറത്തില്‍ ജോലിചെയ്യുന്ന കാലം. ഒരു ഞായറാഴ്ച വൈകുന്നേരം സര്‍ദാര്‍ ബ്രിഡ്ജില്‍ നടക്കാനിറങ്ങുന്ന ഗുജറാത്തി പെണ്‍പിള്ളാരെയും കണ്‍നിറയെ കണ്ടു തിശാലാ ഹോട്ടലില്‍ നിന്നും "തിശാലാ സ്പെഷ്യല്‍ പാവ് ബജിയും" കഴിച്ചു തിരിച്ചു കമ്പനി വക ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ ഒരു മെസ്സേജ് എന്നെയും തേടി ഗസ്റ്റ് ഹൗസ് കുക്കുന്റെ കയ്യിലിരിപ്പുണ്ടായിരുന്നു. "മഹനെ, നാളെ കാലത്തുള്ള ഫ്ലയിംഗ് റാണിയില്‍ ബോംബെയ്ക്ക് വിട്ടോ, അവിടെ റിലയന്‍സിലെ ഷട്ട് ഡൗണ്‍ പണി കഴിഞ്ഞ് തിരിച്ചു സൂറത്തില്‍ കാലു കുത്തിയാല്‍ മതി. എന്ന് സ്വന്തം സൈറ്റ് ഇന്‍ ചാര്‍ജ്." വേറെ ഏതു സൈറ്റ് ഇന്‍ ചാര്‍ജായിരുന്നാലും "കല്ലിവല്ലി" അടിക്കാം, ഇങ്ങനെ ഒരു ഷോട്ട് നോട്ടീസ് തന്നതിനു. കഴുകിയിട്ടിരിക്കുന്ന അണ്ടര്‍ വെയര്‍ ഉണങ്ങിയില്ലെന്നോ? തേക്കാന്‍ കൊടുത്ത പാന്റ് കിട്ടിയില്ലെന്നോ ഒക്കെ പറഞ്ഞ് ഒരു രണ്ട് ദിവസം നീട്ടി സമാധാനത്തോടെ പോകാം. പക്ഷെ, ഇവിടെ അടിയില്‍ ഒപ്പ് വച്ചി

അന്നദാനം മഹത് ദാനം (എത്രത്തോളം???)

കഴിഞ്ഞ ഒരു മാസം നാട്ടില്‍ നിന്നപ്പോള്‍ കണ്ട ക്ഷേത്രങ്ങളിലെ ഉതസവത്തിന്റെ നോട്ടീസുകളിലെല്ലാം അന്നദാനം ഒരു ചടങ്ങായി മാറ്റിയിരിക്കുന്നത് ശ്രദ്ധിച്ചു. അന്നദാനം നടത്തുന്നയാളിന്റെ പേരും മേല്‍‌വിലാസവും വലിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്യുവാനും മറന്നിട്ടില്ല. കസാഖിലേക്ക് തിരിച്ചു വരുന്നതിനു രണ്ട് ദിവസം മുന്‍പ് അച്ഛന്റെ കുടും‌ബ ക്ഷേത്രത്തില്‍ അപ്പച്ചിയുടെ വക അന്നദാനം. സകുടും‌ബം അന്നദാനത്തിനെത്താന്‍ അപ്പച്ചിവക ക്ഷണം. ക്ഷണം നിരസിച്ചു ദൈവ കോപം മേടിക്കേണ്ടായെന്നു കരുതി കൃത്യ സമയത്തു തന്നെ അന്നം ദാനം ചെയ്യുന്ന സമയത്ത് അമ്പലത്തിലെത്തി. അമ്പലപ്പറപ്പിലെ തിരക്ക് കണ്ട് ഞാന്‍ അമ്പരന്നിരുന്നു. അമ്പിട്ടാല്‍ കടക്കാത്ത ആള്. ‍ അമ്മ പിന്നില്‍ നിന്നു പറഞ്ഞു , എല്ലാവരും ദാനമായി കിട്ടുന്ന അന്നം മേടിക്കാനെത്തുന്നവരാണ്. ഏഴു ദിവസത്തെ ഉത്സവമുള്ള ഈ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഓരോ ഭക്തന്റെ വക അന്നദാനം നടക്കാറുണ്ട്. അതിനാല്‍ അന്നദാനം നടത്താന്‍ വേണ്ടി മാത്രം നല്ല ചിലവില്‍ ഒരു പന്തല്‍ ഇട്ടിട്ടുണ്ട്. അതിനകത്ത് അന്നത്തെ അന്നദാനം തുടങ്ങി. ആദ്യം ഇലയിട്ടു, ഇഞ്ചി, നാരങ്ങ, വാഴക്കാ ചിപ്സ്, ശര്‍ക്കര്‍പുരട്ടി, എന്നു വേണ്ട ഒരു കല്യാണത്

കണ്‍‌ട്രോള്‍ സിസ്റ്റം എഞ്ചിനീയറെ ആവശ്യമുണ്ട്.

Image
ഫോട്ടോയില്‍ കാണുന്ന പുള്ളിക്കാരന് ബാക്ക് ടു ബാക്ക് ആയി വര്‍ക്ക് ചെയ്യുവാന്‍ കണ്‍‌ട്രോള്‍ സിസ്റ്റം എഞ്ചിനീയറെ ആവശ്യമുണ്ട്. നല്ല പാക്കേജും മറ്റ് ആനുകൂല്യങ്ങളുമൊക്കെ വാഗ്ദാനം ചെയ്യുന്നു. 28/28 റൊട്ടേഷനിലാണ് ജോലി. ഇന്നലെ ഞങ്ങളുടെ ഓഫീസില്‍ നടന്ന ഒരു തമാശ