മക്കള്‍ മാഹാത്മ്യം
വിദേശ പര്യടനം കഴിഞ്ഞെത്തുന്ന വിലാസിനി ചേടത്തി യെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടിനു പുറത്തു ബന്ധുക്കളുടെ തിക്കും തിരക്കുമയിരുന്നു. ഗള്‍ഫിലെ നീണ്ട ആറു മാസത്തെ ഗംഭീര പ്രകടനത്തിനു ശേഷമാണു ചേടത്തി സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്.
ബന്ധുക്കള്ക്കറിയാന് ഒരുപാടുണ്ടു. ചേടത്തി ഗള്‍ഫിലു കറങാന്‍ പോയതു രാഷ്ട്രീയ കാര്യപ്പോലെ മക്കളുടെ കല്ല്യണത്തിനുള്ള പിരിവിനല്ലയിരുന്നു. കല്ല്യണം കഴിഞ്ഞു മാന്യം മര്യദക്കു ജീവിച്ചിരുന്ന ചേടത്തിയുടെ മക്കളുടെ ജീവിതം ഒരുവഴിക്കാക്കനായിരുന്നു. കുവൈറ്റില്‍ വര്ഷങളായി മര്യാദക്കു ജീവിച്ചിരുന്ന മകളേയും മരുമകനേയും തമ്മിലടിപ്പിച്ചതെങ്ങനെ? ഒറ്റ മകന്റെ ഔദാര്യത്തില്‍ കഴിഞ്ഞിരുന്ന മരുമകന്റെ അമ്മയെ കുവൈറ്റില്‍ നിന്നും രായ്ക്കു രാമാനം നാട്ടിലേക്കു കെട്ടു കെട്ടിച്ചതെങനെ? ദുബായില്‍ മനസ്സമാധാനത്തൊടെ കഴിഞ്ഞിരുന്ന മകന്റെ കുടുംബം ജീവിതം കട്ടപൊകയാക്കിയതെങനെ? അങനെ ചോദിച്ചാലും ചോദിച്ചാലും തീരാത്ത ഒരുപാടു ചോദ്യങളുടേ അക്ഷയ പാത്രവുമായി ബന്ധുക്കള്‍ വീര്‍പ്പുമുട്ടി പുറത്ത് കാത്തു നിന്നു.
വടക്കന്‍ വീരഗാധകളിലെ നായിക മാരെ പോലെ വിജയശ്രീലാളിതയായി കസ്റ്റംസ് കഴിഞ്ഞിറങി വരുന്ന ചേടത്തിയെ പ്രതീക്ഷിച്ചു നിന്ന ബന്ധുക്കള്‍ക്ക് നിരാശയായിരുന്നു ഫലം. ചേടത്തിയുടെ വരവും ചലനവും കണ്ടപ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് ഏകദേശ ധാരണയായി - "മറ്റവന്റെ ശൗര്യം പണ്ടെ പോലെ ഫലിക്കുന്നില്ല".
വീട്ടിലെത്തി വിശ്രമമൊക്കെ കഴിഞ്ഞപ്പോള്‍, അതുവരെ ശ്വാസമടക്കി നിന്ന ചേടത്തിയുടെ അനിയത്തിക്കു ഇനി പിടിച്ചു നില്ക്കാനാകില്ലെന്നു ഉറപ്പായി.
കംട്രോള് നഷ്ടപ്പെട്ട അനിയത്തി ചേടത്തിയോടു വിശേഷങളുടെ പണ്ടാരക്കെട്ടഴിക്കാന് അഭ്യര്ത്തിച്ചു.
അനിയത്തിയുടെ നിര്‍ബന്ധത്തിനു വഴങി അവസാനം ചേടത്തി തന്റെ വിഷമങള് അനിയത്തിയോടു പങ്കുവച്ചു.
"എനിക്ക് ദുബായിലുള്ള മോന്റെ കാര്യത്തിലാണു അനിയത്തി സങ്കടം. രാവിലെ ആറു മണിക്കു ജോലിക്കു പോകേണ്ട അവന് നാലു മണിക്കു എഴുന്നേറ്റു ചായ ഉണ്ടാക്കി കുടിച്ചിട്ടു അവന്റെ ഭര്യക്കുള്ളതു മാറ്റി വയ്ക്കും. ജോലിക്കു പോകുന്നതിനു മുന്‍പു അവന് എന്തെങ്കിലും കഴിച്ചാല്‍ കഴിച്ചു. അവളേഴുന്നേറ്റു അവനെന്തെങ്കിലും ചെയ്തു കൊടുക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. ഉച്ചക്കു അവന് വന്നിട്ടു വേണം ഭക്ഷണം ഉണ്ടാക്കാന്‍. അവളു ടി വി യും കണ്ടു ഇരിക്കും. അല്ലെങ്കില്‍ വല്ല പുസ്തകവും വായിച്ചു രസിക്കും. അതുമല്ലങ്കില്‍ കമ്പ്യുട്ടറിലൂടെ അവളു അവളുടേ മറ്റവന് മാരോടു ചാറ്റ് ചെയ്യും. വൈകിട്ടു വന്നാലൊ? എന്റെ കൊച്ചിനു ഒരു മിനിറ്റ് വിശ്രമിക്കാന്‍ ആ താടക സമ്മതിക്കില്ല, വീടു അടിച്ചു വാരണം, തുണിയലക്കണം. ഇതൊക്കെ കണ്ടു ഞാന്‍ എന്തെങ്കിലും പരഞ്ഞാലോ പിന്നെ അവളെന്റെ തോളില്‍ കയറും. ഇതൊന്നും കണ്ടു നില്ക്കാന് വയ്യാത്തതു കൊണ്ടാണു അനിയത്തി ഞാന്‍ എത്രയും പെട്ടെന്നു തിരിച്ചു വന്നതു".
അനിയത്തി ഒരു ദീര്‍ഘ നിശ്വാസത്തോടെ എല്ലാം കേട്ടു, പിന്നെ ചോദിച്ചു,
"കുവൈറ്റിലുള്ള മോളുടെ ജീവിതം എപ്പടി"??
ചേടത്തി ഒരു പന്ത്രണ്ട് സ്ക്വയര്‍ ഫീറ്റിലുള്ള എയര്‍ ഫുള്ളായിട്ടു അകത്തേക്കു വലിച്ചു കയറ്റി പിന്നെ റിലീസ് ചെയ്തു കൊണ്ടു പറഞ്ഞു,
"അതാണു എന്റെ ഒരു ആശ്വാസം. എന്റെ മോള്‍ടെ ഭഗ്യം. ഇതു പോലെ ഒരു മരുമകനെ കിട്ടാന്‍ പുണ്യം ചെയ്യണം. അവന് അവളെ എന്തു കാര്യമായിട്ടാണു നോക്കുന്നതെന്നു അറിയൊ? അവനു ആറു മണിക്കാണു ജോലിക്കു പോകേണ്ടതു, എന്നാലും അവന് നാലു മണിക്കു എഴുന്നേറ്റു രാവിലത്തെ ഭക്ഷണം ഉണ്ടാക്കി വയ്ക്കും. എന്തിനു പറയുന്നു, മോള്‍ക്കു ഉറക്കത്തില്‍ ശല്യമാകാതിരിക്കാന്‍ അവന് ബെഡ് റൂമിലെ ലൈറ്റ് പോലും ഇടാതെയാണു ഡ്രെസ്സ് ചെയ്തു പോകുന്നതു. ഉച്ചക്കു വന്നാലൊ, അവളെ കൊണ്ടു ഒന്നും ചെയ്യിക്കന്‍ സമ്മതിക്കില്ല. അവളോടു പറയും ടി വി കാണാനൊ, പുസ്തകം വായിക്കാനൊ അല്ലെങ്കില്‍ പോയിരുന്നു ഫ്രണ്സിനൊടു ചാറ്റ് ചെയ്യാനൊ. വൈകിട്ടു വന്നാലെത്തെ കര്യം ഒന്നും പറയണ്ട, വീട്ടിലെ എല്ലാ ജോലിയും അവനു തന്നെ ചെയ്യണം...ഗുരുവയൂരപ്പാ!!! എല്ലാം എന്റെ മോളുടെ ഭഗ്യം..."
ഇത്രയും കേട്ട അനിയത്തി അറ്റുത്തെവിടെയെങ്കിലും ഒരു കരിങ്കല്ലു കിട്ടുമൊയെന്നു തിരക്കുന്നുണ്ടായിരുന്നു..
ചേടത്തിയുടെ തലക്കിടാനാണൊ? സ്വന്തം തലക്കൊണ്ടു ചെന്നു തല്ലാനാണൊ എന്നു എനിക്കറിയില്ല....
Comments
This story is really happens in my life and still continuously going on. How much we supported our parents and relatives,they cant understand our mind and feelings.The wife means,she comes belongs and believed only husband.
But in my side whatever they said to my wife, i never mind and always support to her only. Becaz she is the only person to see all our good and bad things.
Im very much appriciating u Mr.Sunnikuttan. Keep it up.
wishes from Sanju
Just now my husband showed ur story. Great. What is ur situation in this story? And how u react?Tell me mashea.Reply us. Hats off u.
regards Mrs.Sanju
Thanks for your comments. What I said in my story, it is not only happening with you or me, it is happening with most of the kerala families. All the parents are very possessive with their daughters only, wheather she is married or not.
"ആണ്മക്കളൂടെ ഉത്തരവദിത്വം എന്നു പറയുന്നത് പെങ്ങന്മാരെ കല്ല്യാണം കഴിപ്പിച്ചയക്കുക, അവര്‍ക്ക് വീട് വച്ച് കൊടുക്കുക, പിന്നെ വരുന്ന എല്ലാ കാര്യങ്ങള്‍ക്കും അന്തസ്സും അഭിമാനവും നഷ്ടപ്പെടാത്ത് രീതിയില്‍ പണം ചിലവ് ചെയ്യുക. ചുരുക്കി പറഞ്ഞാല്‍ ആണ്മക്കള് ഒരു യന്ത്രം പോലെ പ്രവര്‍ത്തിക്കണം. അത്ര തന്നെ".
As Sanju said, we are supporting our parents and relatives. but Sanju, no one will be their to understand our feelings. we are just machines to make money for full fill the family needs.
Mrs Sanju, to be frank with you, fortunatley, the story is not really happening with my life. may be there is an another version of it. it is happening with lot of Sunnikkuttans & Sanjus.
The situation is very crucial. it is beyond the words.
Forget the past and read my new humour incidents. I am expecting your comments on that as well.
namukku chirichcu chirichu jeevikkaam.
I am still reading... Wait for my comments.
SJ
KSA