എന്നാലും എന്റെ സതീഷ് നായരെ....!!!!!!!!!!!
മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ… എന്ന ഹരിശ്രി യുടെ പോസ്റ്റ് വായിച്ചപ്പോള്‍, വളരെ മുന്‍പ് നടന്ന ഒരു സംഭവം ഓര്‍മ്മവന്നു. എന്നാല്‍ അതങ്ങ് പോസ്റ്റിയേക്കാം എന്നു കരുതി. ഗുജറാത്തിലെ സൂറത്തില്‍ ജോലിചെയ്യുന്ന കാലം. ഒരു ഞായറാഴ്ച വൈകുന്നേരം സര്‍ദാര്‍ ബ്രിഡ്ജില്‍ നടക്കാനിറങ്ങുന്ന ഗുജറാത്തി പെണ്‍പിള്ളാരെയും കണ്‍നിറയെ കണ്ടു തിശാലാ ഹോട്ടലില്‍ നിന്നും "തിശാലാ സ്പെഷ്യല്‍ പാവ് ബജിയും" കഴിച്ചു തിരിച്ചു കമ്പനി വക ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ ഒരു മെസ്സേജ് എന്നെയും തേടി ഗസ്റ്റ് ഹൗസ് കുക്കുന്റെ കയ്യിലിരിപ്പുണ്ടായിരുന്നു. "മഹനെ, നാളെ കാലത്തുള്ള ഫ്ലയിംഗ് റാണിയില്‍ ബോംബെയ്ക്ക് വിട്ടോ, അവിടെ റിലയന്‍സിലെ ഷട്ട് ഡൗണ്‍ പണി കഴിഞ്ഞ് തിരിച്ചു സൂറത്തില്‍ കാലു കുത്തിയാല്‍ മതി. എന്ന് സ്വന്തം സൈറ്റ് ഇന്‍ ചാര്‍ജ്." വേറെ ഏതു സൈറ്റ് ഇന്‍ ചാര്‍ജായിരുന്നാലും "കല്ലിവല്ലി" അടിക്കാം, ഇങ്ങനെ ഒരു ഷോട്ട് നോട്ടീസ് തന്നതിനു. കഴുകിയിട്ടിരിക്കുന്ന അണ്ടര്‍ വെയര്‍ ഉണങ്ങിയില്ലെന്നോ? തേക്കാന്‍ കൊടുത്ത പാന്റ് കിട്ടിയില്ലെന്നോ ഒക്കെ പറഞ്ഞ് ഒരു രണ്ട് ദിവസം നീട്ടി സമാധാനത്തോടെ പോകാം. പക്ഷെ, ഇവിടെ അടിയില്‍ ഒപ്പ് വച്ചി...