അന്നദാനം മഹത് ദാനം (എത്രത്തോളം???)
കഴിഞ്ഞ ഒരു മാസം നാട്ടില്‍ നിന്നപ്പോള്‍ കണ്ട ക്ഷേത്രങ്ങളിലെ ഉതസവത്തിന്റെ നോട്ടീസുകളിലെല്ലാം അന്നദാനം ഒരു ചടങ്ങായി മാറ്റിയിരിക്കുന്നത് ശ്രദ്ധിച്ചു. അന്നദാനം നടത്തുന്നയാളിന്റെ പേരും മേല്‍വിലാസവും വലിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്യുവാനും മറന്നിട്ടില്ല. കസാഖിലേക്ക് തിരിച്ചു വരുന്നതിനു രണ്ട് ദിവസം മുന്‍പ് അച്ഛന്റെ കുടുംബ ക്ഷേത്രത്തില്‍ അപ്പച്ചിയുടെ വക അന്നദാനം. സകുടുംബം അന്നദാനത്തിനെത്താന്‍ അപ്പച്ചിവക ക്ഷണം. ക്ഷണം നിരസിച്ചു ദൈവ കോപം മേടിക്കേണ്ടായെന്നു കരുതി കൃത്യ സമയത്തു തന്നെ അന്നം ദാനം ചെയ്യുന്ന സമയത്ത് അമ്പലത്തിലെത്തി. അമ്പലപ്പറപ്പിലെ തിരക്ക് കണ്ട് ഞാന്‍ അമ്പരന്നിരുന്നു. അമ്പിട്ടാല്‍ കടക്കാത്ത ആള്. അമ്മ പിന്നില്‍ നിന്നു പറഞ്ഞു , എല്ലാവരും ദാനമായി കിട്ടുന്ന അന്നം മേടിക്കാനെത്തുന്നവരാണ്. ഏഴു ദിവസത്തെ ഉത്സവമുള്ള ഈ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഓരോ ഭക്തന്റെ വക അന്നദാനം നടക്കാറുണ്ട്. അതിനാല്‍ അന്നദാനം നടത്താന്‍ വേണ്ടി മാത്രം നല്ല ചിലവില്‍ ഒരു പന്തല്‍ ഇട്ടിട്ടുണ്ട്. അതിനകത്ത് അന്നത്തെ അന്നദാനം തുടങ്ങി. ആദ്യം ഇലയിട്ടു, ഇഞ്ചി, നാരങ്ങ, വാഴക്കാ ചിപ്സ്, ശര്‍ക്കര്‍പുരട്ടി, എന്നു വേണ്ട ഒരു കല്യാണത്