പ്രിയദര്‍ശന്‍ ഓണ്‍ ലൈന്‍!!!!
രാവിലെ കൃത്യം ആറ് മണിക്ക് തന്നെ ഓഫീസിലെത്തി. സിസ്റ്റം ലോഗോണ്‍ ചെയ്തു. കെറ്റിലിലെ വെള്ളം ചൂടാക്കി നല്ല ഒരു ചായ ഉണ്ടാക്കി തിരിച്ചു സീറ്റില്‍ വന്നു ഇരുന്നു. സിസ്റ്റം എന്റെ കലാപരിപാടികള്‍ നേരിടാന്‍ തയ്യാറായി.
ഇന്റെര്‍നെറ്റ് ജാലകം വഴി ഒരു മലയാള പത്രത്തിന്റെ ഓണ്‍ ലൈന്‍ തുറന്നു. ചൂടുള്ള ചായയും അതിരാവിലത്തെ പത്രവും, ലോകത്ത് എവിടെയായാലും മലയളിയുടെ മാത്രം സ്വന്തം - അതിനെ ഞാന്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി കാണുന്നു.
പത്രം പതിവുപോലെ അതിന്റെ സ്വഭാവം കാണിച്ചു. ഇപ്പോള്‍ പത്രങ്ങളൊന്നും സത്യസന്ധ്യമായ വാര്‍ത്തകളൊന്നും പറയാറില്ലല്ലോ. അവര്‍ക്കും രാഷ്ടീയമല്ലേ??
പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു.
ഏതു കുരിശാണാവോ ഇത്ര രാവിലെ? ഇവന്മാരൊക്കൊന്നും വെളുപ്പാങ്കാലത്ത് ഒരു പണിയും ഇല്ലെ? ഫോണ്‍ ചെയ്തവനെ മനസ്സില്‍ തെറിയും പറഞ്ഞ്കോണ്ട് ഫോണ്‍ എടുത്തു,
ഹല്ലാ!!
ഹലോ.. ഹലോ..ക്യാന്‍ ഐ സ്പീക്ക് റ്റു മി. സണ്ണിക്കുട്ടന്‍?????
യെസ്! യെസ്! സ്പീക്കിംഗ്!
സംഗതി ഐ എസ് ഡി ആണ്. ദൈവമെ ഇനി നാട്ടില്‍ നിന്നും വല്ല ഇന്‍ഷുറന്‍സ് ഏജന്റ്റ് മാരുവല്ലതുമാണൊ? നാട്ടില്‍ ചെന്നാലൊ അവരെപ്പേടീച്ച് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ദൈവമേ ഇനി ഇവിടെയും സമാധാനം തരില്ലാന്നുണ്ടോ?
സണ്ണിക്കുട്ടാ ഞാന്‍ പ്രിയനാ? !!! മറുതലക്കല്‍ നിന്ന് വീണ്ടൂം മുറുമുറുപ്പ്.
പ്രിയനോ? ആരുടേ പ്രിയന്‍?
ആരുടെയും പ്രിയനല്ല, ഡയറക്ടര്‍ പ്രിയന്‍, പ്രിയദര്‍ശന്‍.
ഞാന്‍ ഞെട്ടി, മേശപ്പുറത്തിരുന്ന ചായ തട്ടിമറിഞ്ഞ് കീബോര്‍ഡില്‍ വീണു. ബാക്കി എന്റെ ദേഹത്തും. ഞാന്‍ ചാടിയെഴുന്നേറ്റു.
എന്താ സണ്ണീ ഒരു ബഹളം? വീണ്ടും ആ ഫോണിനുള്ളില്‍ കിരുകിരുപ്പ്.
ഏയ് ഒന്നുമില്ല. ചായ, കീബോര്‍ഡ്.
എന്താ? കീബോര്‍ഡ് ചായ കുടിച്ചെന്നോ?
ചായ ആരെങ്കിലും കുടിച്ചോട്ടെ? നിങ്ങളാരെന്നാ പറഞ്ഞത്??
എന്താ സണ്ണീ, ഞാന്‍ പറഞ്ഞത് വിശ്വാസമായില്ലെന്നുണ്ടോ?
തീരെ വിശ്വാസമായില്ല. രാവിലെ ഐ എസ് ഡി വിളിച്ച് ആളെ കളിയാക്കുകയാണൊ?!!
സണ്ണീ ബീ കൂള്‍. എന്നെ വിശ്വസിക്കൂ, ഞാന്‍ ഡയറക്ടര്‍ പ്രിയദര്‍ശനാണ്. ബിലീവ് മീ. !!!!
എനിക്ക് വിശ്വസിക്കേണ്ടി വന്നു. ഞാന്‍ വളരെ എക്സൈറ്റഡ് ആയി. സ്റ്റില്‍ അടിച്ച്പോലെ നിന്നു.
ഹല്ലോ? ഹല്ലൊ?
മറുതലക്കല്‍ നിന്നുള്ള ശബ്ദം എന്നെ വീണ്ടൂം വിളിച്ചുണര്‍ത്തി.
സര്‍! സര്‍ എന്തിനാ എന്നെ വിളിച്ചത്?
അതൊക്കെ പറയാം സണ്ണി. ബീ റിലാക്സ്.
സര്‍! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്റെ നമ്പര്‍ എങ്ങനെ കിട്ടി????
ശരി! നമ്പര്‍ കിട്ടിയ കാര്യം പറഞ്ഞാല്‍ വിശ്വസിക്കുമല്ലൊ?
മും..!!
സ്ണ്ണീടെ നാടും വീടും തിരോന്തരത്താണല്ലോ? ??
അതെങ്ങനെ മനസ്സിലായി?
അതാണൊ? ബുദ്ധിമുട്ട്, ഓര്‍ക്കുട്ടിലും ബ്ലോഗിലുമൊക്കെയുള്ള പ്രൊഫൈലിലുണ്ടല്ലോ???
ഓ!! ശരിയാണ്, ഞാനോര്‍ത്തില്ല.
അതൊക്കെ ഓര്‍ക്കണം!!! സണ്ണീ,
ശരി! ഇനി മുതല്‍ ഓര്‍ക്കാം!!!
അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, സണ്ണീടെ ഫോണ്‍ നമ്പര്‍ കിട്ടിയ കാര്യം...!!
അതെ സര്‍, !! സാര്‍ അതു പറഞ്ഞില്ല.
ഞാന്‍ പറഞ്ഞ് വരുകയാണ്; ഞാന്‍ ബോംബേയില്‍ നിന്നും
തിരോന്തരത്തുള്ള ലാലിനെ വിളിച്ചു, ലാലിനെ അറിയില്ലെ?
അറിയാം സര്‍, കല്ലമുക്കില്‍ ബാറുള്ള മണിലാല്‍!! ഞാന്‍ വളരെ വിനയാതീതനായി പറഞ്ഞു.
മണികെട്ടിയ ലാലിനെ യൊന്നും എനിക്കറിയില്ല, ഞാന്‍ വിളിച്ചത് മോഹന്‍ലാലിനെയാണ്.
അതു കേട്ട ഞാന്‍ പിന്നേയും ഞെട്ടി.!!! എന്റെ ഫോണ്‍ നമ്പര്‍ എന്റെ ലാലേട്ടന്റെ കയ്യിലുണ്ടെന്നോ? അത്രയും ഓര്‍ത്ത്കൊണ്ട് ഞാന്‍ പറഞ്ഞു,
സര്‍, എന്റെ ഫോണ്‍ നമ്പര്‍ ലാലേട്ടന്റെ കയ്യിലുണ്ടെന്നോ???
ലാലിനെ കയ്യില്‍ തന്റെ നമ്പറൊന്നും ഇല്ല. ഞാന്‍ പറയുന്നത് കേള്‍ക്കുക!!
ഓക്കെ സര്‍!!
ഞാന്‍ വീണ്ടൂം ശ്രോതാവായി.
ഞാന്‍ ലാലിനെ വിളീച്ച് പറഞ്ഞപ്പോള്‍, ലാല്‍ മമ്മൂക്കായെ വിളിച്ചു ചോദിച്ചു, മമ്മൂക്ക സ്വരാജ് വെഞ്ഞാറമൂഡിനെ വിളിച്ച് കാര്യം പറഞ്ഞു. സ്വരാജ് തന്റെ ഫോട്ടോയൊക്കെ ആരെയെക്കെയോ കാണിച്ച് തപ്പിനടന്ന സമയത്ത് ചെറുന്നിയൂര്‍ നമശിവായത്തെ കണ്ട് കാര്യം പറഞ്ഞു. ചെറുന്നിയൂര്‍ നമശിവായത്തിന് കല്ലമുക്കൊക്കെ പരിചയമുണ്ടല്ലോ? ആ പരിചയത്തിന്മേല്‍ വക്കം ബോബനോട് ചോദിച്ചു. വക്കം ബോബന്‍ സണ്ണീടെ അടുത്ത ബന്ധുകൂടിയാണല്ലോ? വക്കം ബോബന്‍ വഴിയാണ് എനിക്ക് സണ്ണീടെ നമ്പര്‍ കിട്ടിയത്.
സര്‍! ഇത്രയും വളരെ ബുദ്ധിമുട്ടി എന്തിനാ എന്നെ വിളിച്ചതെന്ന് പറഞ്ഞില്ല. അതും സര്‍ നെ പോലെയുള്ളവര്‍???
സണ്ണി! പറയാം!! ഞാന്‍ സണ്ണീടെ ഒരു ആരാധകനാണ്!!!
അത് കേട്ടതും ഞാന്‍ ഫ്ലാറ്റ് ആയി.
സര്‍!!!!!!!! എന്താ ഈ പറയുന്നത്??? സര്‍ എന്റെ ഫാന്‍ ആകാന്‍ വേണ്ടീ ഞാന്‍ സെലിബ്രറ്റി ഒന്നും അല്ലല്ലൊ? അഞ്ചാറ് സ്കൂള്‍ നാടകത്തിലഭിനയിച്ചിട്ടുണ്ട്, പിന്നെ ഒരു സീരിയലിന്റെ പിന്നാലെ നടന്നു രണ്ടോ മൂന്നോ സീനുകളീല്‍ ഡയലോഗ് ഇല്ലാതെ മുഖം കാണിച്ചു. വീട്ടീന്ന് ശാപ്പാട് കിട്ടില്ലായെന്നുള്ള ലാസ്റ്റ് വാണിംഗ് കിട്ടിയപ്പോള്‍ സീരിയലും ഉപേക്ഷിച്ചു. അല്ലാതെ എനിക്കു ഫാന്‍ ഉണ്ടാകാന്‍ വിധത്തില്‍ ഞാന്‍ ഒരു സെലിബ്രറ്റി അല്ല സാര്‍!!!
ഹ! ഹ! ഹ! സണ്ണി. നീ നിന്റെ വില അറിയുന്നില്ല. ചോക് മലയിലിരിക്കുന്നവന്‍ ചോക്ക് അന്വേഷിച്ച് പോയ കഥ പോലെയാണല്ലോ സണ്ണീ.
സര്‍! ഇത് ലോഹിതദാസ് സര്‍ ന്റെ ഒരു ഡയലോഗ് അല്ലെ???
അല്ല! ഇത് എന്റെ ഡയലോഗ്, പുള്ളിക്കാരന്‍ ഏതോ ഒരു സിനിമയ്ക്ക് വേണ്ടീ ഉപയോഗിച്ചുവെന്നേയുള്ളൂ.
ഓക്കെ സാര്‍! സമ്മതിച്ചു! സര്‍ എന്റെ വില എന്താന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നൂണ്ട്!!
സണ്ണീ! ഞാന്‍ പറഞ്ഞത് വെറുതെയല്ല. ഐ ആം യുവര്‍ ഫാന്‍. ബ്ലോഗില്‍ ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ ആണ്.
സര്‍!!!
ഞാന്‍ നെഞ്ചുപൊട്ടി ചാകുമെന്നു ഏതാണ്ട് ഉറപ്പായി.
ഞെട്ടണ്ട സണ്ണീ!! ഞാന്‍ സത്യമാണ് പറഞ്ഞത്.
സര്‍! എന്റെ പോസ്റ്റ്കള്‍ക്ക് മര്യാദക്ക് കമ്ന്റ് പോലും കിട്ടാറില്ല. അങ്ങനെയുള്ള എനിക്ക് സാറിനെ പോലെയുള്ളവര്‍ എങ്ങനെ ഫാന്‍ ആകും??
സണ്ണീ, കുപ്പയിലും മാണിക്യം കിടക്കാം.!! എനിവെ, ഞാന്‍ ഇനി വിളീച്ച കാര്യം പറയാം.
അതു ശരി! ഇതു വരെ പറഞ്ഞത് കാര്യമല്ലയിരുന്നു അല്ലെ? ഞാന്‍ മനസ്സില്‍ പറഞ്ഞു
പറയൂ സര്‍!!!
എന്റെ അടുത്ത മലയാളം പ്രോജെക്ടിന് സണ്ണി തിരക്കഥ എഴുതുന്നു.!!!
സര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍!!!!!!!!!!!!!!!!!!!!!!
ഞാന്‍ മരിച്ചു. എന്റെ സകല നാഡീ നരമ്പുകളും, മജ്ജയും മാംസവും ഒക്കെ മരവിച്ചു.
ഹല്ലോ! സണ്ണീ! ഞാന്‍ പറയുന്നത് കേള്‍ക്കുന്നൂണ്ടോ?? ഹല്ലോ? ഹല്ലൊ??
ഞാന്‍ ഇവിടെയുണ്ട് സാര്‍!!! വളരെ തകര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.
സണ്ണി നെര്‍വസ് ആകാതെ? ഞാന്‍ പറഞ്ഞത് സത്യമാണ്.
സര്‍! ഞാന്‍ ഇതു വരെ ഇങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുപോലുമില്ല. തിരക്കഥ എന്താനെന്ന് പോലും എനിക്കറിയില്ല സര്‍!!
അങ്ങനെപറയരുത് സണ്ണീ. സണ്ണിയുടെ ബ്ലോഗ് പോസ്റ്റ്കള്‍ ഞാന്‍ വായിച്ചിട്ടുണ്ട്, എനിക്കുറപ്പൂണ്ട്, സണ്ണിക്കത് കഴിയും.
സര്‍! ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കു..പ്ലീസ്,
ശരി സണ്ണീ, പറയൂ.. എന്താ പറയാനുള്ളത്!!????
സര്‍! ഞാന്‍ ബൂലോഗം ബ്ലോഗിലെ ഒരു ശിശുവാണ്. പോസ്റ്റ് ഇടാന്‍ തുടങ്ങിയിട്ട് തന്നെ ഇപ്പോള്‍ രണ്ട് മൂന്ന് മാസമേയായിട്ടുള്ളു. അതും വിരലിലെണ്ണാവുന്ന പോസ്റ്റുകളെ ഇട്ടിട്ടുള്ളൂ. അങ്ങനെയുള്ള ഞാന്‍????
അതൊക്കെ ശരിതന്നെ സണ്ണീ!! എഴുതാത്ത കഥ എഴുതിയതിനേക്കാള്‍ മനോഹരമാണെന്ന് കേട്ടിട്ടില്ലെ?
അതൊക്കെ ശരി തെന്നെ സര്‍! ഈ ബൂലോഗത്ത് എന്നെക്കാള്‍ ഭാവനയും, ഹ്യുമറും, എന്തിന് വിവരവുമൊക്കെ യുള്ളവരുണ്ട് സര്‍. ചുരുക്കി പറഞ്ഞാല്‍ നന്നായി എഴുതാനറിയുന്നവര്‍ ഉണ്ട് സര്‍!!! അവരെ ആരെയെങ്കിലും സമീപിച്ചുകൂടെ??
അവരൊക്കെ ആരാ? സണ്ണീ????
സാറിന് അവരെയൊന്നും അറിയില്ലെ?
ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.!
അവിടെ ഒത്തിരി പേരുണ്ട് സര്‍!! പേരു പറയാന്‍ ബുദ്ധിമുട്ടാണ്. ഒരാളുടെ പേരു പറഞ്ഞാല്‍ മറ്റെയാള്‍ പിണങ്ങും. അതു മാത്രമല്ല, അവിടെ ഇപ്പോള്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്, അതുകൊണ്ട് ആരുടേയും പേരു പറഞ്ഞു ഒരു വിവാദത്തിന് ഞാനില്ല. താങ്കള്‍ തന്നെ ഒന്നന്വേഷിച്ചാല്‍ തിരക്കഥ എഴുതാന്‍ പറ്റിയാ ആള്‍ക്കാരെ അവിടന്ന് കിട്ടും.
എനിക്ക് വേറെ ആരെയും വേണ്ട സണ്ണീ. എന്റെ അടുത്ത തിരക്കഥ സണ്ണി എഴുതും.!!! ഒരു ഒഴിവും പറയരുത്.
സോറി സര്‍, എന്നെക്കൊണ്ട് സാധിക്കില്ല. പ്ലീസ് എന്നെ ഒഴിവാക്കി തരൂ..
നോ എസ്ക്യൂസ് സണ്ണീ!!! സണ്ണി എഴുതും. എഴുതിയേ പറ്റു...
പറ്റില്ലാന്ന് പറഞ്ഞില്ലേ മിസ്റ്റര്‍!! എന്റെ കണ്‍ട്രോള്‍ പോയി തുടങ്ങി.
എന്താടോ തനിക്ക് എഴുതിയാല്‍??? മറുതലക്കലുള്ള ആളും ചൂടായി തുടങ്ങി.
എനിക്ക് എഴുതാന്‍ മനസ്സില്ലെങ്കിലോ??
താന്‍ ഇനി ബ്ലോഗ് എഴുതിയാല്‍, തിരക്കഥയും എഴുതും.
അത് ഞാന്‍ തീരുമാനിക്കും.!!!
എന്നാല്‍ എന്റെ തിരക്കഥ താന്‍ തന്നെ എഴുതുമെന്ന് ഞാന്‍ തീരുമാനിക്കും.
ശരി കാണാം.
കാണാനൊന്നുമില്ല. താനെഴുതും.
എനിക്ക് ദേഷ്യം വന്നു. ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് തലക്ക് കയ്യുംകൊടുത്തിരുന്നു. എതൊക്കെ എന്ത് കുരിശാണപ്പാ????
വീണ്ടും ഫോണ്‍ ബെല്ലടിക്കുന്നു. ഇപ്പോള്‍ ലാന്‍ഡ് ഫോണിന് പകരം മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നു.
ഫോണ്‍ കയ്യിലെടുത്ത് ഇന്‍കമിംഗ് നമ്പര്‍ നോക്കി. പ്രൈവറ്റ് കാള്‍. എനിക്ക് മനസ്സിലായി, ഇത് മറ്റെ പുള്ളിക്കാരന്‍ തന്നെ, അദ്ദേഹം എന്നെയും കൊണ്ടെ പോകൂ.
കാള്‍ അറ്റ്ന്‍ഡ് ചെയ്ത്,
"ഹല്ലോ"???
വീണ്ടും ബെല്ലടിക്കുന്നു. ഒന്നുകൂടി അറ്റ്‌ന്‍ഡ് ചെയ്തെന്ന് ഉറപ്പുവരുത്തി കൊണ്ട് പറഞ്ഞു,
ഹല്ലോ!! ഹല്ലോ!!!
മൊബൈല്‍ ഫോണ്‍ അടിച്ചുകൊണ്ടേയിരുന്നു. ഞാന്‍ കണ്ണു തുറന്ന് നോക്കി.
ഹോ! മണി. നാലര!!! മൊബൈല്‍ ഫോണിലെ അലാറം ഓഫ് ചെയ്തു. ബെഡില്‍ നിന്നും ചാടിയെഴുന്നേറ്റ് ബ്രഷില്‍ പേസ്റ്റും തേയ്ച് ബാത്ത് റൂമിലേക്കോടി.

Comments
:)
ഒന്നുമല്ലെങ്കിലും ഐ എസ് ഡി മുടക്കി അങ്ങേര് വിളിച്ചതല്ലേ?
എഴുത്ത് നന്നായിട്ടുണ്ട് കേട്ടോ:)
സുന്ദര സ്വപ്നമേ..
നീയെനിക്കെന്തിനു വര്‍ണ്ണച്ചിറകുകള്‍ നല്‍കി.....
നന്നായിട്ടു എഴുതി.
ആശംസകള്‍.
വെളുപ്പാന്‍ കാലത്ത് കണ്ട് സ്വപ്നമാണേ, ചിലപ്പോള്‍ ഫലിച്ചേക്കും.....
എന്ന വിശ്വാസത്തോടെ എപ്പോള്‍ ഫോണ്‍ വന്നാലും പ്രതീക്ഷയോടെ അറ്റന്‍ഡ് ചെയ്യും....
എല്ലാ കമന്റിനും നന്ദി.
ചുമ്മ സ്വപ്നമാണെങ്കിലും ഒരു കാര്യം പറയട്ടെ..
തിരകഥ എഴുതാന്‍ ഒന്നും വിളിക്കുമെന്ന് തോന്നിണില്യാ എന്നാലും പ്രിയന്‍ ഈ പോസ്റ്റ് വല്ലതും കണ്ടുപോയാല്‍ സണ്ണിയുടെ ഫാന്‍ ആകും എന്നത് മൂന്നര തരം