മറന്നുപോയ മൊബൈല്‍ ഫോണ്‍

സൗദി എയര്‍‌വെയ്സിന്റെ ആ എയര്‍ബസ് തിരുവനന്തപുരത്ത് നിന്ന് ദമാമിലെ സവ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ പാകത്തിന് റെഡിയായി കഴിഞ്ഞു. യാത്രക്കാരെല്ലാം സീറ്റ് ബെല്‍‌റ്റും കുന്തവും കുടചക്രവുമെല്ലാം ഇട്ട് റെഡിയായിട്ടിരുന്നു. അറബിയിലും ഇംഗ്ലീഷിലുമൊക്കെയുള്ള അറിയിപ്പുകള്‍ കഴിഞ്ഞു. ഇതൊക്കെ നമ്മളെത്ര കേട്ടതാ എന്ന ഭാവത്തില്‍ ഞാനിരുന്നു. പെട്ടെന്നാ മധുര ശബ്ദം കാതുകളില്‍ വന്നടിച്ചു.

"നമസ്കാരം. ഞാന്‍ ലൈല. "

അത്രയും കേട്ടതും കൊച്ചുവര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്ന മുഴുവന്‍ യാത്രക്കാരും സൈലന്റ് ആയി, ബാക്കി കേള്‍ക്കാനായി ചെവി കൂര്‍പ്പിച്ചു.

"നമ്മള്‍ ദാമാമിലേക്ക് പോകും, ഇന്‍ ഷാ അള്ളാഹ്. നാലായിരത്തി ശിഷ്ടം കിലോമീറ്റര്‍ നമ്മള്‍ നാലര മണിക്കൂര്‍ക്കൊണ്ട് എത്തിച്ചേരും. ഇന്‍ ഷാ അള്ളാഹ്. യാത്രയിലുടനീളം ആട്ടവും പാട്ടും തീറ്റയും കുടിയുമായി നിങ്ങളെ ഞങ്ങള്‍ ആനന്ദത്തിലാറാടിക്കും. എയര്‍ ഗട്ടറില്‍ വീഴുമ്പോഴെല്ലാം സീറ്റ് ബെല്‍റ്റ് ഇടാന്‍ മറക്കരുത്. യാത്രക്ക് സൗദി എയര്‍ലൈന്‍സ് തിരെഞ്ഞെടുത്തത്തില്‍ മുഖ്യ വൈമാനികന്‍ സാദിക്ക് ബിന്‍ അലാവുദ്ദീന്‍ അല്‍ സിദ്ദിക്കി യുടെ പേരിലും സൗദി എയര്‍ലൈന്‍‌സിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു. നമസ്കാരം".

യാത്രക്കാര്‍ വീണ്ടും കൊച്ചു വര്‍ത്തമാനത്തിലേക്ക് കടന്നു.

വിമാനം മെല്ലെ റിവേഴ്സ് എടുത്ത് ലെഫ്റ്റ് തിരിച്ച് പിന്നെ ഫോര്‍‌വേര്‍ഡ് എടുത്ത് റൈറ്റ് തിരിച്ച് റണ്‍‌വെയിലേക്ക് കയറാന്‍ കാത്ത് നിന്നു. തുടര്‍ന്ന് ക്യാപ്റ്റന്റെ അറിയിപ്പ് വന്നു.

"എയര്‍ കണ്ട്രോള്‍ സെക്ഷന്റെ കണ്ട്രോള്‍ കഴിഞ്ഞ ഒരു മണിക്കൂറായി തകരാറിലായതിനാല്‍ ആകാശത്ത് വട്ടം ചറ്റുകയായിരുന്ന രണ്ട് വിമാനങ്ങള്‍ നിലത്തിറങ്ങിയാലുടനെ നമ്മള്‍ക്ക് പൊങ്ങാം".

ഞാന്‍ ജനാലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. അതാ ജെറ്റ് എയര്‍‌വെസിന്റെ ഒരു വിമാനം താഴേക്ക് കുതിക്കുന്നു. റണ്‍‌വേയില്‍ പിന്നിലത്തെ ടയറുകള്‍ തൊട്ടു വിമാനം ഒന്നു കുലുങ്ങി, സ്നേഹ വിവശനായ ഭര്‍ത്താവ് ഭാര്യയുടെ മൂര്‍ദ്ധാവില്‍ മെല്ലെ ചുംബിക്കുന്നത് പോലെ അതിന്റെ മുന്‍ ടയറുകളും റണ്‍‌വേയില്‍ തൊട്ടു. റണ്‍‌വേയിലൂടെ വിമാനം ചീറിപാഞ്ഞു റണ്‍‌വേയുടെ അങ്ങേയറ്റത്തുപോയി മെല്ലെ തിരിഞ്ഞ് വന്ന് വലത്തോട്ട് തിരിഞ്ഞ് പാര്‍ക്ക് ചെയ്തു.

തൊട്ടു പിറകെ ഒരു ഇന്ഡ്യന്‍ എയര്‍ലെന്‍സിന്റെ വിമാനം ലാന്റ് ചെയ്യാന്‍ വരുന്നു. വിമാനത്തിന്റെ എല്ലാ ടയറുകളും ഒരുമിച്ചു നിലത്ത് തൊട്ടു, പെട്ടെന്ന് തന്നെ ബ്രേക്ക് അപ്ലെയ് ചെയ്ത് ലെഫ്റ്റ് ഇന്ഡിക്കേറ്റര്‍ ഇട്ട് നേരെ പാര്‍ക്കിംഗിലേക്ക് പോയി. "ഹൊ! എത്ര എക്സപീരിയന്സ് ആയ പൈലറ്റ്" ഞാന് മനസ്സില്‍ പറഞ്ഞു.

സൗദി എയര്‍‌വെയ്സ് എന്നെയും കൊണ്ട് റണ്‍‌വേയിലൂടെ കുതിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു. ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. താഴെ റെയിവേ ട്രാക്കിലൂടെ ഒരു ട്രെയിന്‍ വടക്കോട്ട് പോകുന്നു. മലബാര്‍ എക്സ്പ്രെസ്സ് ആണെന്ന് തൊന്നുന്നു. ഇപ്പോള്‍ ആള്‍ സൈന്റ്സ് കോളേജ് കാണാം. തൊട്ടടുത്തുള്ള കോളേജ് ഹോസ്റ്റലില്‍ നിന്ന് തരുണിമണികള്‍ ജനാലയിലൂടെ മലബാര്‍ എക്സ്പ്രസ്സിലെ ഞരമ്പു രോഗികളോട് കൈവീശി കാണിക്കുന്നു.

വിമാനം ഇടത്തോട്ട് ചരിഞ്ഞ് ഇടത്തോട്ട് പറന്നു കടലിന് മുകളിലേക്ക് പോയി. വീണ്ടും വലത്തോട്ട് തിരിഞ്ഞ് നേരെ പറന്നു. ഇപ്പോള്‍ കരയും കടലും ചേര്‍ന്ന് എന്തെക്കെയോ ചെയ്യുന്നത് കാണാം. സീറ്റ് ബെല്‍റ്റിന്റെ സൈന്‍ ഓഫ് ആയി.

ലൈല ജ്യൂസുമായിട്ട് വന്നു. ജ്യൂസ് കുടിച്ച് കഴിഞ്ഞ് ഗ്ലാസ്സ് തിരിച്ചു നല്‍കുമ്പോള്‍ ഒന്നു പരിചയപ്പെടാനായി ചോദിച്ചു,

പേര് ലൈല എന്നാണല്ലേ?

അതെ,

സ്വീറ്റ് നെയിം.

താങ്ക് യൂ.

വീടെവിടെയാ?

തിരോന്തരത്ത്.

ഓഹ്, തിരോന്തരത്ത് എവിടെ.

തിരോന്തരത്ത്... കൊറ്റിങ്ങലില്‍,

വെരി ഗുഡ്! ഞാനും അവിടെ അടുത്താ.. കല്ലമുക്ക്. അറിയൊ?

പെട്ടെന്ന് സീറ്റ് ബെല്‍റ്റ് സൈന്‍ ഓണ്‍ ആയി. വിമാനം താഴേക്ക് വരാന്‍ തുടങ്ങി.

ലൈല യുടെ കയ്യിലുണ്ടായിരുന്ന ജ്യൂസ് ട്രോളി കൈവിട്ട് നിരങ്ങി പിന്നിലേക്ക് പോയി.

എല്ലാവരും സീറ്റ് ബെല്‍റ്റ് ഇടുക. വിമാനം നിലത്തിറക്കാന്‍ പോകുന്നു.

വിമാനത്തിനുള്ളില്‍ നിന്നും വിവിധതരത്തിലുള്ള നിലവിളികള്‍ ഉയര്‍ന്നു...
ക്രാഷ് ലാന്റിംഗ് ! വിമാനത്തിന് തീപിടിച്ചു ! വിമാനം തകര്‍ന്നു ! അള്ളാഹു അക്ബര്‍ - കുലു തക്ബീര്‍... സ്വാമിയേ ശരണമയ്യപ്പാ!!! രാമ.. രാമ.. രാമ.. ഓഹ് മൈ ഗോഡ്! രക്ഷിക്കണേ!

ഞാന്‍ താഴേക്ക് നോക്കി. താഴെ ഇപ്പോള്‍ കര കാണാനില്ല. കടലുമാത്രം. ദൈവമെ വിമാനം വെള്ളത്തില്‍ എമെര്‍ജെന്‍സി ലാന്റിംഗ് നടത്താന്‍ പോകുന്നു. ഞാന്‍ പെട്ടെന്ന് സീറ്റിനടിയില്‍ നിന്നും ലൈഫ് ജാക്കെറ്റ് വലിച്ചെടുത്ത് ഊതിപ്പെരിപ്പിച്ച് വെള്ളത്തില്‍ ചാടാന്‍ റെഡിയായി നിന്നു. കല്ല്യാണം കഴിഞ്ഞിട്ട് രണ്ട് മാസമാണ് ആയത്. ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. എല്ലാം ഈ ഉപ്പ് വെള്ളത്തില്‍ ലയിച്ച് തീരുമല്ലോ ദൈവമെ!! വിമാനത്തിന്റെ എമെര്‍ജെന്‍സി ഡോര്‍ തുറന്നാലുടന്‍ വെള്ളത്തില്‍ ചാടണം.

എല്ലാ ചിന്തകളേയും ഉണര്‍ത്തിക്കൊണ്ട് പെട്ടെന്ന് ലൈല യുടെ അനൗണ്‍സ്മെന്റ് വന്നു.

ആരും പേടിക്കരുത്. വിമാനത്തിന് ഒന്നും സംഭവിച്ചിട്ടില്ല. വിമാനം വീണ്ടും തിരിച്ചിറക്കാന്‍ പോകുന്നു. ഭയപ്പെടേണ്ടതായിട്ട് ഒന്നുമില്ല. എല്ലാവരും ശാന്തരായിട്ടിരിക്കൂ, പ്ലീസ്.

അനൗണ്‍സ്മെന്റ് കഴിഞ്ഞ് ലൈല യാത്രക്കാര്‍ക്കിടയിലൂടെ നടന്നു എല്ലാവന്‍‌മാരെക്കൊണ്ടൂം സീറ്റ് ബെല്‍റ്റ് ഇടുവിക്കുന്നു. എന്റെ അടുത്ത് എത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു,

എന്താ ലൈലാ പ്രശനം.

ഹേയ് ! ഒന്നുമില്ല.

പിന്നെയെന്താ ഒരു എമെര്‍ഗെന്‍സി ലാന്റിംഗ്,

അത്! അത്!

പറയൂ ലൈലാ,, എന്തു തന്നെ ആയാലും പറയൂ..

നമ്മുടെ പൈലറ്റിന്റെ മൊബൈല്‍ ഫോണ്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ചു മറന്നു. അതെടുക്കാനാ ഇപ്പോള്‍ തിരിച്ചിറക്കുന്നത്.

ഏതാ മോഡെല്‍?

നോക്കിയ എന്‍ സെവന്റി സീരീസ്.

ഹോ! ഗോഡ്!

"ക്രൂ ടേക്ക് യുവര്‍ പൊസിഷന്‍സ് ഫോര്‍ ലാന്റിംഗ്" ക്യാപ്റ്റന്റെ അറിയിപ്പ് വന്നു. ലൈല എന്നെ വിട്ട് അവളുടെ പൊസിഷനിലേക്ക് ഓടി.

ഞാന്‍ വീണ്ടും താഴേക്ക് നോക്കി. ദൈവമേ ഇവിടെ എയര്‍പോര്‍ട്ടും റണ്‍‌വേയും ഒന്നും കാണുന്നില്ലല്ലൊ? ഇതു തിരുവനന്തപുരവും അല്ല. താഴെ കുറെ തെങ്ങിന്തോപ്പ് മാത്രം. വീണ്ടും കടല്‍. പിന്നെ കര. ദൈവമേ ഇത് ഏത് രാജ്യം. താഴെക്കൂടെ ഓട്ടോ റിക്ഷാ ഓടുന്നു. പ്രൈവറ്റ് ബസുകള്‍ മത്സരിച്ച് ഓവെര്‍ടേക്ക് ചെയ്യുന്നു. അയ്യോ! ഈ സ്ഥലം എനിക്ക് പരിചയമുണ്ടല്ലോ? ഇത്! ഇത്! വര്‍‌ക്കലയല്ലെ? ഇത് പാപനാശം അല്ലെ? അയ്യോ ആ പാപി ഈ എയര്‍ബസ് വര്‍ക്കല ഹെലിപാഡില്‍ ഇറക്കാന്‍ പോവുകയാണ്. ദൈവമേ! സൗദികളുടെ ഡ്രൈവിം‌ഗിനെക്കുറിച്ച് എനിക്ക് വിശ്വാസമുണ്ട്. അവന്‍ എങ്ങനേയും കാറ് ഓടിക്കും. പക്ഷെ എങ്ങനേയും വിമാനം പറപ്പിക്കുന്നത്,, ദൈവമേ കൈവിട്ട കളിയാണ്.

പെട്ടെന്ന് ചാക്ക് കെട്ട് നിലത്തിടുന്നത് പോലെ ആ പഹയന്‍ സൗദി ആ വിമാനം ഹെലിപാഡില്‍ കൊണ്ടിട്ടു. ഒന്നുലഞ്ഞു ആടി നിന്നു. ഹോ! കുറച്ചുകുടി മുന്നോട്ട് പോയാല്‍ ഹെലിപാഡില്‍ നിന്നും താഴെ ആ കടലില്‍ വീഴും.

വിമാനം നിലത്തു നിന്നപ്പോള്‍ ആള്‍ക്കാരൊക്കെ സന്തോഷത്തിലായി. എല്ലാവരും ജനാലയിലുടെ പാപനാശം ബീച്ചും പരിസരവും നോക്കി രസിക്കുന്നു. ഞാന്‍ ജനാലയിലുടെ കാര്‍ത്തിക ബാര്‍ കണ്ടു.

ആള്‍ക്കാരുടെ ബഹളത്തിനിടയില്‍ ഞാന്‍ ലൈലയുടെ അടുത്തേക്ക് ചെന്നു. ലൈല ആരോടോ അടക്കിപ്പിടിച്ച് മൊബൈലിലൂടെ സംസാരിക്കുന്നു. അവള്‍ സംസാരിച്ചു തീരുന്നത്‌വരെ ഞാന്‍ കാത്തു നിന്നു. അവള്‍ ഫോണിലുടെ ആര്‍ക്കോ ബൈ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു,

ഹൈ ലൈല.

ഹായ്!

എപ്പോ തിരിച്ചു പോകും

ഉടനെ പോകും.

എന്നാലും എത്ര സമയം.

തിരൊന്തരത്തുനിന്ന് മൊബൈല്ഫോണ്‍ വന്നാലുടന്‍ നമുക്ക് പോകാം.

എപ്പോ വരും?

വിളിച്ച് പറഞ്ഞിട്ടുണ്ട്, അവിടെ ആരെങ്കിലും ഫ്രീ ആയാല്‍ ഉടനെ കൊണ്ടുവരും.

എന്നാല്‍ നമ്മള്‍ മൊബൈല്‍ വരുന്നത് വരെ ബീച്ച് കാണാന്‍ പൊയ്ക്കോട്ടെ? ഡോര്‍ തുറന്ന് തരോ?

അയ്യോ പറ്റില്ല. പാപനാശത്ത് നമുക്ക് പോര്‍ട്ട് ഇല്ല.

എന്നാലും ഒന്നു ട്രൈ ചെയ്തൂടെ?

പെട്ടെന്ന് വിമാനം നീങ്ങാന്‍ തുടങ്ങി. എല്ലാവരും ആകാംക്ഷയോടെ ഒന്നും മനസ്സിലാകാത്തത് കൊണ്ട് പരസ്പരം നോക്കി. ലൈല കോക്ക്പിറ്റിലേക്ക് ഓടി. കാര്യം അന്വേഷിച്ച് തിരിച്ച് വന്നു.

തിരോന്തരത്തൂന്ന് മൊബൈല്‍ കൊണ്ടുവരാന്‍ അവിടെ ആളില്ല. നമ്മള്‍ ബൈ റോഡ് അങ്ങോട്ട് ചെന്നു അതെടുത്തിട്ട് തിരിച്ച് അവിടെ നിന്നും ദമാമിലേക്ക് പോകും.

ലൈല.. ഇത്രയും വലിയ വിമാനം എങ്ങനെ റോഡിലൂടെ .....

അതൊന്നും സാരമില്ല. സൗദിയല്ലെ പൈലറ്റ്,

അപ്പോഴേക്കും വിമാനം റോഡിലെത്തിയിരുന്നു. വിമാനത്തിനടിയിലൂടെ ഓട്ടോറിക്ഷകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. വര്‍ക്കല അമ്പലത്തിന്റെ ആല്‍മരത്തിന്റെ ഒരു ശാഖ ഒടിച്ചുകൊണ്ട് വിമാനം മൈതാനം റോഡിലേക്ക് കടന്നു. മൈതാനം കടന്നുള്ള റെയില്‍‌വേ ക്രോസ്സിന്‍‌ഗിലെത്തിയപ്പോള്‍ ഗേറ്റ് അടച്ചിരിക്കുന്നു. ഗേറ്റിന് മുകളിലൂടെ പറന്നു വിമാനം ഇപ്പുറത്തെത്തി.

റോഡിനിരുവശവുമുള്ള സകലതിനേയും വെട്ടിമുറിച്ച്കൊണ്ട് സൗദി എയര്‍ലെന്‍സിന്റെ ആ വിമാനം വര്‍ക്കല നിന്നും കല്ലമുക്കിലേക്ക് പാഞ്ഞുവന്നു. കല്ലമുക്കിലെത്താറായപ്പോള്‍ ഞാന്‍ വീണ്ടും ലൈല യുടെ അടുത്തേക്ക് ചെന്ന്,

ലൈല!! എന്നെ എവിടെ ഇറക്കിവിടോ? എന്റെ വീട് ഇവിടെ അടുത്താ,

അയ്യോ അതു പറ്റുല്ല. കല്ലമുക്കില്‍ നമുക്ക് പോര്‍ട്ടില്ല.

ലൈല. അങ്ങനെ പറയല്ലെ പ്ലീസ്, ഞാന്‍ എന്റെ ഭാര്യയെ ഒന്നു കണ്ടിട്ട് ടാക്സി പിടിച്ച് ഇത് പൊങ്ങാറാകുമ്പോഴേക്കും തിരോന്തരത്ത് വരാം.

അതു പറ്റില്ല.. സണ്ണിക്കുട്ടാ.. സണ്ണിക്കുട്ടനെ ഇറക്കിവിടാന്‍ പറ്റില്ല.

എന്നെ ഇറക്കിവിടൂ ലൈല. പ്ലീസ്. എന്നെ വിടൂ.. ഞാന്‍ ഒന്നു ഇറങ്ങിക്കോട്ടെ. എന്നെ വിടൂ പ്ലീസ്, എന്നെ വിടൂ ലൈലാ.. പ്ലീസ് .. പ്ലീസ്..

ലൈല യുടെ കയ്യിലിരുന്ന കപ്പും സോസറും നിലത്തു വീണുടഞ്ഞ ശബ്ദം കേട്ട് ഞാന്‍ കണ്ണു തുറന്നു.

മുന്നില്‍ സ്വന്തം ഭാര്യ. കയ്യിലിരുന്ന ബെഡ് കോഫി നിലത്തെറിഞ്ഞുടച്ചിട്ട് ഒരു അങ്കത്തിന് തയ്യാറെടുക്കുന്നു.

"പറ മനുഷ്യാ, ഇപ്പോ പറയ്. ആരാ ലൈല? ഏത് അവളാ അവള്‍? അവള്‍ നിങ്ങളെ എവിടെയാണ് പിടിച്ച് വച്ചിരിക്കുന്നത്? എനിക്കിപ്പോ അറിയണം എല്ലാം. വെളുപ്പാങ്കാലത്ത് ഏതവളെയാണ് സ്വപ്നം കണ്ടു കിടക്കുന്നത്?

എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ എന്റെ അഴിഞ്ഞുപോയ മുണ്ടെടുത്ത് ഉടുത്തിട്ട് കട്ടിലില്‍ നിന്നെഴന്നേറ്റു.

Comments

Anonymous said…
Really orgin?

visit my blog

http://shanalpyblogspotcom.blogspot.com/

from alqassim
അടിമുടി തകര്‍ത്തിട്ടുണ്ടല്ലോ സണ്ണിക്കുട്ടാ....
എന്തെ വക തേങ.
മലയാളം ചില്ലുകള്‍ തെറ്റാതെ ടൈപ്പ്‌ ചെയ്യ്താല്‍ കൂടുതല്‍ നന്നായിരിക്കും.
ഒരു പരിധിവരെ ഈ ലിങ്കു സഹായിക്കും.
http://adeign.googlepages.com/ilamozhi.html
Noushad said…
please visit
http://www.eyekerala.com
പ്രിയ ഉറുമ്പ്,

വേര്‍ഡ്സില്‍ കോപ്പി ചെയ്ത് പിന്നെ പേസ്റ്റ് ചെയ്തപ്പോള്‍ കമ്പ്ലീറ്റ് അക്ഷരത്തെറ്റ് വന്നു. ഇപ്പോള്‍ എല്ലാം ഒരുവിധം ശരിയാക്കി.

"ഇനി എന്റെ പോസ്റ്റ് അടുത്തകാലെത്തൊന്നും കാണാതിരുന്നാല്‍ എന്നെ എന്റെ പൊണ്ടാട്ടി തട്ടിക്കളഞ്ഞു എന്നു കരുതരുതേ! ഞാന്‍ തിരിച്ചു കസാക്ക്സ്ഥാനിലേക്ക്പോകുന്നു. ഒരു മാസം കഴിഞ്ഞു കാണാം."
ഹ ഹ ഹ..നല്ല കിടിലന്‍ സ്വപ്നം.

അപ്പൊ ശരി..വേഗംകസാഖ്‌സ്താനില്‍ ഒക്കെ പോയി വാ.
Anonymous said…
കൊള്ളാം
വിശ്വാലസ്വാമികള്‍ സ്ക്രാപ്പ് സ്വപ്നങ്ങള്‍ നിറുത്തിയതിന്റെ ക്ഷീണം ലേശം മാറി :)
SUNISH THOMAS said…
സണ്ണിച്ചായന്‍ ആളു കൊള്ളാലോ... കലക്കീട്ടുണ്ടെട്ടോ.......
hambada feekaraa ..

thakarthallo .. adipoli ..

ugran.
സു | Su said…
എത്ര മനോഹരമായ സ്വപ്നം!
G.MANU said…
kalakkan swapnam entammachiye
സണ്ണീ : ‘വര്‍ക്കല അമ്പലത്തിന്റെ ആല്‍മരത്തിന്റെ ഒരു ശാഖ ഒടിച്ചുകൊണ്ട് വിമാനം മൈതാനം റോഡിലേക്ക് കടന്നു.‘

എന്റെ സംശയം തീര്‍ന്നു. റോഡുവഴി തിരോന്തരം എങിനെ പോവും എന്നാലോചിച്ചു ഞാന്‍ വിഷമിച്ചുപോയി.

ഓ;ടോ: ഫോട്ബാള്‍ കമെന്റ്‌റി പറയാന്‍ പോവാറുണ്ടു അല്ലെ.
Sethunath UN said…
ആ പോക്കു കൊള്ളാമായിരുന്നു സണ്ണീ :))

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???