തോമാച്ചന്‍റ്റെ കല്ല്യാണം മുടക്കിയതാര്?

തോമാച്ചന്‍റ്റെ കല്ല്യാണം മുടക്കിയതാര്? സോഫിയാണോ? ഗ്ലോറിയാണോ? അതോ തോബിയാസിന്റെ കൊലപാതകിയെ കണ്ടെത്താനുള്ള പോലീസിന്റെ കഴിവില്ലയ്മയാണോ???


ഉത്തരത്തിലേക്ക് വരുന്നതിനു മുന്‍പ് അല്പം ഫ്ലാഷ് ബാക്ക്.
തോമാച്ചന്‍ വിദേശത്താണ്. ഒരു എഞ്ചിനീയറിങ്ങ് കമ്പനിയില്‍ ഡിസൈനര്‍. സന്ദരന്‍ സുമുഖന്‍, സല്‍സ്വഭാവി. പെണ്ണെന്വേഷണം തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞാണ് തോമാച്ചന്‍റ്റെ സങ്കല്പത്തിനടുത്തെങ്കിലുമുള്ള ഒരു പെണ്ണിനെ കണ്ടുകിട്ടിയത്. തോമാച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ Majority of the requirements are meets with her specification. പെണ്ണ് ജനറല്‍ നഴ്സിങ്ങ് കഴിഞ്ഞ് അടുത്തുള്ള ഒരു സ്വകാര്യ ക്ലിനിക്കില്‍ ടൈം പാസ് ചെയ്യുന്ന ഷീബ.


മൂന്നാനും നടത്തിപ്പുകാരനുമൊക്കെ പെണ്ണിന്റെ അപ്പന്റെ അനിയനും, തോമാച്ചന്റെ സഹ പ്രവര്‍ത്തകനുമൊക്കെയായ ചെറിയാനായിരുന്നു.
പെണ്ണിനെ കാണാനും തീയതി നിശ്ചയിക്കാനുമൊക്കെയായിട്ട് തോമാച്ന് നാട്ടിലേക്ക് തിരിച്ചു. കല്ല്യാണത്തിനു രണ്ടു ദിവസം മുന്‍പ് എത്തിക്കൊള്ളാമെന്ന്, തോമാച്ചനെ എയര്‍ പോര്‍ട്ടില്‍ യാത്ര അയക്കാന്‍ വന്ന ചെറിയാന്‍ വാക്കും കൊടുത്തു. ഷീബയ്ക്ക് കൊടുക്കാന്‍ തോമാച്ചന്‍ ഒരു നോക്കിയ എന്‍ സീരീസ് മൊബൈല്‍ ഫോണും മേടിച്ചു.
വിമാനത്തിലിരുന്ന മുഴുവന്‍ സമയവും, തോമാച്ചന്‍ ഷീബയുടെ ഫോട്ടോയും നോക്കി സ്വപ്നങ്ങള്‍ നെയ്യുകയായിരുന്നു.


വീട്ടിലെത്തിയ തോമാച്ചന്‍ വെരുകിനെപോലെ പെരുകുകയായിരുന്നു. എത്രയും പെട്ടെന്ന് ഷീബയെ കാണണം, കാര്യങ്ങള്‍ സംസാരിക്കണം, ഫോണ്‍ കൈമാറണം പിന്നെ കല്യാണം വരെയുള്ള എല്ലാ രാത്രികളിലും സല്ലപിച്ചിരിക്കണം. ഇത് വരെ ഒരു പെണ്ണിനേയും പ്രേമിക്കാനോ സല്ലപിക്കാനോ കഴിഞ്ഞിട്ടില്ല. സണ്ണിക്കുട്ടനും എസ്തപ്പാനുമൊക്കെ അവരുടെ പ്രേമ കഥകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അസൂയ തോന്നാറുണ്ട്. ഇനി ഏതായാലും കല്യാണം വരെ ഷീബയെ പ്രേമിച്ച് കൊല്ലണം. ഈ അപ്പച്ചനും ചേട്ടച്ചാരും എവിടെ പോയിക്കിടക്കുകയാണ്? അവര്‍ വന്നിട്ട് അവരേയും കൂട്ടി വേണം പെണ്ണു കാണാന്‍ പോകാന്‍.


അങ്ങനെ അന്ന് വൈകുന്നേരം തോമാച്ചനും ചേട്ടനും കൂടി പെണ്ണുകാണാന്‍ പോയി. ഷീബയുടെ വീട്ടിലെത്തിയപ്പോള്‍ ഏകദേശം ഏഴുമണിയായി. ഡോര്‍ ബെല്‍ ഒന്നിലധികം തവണ അടിച്ചത്റ്റിനു ശേഷമാണ് ആരോ വന്ന് വാതില്‍ തുറന്നത്. വാതില്‍ തുറന്ന്യുടനെ തന്നെ തുറന്നവന്‍ അസ്ത്രം വിട്ടപോലെ വീടിനകത്തേക്ക് പാഞ്ഞു.


തോമാച്ചനും ചേട്ടനും അകത്തേക്ക് കയറുമ്പൊള്‍ അകത്ത് ടി വി യില്‍ മാനസപുത്രി സീരിയലാണ്. ഒരു മൂലയിലിരുന്ന് സീരിയല്‍ കാണുകയായിരുന്ന ഷീബ അതിഥികളെ മനസ്സിലാക്കിയപ്പോള്‍ അകത്തേക്ക് എഴുന്നേറ്റ് ഓടി. സോഫായിലിരുന്ന ഷീബയുടെ അപ്പന്‍ ഒന്നിളകിയിരുന്നിട്ട് അതിഥികളോട് ഇരിക്കാന്‍ പറഞ്ഞിട്ട് സീരിയലില്‍ ലയിച്ചു. കതക് തുറന്ന് കൊടുത്തവന്‍, ഇനി തോബിയാസിന്റെ ഘാതകര്‍ ആരെന്നറിഞ്ഞിട്ടെ ബാക്കി കാര്യമുള്ളു എന്ന വാശിയില്‍ - അവന്‍ തോമാച്ചന്റെ ഭാവി അളിയന്‍. അതു വരെ കസേരയിലിരിക്കുയായിരുന്ന ഷീബയുടെ അമ്മ അവിടെ നിന്നെഴുന്നേറ്റ് ജനാലയില്‍ പിടിച്ച് നിന്ന് കൊണ്ട് ടി വി കണ്ടു.


തോമാച്ചനും ചേട്ടനും പരസ്പരം നോക്കിയിട്ട് ടി വി യിലേക്ക് നോക്കി. തോബിയാസിനെ കൊന്നതാര്? എ എസ് പി യുടെ സ്റ്റൈലന്‍ ചോദ്യങ്ങളില്‍ എല്ലാവരും ലയിച്ചു.

കൊമേഴ്സ്യല്‍ ബ്രേക്ക് ആയപ്പോള്‍ ആതിഥേയര്‍ അതിഥികളോട് കുശലാന്വേഷണത്തിലേക്ക് ഡൈവെര്‍ട്ട് ആയി. ഷീബയുടെ അമ്മ ചായ എടുക്കന്‍ പോയി, വായി നോക്കി അളിയന്‍ ചിരിച്ചുകൊണ്ട് ചുവരും ചാരി നിന്നു.


ബ്രേക്ക് കഴിഞ്ഞു, വീണ്ടും സീരിയല്‍ തുടങ്ങി. എല്ലാവരും സീരിയലിലേക്ക് മടങ്ങി - തോമാച്ചനും ചേട്ടനും ഒഴികെ. ചായ എടുത്ത് കുടിക്കാനൊരുങ്ങിയ തോമാച്ചന്റെ കയ്യില്‍ നിന്നും ചേട്ടന്‍ അത് തിരികെ ടീപ്പൊയില്‍ വാങ്ങി വച്ചിട്ട്, തോമാച്ചന്റെ കയ്യും പിടിച്ച് ആ വീടിന് പുറത്തേക്കിറങ്ങി.

Comments

തോമ്മ said…
അല്ലേലും തോമ്മാച്ചന്‍ എന്നാ പണിയാ ആ കാണിച്ചത്‌ ...കേരളം ശ്വാസമടക്കി പിടിച്ചു കാണുന്ന സീരിയലുള്ള 7 നും 7.30 നും ഇടക്ക് പെണ്ണ് കാണനായിട്ടനെലും അങ്ങനെ കേറി ചെല്ലാവോ ?
ഹി ഹി
പലപ്പോഴും സീരിയല്‍ നു മുന്‍പില്‍ നിന്ന് എഴുന്നേറ്റു ,വരുന്നവരെ സ്വീകരിക്കാന്‍ പലര്‍ക്കും മടിയാണ് ,ഇതിനു ഒരു മറു വശം കൂടിയുണ്ട് .സന്ദര്‍ശകരെ tv ഓഫ് ചെയ്തു സ്വീകരിക്കാം എന്ന് കരുതുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു മാനസപുത്രി കാണുന്ന സന്ദര്‍ശകരും ഉണ്ട് .
കൊള്ളാം മഹിളമണി-മണന്‍മാര്‍ക്കുള്ള നല്ല തല്ല് :):):):)
vahab said…
കുട്ടാ കലക്കി...!
ഇപ്പോ ഇന്റര്‍നെറ്റൊക്കെയല്ലേ....? സമയത്തിന്‌ കയ്യും കണക്കുമില്ല...

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍