Posts

Showing posts from 2007

ജല കന്യക, മൂര്‍‌ത്തിയുടെ പോസ്റ്റിനുള്ള കമന്റ് ഈ രൂപത്തില്‍.

Image
രണ്ട് ദിവസം മുന്‍പ് കുറച്ച് ബന്ധുക്കളെ തിരോന്തരം കാണിക്കാന്‍ കൊണ്ടുപോയപ്പോള്‍ എടുത്ത പടം.

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍

വായാടിക്കുന്നിലപ്പന്‍ കൈലാസത്തിലെത്തുമ്പോള്‍ പാര്‍‌വതിദേവി മക്കളെ സ്കൂളിലയക്കുന്നതിനുവേണ്ടി സ്കൂള് രഥവും കാത്ത് പുറത്ത് വെയിറ്റ് ചെയ്യുകയായിരുന്നു. പാര്‍‌വതി ദേവിയെ കണ്ട് മടക്കിക്കുത്ത് അഴിച്ചിട്ട് തോളില് കിടന്ന് തോര്‍ത്തെടുത്ത് അരയില് കെട്ടി ഭവ്യതയോടെ തൊഴുതു നിന്നു. ശിവ - പാര്‍‌വതി ദമ്പതികളുടെ മൂത്ത പയ്യന്സ് ഗണപതി കുമാരന് പിശകാണെന്ന് പലവുരു വായാടിക്കുന്നിലപ്പന് മനസ്സിലാക്കിയിട്ടുണ്ട്, ആയതിനാല് മാളോരെ പോലെ വന്ന തടസ്സം ഒഴിവാക്കി കിട്ടാന്, കൈകള് പിണച്ച് വലത് കൈ ഇടത്തെ ചെവിയിലും ഇടത് കൈ വലത്തെ ചെവിയിലും പിടിച്ച് കുനിഞ്ഞ് നിന്ന പറഞ്ഞു "നമസ്കാരം കുമാരാ" "പോടോ രാവിലെ മിനക്കെടുത്താതെ" ഗണപതി റിപ്ലെയ്ഡ്. "എന്താ കുമാരാ ഇങ്ങനെയാണൊ മുതിര്‍‌ന്നവരോട് സംസാരിക്കുനത്"? പാര്‍‌വതി ദേവി ഗണപതിയെ ശാസിച്ചു. കുനിഞ്ഞ് നിന്ന വ.കു. അപ്പന്റെ ചന്തിയില് മുരുക കുമാരന്‍ ശൂലം കൊണ്ട് ഒരു കുത്ത് കൊടുത്തു. കുത്ത് കൊണ്ട് കുന്നിലപ്പന്‍ ചാടിക്കൊണ്ട് പറഞ്ഞ്, "കണ്ടോ ചേച്ചി, ഈ മുരുക കുമാരന്‍" "മുരുകാ വെറുതെയിരിക്ക് അടിമേടിക്കണ്ടായെങ്കില്" പാര്‍‌വതി ദേവി മുരുകനേയും ശാസിച്ചു. അപ്...

മാത്തച്ചന്‌റ്റെ സ്വന്തം മോളമ്മ.

ആ സംഭവത്തിനു ശേഷം മാത്തച്ചനെ പിന്നെ ആരും കണ്ടിട്ടില്ല. കേട്ടവര്‍ കേട്ടവര്‍ താടിക്ക് കൈ കൊടുത്തിട്ട് ചോദിച്ചു, മാത്തച്ചനു ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? അവനെ ഇങ്ങനെയല്ലല്ലൊ കണ്ടിരുന്നത്. ഇങ്ങനെയൊക്കെ ചോദിക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഒറ്റ മറുപടിയേയുള്ളു, "കൊതുകിനുമില്ലേ കൃമികടി"!! മാത്തച്ചന്‍- നാല്പത്തിരണ്ട് വയസ്സ്, മീശ വടിച്ച് വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ഇട്ട സല്‍സ്വഭാവിയായ "സഹോദരന്‍".ഔദ്യോഗിക പദവി സൗദിയിലെ ഒരു കമ്പനി ഫോര്‍മാന്‍. നാട്ടില്‍ ഒരു ഭാര്യയും അതില്‍ രണ്ട് പിള്ളേരും. മാത്തച്ചന്‍ പുറത്ത് എലിയാണെങ്കിലും കമ്പനിക്കകത്ത് പുലിയാണ്. ജോലിയോടുള്ള ഡെഡിക്കേഷന്‍ അതിഭയങ്കരമാണ്. കമ്പനിയുടെ മുതലാളി ഐര്‍ലന്‍ഡില്‍ ഇരിക്കുന്ന ഹൂഗ് ഒ ഡൊണാലിനു പോലും ഇത്രക്ക് ആത്മാര്‍ത്ഥത‌യുണ്ടൊ എന്ന് നമുക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും മാത്തച്ചനോട് ചോദിച്ചാല്‍ മത്തച്ചന്റെ മറുപടി ഇതാണ്, "ദൈവ കൃപയാല്‍ എനിക്ക് ഇങ്ങനയേ ജോലിചെയ്യാന്‍ അറിയുള്ളു". കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്തായി പോകുന്ന സമയത്താണ്, പൂട സക്കറിയ എന്നറിയപ്പെടുന്ന സാക്ഷാല്‍ സക്കറിയ ചെറിയ...

ഒരു ചാറ്റിംഗ് ദുരന്തം

കൃത്യം അഞ്ച് മണിക്ക് തന്നെ അവള്‍ ഭര്‍ത്താവിനെ വിളീച്ചുണര്‍ത്തി. അവന്‍ ഉണര്‍ന്നെഴുന്നേറ്റ് പ്രഭാത കൃത്യങ്ങളെല്ലാം ചെയ്തെന്ന് വരുത്തി ഡ്രെസ്സ് ചെയ്ത് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറായി വന്നു. അവള്‍ അവന് ചൂട് പറക്കുന്ന ചായ കൊടുത്തിട്ട് പറഞ്ഞു - "ബ്രേക്ക് ഫാസ്റ്റ് പോകുന്ന വഴിക്ക് ആ പാകിസ്ഥാനിയുടെ കടയില്‍ നിന്നും സാന്ഡ്‍വിച്ച് മേടിച്ചോളു, പിന്നെ ഉച്ചക്ക് അവിടെ ക്യാന്‍‌റ്റീനില്‍ നിന്ന് കഴിക്കാല്ലോ?" ഇവളിതിപ്പോള്‍ പതിവാക്കിയിരിക്കുകയാണല്ലോയെന്ന് മനസ്സിലോര്‍ത്ത് കൊണ്ട് ചായയും കൂടിച്ച് കാറിന്റെ താക്കോലുമെടുത്ത് പുറത്തേക്ക് പോയി. അവന്‍ പോയതും അവള്‍ കതകടച്ച് വീണ്ടും ബെഡിലേക്ക് വന്ന് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവള്‍ക്കുറക്കം വരുന്നില്ല. ഈയിടെയായിട്ട് അങ്ങനെയാണ്. നാട്ടില്‍ നിന്നും എത്തിയിട്ട് രണ്ടാഴ്ചയായി. എന്നിട്ടും ഇതുവരെ ഒന്ന് സെറ്റില്‍ഡ് ആയില്ല.ഈ മരുഭൂമിയിലെ ജീവിതം ഇപ്പോള്‍ തന്നെ ബോറടിപ്പിച്ച് തുടങ്ങി. അങ്ങേര് തിരിച്ച് വരുന്നത് വരെ ഇനി ഒറ്റക്കാണ്, ദിവസം മുഴുവന്‍ ടി. വി. കാണലും ഉറക്കവും. പുറത്തേക്ക് ഒറ്റക്ക് പോകാന്‍ പാടില്ലാത്രെ? അത് ഈ രാജ്യത്തിന്റെ നിയമമാണുപോലും. അല്ലെങ്കിലു...

സോനാ ഗുപതയുടെ അരഞ്ഞാണം.

ഓഫീസിലെ തിരക്കിട്ട ബ്ലോഗ് വായനക്കിടയിലാണ് അന്തപ്പന്റെ ഫോണ്‍ വന്നത്. രണ്ട് മണിക്കൂറ് മുന്‍പ് യാത്രപറഞ്ഞ് നാട്ടിലേക്ക് പോകാനായി പോയവന്‍ വിളിക്കണമെങ്കില്‍ പതിവ് പോലെ ഇപ്രാവശ്യവും അവന്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ടിക്കറ്റ് എന്തെങ്കിലും ഒന്നും ഓഫീസില്‍ വച്ച് മറന്ന് കാണും. അത് എടുത്ത് ഉടനെ കൊണ്ട് ചെല്ലാന്‍ വീളിക്കുകയാണ്. ഇതവന്‍ ഒരു സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണല്ലോയെന്ന് ഓര്‍ത്ത് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അവന്‍ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുന്‍പ് ഗൗരവത്തില്‍ ഞാന്‍ ചോദിച്ചു, "എന്താടാ, ഇപ്രാവശ്യം എന്താ മറന്നത്? ടിക്കറ്റാണോ അതൊ പാസ്പോര്‍ട്ടോ? രാവിലെ വന്ന് ഓഫീസായ ഓഫീസൊക്കെ കയറി നടന്ന് കണ്ട പെണ്‍പിള്ളരോടൊക്കെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞും അവളുമാര്‍ക്ക് കൊണ്ട് വരാനുള്ള സാധനങ്ങളുടെ ഓര്‍ഡെറുടുത്ത് കറങ്ങി നടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതെല്ലാം." "നീയൊന്ന് അടങ്ങ്, എന്നിട്ട് ഞാന്‍ പറയുന്നത് കേള്‍ക്ക്". അന്തപ്പന്‍ മയത്തില്‍ പറഞ്ഞു. "എന്നാല്‍ പറ!" "അനില്‍ മത്തായി എത്തിയിട്ടില്ല." "എന്ത്?" "അതേടാ, കുല്‍സാരി റെയില്‍‌വേ സ്റ്റേഷനില്‍ നിന്നുള്...

അമ്മ

കാറിലേക്ക് കയറുന്നതിന് മുന്‍പ് അവന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. ഇല്ല. അമ്മയവിടെയില്ല. തന്റെ കൊച്ചുവിടിന്റെ വാതില്‍ അടഞ്ഞിരിക്കുന്നു. നകുലന്‍ തുറന്ന് പിടിച്ച ഡോറിലുടെ യമുന അവനെ അകത്തേക്ക് കയറ്റി. വീടിനുള്ളില്‍ നിന്ന് ഒരു തേങ്ങല്‍.. അവന്‍ വീണ്ടൂം തിരിഞ്ഞു നോക്കി. ഇല്ല ഒന്നും കേള്‍ക്കുന്നില്ല. യമുന അവന്റെ പിന്നാലെ അകത്തേക്ക് കയറി. കാറ് മുന്നോട്ട് നീങ്ങി. അവന്‍ പിന്നിലത്തെ ഗ്ലാസ്സിലൂടെ തന്‌റ്റെ വീട്ടിലേക്ക് നോക്കി. ഇപ്പോഴും വാതില്‍ അടഞ്ഞ് തന്നെ കിടക്കുന്നു. കാറ് ഒരു വളവ് കഴിഞ്ഞതും അവന്റെ വിടിന്റെ കാഴ്ച കണ്ണില്‍ നിന്നും മറഞ്ഞു. അവന്റെ കുഞ്ഞുടുപ്പുകളും, അവന്‍ ബസും കാറും ഒക്കെ ഉണ്ടാക്കി കളിച്ചിരുന്ന പൗഡര്‍ ടിന്നും മാറിലേക്ക് ചേര്‍ത്ത് അവന്റെ അമ്മ വിങ്ങിപ്പൊട്ടുകയായിരുന്നു. കാറ് അവന് പരിചയമുള്ള വഴികളൊക്കെ കഴിഞ്ഞ് അപരിചിതമായ സ്ഥലത്തൂടെ ഓടികൊണ്ടിരുന്നു. അവന്‍ കാറിന്റെ ഇടതുവശത്തെ ജാലകത്തിലൂടെ പുറത്തെ കാഴ്ചകള്‍ കാണുന്നെങ്കിലും മനസ്സ് അവിടെങ്ങുമല്ലായെന്ന് യമുനക്ക് മനസ്സിലായി. പുറത്തെ കാറ്റടിച്ച് പറക്കുന്ന മുടിയിഴകളിലൂടെ യമുന വിരലുകളോടിച്ചു. അവന്റെ തോളിലൂടെ കയ്യിട്ട് അരികിലേക്ക് പിടിച്ചിരുത്തി. യമുനയ...

സുമയ്യായുടെ ഉമ്മ

രാത്രി മുഴുവന്‍ യാത്രയും പിന്നെ ദുബായി എയര്‍പോര്‍ട്ടിലെ നാലു മണിക്കൂറത്തെ കാത്തിരിപ്പും എല്ലാം കൊണ്ടും നല്ല ക്ഷീണമുണ്ട്. ഇനിയും പത്ത് പന്ത്രണ്ട് മണിക്കൂര്‍ യാത്ര ചെയ്താലെ എത്തിപ്പെടേണ്ടിടത്ത് എത്തുള്ളു. അടുത്ത ഫ്ലൈറ്റില്‍ ഒരു ജനാലക്കരികിലുള്ള് സീറ്റ് ചോദിച്ചെങ്കിലും ബോര്‍‌ഡിംഗ് പാസ് തന്ന അറബി സുന്ദരി ചിരിര്‍ച്ചു കൊണ്ട് പറഞ്ഞു, സോറി സര്‍, ഇറ്റ്സ് നോട്ട് അവൈലബില്‍. മധ്യഭാഗത്തുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. വിന്‍ഡൊയ്ക്കരികില്‍ ഒരു വെള്ളക്കാരന്‍ കട്ടിയുള്ള ഒരു പുസ്തകവും വായിച്ചിരിക്കുന്നു. അയാളെ ഒന്നു വിഷ് ചെയ്ത് ട്രാവെലിന്‍‌ങ്ങ് പില്ലോ ഊതി വീര്‍പ്പിച്ചു ഉറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ടൈറ്റ് ജീന്‍സും, ചെറിയ ഇറുകിയ ടീഷര്‍ട്ടും, ഹൈ ഹീല്‍ഡ് ചപ്പലും ചെമ്പിച്ച മുടിയുമുള്ള ഒരു വെളുത്ത സുന്ദരി അരികിലെത്തി അവളുടെ കയ്യിലിരുന്ന ബാഗ് ഓവര്‍ ഹെഡ് ലോക്കറില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു. വളരെ ബുദ്ധിമുട്ടി ബാഗ് ഉള്ളിലേക്ക് തള്ളിവെയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഒന്ന് സഹായിക്കാന്‍ തീരുമാനിച്ചുകൊണ്ട് എഴുന്നേറ്റ്, ലോക്കറിലുണ്ടായിരുന്ന മറ്റു ബാഗേജുകളെല്ലാം ഒന്നു ഒതുക്കി അവളുടെ ബാഗിനും ഇടം കണ്ടെത്തി. ചുമന്ന ...

ഡെന്നിച്ചന്‌റ്റെ വിവാഹം ഒരു വിപ്ലവം

ഡെന്നിച്ചന്‍ ഒരു പാവം പയ്യനാണ്. സൗദിയിലെ ഉയര്‍ന്ന ജോലിയും അതിനനുസരിച്ചുള്ള ശമ്പളവും. ജോലിയില്ലെങ്കിലും ജീവിക്കാനുള്ളത് റബ്ബറിന്റെ ഒട്ടുപാല്‍ വിറ്റാല്‍ കിട്ടും. . അതു മാത്രമല്ല, സ്വന്തമായി വീട്, അത്യാവശ്യം കൃഷിയിടം, ഠൗണില്‍ നാലുമുറി കട വാടകക്ക് കൊടുത്തിട്ടുണ്ട്. (വാടക അപ്പനാണ് മേടിക്കുന്നത്). ഇതൊക്കെ കുടുംബപരമായി കിട്ടിയതൊന്നുമല്ല. സ്വന്തം അധ്വാനത്തില്‍ നിന്നും ഉണ്ടാക്കിയതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഡെന്നിച്ചന്‍ സന്തോഷവാനല്ല. കാരണം വയസ്സ് മുപ്പത്തിമൂന്ന് കഴിഞ്ഞു. ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ വീട്ടുകാര് കഴിപ്പിച്ചിട്ടില്ല. ഇരുപത്തി എട്ടാമത്തെ വയസ്സുമുതല്‍ കല്യാണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതാണ്. ഇതുവരെ സംഗതി നടന്നില്ല. ഓരോ വര്‍ഷവും അവധിക്ക് നാട്ടിലേക്ക് പെട്ടിനിറയെ പ്രതീക്ഷകളോടെയാണ് പോകുന്നത്. അവസാനം ലോകകപ്പ് കളിക്കാന്‍ പോയ ശ്രിശാന്തിനെ പോലെ തിരിച്ച് വരും നാട്ടിലെത്തി കല്യാണമെന്ന് പറഞ്ഞാല്‍ അപ്പന്‍ അപ്പകയറി വെട്ടും. "സമയമാകുമ്പോള്‍ ഞങ്ങള്‍ക്കറിയാം നടത്തി തരാന്‍, ഒരു കല്യാണം. നിന്റെ പാലായില്‍ കെട്ടിച്ച് വിട്ട ചേച്ചിയുടെ പുരപണി ഇതു വരെ കഴിഞ്ഞില്ല.പിന്നല്ലെ കല...

ഡയാനയെ സ്നേഹിച്ച രാജകുമാരന്‍

( പലരായി പലവുരു പറഞ്ഞ ഒരു പ്രമേയം. ഇതിലെ നായകന്‍ തന്നെ ഇതെഴുതാന്‍ നിര്‍ബദ്ധിച്ചപ്പോള്‍, എന്റേതായ രീതിയില്‍ ഞാനിതവതരിപ്പിക്കുന്നു ) ചാള്‍സ്‌ ഒരു പാരലല്‍ കോളെജ് അധ്യാപകനാണ്. ഡയാന ചാള്‍സിന്റെ കാമുകിയും. ഇരുവരുടെയും പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഡയാന ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്` ചാള്‍സിനു ഡയാനയോട് ആദ്യമായി പ്രണയം തോന്നിയത്. അന്ന്` ചാള്‍സിന്` പതിനെട്ട് വയസ്സ് പ്രായം. പക്ഷെ അന്ന് ഡയാന ചാള്‍സിന്റെ പ്രണയം മനസ്സിലാക്കിയിരുന്നില്ല, അല്ലെങ്കില്‍ ചാള്‍സ് അതവളെ അറിയിച്ചിരുന്നില്ല. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഡയാനയെ പ്രേമിക്കാന്‍ ചാള്‍സിനു യാതൊരു വിധ ഉദ്ദ്യേശ്യവുമില്ലായിരുന്നു. പക്ഷെ, അങ്ങനെയൊക്കെയങ്ങ് സംഭവിച്ചുപോയി. ചാള്‍സ് ഒരിക്കലും ഒരു സമര്‍ത്ഥനായ വിദ്യാര്ത്ഥിആയിരുന്നില്ല. ബട്ട്, പരീക്ഷാ "തുണ്ടൂകള്‍" തയ്യാറാക്കുന്നതിലും അത് ഫലപ്രദമായി ഉപയോഗിക്കുന്നതിലും അവന്‍ സമര്‍ത്ഥനായിരുന്നു. തദ്വാര ഒരിക്കല്‍പോലും ചാള്‍സ് തോല്‍വി എന്തെന്നറിഞ്ഞിട്ടില്ല. രണ്ടാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്` ചാള്‍സിനു ആ ഓഫര്‍ കിട്ടുന്നത്`. ഡയാനയുടെ അമ്മച്ചി വെറോണിക്ക ചേച്ചിയും ചാള്‍സിന്റെ അമ്മച്ചി കത്ര...