ഭരതന്‍ മാഷും ലളിതഗാനവും
ഭരതന്‍ മാഷാണു കരവരമ്പ് സ്കൂളിലെ പാട്ട് സാര്‍ . ഭരതന്‍ മാഷിന്റെ കയ്യില്‍ പാട്ടുകളുടെ വന്‍ശേഖരമോ, മനസ്സില്‍ പാട്ടുകളുടെ കൂമ്പാരമോ ഒന്നും തന്നെയില്ല. സംഗീതം ഒരു സാഗരമാണന്നോ അതിലെ മുത്ത് തേടിപോകുന്ന ഒരു മുക്കുവനാണു താനെന്നും ഒരിക്കല്പോലും ഭരതന്‍ മാഷ് അവകാശമുന്നയിച്ചിട്ടില്ല. മാഷിനു ആകെ അറിയാവുന്നത് സംഗീതാധ്യാപകനെന്ന പേരിലാണു ശമ്പളം കിട്ടുന്നത്, അതിനു വേണ്ടീ എവിടെന്നെങ്കിലും നാലു വരി ഒപ്പിച്ചു പിള്ളാരെക്കൊണ്ട് നീട്ടിപ്പിക്കണം . തന്റെ ജോലിയിലുള്ള ഡെഡിക്കേഷന്‍ ഇത്രയൊക്കെയുള്ളുവെങ്കിലും , ഭരതന്‍ മാഷ് കരവരമ്പ് സ്കൂളിലെ ജീവാത്മാവും പരമാത്മാവുമൊക്കെയാണു. സ്കൂളിലെ കലാ കായിക വേദികളില്‍ ഭരതന്‍ മാഷ് നിറഞ്ഞ് നില്ക്കും , മുഖ്യ സംഘാടകനും മാഷ് തന്നെയായിരിക്കും . അധ്യാപക സംഘടനയിലെ മോശമല്ലാത്ത ഒരു പൊസിഷനും മാഷിനുണ്ട്. ട്രഷറിയില്‍ നിന്നും അധ്യാപകര്‍ക്കുള്ള ശമ്പളം കൊണ്ടുവരേണ്ട ജോലിയും ഭരതന്‍ മാഷ് ഏറ്റെടുക്കും . എന്തിനേറേ സ്കൂളിലെ എന്‍ സി സി പിള്ളാര്‍ക്കുള്ള പൊറോട്ടയും മുട്ടക്കറിയും പോലും ഭരതന്‍ മാഷാണു അറൈഞ്ച് ചെയ്യുന്നതു. ഇതൊക്കെ ഭരതന്‍ മാഷിന്റെ ഗുണഗണങ്ങളാണെങ്കില്‍ മാഷിനു ചില വീക്ക്നെസ്സ്കളുമുണ്ട്. മ...