ഒരു പാസ്സ്പോര്‍ട്ട് പുതുക്കലിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ 1
പതിനെട്ടാമത്തെ വയസ്സില്‍ എടുത്ത പാസ്സ്പോര്‍ട്ട് ഇരുപത്തൊന്പതാമത്തെ വയസ്സിന്റെ ആരംഭത്തില് തന്നെ എക്സിപിയറായി. അപ്പോഴേക്കും മൂന്നല് വര്‍ഷത്തെ പ്രവാസി ജീവിതത്തിന്റെ എക്സ്പീരിയന്സും ഒക്കെയായി സൗദി അറേബിയയിലെ യാന്ബുവിലായിരുന്നു. കമ്പനിയുടെ സെയ്ഫ് ലോക്കറിലായിരുന്ന പാസ്സ്പോര്‍ട്ട് കൃത്യസമയത്തു തന്നെ അവര് റിന്യൂവലിനയച്ചു. സാധനം റിന്യൂവലാകുന്നതിനു മുന്പു തന്നെ അതിന്റെ ഫീസ് ആയ നൂറ്റി അറുപത്തിയൊന്നു റിയാലും കട്ട് ചെയ്തു.
പുതിക്കിയ പാസ്സ്പോര്‍ട്ടും കാത്തിരുന്ന എന്നെ തേടിയെത്തിയത് ഇന്‍ഡ്യന്‍ എംബസ്സി യുടെ ഒരു കത്തായിരുന്നു. ചുവന്ന കളറില് അശോക സതംഭവുമൊക്കെയായി വന്ന ആ കത്ത് വായിക്കാനായി പൊട്ടിക്കുമ്പോഴുണ്ടായിരുന്ന അഹങ്കാരം ഒന്നും വായിച്ചു തീര്ന്നപ്പോള്‍ ഇല്ലായിരുന്നു. വളരെ മാന്യമായി ഇംഗ്ലീഷിലെഴുതിയുരുന്ന ആ കത്തിന്റെ ചുരുക്കം ഇതായിരുന്നു.
"എടോ, തന്റ്റെ പാസ്സ്പോര്‍ട്ട് ഇപ്പോള്‍ ഞങ്ങളുടെ കയ്യിലുണ്ട്. പത്ത് വര്‍ഷ്ങ്ങള്‍ക്ക് മുന്പ് മരവിപ്പിച്ച ഈ സാധനം താന്‍ ഇത്രയും കാലം ഉപയോഗിച്ചതിനു തന്റെ പേരില് ക്രിമിനല് കേസ് എടുത്തിരിക്കുന്നു. തന്നെ തൂക്കിയെടുത്തു ജയിലിലിടുന്നതിനു മുന്പു ഇവിടെ റിയാദിലെ എംബസ്സിയില് വന്നു വലിയ സാറിനെ കണ്ടു വിശദീകരണം നല്കാന്‍ ഒരു അവസരം തന്നിരിക്കുന്നു. എന്ന് വലിയ സാറിന്റെ താഴെയുള്ള സാറ്."
ദൈവമെ, ഇതെന്തു പരീക്ഷണം. പത്ത് വര്‍ഷ്ങ്ങള്‍ക്ക് മുന്‍പ് വെറും മുന്നൂറ് രൂപ ഫീസടച്ച്, അതെടുക്കാന് ഏജന്റിനു വേറെ ഒരു മുന്നൂറും കൂടി കൊടുത്ത് എടുത്ത എന്റെ സ്വന്തം പാസ്സ്പോര്‍ട്ട് മരവിപ്പിച്ചെന്നൊ? ബോംബെയില് രണ്ടു വര്ഷം ജോലിചെയ്തു എന്നുള്ളത് സത്യമാണു, അല്ലാതെ പാസ്സ്പോര്ട്ട് മരവിപ്പിക്കുന്ന തരത്തിലുള്ള യാതൊരുവിധ തോന്നിവാസവും അവിടെ കാണിച്ചിട്ടില്ല.
അപ്പോഴേക്കും യാന്ബു വിലെ എന്റെ അഭ്യാസം മതിയാക്കി ജുബൈലിലേക്ക് വരാന് കമ്പനി വക ഓര്‍ഡെറും കിട്ടി. അപ്പോള്‍തന്നെ റിയാദിലുള്ള കൂട്ടുകാരനും കമ്പനിയുടെ അഡ്മിനിസ്ട്രേഷന് അസ്സിസ്റ്റന്റുമായ ഷാജഹാനെ വിളിച്ചു വിവരം പറഞ്ഞു. അവന്‍ റിയാദ് എയര്‍പോര്‍ട്ടില്‍ കാത്ത് നില്ക്കാമെന്നു വാക്കു തന്നു.
റിയാദ് എയര്പോര്ട്ടില് നിന്നും ഡിപ്ലോമാറ്റിക് സെന്റെറിലേക്ക് കാര്‍ പായിക്കുന്ന ഷാജഹാന് എംബസ്സിയെകുറിച്ചു ഒരു ചെറുവിവരണം തന്നു. അഹങ്കാരം തലക്കകത്ത് മത്ത് രൂപത്തില് ലയിച്ചിരിക്കുന്ന ഒരു കൂട്ടം ഉദ്യോഗ പ്രഭുക്കന്മരുടെ അടുത്തേക്കാണു നീ ഇപ്പോള്‍ പോകുന്നത്. നിന്റെ പാസ്പോര്ട്ടിന്റെ കാര്യം അന്വഷിക്കാന്‍ ചെന്ന എന്നെ അവന്മാരു പിടിച്ചു അകത്താക്കുമെന്നു വരെ എനിക്കു തോന്നി. ഏതോ കൊല നടത്തിയ പ്രതിയോടെ എന്ന പോലെയണ് അവന്മാര് നമ്മളോട് പെരുമാറുന്നത്. നിനക്കറിയാല്ലോ സണ്ണിക്കുട്ടാ, ഞാന് ഇവിടെ ഏതെല്ലാം എംബസ്സിയില് ജോലിയുടെ ഭാഗമായിട്ടു പോകുന്നു. മറ്റുള്ള എംബസ്സികളൊക്കെ ഇവിടെ ചെയ്യുന്നത് അവരുടെ സിറ്റിസണ്സിനെ പ്രൊട്ടെക്ട് ചെയ്യാനും അവരെ ഹെല്പ് ചെയ്യാനുമാണ്. പക്ഷെ നമ്മുടെ എംബസ്സി നമ്മളെ എത്രത്തോളം കഷ്ട്ട്പ്പെടുത്താം എന്നതിനെ കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്.
ഷാജഹാന്റെ ഇമ്മാതിരിയുള്ള വിശദീകരണം കൂടി കേട്ടപ്പോള് തന്നെ എന്റെ ബാക്കി ഗ്യാസ് കൂടി പോയി. ഇടക്കിടക്കു ഷാജഹാന്‍ എന്നെ വളരെ സഹതാപത്തോടെ നോക്കുന്നുമുണ്ട്. അവന്റെ വിശദീകരണവും നോട്ടവും എല്ലാം കൂടിയായപ്പോള്‍ സംഭവം വളരെ സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായി.
വണ്ടി ഡിപ്ലോമാറ്റിക് സെന്റെറിലേക്ക് കടന്നു. പോലീസ് ചെക്ക് പോസ്റ്റിലെ പോലീസ്കാരന് ഇക്കാമ പരിശോദിച്ചിട്ട് അകത്തേക്ക് കടത്തിവിട്ടു. ത്രിവര്‍ണ്ണ പതാക കെട്ടിയ ആ വലിയ കെട്ടിടത്തിനുമുന്നില് വണ്ടി നിര്‍ത്തിയിട്ടു ഷാജഹാന്‍ പറഞ്ഞു,
ചെല്ല്, ആ സെകുരിറ്റ്യ് ക്യാബിനില് ഇരിക്കുന്നതു ഒരു മലയാളിയാണ്. അവനെ നിന്റെ കയ്യിലുള്ള കത്ത് കാണിച്ചാല് അവന്‍ നിന്നെ അകത്തെക്ക് കടത്തിവിടും, ഞാന് ദെ ആ കാണുന്ന പാര്‍ക്കിംഗ്ഗ് ഏരിയയില് കാണും.
ഞാന് വളരെ ദയനീയമായി പറഞ്ഞു...
ഷാജീ... നീ കൂടെ ഒന്നു വാടാ..
ഹേയ്.. ഞാന് വന്നാല് ശെരിയാകില്ല. നിന്റെ പാസ്പോര്ട്ടിന്റെ പേരില് അവന്മാരു എന്നെ നേരത്തെ നോട്ടമിട്ടിരിക്കുകയാണ്. നീ ചെല്ല് .. പേടിക്കാനൊന്നുമില്ല.
അത്രയും പറഞ്ഞിട്ടു എന്നെ തള്ളിയിറക്കിയിട്ട് അവന് കാറുമായി പാര്ക്കിംഗ് ഏരിയയിലേക്ക് പോയി.
മലയാളി ചേട്ടനെ കത്ത് കാണിച്ചപ്പോള്, അകത്തോട്ട് പൊയ്ക്കോളു എന്നു അദ്ദേഹം ഹിന്ദിയില് പറഞ്ഞു. അകത്തു കടന്ന ഞാന് ഞെട്ടി. മലബാര്‍ എക്സ്പ്രെസ്സ് ലേറ്റ് ആകുമ്പോള്‍ വഞ്ചിനാടിലെ തിരക്കുപോലെയായിരുന്നു എംബസ്സിക്കുള്ളിലെ തിക്കും തിരക്കും. പക്ഷെ, അവിടെ കണ്ട ആ മുഖങ്ങളിലൊക്കെ ഒരു ദീന ഭാവം നിഴലിച്ചിരുന്നു. തമ്പാനൂര് ശ്രീകുമാറില് ലാലേട്ടന്റെ സിനിമയുടെ ഫസ്റ്റ് ഷോയ്ക്ക് ടിക്കെറ്റെടുക്കുന്ന ചെങ്കല്‍ ചൂളകാരനെപോലെ ഞാന്‍ എന്‍ക്വയറി കൗണ്ടറിലെത്തി. അകത്തിരിക്കുന്ന ദേഹത്തെ കണ്ട് എന്റെ മനസ്സൊന്നു കുളിര്‍ത്തു- മരുഭൂമിയിലെ വേനല്‍മഴ പോലെ. കുളിച്ചില്ലെങ്കിലും തല നിറച്ച് എണ്ണ തേച്ച് വടിച്ചു ചീകി പിന്നില് പിണച്ചിട്ട മുടിയും, മുഖം നിറച്ച് മഞ്ഞളും തേച്ച് ഒരു വൃത്തികെട്ട മൂക്കുത്തിയും കുത്തി ഒരു തമിഴത്തി. എന്നെ കണ്ട് ഒരു തമിഴനാണെന്നു തെറ്റിദ്ധരിച്ചിട്ടാണോ എന്നറിയില്ല, എന്നോട് തമിഴില് ചോദിച്ചു,
എന്നാ വേണും സാര്‍, യാരൈ പാര്‍ക്കണും???
എനക്ക് കോണ്‍സുലറെ കൊഞ്ചം പാര്‍ക്കണം!!
നീങ്ക കൊണ്ടുവന്ത ലെറ്റര്‍ കൊടുങ്കെ, അങ്ക പോയി ഉക്കാരുങ്കെ, നാന് കൂപ്പിടുരെന്‍.
കൊഞ്ചം വേഗമാക കൂപ്പിടിങ്ക മാഡം..
ശരി,, ശരി,, പാര്‍ക്കലാം... ഇപ്പൊ പോയി ഉക്കാരുങ്ക!!
ഞാന് പോയി ഉക്കാന്തിട്ടിരുന്നു. കൊഞ്ചം നേരം കഴിഞ്ഞ് ആ തമിഴത്തി കൂപ്പിട്ട്.
സണ്ണിക്കുട്ടാ.... സണ്ണിക്കുട്ടാ...
വിളി കേട്ടതും ഓടി ചാടി ഞാന് അകത്തേക്ക് കടന്നു. തമിഴത്തി എന്നെ അകത്ത് ഒരു മുറി ചൂണ്ടിക്കനിച്ചിട്ട് പറഞ്ഞു,
കോണ്‍സുലാര്‍ അങ്കെ താന് ഉക്കാന്തിട്ടിരിക്കെന്‍,, പോയി പാരുങ്കൊ!!
കോണ്‍സുലാര്‍ സാറിന്റെ മുറിക്ക് പുറത്തെ പേരുവായിച്ചപ്പോള്‍ ഒരാശ്വാസം തോന്നി, മലയാളിയാണ്. സംഗതി കൈവിട്ടു പോയാല് ഏതെങ്കിലും വീക്ക് പോയിന്റില് കയറി പിടിക്കണം. കാര്യം നടക്കുമെന്നുണ്ടെങ്കില് പത്തൊ അഞ്ഞൂറോ കൈയില് വച്ചു കൊടുക്കനും തീരുമാനിച്ചുകൊണ്ട് ഞാന് അകത്തേയ്ക്ക് കയറി.
നമസ്കാരം സാര്‍ !!! ഞാന് ചുമ്മാ ഒന്നു തൊഴുതു.
ഗൂഡ് മോര്‍ണിംഗ്ഗ്.. പുള്ളി ഇംഗ്ലീഷില്‍ തിരിച്ചടിച്ചു.
ടേക്ക് യുവര്‍ സീറ്റ്... അടുത്തുകിടന്ന ഒരു കസേര ചൂണ്ടിക്കാണിച്ചു കൊണ്ടൂ പറഞ്ഞു.
വേണ്ട സര്‍... ഞാന്‍ നിന്നോളാം.!! ഞാന്‍ വിനയ കുനിയനായി...
ഹാവ് സിറ്റ് ആന്റ് റിലാക്സ്. ഐ വാന്റ് റ്റു ആസ്ക് യു സം ക്വസ്റ്റ്യന്സ്... പുലി അലറി.... ഞാന് അറിയാതെ ഇരുന്നു..
ലേബര്‍ റൂമിന് പുറത്ത് കാത്ത് നില്ക്കുന്ന ഭര്‍ത്താവിന്റെ ചങ്കിടിപ്പോടെ ഞാന് ആ കസേരയില് സം ക്വസ്റ്റ്യന്സും കാത്തിരുന്നു.
സണ്ണിക്കുട്ടന് എത്ര പാസ്സ്പോര്‍ട്ട് ഉണ്ട്??? പെട്ടെന്നു ഇടിവെട്ടുന്നതു പോലെ ഒരു ചോദ്യം.
ഒരെണ്ണം സര്‍.. അതാണു ഞാന് റിന്യൂവലിനു അയച്ചതും.. സാര്‍ ഇവിടെ തടഞ്ഞുവച്ചതും..
അതെനിക്കറിയാം... ആ പാസ്സ്പോര്‍ട്ട് കൂടാതെ തനിക്ക് വെറെ എത്ര പാസ്സ്പോര്‍ട്ട് ഉണ്ട്???
വേറെ ഒന്നും ഇല്ല സാര്‍. ഇതു ഞാന്‍ തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫിസില് നിന്നും എടുത്തതാണു സാര്‍. അന്നു മുന്നൂറ് രൂപ ഫീസും.. പിന്നെ എടുത്ത് തന്ന ഏജന്റിനു സര്‍വീസ് ചാര്‍ജ് ആയിട്ടു ഒരു മുന്നൂറും കൂടി കൊടുത്തു സാര്‍.
അപ്പോള്‍ തനിക്കു രണ്ടാമത് പാസ്സ്പോര്‍ട്ട് എടുത്തു തന്നതും.. പഴയ ഏജന്റ് തന്നെയാണൊ???
ഹെന്റെ ദൈവമെ!!! സൗദിയില് ഒരു നല്ല ജോബ് ഓഫര്‍ വന്നപ്പോള്‍, ഇപ്പോഴത്തെ കമ്പനിയില് നിന്നും എന്‍ ഒ സി കിട്ടില്ലായെന്ന് അറിഞ്ഞപ്പോള്‍ രണ്ടാമത് ഒരു പാസ്സ്പോര്‍ട്ട് എടുക്കുന്നതിനെ കുറിച്ചു ആലോചിക്കുകയും അതിനെക്കുറിച്ചു ആ പഴയ ഏജന്റുമായി സംസാരിച്ചു എന്നുള്ളതും സത്യമാണ്. അന്ന് അതും നടക്കില്ലായെന്നറിഞ്ഞപ്പോഴെ ആ പരിപാടി വിട്ടതാ.. ഇനി ഇവന്മാരു ഇതെങ്ങാനും അറിഞ്ഞു കാണുമൊ? ഇനി ആ ഏജന്റ് എംബസ്സിയുടെ ചാരനായിരുന്നോ?
എന്താ സണ്ണിക്കുട്ടാ ... ചോദിച്ചതു കേട്ടില്ലെ??
കോണ്‍സുലാര്‍ സാറിന്റെ ചോദ്യം എന്നെ ചിന്തകളില് നിന്നും ഉണര്‍ത്തി.
യെസ് സാര്‍!!
യെസ്!! അപ്പോള് തനിക്കു രണ്ട് പാസ്സ്പോര്‍ട്ട് ഉണ്ട് ! അതും ഒരു ഏജന്റ് വഴി എടുത്തു അല്ലെ?
നൊ സര്‍!!!
എന്തുവാടോ ..യെസ് സാര്‍.. നോ സര്‍... സത്യം പറയേടൊ..
പുലി വയലന്റ് ആയി തുടങ്ങി.
സാര്‍, ഞാന് പറഞ്ഞതൊക്കെ സത്യമാണ്. എനിക്ക് ആകെ ഒരു പാസ്സ്പോറ്ട്ട് മാത്രമേയുള്ളു. അതും കൊണ്ടാണ് സാര്‍ ഞന് കഴിഞ്ഞ നാലഞ്ച് വര്ഷമായിട്ട് യാത്ര നടത്തുന്നതു. ഞാന്‍ ബോംബയിലും, ഡെല്ഹിയിലും, തിരുവനന്തപുരത്തും ചെന്നൈയിലും ഒക്കെ ഇമിഗ്രേഷന് ക്ലിയറന്സ് ചെയ്തിട്ടുണ്ട്. എവിടേയും എനിക്കു ഒരു പ്രശ്നവും വന്നിട്ടില്ല. സാറിന് എന്റെ പാസ്സ്പ്പോര്ട്ടിന്റെ പേജുകള് നോക്കാം. എല്ലായിടത്തേയും ഇമിഗ്രേഷന് സ്റ്റാമ്പിംഗ് അതിലുണ്ട് സാര്‍.
താന് പറഞ്ഞതൊക്കെ ശരിയായിരിക്കാം. പക്ഷെ തന്റെ പക്കല് മറ്റൊരു പാസ്പോര്ട്ട് കൂടിയുണ്ട്. അക്കാരണത്താല്‍ ഇപ്പോള്‍ തന്‍ ഉപയോഗിക്കുന്ന പാസ്പോര്ട്ട് പത്ത് വര്ഷങ്ങള്ക്ക് മുന്പ് ക്യാന്സല്‍ ചെയ്തു.. താന്‍ സെക്കന്റ് പാസ്പോര്ട്ട് സറണ്ടര്‍ ചെയ്യാതെ തനിക്ക് ഈ പാസ്പോര്ട്ട് റിന്യൂവ ചെയത് കിട്ടില്ല.
പുലി കടും പിടുത്തത്തിലാണ്. ഇനി നേരായ മാര്‍ഗ്ഗത്തിലൂടെ കാര്യം നടക്കില്ലയെന്നു ഉറപ്പായി. ഇനി നമ്പര്‍ റൗണ്ടിലേക്ക് കടക്കാം. അടുത്ത റൗണ്ട് പ്രാരാബ്ധം.
ജയറാമിന്റെ കുടുംബ ചിത്രങ്ങളിലെ ഒരു നായക കഥാപാത്രമയി ഞാന്‍ കോണ്‍സുലറിന്റെ മുന്നില്‍ ഇരുന്നു. പ്രാരാബ്ധങ്ങളുടെ ഒരു കെട്ടു തന്നെ ഞാന് അഴിച്ചിട്ടു. വീട്ടിലെ പശുവിനു പിണ്ണാക്ക് മേടിക്കാന് വരെ എന്റെ കാശ് ചെല്ലണം എന്നുവരെ പറഞ്ഞു നോക്കി. ഈ ജോലി പോയാല് ഒരു കുടുംബം തന്നെ കൂട്ട ആത്മഹത്യ ചെയ്തേക്കുമെന്ന് പറഞ്ഞു. എന്തൊക്കെ പറഞ്ഞിട്ടും അങ്ങേര്ക്ക് ഒരു കുലുക്കവുമില്ല. പകരം ഞാനിതൊക്കെ കുറെ കണ്ടതാടാ കൊച്ചനെ എന്ന ഭാവം.
ഞാന് എന്തൊക്കെ പറഞ്ഞാലും കോണ്‍സുലര്‍ക്ക് ഒന്നേ ചോദിക്കാനുള്ളു.
"എവിടെടോ തന്റെ സെക്കന്റ് പാസ്പോര്‍ട്ട്"????
പ്രാരാബ്ധ റൗണ്ടില് ഒരു പോയിന്റ് പോലും കിട്ടിയില്ല. ഇനി അടുത്ത റൗണ്ട് - ഭീഷണി റൗണ്ട്.
അറിയാവുന്ന സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് കുടുംബ ക്ഷേത്രത്തില്‍ ഒരു ചുറ്റുവിളക്കും നേര്‍ന്നിട്ട്, സ്വരവും ഭാവവും മാറ്റി, ഒന്നിളകിയിരുന്നിട്ട് പറഞ്ഞു.
ഒകെ സര്‍, ഞാന്‍ പറയാനുള്ളതു പറഞ്ഞു. ഞാന്‍ പറഞ്ഞതൊക്കെ സത്യമാണ്. എന്റെ പേരില് ഇനി ഒരു പാസ്സ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതു ഞാന് ഏടുത്തതല്ല. മറ്റാരെങ്കിലും എന്റെ മേല്‍വിലാസത്തില്‍ പാസ്പോര്ട്ട് എടുത്തിട്ടുണ്ടോ എന്നും എനിക്കറിയില്ല. താങ്കള്‍ ഒരു കാര്യം ചെയ്യണം, എന്റെ പേരില് രണ്ടാമത് എടുത്തു എന്നു പറയുന്ന പാസ്പോര്ട്ടിന്റെ ഡീറ്റയില്സ് തരണം. അതിനെക്കുറിച്ചു ഞാന്‍ അന്വേഷിക്കാം.
ഇത്രയും പറഞ്ഞപ്പോള്‍, എന്നെ പേടിച്ചിട്ടാണോ എന്നോടല്പം ദയ തോന്നിയിട്ടാണോ എന്നറിയില്ല. ഏതായാലും കോണ്‍സുലര്‍ക്കും ഒരു ചെറിയ മാറ്റം വന്നു. എന്നിട്ട് അങ്ങേര് പറഞ്ഞു,
സീ. മിസ്റ്റര് സണ്ണിക്കുട്ടന്‍. ഞങ്ങള്‍, ഇവിടെ എംബസ്സിയില് നിങ്ങളുടെ പാസ്സ്പോര്ട്ട് തടഞ്ഞുവച്ചിട്ടില്ല. നിങ്ങളുടെ പാസ്പോര്ട്ട് റിന്യുവല് ചെയ്യുന്നതിനു മുന്പ് ഞങ്ങള്‍ക്ക് അതു ഇഷ്യൂ ചെയ്ത പാസ്പോര്ട്ട് ഓഫിസില് നിന്നും ക്ലിയറന്സ് കിട്ടണം. അതു പ്രകാരം ഞങ്ങള്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും വഞ്ചിയൂരുള്ള പാസ്പോര്ട്ട് ഓഫീസിലേക്കയച്ചു. അവിടെ നിന്നുമുള്ള് വിവരമനുസരിച്ച്, ഈ പാസ്പോര്ട്ട് പത്ത് വര്ഷങ്ങള്ക്ക് മുന്പ് ക്യാന്സല് ചെയ്തതാണെന്നും ഇതു ഇനി റിന്യൂവല് ചെയ്യാന് പാടില്ല എന്നുമാണ്. സൊ, ഇനി പാസ്പോര്ട്ട് റിന്യൂ ചെയ്യണമെന്നുണ്ടെങ്കില് ഞ്ങ്ങള്ക്ക് തിരുവനന്തപുരത്തുള്ള പാസ്പോര്ട്ട് ഓഫീസില് നിന്നും പെര്‍മിഷന്‍ കിട്ടണം.
ഇതിപ്പം പിടിച്ചതിലും വലുതാണല്ലൊ മറ്റെയിടത്ത് ഇരിക്കുന്നത്. സംഗതി കൈവിട്ടു പോയിരിക്കുകയാണ്. ഇപ്പോള്‍ പന്ത് തിരുവനന്തപുരം പാസ്പോര്ട്ട് ഓഫീസിലാണ്. അവിടെനിന്നും ഒരു പാസ് കിട്ടിയാല് കൊണ്ടുപോയി ഗോള് അടിക്കാം. പക്ഷെ ആരു പാസ് തരും. പെട്ടെന്ന് മനസ്സില് ചില കുടില ചിന്തകള് തലപോക്കി. തിരോന്തരം അല്ലെ, അവിടെയാണൊ ആളില്ലാത്തത്. നമ്മുടെ സ്ംസ്ഥാന ക്യാപ്പിറ്റലില് ഇതിനു പറ്റിയ ആളില്ലെങ്കില് പിന്നെ എന്തോന്ന് തിരോന്തരം.
തിരോന്തരത്തെക്കുറിച്ചു ഇങ്ങനെയൊക്കെ ചിന്തിച്ചപ്പോള് കോണ്‍സുലറുടെ മുന്നിലിരുന്ന് എം എന്‍ നമ്പ്യാരെ പോലെ ഒന്നു ചിരിക്കണമെന്നോ, കോണ്‍സുലരെ കെട്ടിപ്പിടിച്ച് തുരു തുരെ ഉമ്മ വെയ്ക്കണമോയെന്നു ആലോചിച്ചു. പിന്നെ രണ്ടും വേണ്ടായെന്ന് വച്ചിട്ട് അങ്ങേരെ നോക്കി "ആക്കി"യൊന്നു ചിരിച്ചു. പിന്നെ പറഞ്ഞു,
മിസ്റ്റര് കോണ്‍സുലാര്‍, അപ്പോള്‍ നിങ്ങള്ക്ക് ഈ പ്രശ്നത്തില് ഒന്നും ചെയ്യാനില്ല. യു ആറ് ജസ്റ്റ് വെയിറ്റിങ്ങ് ഫോറ് ദ് ക്ലിയറെന്സ് ഫ്രം ട്രിവാന്ട്രം പാസ്പോര്ട്ട് ഓഫീസ്. ഐ കാന്‍ മേക്ക് ഇറ്റ് ഈസിലി, ഐ കാന്‍..സൊ യു ജസ്റ്റ് റിട്ടേണ്‍ മൈ പാസ്പോര്‍ട്ട്. ദെന്‍ ഐ കാന്‍ ഗൊ ടു ഇന്ഡ്യ ആന്റ് ഐ വില് റിന്യു ഇറ്റ് ഓവെര്‍ ദെയര്‍.
ഹ!ഹ!
ഇപ്പോള്‍ ആക്കി ചിരിച്ചത് കോണ്‍സുലറാണ്.
ഇറ്റ് ഈസ് ഇംപോസ്സിബിള്‍ മിസ്റ്റര്‍ സണ്ണിക്കുട്ടന്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്‍ഡ്യാ ഗവണ്മെന്റ് തിരഞ്ഞുകോണ്ടിരിക്കുന്ന പാസ്പോര്‍ട്ട് ആണ് താന്റെ കയ്യില്‍ നിന്നും ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത്. യാതൊരു കാരണവശാലും താങ്കള്‍ ഇനി ഈ പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ പാടില്ല.
എന്റെ കണ്ട്രോള് പോകുമെന്ന അവസ്ഥയില് ഞാന്‍ ചോദിച്ചു.
യു ആര്‍ നോട്ട് റിന്യൂവിങ്ങ് മൈ പാസ്പോര്ട്ട് ആന്റ് യു ആര്‍ നോട്ട് അല്ലോവിങ്ങ് മീ ടു ഗൊ ബാക്ക ടു ഇന്‍ഡ്യ. വാട്ട് ഷുട് ഐ ടു.?? ടെല് മീ മിസ്റ്റര് കോന്‍സുലാര്‍. വാട്ട് ഷുട് ഐ ടു ????
കോണ്‍സുലര്‍ എന്തു ചെയ്യണമെന്ന് പറഞ്ഞുതന്നു,
ഡോണ്‍ഡ് ഷൗട്ട് ഇന്‍ ദിസ് ഓഫിസ്, ദിസ് ഈസ് നോട് യുവര്‍ ഹോം. ഒക്കെ മിസറ്റര് സണ്ണിക്കുട്ടന്...
സാര്‍ര്‍ര്‍ര്‍ ഞാന്‍ ദയനീയമായി വിളിച്ചുപോയി.
ഞാന്‍ എന്താ ചെയ്യുക, എനിക്ക് എന്താ ചെയ്യാന്‍ പറ്റുക. ഞാന്‍ കരയുന്ന അവസ്ഥയില്‍ ചോദിച്ചു.
കുറച്ചുനേരത്തെ മൗനത്തിനുശേഷം കോണ്‍സുലാര്‍ മൊഴിഞ്ഞു,
ടു ഒണ്‍ തിംഗ്. ഒരു ഡീറ്റയില്ഡ് എക്സപ്ലനേഷന്‍ എഴുതി തരുക. എവിടെയൊക്കെ വര്‍ക്ക് ചെയ്തു? എപ്പോഴൊക്കെ എവിടെയെല്ലാം എമിഗ്രേഷന് ക്ലിയറന്സ് നടത്തിയിട്ടുണ്ട്? എല്ലാം വിശദമായി എഴുതി തരുക. ഞാന്‍ അതു ട്രിവാന്ട്രം പാസ്പോര്ട്ട് ഓഫീസിലേക്ക് അയക്കാം. ബാക്കി ഒക്കെ അവര് തീരുമാനിക്കും. പിന്നെ തനിക്ക് ട്രിവാന്ട്രത്ത് ആരെങ്കിലും ഉണ്ടെങ്കില്‍ അവിടെ പാസ്പോര്ട്ട് ഓഫീസിലും ഒന്ന് പുഷ് ചെയ്യുക. ഒക്കെ സണ്ണിക്കുട്ടന് യു കാന്‍ ഗോ ആന്റ് ഗെറ്റ് മീ ദ് ഡീറ്റയില്ഡ് എക്സ്പ്ലനേഷന്‍ ബൈ നൂണ്‍.
ഞാന്‍ പുറത്തിറങ്ങി മെയിന്‍ ഹാളിലെത്തിയപ്പോള്‍ കുറച്ചു മലയാളികള്‍ എനിക്ക് ചുറ്റും കൂടി. അവരുമായി സംസാരിച്ചപ്പോള്‍ എല്ലാവരുടെയും പ്രശ്നം ഒരേ പോലെ തന്നെ, പാസ്പോര്ട്ട്. ചിലരുടെ പാസ്പോര്ട്ട് സ്പോണ്സറുടെ കയ്യിലായിട്ട് തിരിച്ച് കിട്ടിയില്ല. മറ്റു ചിലരുടേത് നശിച്ചുപോയി. പലരുടെയും കഥകള്‍ക്ക് കണ്ണുനീരിന്റെ നനവുണ്ടായിരുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ഏജന്റ് മാരുടെ കെണിയില്‍ പെട്ടും അവിടെ നിന്നും ഈ മരുഭൂമിയിലെത്തി സൗദികളുടെ ചൂഷണത്തിനും ഇരയായി. അവസാന അത്താണിയെന്ന നിലയിലെത്തുന്ന ഇന്‍ഡ്യന്‍ എംബസ്സിയില്‍ ഏറ്റവും വലിയ ടോര്‍ച്ചറിംഗ് ആണ് ഓരോ ഭാരതീയനും നേടുന്നതു.
സൗദി അറേബിയയിലെ റിയാദിലുള്ള ഇന്‍ഡ്യന്‍ എംബസ്സി അവിടെയുള്ള എത്ര ഇന്‍ഡ്യക്കാരെ സഹായിക്കുന്നു? ആശ്രയവും അഭയവും തേടി അവിടെ എത്തുന്ന ഒരാള്‍ക്കും കാരുണ്യത്തിന്റേയും മാനുഷ്യത്തിന്റേയും ഒരു പരിഗണനയും നല്കില്ല. മാനുഷിക മൂല്യങ്ങള്‍ക്ക് വിലയില്ല. നിയമപുസ്തകത്തിന്റെ നിയമവാചകങ്ങള് സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് മുന്നില്‍ ഉദ്യോഗപ്രഭുക്കര്‍ തുറന്നു വയ്ക്കുമ്പോള്‍ ഒരു പ്രവാസിയുടെയും ദുരിതങ്ങള്‍ തീരുന്നില്ല. അവന്റെ പ്രശ്നങ്ങല്‍ക്ക് പരിഹാരമാകുന്നില്ല. അധോലോക നായകന്മാരും ദേശ ദ്രോഹികളൂം കള്ളനും കൊലപാതിക്കും വരെ എന്തിനേറെ കയ്യില് കാശുള്ള ഏത് സാമൂഹ്യ ദ്രോഹിക്കും എത്ര പാസ്പോര്ട്ട് വേണമെങ്കിലും ആകാം, എവിടെവേണമെങ്കിലും പോകാം എത്ര കൊള്ളരുതായ്മകളും കാണിക്കാം. ആര്‍ക്കും നിയമ തടസ്സങ്ങളില്ല. കുടുംബത്തിന് വേണ്ടി ജീവിതം സ്വയം ഹോമിച്ച് വിദേശ്ങ്ങളില്‍ ജോലി തേടുന്നവര്‍ക്ക് അവരുടെ മുന്നില്‍ നിയമ തടസ്സങ്ങള്‍ മാത്രമേയുള്ളു.
ഒരേ ഒരു ദിവസം റിയാദിലെ ഇന്‍ഡ്യന്‍ ഏംബസ്സി യിലെത്തി അവിടെ പ്രശ്നങ്ങളുമായി കടന്ന് വരുന്ന ഓരോ ഭാരതീയന്റേയും പ്രശ്നങ്ങളെ കുറിച്ചു ചോദിച്ചാല്‍ അറിയാതെ കണ്ണു നിറയും. സഹായഹസ്തവുമായി വരുന്ന ഒരു എംബസ്സി ഉദ്യോഗസ്ഥ്നേയും ഞാന്‍ റിയാദിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ കണ്ടിട്ടില്ല.
അയ്യോ!!! സാറന്മാരെ കുറിച്ചു ഒന്നും പറയാന്‍ പാടില്ല. സൊ ഞാന്‍ നിര്‍ത്തി.ബാക്ക് ടു മൈ സ്റ്റോറി.
അങ്ങനെ എന്റെ കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ ഒരാഴ്ചയായി എംബസ്സിയില് താമസിക്കുന്ന ഒരു മലയാളി ചേട്ടന്‍ പറഞ്ഞു,
ഇവന്മാരൊക്കെ കാശു മേടിക്കുന്നവരാണ്, സണ്ണിക്കുട്ടന്‍ ഒരു കാര്യം ചെയ്യ്, ഉച്ചക്ക് എക്സ്പ്ലനേഷന്‍ ലെറ്റര്‍ കൊടുക്കുമ്പോള്‍ ഒരു അഞ്ഞൂറ് റിയാലു കൂടി അതിന്റെ കൂടെ കൊടുത്തു നോക്കു. സംഗതി രണ്ടു ദിവസം കൊണ്ടു ശരിയായി കിട്ടും.
ഐഡിയ ! എന്തേ എനിക്കിത് നേരത്തേ തോന്നാതിരുന്നത്. അപ്പോള്‍ ഇവന്മാരും തറകളാണല്ലെ? ഞാന്‍ നേരെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ ഷാജഹാന്‍ വണ്ടീ സ്റ്റാര്‍ട്ട് ചെയ്ത് ഏസി യൊക്കെ ഓണ്‍ ചെയ്ത് ഡ്രൈവര് സീറ്റ് മലര്‍ത്തി വച്ച് അതില്‍ മലര്‍ന്ന് കിടന്ന് സുഖമായി ഉറങ്ങുന്നു.
അവനെ വിളിച്ചുണര്‍ത്തി ഗുഡ് മോര്‍ണിംഗ് പറഞ്ഞ് അവനേയും കൂട്ടി അവന്റെ ഓഫീസില്‍ ചെന്ന് "ഡീറ്റയില്ഡ് എക്സ്പ്ലനേഷന്‍ ലെറ്റര്‍" ടൈപ്പ് ചെയ്ത് തിരിച്ചു ഏംബസ്സിയിലെത്തി. ഷാജഹാന്‍ പാര്‍ക്കിംഗ് ഏരിയയില് ഉറങ്ങാന്‍ പോയി, ഞാന്‍ എംബസ്സിക്കുള്ളിലെ കോണ്‍സുലറുടെ ഓഫീസിലേക്കും.
കോണ്‍സുലറുടെ ഓഫീസിലെത്തിയ എന്നെ അദ്ദേഹം ചിരിച്ചുകൊണ്ടു സ്വീകരിച്ചു. ലെറ്റര്‍ വായിച്ചു തീരുന്നതുവരെ ഞാന്‍ അക്ഷമനായി കാത്തു നിന്ന എന്റെ കൈ വെള്ളയില്‍ ഒരു അഞ്ഞൂറിന്റെ റിയാലിരുന്നു വിയര്ക്കുന്നുണ്ടായിരുന്നു. ലെറ്റര്‍ വായിച്ചു തീര്‍ന്ന കോണ്‍സുലര്‍ എന്നെ നോക്കി കൊണ്ടു പറഞ്ഞു,
ഒക്കെ മിസ്റ്റര്‍ സണ്ണിക്കുട്ടന്, ഐ വില്‍ ടു മൈ ലെവല്‍ ബെസ്റ്റ്.
ഞാന്‍ മെല്ലെ അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് ചുരുട്ടിപിടിച്ച വലത് കൈ അദ്ദേഹത്തിനു നല്കികൊണ്ടു പറഞ്ഞു,
സര്‍, ഇപ്പോഴിതിരിക്കട്ടെ, പിന്നെ ഞാന്‍ കാണേണ്ട പോലെ കാണാം.
എന്താ ഇതു??
സര്‍ എന്റെ ഒരു ചെറിയ സന്തോഷത്തിന്..
@#%^&*^%$@^*&^%%@#%$^&*(&^@%%!!*^^^@ ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍.
അവസാനം പറഞ്ഞതു മാത്രം എനിക്കു മനസ്സിലായി. മുറിയില്‍ നിന്നും പുറത്തു ചാടിയ എന്നെയും തേടി എനിക്കു ഉപദേശം തന്ന മലയാളി ചേട്ടന് കാത്തുനില്ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അയാള്‍ ചോദിച്ചു,
എന്തായി?? എന്തായി?? സംഗതി ശരിയായൊ?
എഡോ കോപ്പെ ! എന്നെ കൊണ്ടൂ ഒന്നും പറയിപ്പിക്കരുത് കേട്ടൊ? ഞാന് ഒരു വിധം സങ്ങതികള് അടുപ്പിച്ചു കൊണ്ട് വരികയായിരുന്നു. അപ്പോഴേക്കും തന്റെ ഒരു ഒടുക്കത്തെ ഉപദേശം. തന്നോട് ആരാഡൊ പറഞ്ഞത് അങ്ങേരു കൈക്കൂലി മെടിക്കുമെന്നു. പോടോ എന്റെ മുന്നീന്ന് ! എല്ലാം കയ്യീന്ന് പോയല്ലോ ദൈവമെ!! എനി എന്താവൊ എന്തൊ??
ഞാന് പുറത്തിറങ്ങി ഷാജഹാനേയും വിളിച്ചുണര്ത്തി റിയാദിലെ ബത്ഹ യിലെക്കു പോയി. ഞങ്ങളുടെ നാട്ടിലെ ഒരു ചെറിയ ഗ്രാമം തന്നെ അവിടെ മൈഗ്രേറ്റ് ചെയ്തിട്ടുണ്ട്.
(തുടരും)

Comments
:)
സംഗതി എന്റെ പാസ്പോര്‍ട്ട് പുതുക്കല്‍ പോലെ തന്നെ കൈവിട്ടു പോയി, അടുത്ത ഒരു അധ്യായത്തോടെ എഴുതി തീര്‍ക്കാം.
ഇത് റിയാദിലെ മാത്രം കഥയാണെന്ന് തെറ്റിധരിക്കരുതെ. സൗദിയില്‍ മൊത്തം ഇങ്ങനെതനെയാണ്. അറ്റസ്റ്റേഷനോ, അപ്ലിക്കേഷനോ കൊടുക്കുബോള്‍ കൂടെ അവരുടെ വെല്‍ഫയര്‍ ഫണ്ടിന്റെ റസിപ്റ്റ് മാത്രം കൃത്യമായി കിട്ടും. അതിനെങ്കിലും ഒരു നന്ദി പറഞ്ഞിരുന്നെങ്കിലെന്ന് വെറുതെ മോഹിക്കാറുണ്ട്. അതും അവരുടെ അവകാശം പോലെയാണ്.
മുഴുവന്‍ കഥകളും ഞാന്‍ എഴുതിയാല്‍ പിന്നെ എനിക്ക് രണ്ട് പാസ്പോര്‍ട്ടുണ്ടെന്ന കുറ്റമാവില്ല അവര്‍ കണ്ട്‌പിടിക്കുക, ഞാന്‍ ഇന്ത്യയുടെ ശത്രുവാണെന്ന് പറഞ്ഞ് എന്നെ പകിസ്ഥാനിലേക്ക് കയറ്റിയാല്‍...
സൗദിയിലെ കടലാസ് സംഘടനകള്‍ക്ക് ഓണവും, റമദാനും മാത്രമാണ് പുലിമടയില്‍നിന്നും തലകാണിക്കാനുള്ള അവകാശം എന്ന് തോന്നുന്നു. മൊത്തം ഗള്‍ഫെന്നാല്‍ ദുബായ് മാത്രമായി ചുരുങ്ങിയ ഈ കാലത്ത്, സധരണക്കാരുടെ വിഷമം കാണാനും കേള്‍ക്കാനും ആരും ഇല്ലെന്ന ദുഖം എത്ര ശ്രമിച്ചിട്ടും മറച്ച്‌വെക്കാന്‍ കഴിയുന്നില്ല. റ്റൈയും കോട്ടും സൂട്ടുമിട്ട "പ്രവാസി"കളുടെ സമ്മാനം മാത്രമാണ് രാഷ്ട്രിയക്കാരന്റെ ലക്ഷ്യം. അവര്‍ക്കുള്ള സേവനം അവര്‍ ചെയ്യുന്നുമുണ്ട്.
ബാക്കി പോരട്ടെ :)
സൌദി മാത്രമല്ല, കുവൈറ്റും ഇങ്ങനെതന്നെ.
എന്റെ ഒരു കൂട്ടുകാരി ഭര്‍ത്താവിന്റെ എമ്പ്ലൊയ്മെന്റ് എഗ്രിമെന്റ് അറ്റെസ്റ്റ് ചെയ്യാന്‍ പോയിട്ട് എന്തൊക്കെ പുകിലുകളായിരുന്നു. ഒരു മലയാളിയായിരുന്നു അവിടേയും, പതിനെട്ടാമത്തെ അടവായ കണ്ണീരൊഴുക്കിയാണ് അവള്‍ കാര്യം സാധിച്ചത്.
ഇന്ത്യാക്കാരെ സഹായിക്കാനാണോ ദ്രോഹിക്കാനാണോ ഈ എംബസികള്‍ ഉണ്ടാക്കിയിരിക്കുന്നത്??