അഭിലാലിന്റെ സംശയം
കൃത്യം പത്ത് മണിക്ക് തന്നെ കരവരമ്പ് സ്കൂളിലെ ക്ലാസ്സ് തുടങ്ങാനുള്ള രണ്ടാമത്തെ മണിയും അടിച്ചു. അധ്യാപികമാരെല്ലാം പരദൂഷണം നിര്‍ത്തി ആരെയൊക്കെയോ പ്രാകികൊണ്ട് ഹാജര്‍ ബുക്കും, ചോക്കും പിള്ളാരെ തല്ലാനുള്ള വടിയും കയ്യിലെടുത്തു ക്ലാസ്സുകളിലേക്ക് നീങ്ങി. ക്ലാസ്സിനു പുറത്ത് ഏറുപന്തു കളിക്കുന്നവന്മാരൊക്കെ അവസാനത്തെ എറിയും മേടിച്ചു ക്ലാസ്സിലേക്ക് ഓടി. ആജന്മശത്രുക്കളായ ഡിവിഷന് എ യിലേയും ബി യിലേയും അധോലോക ഗുണ്ടകള്‍ "ബാക്കി അടി ഉച്ചക്ക് തീര്‍ക്കാമെടാ"എന്ന പതിവു വെല്ലുവിളിയും കഴിഞ്ഞു, സ്കൂളിലേക്ക് തള്ളിവിടുന്ന വീട്ടുകാരേയും തെറിപറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് കയറി. ക്ലാസ്സ് ലീഡര്‍മാരൊക്കെ ക്ലാസ്സ് ടീച്ചറെ സുഖിപ്പിക്കാനായി ബ്ലാക്ക് ബോര്‍ഡും മേശയും കസേരയും ഒക്കെ ക്ലീന്‍ ചെയ്യുന്നു. കരവരമ്പ് സ്കൂള്‍ ഗ്രൗണ്ടില്‍ ഇതിനേക്കളൊക്കെ ആവേശകരമായ മറ്റൊരു സംഗതി നടക്കുന്നുണ്ടായിരുന്നു. ക്ലാസ്സുകള്‍തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനല്‍, ഒന്‍പത് എ യും ഒന്‍പത് സി യും തമ്മില്‍. ഒന്‍പത് സി യ്ക്ക് ജയിക്കാന്‍ ഇനി ആറ് റണ്‍സുകൂടി വേണം. ഒരു ഓവര്‍ ബാക്കിയുണ്ട്. ഒന്‍പത് സി യുടെ എട്ടു വിക്കറ്റുകള്‍ നഷ്
Comments
ഞാന്‍ എടുത്ത ഫോട്ടോയിലും കിടക്കുന്ന സ്ഥലത്ത് ഒരു സെക്യൂരിറ്റിക്കാരന് പ്രതിമ പോലെ നില്പുണ്ടായിരുന്നു.പാവത്തിന്റെ കട്ട് ചെയ്താണ് പോസ്റ്റിയത്. അപ്പോ എല്ലാം സമാസമം..:)
:)
അല്ലാ.. അരാ അട്ത്ത് കെടക്കണാസാധനം?.
ങ്ങനെ ബെന്യോനൊക്കിട്ടിട്ട്, കണ്ണാടി വെച്ചിട്ട്, ജലപിശാശ്!!.
അവനാള് ശെര്യല്ലാട്ടാ ണീറ്റ്പൂവ്വാമ്പറേടാ അവനോട്.
:)
ആശംസകള്‍
നന്നായിരിക്കുന്നൂ.പുതുവല്സരാശംസകള്