നഷ്ടപ്പെട്ട വസന്തം

രാത്രിയുടെ മൂന്നാം യാമത്തില്‍ പോലും ഡോ.അശ്വതിവര്‍മ്മയ്ക്കു ഉരങുവാന് കഴിഞ്ഞില്ല . മനസ്സിനേറ്റ ആഖാ ആഘാതത്തിന്റെ പ്രതിഫലന രശ്മികള് ഉറക്കത്തെ തടയുന്നു. മനസ്സിപ്പോഴും ചുട്ടുപൊള്ളുന്നു. ഒന്നുറങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മനസ്സൊന്നാറി തണുക്കുമായിരുന്നെന്ന് അവള് വിശ്ശ്വസിച്ചു. മുരിക്കുള്ളിലെ ചുവരുകളില് നിന്ന് ആ വാക്കുകള് വീണ്ടും ഒരു ഗര്‍ജ്ജനത്തോടെ പുറത്തേക്കു വരുന്നു. കണ്ണടക്കുമ്പോള് കൈകള് ചൂണ്ടിക്കൊണ്ടലറുന്ന ആ രുപം മുന്നില് തെളിയുന്നു. ഇങനെ ഒരവസ്ത ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെങ്കിലും കണ്ടുമുട്ടുമന്ന് വിസ്വസിച്ചിരുന്നു. പക്ഷെ അത് മനസ്സിന്റെ അഗാധതലങളെപ്പോലും കുത്തിമുറിവേല്പിച്ചുകൊണ്ടു ആഴ്ന്നിറങുന്ന മുള്‍മുനയാകുമെന്നു കരുതിയിരുന്നില്ല. സമൂഹത്തിന്റെ മുന്നില് നിന്ദിക്കപ്പെടും, ആരുടെയും മുഖത്തു നോല്ക്കുവാന് വയ്യ!

ശരിക്കും ആരുടെ പക്ഷത്താണ് തെറ്റ്? ഇരുവര്ക്കും സ്വന്തം ഭാഗങളെ ന്യായീകരിക്കുവനുള്ള വസ്തുതകളുണ്ട്, പരസ്പരം കുറ്റാരോപണങള് നടത്തി സ്വന്തം ഭാഗം ബലപ്പെടുത്തുവാന് ശ്രമിച്ചു. പക്ഷെ ഇനിയും ഒരു അങ്കത്തിനുള്ള ബാല്യം തനിക്കില്ല.

അകലെ ഒരു ഒറ്റയാനെ പോലെ തല പൊക്കി നില്ക്കുന്ന ഒരാല്മരം. അതിന്റെ ഇലകള് കാറ്റിലിളകുന്നു. ഈ ആല്മരവും മറ്റൊരു രാമനാധനല്ലെ? സ്വ് പ്രയന് നന്താല് വളര്ച്ച പ്രാപിച്ചു കൊടുക്കാനൊ,പറയാനൊ കടമകളും കടപ്പാടുകളും ഇല്ലതെ ഏകനായി..

യുവത്ത്വത്തിന്റെ പ്രസരിപ്പുള്ള എഴുത്തുകാരന്. പച്ചയായ ജീവിത്തിനു വേണ്ടിയുള്ള വാദമുഖങളും, സമൂഹത്തിനു നേരെ നൊംബരത്തോടു കൂടിയുള്ള ആരോപണങളും ഒക്കെ അംഗീകരിക്കേണ്ടി വന്നപ്പോള് ആരാധനയായി. യൗവനത്തിന്റെ ചോരത്തിളപ്പില് അപക്വമായ മനസ്സിന്റെ ചാപല്യം. അകലാന് കഴിയുമയിരുന്നില്ല. സ്വാതന്ത്ര്യം കാംക്ഷിച്ചു. പാത്തും പതുങിയും ജീവിക്കാന് നിവര്ത്തിയില്ല. കോവിലകത്തെ അകത്തളങളില് നിന്നും കാലൊച്ചകള് അടര്ത്തിയെടുത്തു.രാജപദവിയും പേരും നഷട്പ്പെടുത്തി. പടിയടച്ചു പിണ്ഡ്ം വച്ചുവെന്നറിഞു.


ജീവിക്കാന് പൊഫഷനുണ്ടു. കണവന് സഹിത്യ ലോകല്ശ്ത്തെ കത്തി ജ്വലിക്കുന്ന നക്ഷത്രം. ജീവിതത്തിന്റെ ശ്രുതി മീട്ടി തുടങി. താളം പിഴച്ചു. അപസ്വരങളുയര്ന്നു. രാജരക്തമാണു. തോല് വി സമ്മതിക്കില്ല. അപ്പോഴും വിസ്വസിച്ചു, ജീവിക്കാന് പ്രൊഫഷ്നുണ്ടു. ആണത്ത്വം ചോദ്യം ചെയ്യപ്പെടപ്പെട്ട് ഭര്ത്താവ്. ഭര്ത്താവില് നിന്നും പ്രതീക്ഷിച്ചതു ലഭിക്കാത്തതിനാല് മാനസിക പിരിമുറക്കത്തിലകപ്പെട്ട ഭാര്യ. എങ്കിലും സാദാചാരബൊധത്തിന്റെ സീമകള് തകര്ത്തില്ല. ഭര്ത്താവിനെ വെറുത്തു. ഒപ്പം സാഹിത്യവും-നിമിത്തം സാഹിത്യമാണെന്നു ധരിച്ചു. ജീവിതം രണ്ടു വഴിക്കു പിരിഞു.

ജീവിതത്തിലെ ഏകാന്തത സഹിക്കാനാകുന്നതായിരുന്നില്ല. ജീവിതത്തിലെ വസന്തത്തിന്റെ വേരറ്റു പോയി. ഉപദേശകര്ക്കു മുന്നിലെ കല്പ്രതിമയായി. തോല്വി സമ്മതിക്കാന് വയ്യ- രാജരകതം.

എങ്കിലും മനസ്സിന്റെ കോണില് നേരിയ ഒരു വെട്ടം. ദിവസങള്ക്കൊപ്പം അതിന്റെ തീവ്രതയും വളര്ന്നു വരും, തിരികെ വിളിക്കും- മനസ്സു പറഞു.
രണ്ടു ദശാബ്ദങള്, രണ്ടു ദിനം പോലെ തോന്നുന്നു. കാലത്തിനും ജീവിതത്തിനും വാര്ദ്ധക്യമായി. അതു രൂപത്തില് പ്രതിഫലിച്ചു. മനസ്സിനെ സ്വാധീനിച്ചു. അടിയറവ് പറയാന് തയ്യാറായ രാജരക്തം? ഇല്ല, അങനെയൊരു ചോദ്യം ഉദിക്കുന്നില്ല. പക്ഷെ തോല്വി സമ്മതിച്ച്പ്പോഴേക്കും, സ്വന്ത൦ ലോകത്തിലെ സകലതും പിടിച്ചെടുത്ത അദ്ദേഹം ജീവിതത്തിന്റെ കൊടുമുടിയിലെത്തിയിരുന്നു. തന്റെ വിജയമോ പരാജയമോ ഒരു പ്രശ്നമായില്ല. സ്വന്തം സാമ്രാജ്യത്തിലെ സ്വേച്ചാധികാരിയായ ചക്രവര്ത്തിയുടെ വെറുമൊരു പ്രജപോലായില്ലെ ഞാന്.
പ്രതീക്ഷയുടെ അവസാനത്തെ കണ്ണിയും തേഞ്ഞു തീരാറായി. പിടിച്ചു നില്കകാനാകില്ല എന്നു ഉറപ്പായി. ആ മുഖമൊന്നു കാണാന്, ആ സ്വരമൊന്നു കേള്ക്കാന് കഴിയുമെങ്കില് ആ കാല്ക്കല് വീണു.....

ഒരവസരം വന്നു. സാഹിത്യാക്കഡമി അവാര്ഡ് കൈപ്പറ്റാന് വരുന്നു. അടുത്തു കാണാനുള്ള വ്യഗ്രതയില് വേദിക്കു മുന്നില് ഇരിപ്പുറപ്പിച്ചു. മരുപടി പ്രസംഗത്തിനിടയില് പല പ്രാവശ്യം പാളി നോക്കിയതു പോലെ. തിരിച്ചറിഞ്ഞില്ലെ? അതൊ മനഃപൂര്വ്വം.....

ആ വാക്കുകള് വീണ്ടും തികട്ടുന്നു.

"എന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടു, എന്റെ ഭാവനക്കു വെള്ളവും വളവും തന്നവള് - സ്നേഹം, പരിചരണം, മടുപ്പു, വെറുപ്പു, അപമാനം, ഏകാന്തത. എന്നോടൊപ്പം ആ സ്ത്രീയേയും നിങള് അറഞ്ഞിരിക്കണം."

തന്റെ നേര്ക്കു കൈ ചൂണ്ടിക്കൊണ്ടു പിന്നെയൊരു അലര്ച്ചയായിരുന്നു.

"ആ സ്ത്രീയാണു, ഈ ഇരിക്കുന്ന ഡോ: അശ്വതി വര്മ്മ."

വ്യക്തി ജീവിതത്തിന്റെ താളുകള് മനസ്സിലാക്കിയ ആ സദസ് സ്തബ്ദമായി.

എങനെ ഇവിടെ എത്തിയെന്നു അറിയില്ല. എല്ലാം യാന്ത്രികമായി. നേര്ത്ത തണുത്ത കാറ്റു അപ്പോഴും വീശുന്നുണ്ടായിരുന്നു. എവിടെയോ ഒരു കോഴി കൂവി. തുടരെ തുടരെ മുഴങുന്ന കാളിംഗ് ബെല് കേട്ടു കൊണ്ടു അശ്വതി വര്മ്മ ഞെട്ടിയുണര്ന്നു. നേരം ഒരുപാടായൊ???

ഉമ്മറ്ത്തു കൈവരിയില് മുറുകെ പിടിച്ചു പുറം തിരിഞ്ഞു നില്ക്കുന്നു. ആ ശോഷിച്ച ശരീരം ചെറുതായി വിറക്കുന്നുണ്ടൊ? എന്തു പറയുന്നു. തൊണ്ട വറ്റി വരളുന്നു. വാക്കുകള് തൊണ്ടയില് നിന്നും പെറുക്കി പെറുക്കി പുറത്തേക്കു വച്ചു.

"അകത്തേക്ക് വരാം"

വാക്കുകള് കേട്ട മാത്രയില് നേരെ നിന്നു. മുഖം വ്യക്തമായി കണ്ടു. കാലത്തിന്റെ കൈകള് ആ മുഖത്തും ചായക്കൂട്ട് നടത്തിയിരിക്കുന്നു.

നേരം ഒരുപാടായൊ???

ഉമ്മറ്ത്തു കൈവരിയില് മുറുകെ പിടിച്ചു പുറം തിരിഞ്ഞു നില്ക്കുന്നു. ആ ശോഷിച്ച ശരീരം ചെറുതായി വിറക്കുന്നുണ്ടൊ? എന്തു പറയുന്നു. തൊണ്ട വറ്റി വരളുന്നു. വാക്കുകള് തൊണ്ടയില് നിന്നും പെറുക്കി പെറുക്കി പുറത്തേക്കു വച്ചു.

"അകത്തേക്ക് വരാം"

വാക്കുകള് കേട്ട മാത്രയില് നേരെ നിന്നു. മുഖം വ്യക്തമായി കണ്ടു. കാലത്തിന്റെ കൈകള് ആ മുഖത്തും ചായക്കൂട്ട് നടത്തിയിരിക്കുന്നു.
നേരം ഒരുപാടായൊ???

ഉമ്മറ്ത്തു കൈവരിയില് മുറുകെ പിടിച്ചു പുറം തിരിഞ്ഞു നില്ക്കുന്നു. ആ ശോഷിച്ച ശരീരം ചെറുതായി വിറക്കുന്നുണ്ടൊ? എന്തു പറയുന്നു. തൊണ്ട വറ്റി വരളുന്നു. വാക്കുകള് തൊണ്ടയില് നിന്നും പെറുക്കി പെറുക്കി പുറത്തേക്കു വച്ചു.

"അകത്തേക്ക് വരാം"

വാക്കുകള് കേട്ട മാത്രയില് നേരെ നിന്നു. മുഖം വ്യക്തമായി കണ്ടു. കാലത്തിന്റെ കൈകള് ആ മുഖത്തും ചായക്കൂട്ട് നടത്തിയിരിക്കുന്നു.
ജീന്സിന്റെ പോക്കെറ്റില് തിരികിയുരുന്ന അര കുപ്പി വലിച്ചെടുത്തു വായിലേക്കു കമിഴ്ത്തി. പകുതി ഉള്ളിലാക്കിയിട്ടു പറഞ്ഞു.

"ക്ഷമിക്കണം..ഇന്നെന്നെ ജീവിപ്പിക്കുന്നതിതാണ്. ഒരിക്കലെന്നെ കൊല്ലുന്നതും."

കുപ്പി കാലിയാക്കി പുറ്ത്തേക്ക് വലിച്ചെറിഞ്ഞു.

"അകത്തേയ്ക്കു കയറിയിരിക്കാം." വീണ്ടും വിക്കലോടെ പരഞ്ഞു.

"ക്ഷണം സ്വീകരിച്ച് സത്ക്കാരത്തിനു വന്നതല്ല. ക്ഷമ ചോദിക്കാന്, ഉള്ളില്തട്ടി മാപ്പു പറയാന്. ഇനിയൊരിക്കലും ഇന്നലത്തേത് ആവര്ത്തിക്കില്ല. ഞാന് ക്ഷമ ചോദിക്കുന്നു.... നൂറ് വട്ടം മാപ്പ്.... മാപ്പ്.... മാപ്പ്...."

ആ വാക്കുകള് കുഴയുന്നു.

"ഞാന് .... ഞാനല്ലെ...."

"വേണ്ട നീയൊന്നും പരയണ്ട. ഒന്നും... എല്ലാം എന്റെ തെറ്റു. എന്റെതു മാത്രം.."

ആടിയാടി ഗേറ്റ് കടന്നുപോയി. കണ്ണില് നിന്നും മറയുന്നതു വരെ നോക്കി നിന്നു. മനസ്സില് കുറ്റബോധം തോന്നുന്നു. മാപ്പു പറഞ്ഞപ്പൊഴു വായ പൊത്താമായിരുന്നില്ലേ? ആ കാല്ക്കല് വീണു മാപ്പപേക്ഷിക്കാമായിരുന്നു.. നിര്ബന്ധപൂര്വ്വം അകത്തെക്കാനയിക്കാമായിരുന്നില്ലെ? ഒരിക്കല് നഷ്ട്ടപെട്ട ജീവിതവസന്തം തിരികെ ലഭിക്കില്ലായിരുന്നൊ? ഇനി... ഇനി വെറും പ്രതീക്ഷയ്ക്കുപോലും വകയില്ലാതായില്ലെ? കാത്തിരുന്നത് കൈവിട്ട് പോയതുപൊലെ. അടുത്തു കണ്ട കസേരയില് അമര്ന്നിരുന്നു. കണ്ണുകള ഇറുകെ പൂട്ടി.

ടെലിഫോണ് അടിച്ചുകൊണ്ടിരുന്നു. ഞെട്ടിയുണര്ന്നു നോക്കി. പുറത്തെ നിഴലുകള് ചുരുങി വട്ടത്തിലായി. എത്ര നേരമിങനെ ഇരുന്നെന്നറിയില്ല. എത്രനെരമങാനെ ഇരുന്നുന്നറിഞില്ല. . മനസ്സിലൊരു ഭുകംബം.!!! ശരീരം ചുവരിലേക്കു ചാരി. ഒരു ശിലപൊലെ നിന്നു. കണ്ണുകള് തുറിച്ചു ചുവരില് തറച്ചു. റിസീവര് ഊര്ന്ന് വീണു തൂങിക്കിടന്നു.
പ്രശസ്തനായ ആ സാഹിത്യകാരന്റെ ജീവനപഹരിച ലോറി അപ്പൊള് വന്നതിന്റെ ഇരട്ടി വേഗത്തില് അപകട സ്തലത്തുനിന്നും പാഞ്ഞകലുകയായിരുന്നു.

((അക്ഷരത്തെറ്റുകളോടു ക്ഷമിക്കുക.)

Comments

സു | Su said…
സ്വാഗതം :)

http://ashwameedham.blogspot.com/2006/07/blog-post_28.html

ഈ പോസ്റ്റ് വായിച്ച് അതുപോലെ ചെയ്യുക.
സണ്ണിക്കുട്ടന്,

ഇനിയും എഴുതുക.അക്ഷരത്തെറ്റുകളും പേരഗ്രഫിന്റെ ആവര്‍ത്തനങ്ങളും ഒഴിവാക്കിക്കൊണ്ടു.
kadha kollaam sannikkuttaa

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???