ബൈജുമോന്റെ ടോമി
പണക്കാരായ അച്ഛനമ്മമാരുടെ ദരിദ്രനായ മകനായിട്ടാണ് ബൈജുമോന്‍ ജനിച്ചത്. പണത്തിലും പാരമ്പര്യത്തിലും മുന്നില്‍ നിന്നിരുന്ന കുടുംബം പിശുക്കിന്റെ പേരിലാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നത്. ബൈജുമൊന്റെ അപ്പന്‍ ഗള്‍ഫിലായിരുന്നെങ്കിലും, ഗള്‍ഫില്‍ നിന്നും അപ്പന്‍ വീട്ടുചെലവിനയക്കുന്ന പൈസ അമ്മച്ചി പലിശക്കുകൊടുത്ത് അതില്‍ നിന്നും കിട്ടുന്ന പലിശ കൊണ്ടായിരുന്നു ബൈജുമൊന്റെ വളര്‍ത്തിയതും പഠിപ്പിച്ചതും. വളരെ ശൈശവത്തില്‍ തന്നെ ബൈജുമോന്‍ സ്വന്തം വീട്ടിലെ ബാല വേല ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ബൈജുമോന്റെ അമ്മച്ചി നല്ലൊരു ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ആയിരുന്നതിനാല്‍, എന്നും രാത്രി അത്താഴത്തിനമുന്‍പ് അന്നന്നത്തെ വരവ് ചിലവ് ഒരു പുസ്തകത്തില്‍ എഴുതിവയ്ക്കാറുണ്ട്. കണക്ക് പ്രകാരം ചിലവ് വരവിനേക്കാള്‍ കൂടുതലാണങ്കില്‍ അന്നത്തെ ബൈജുമോന്റെ അത്താഴം കട്ടപൊഹ. അധ്വാനിച്ച് ജീവിക്കണം എന്നുള്ളതാണ് അമ്മച്ചിയുടെ സിദ്ധാന്തം. അപ്പനധ്വാനിച്ച് മോനല്ല തിന്നാനുള്ളത്. അവനവനുള്ളത് അവനവനധ്വാനിച്ചുണ്ടാക്കണം. അതുകൊണ്ട് തന്നെയാണ് ബൈജുമോന്‍ ചെയ്യുന്ന ഓരോ ജോലിക്കും ക്രിത്യമായ വേതനം അമ്മച്ചി നിശ്ചയിച്ചിട്ടുണ്ട്. ഒരു നേരം പശുവിനെ കറക്കുന്നതിന...