Posts

Showing posts from November, 2009

ഞാനും ഖത്തറിലെത്തി.

അങ്ങനെ ഞാനും ഇങ്ങ് പോന്നു - ഖത്തറിലേക്ക്. കസാഖിലെ ഇതിഹാസവും കഴിഞ്ഞു നാട്ടിലെത്തിയ എന്നെ ആഗോള സാമ്പത്തിക മാന്ദ്യവും ക്രൂഡൊയിലിന്റെ വിലയിടുവുമൊക്കെ ഒരു വിധം ബാധിച്ചു. അതേതായാലും ഒരു കണക്കിനു നന്നായി. ഏറെക്കാലത്തിനു ശേഷം നാട്ടില്‍ കുറേക്കാലം നില്‍ക്കാന്‍ സാധിച്ചു. ബോറഡിച്ചു തുടങ്ങിയപ്പോള്‍ അധ്യാപക വേഷം കെട്ടി ഇന്‍സ്ട്രുമെന്റേഷന്‍ എന്ന സാങ്കേതിക വിദ്യയുടെ അപാര സാധ്യതകളെക്കുറിച്ച് കുറച്ച് സത്യവും അതിലേറേ കള്ളവും പറഞ്ഞു കുറേപിള്ളാരെ വഴിയാധാരമാക്കി. പിള്ളാരുടെ കയ്യില്‍ നിന്നും തല്ലുമേടിക്കുമെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. അങ്ങനെ ഒക്ടോബര്‍ 11 നു എന്റെ മുപ്പത്തി......... മത് ജന്മദിനവും ആഘോഷിച്ചു, വൈകുന്നേരത്ത് ശാര്‍ക്കര ദേവി സന്നിധിയില്‍ നില്‍ക്കുമ്പോള്‍ ഖത്തറിലേക്കുള്ള വിളി വന്നു. (ഒകടോബര്‍ 11നു മൂന്ന് പേരാണ് ഭാരതത്തില്‍ ജന്മദിനം കൊണ്ടാടുന്നത്. ഒന്ന് ഞാന്‍, പിന്നെ അമിതാഭ് ബച്ചന്‍ എന്ന ഒരു സിനിമാ നടന്‍, മൂന്നാമത്തേത് സാക്ഷാല്‍ രേഖ എന്ന സിനിമാ നടിയും അമിതാബച്ചനെ പഴയകാല ലൈനും എന്നൊക്കെ വിശേഷിപ്പിക്കം.) ഇപ്പോള്‍ റാസ് ലാഫാന്‍ എന്ന വ്യാവസായിക കേന്ദ്രത്തിലെ ഒരിടത്താണ് പണി. താമസം ദോഹയിലെ ഒരു ഹോട്ടെലില...