കള്ള നോട്ട്

കുറച്ച് മുന്‍പ് ഏഷ്യനെറ്റ് വാര്‍‌ത്തയില്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വന്‍ കള്ള നോട്ട് വേട്ട നടത്തിയതിനെക്കുറിച്ച് വിശാലമായി കാണിക്കുന്നത് കണ്ടു. നാളത്തെ പത്രങ്ങളും ഇത് ആഘോഷിക്കും മറ്റ് പ്രധാന വാര്‍ത്തകളൊന്നും അടുത്ത ആറ് മണിക്കൂറില്‍ ഉണ്ടായില്ലെങ്കില്‍.

കുറേക്കാലം മുന്‍പ് കൊച്ചിയില്‍ കണ്ടയിനറില്‍ കള്ളനോട്ട് പിടിച്ചിരുന്നു. അന്നു അതും വാര്‍ത്താ മാധ്യമങ്ങള്‍ അഘോഷപൂര്വ്വം കൊണ്ടാടി. പക്ഷെ ആ ആഘോഷവും രണ്ടു ദിവസത്തില്‍ കൂടുതല്‍ നിന്നില്ല. ആ കണ്ടയിനര്‍ എവിടെ പോയെന്നു ആര്‍ക്കെങ്കിലും വല്ല വിവരവുമുണ്ടൊ?

ഇതും അതു പോലെ തന്നെ മൂന്നാം ദിവസം എട്ടാം പേജില്‍ നാലുവരി വാര്‍ത്തയായി പണ്ടാരമടങ്ങും.

വഴിയില്‍ കേട്ടത്:

സണ്ണിക്കുട്ടന്‍: കേരള‍ത്തിലെന്താ വസ്തുവിനു ഇങ്ങനെ വില കൂടാന്‍ കാരണം.??

ബാബുക്കുട്ടന്‍: പാകിസ്ഥാനില്‍ നോട്ടടിക്കുന്ന പ്രസ്സും, കേരളത്തിന്റെ വടക്ക് പത്തേമാരി അടുക്കാനുള്ള സൗകര്യവും ഉള്ളിടത്തോളം കാലം വില കൂടിക്കോണ്ടേയിരിക്കും...

Comments

എന്താണ്,വാസ്തവത്തില്‍ പ്രശ്നം
വാര്‍ത്ത ആഘോഷിക്കുന്നതോ,ആഘോഷം നില നിര്‍ ത്താത്തതൊ,അതൊ ഭരണത്തിന്‍റെ കൊള്ളരുതായ്മയോ...
smitha adharsh said…
കള്ളനോട്ടു നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയില്‍ എന്നും ഒരു "വില്ലന്‍" തന്നെ..
പുതിയ വാര്‍ത്തകള്‍ അടിക്കടി സൃഷ്ടിക്കാൻ ഒരു ജനത പിന്നിലുള്ളപ്പോള്‍ മാധ്യമങ്ങളെ പഴിച്ച് കാര്യമുണ്ടോ.. അവര്‍ക്കെല്ലാം കാണണ്ടേ..

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍