ബൈജുമോന്റെ ടോമി
പണക്കാരായ അച്ഛനമ്മമാരുടെ ദരിദ്രനായ മകനായിട്ടാണ് ബൈജുമോന്‍ ജനിച്ചത്. പണത്തിലും പാരമ്പര്യത്തിലും മുന്നില്‍ നിന്നിരുന്ന കുടുംബം പിശുക്കിന്റെ പേരിലാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നത്. ബൈജുമൊന്റെ അപ്പന്‍ ഗള്‍ഫിലായിരുന്നെങ്കിലും, ഗള്‍ഫില്‍ നിന്നും അപ്പന്‍ വീട്ടുചെലവിനയക്കുന്ന പൈസ അമ്മച്ചി പലിശക്കുകൊടുത്ത് അതില്‍ നിന്നും കിട്ടുന്ന പലിശ കൊണ്ടായിരുന്നു ബൈജുമൊന്റെ വളര്‍ത്തിയതും പഠിപ്പിച്ചതും.
വളരെ ശൈശവത്തില്‍ തന്നെ ബൈജുമോന്‍ സ്വന്തം വീട്ടിലെ ബാല വേല ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ബൈജുമോന്റെ അമ്മച്ചി നല്ലൊരു ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ആയിരുന്നതിനാല്‍, എന്നും രാത്രി അത്താഴത്തിനമുന്‍പ് അന്നന്നത്തെ വരവ് ചിലവ് ഒരു പുസ്തകത്തില്‍ എഴുതിവയ്ക്കാറുണ്ട്. കണക്ക് പ്രകാരം ചിലവ് വരവിനേക്കാള്‍ കൂടുതലാണങ്കില്‍ അന്നത്തെ ബൈജുമോന്റെ അത്താഴം കട്ടപൊഹ. അധ്വാനിച്ച് ജീവിക്കണം എന്നുള്ളതാണ് അമ്മച്ചിയുടെ സിദ്ധാന്തം. അപ്പനധ്വാനിച്ച് മോനല്ല തിന്നാനുള്ളത്. അവനവനുള്ളത് അവനവനധ്വാനിച്ചുണ്ടാക്കണം. അതുകൊണ്ട് തന്നെയാണ് ബൈജുമോന്‍ ചെയ്യുന്ന ഓരോ ജോലിക്കും ക്രിത്യമായ വേതനം അമ്മച്ചി നിശ്ചയിച്ചിട്ടുണ്ട്. ഒരു നേരം പശുവിനെ കറക്കുന്നതിന് അഞ്ച് രൂപ്, ഒരു വല്ലം പുല്ലരിയുന്നതിന് ആറ് രൂപ (പുല്ലിനിടയില്‍ കല്ലുവച്ച് അമ്മച്ചിയെ ഫൂള്‍ ആകിയ വകയില്‍ ബൈജുമോനെ നാലു ദിവസം പട്ടിണിക്കിട്ടു),മറ്റ് മിസലണസ് ജോലികള്‍ക്ക് അതനുസരിച്ച്.
ബൈജുമോന്റെ ബാല്യവും കൗമാരവുമെല്ലാം അമ്മച്ചിയുടെ കണക്കു പുസ്തകത്തിലെ പേജുകള്‍ പോലെ മറിഞ്ഞുകൊണ്ടിരുന്നു. പ്രീ ഡിഗ്രി കഴിഞ്ഞ ബൈജുമോന്‍ എഞ്ചിനീയിറിന്‍ഗിന് വേണ്ടി എണ്ട്രസ് എഴുതിയെങ്കിലും അതു ബുദ്ധിയുള്ളവര്‍ക്കുള്ള പരീക്ഷയാണെന്ന് എഴുതിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത്.
പശുവിനെ കുളിപ്പിക്കലും പാലു കറക്കലുമൊക്കെകഴിയുന്ന ഇങ്ങനെയൊരവധിക്കാലത്താണ് കല്ലമുക്ക് സവിത യില്‍ "കിന്നാരത്തുമ്പികള്‍" എന്ന സിനിമ വരുന്നത്. ചായക്കടയിലേക്ക് പാലു കൊണ്ടുപോകുന്ന വഴിയിലൊക്കെ കണ്ട ഷക്കീല ചേച്ചിയുടെ മോഹിപ്പിക്കുന്ന ചിരിയോടുകൂടിയ പലതരത്തിലുള്ള പോസ്റ്ററുകള്‍ ബൈജുമോന്റെ ഉറക്കം കെടുത്തി.
എങ്ങനെയും കിന്നാരത്തുമ്പികള്‍ കാണണമെന്ന് മോഹം ബൈജുമോന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. കോളേജില്‍ പോകുന്ന സമയത്തായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും അമ്മച്ചിയെ പറ്റിച്ച് സിനിമയ്ക്ക് പോകാമായിരുന്നു. ഇത് ഇപ്പോള്‍ എന്തു പറഞ്ഞാലാണ് ഒന്നു പുറത്ത് ചാടാന്‍ പറ്റുക. ഒറ്റക്ക് ഒരു തിരുമാനം എടുക്കാന്‍ കഴിയാതിരുന്ന ബൈജുമോന്‍ തന്റെ സന്തത സഹചാരിയും കുരുട്ടു ബുദ്ധിയുടെ ഹോള്‍ സെയില്‍ ഡീലറുമായ മൂഡി എന്നറിയപ്പെടുന്ന ലെനിനെ സമീപിച്ചു. എല്ലാം വിശദമായി കേട്ട ശേഷം മൂഡി പറഞ്ഞു,
നിന്റെ അമ്മ ജീവിച്ചിരിക്കുമ്പോള്‍ നിനക്ക് കിന്നാര തുമ്പികള്‍ കാണാന്‍ പറ്റില്ല.
അപ്പൊ പിന്നെ എന്തു ചെയ്യും?
നീ ആലോചിച്ച് നോക്ക്?
ഹേയ്! തട്ടിക്കളയാനൊന്നും പറ്റില്ല.
പിന്നെ എന്നാ ചെയ്യാനാ? നിനക്ക് സിനിമ കാണണമോ വേണ്ടയോ?
സിനിമ കാണണം.. നീ വേറെ വല്ല വഴിയും ആലോചിച്ച് പറയ്.
മൂഡി കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും ഇപ്പ ഒലത്തും എന്ന രീതിയില്‍ ഉലാത്തി. പെട്ടെന്ന് നിന്നിട്ട് ചോദിച്ചു,
നിന്റെ അമ്മച്ചി എപ്പോള്‍ ഉറങ്ങും?
ജയ് ഹനുമാന്‍ കഴിഞ്ഞാല്‍,
അതെപ്പൊ കഴിയും?
പത്ത് മണി കഴിയും?
അപ്പോള്‍ സെക്കന്‍ഡ് ഷോ നടക്കില്ല.
ഉം..
ആ തള്ളയെ നേരത്തേ ഉറക്കാന്‍ എന്താ വഴി? ഉറക്കഗുളിക കൊടുത്താലോ?
എടാ അതൊന്നും വേണ്ട, അമ്മച്ചി എന്റേതല്ലെ?
മൂഡി പിന്നേയും ചിന്താ നിമഗ്നനായി.
പെട്ടെന്ന് മൂഡി ചാടിയെഴുന്നേറ്റിട്ട് പറഞ്ഞു,
ഒരുഗ്രന്‍ ഐഡിയ കിട്ടിയളിയ...
പറയളിയാ.... ബൈജുമോന്‍ സന്തോഷത്തോടെ ചോദിച്ചു.
നമ്മള്‍ കൃത്യം ഒന്‍പത് മണിക്ക് നിന്റെ വീട്ടിലെ ഫ്യൂസ് ഊരുന്നു. നീ നിന്റെ അമ്മയോട് പറയുന്നു അടുത്തുള്ളൊരു ട്രന്‍ഫോര്‍മര്‍ കത്തിപ്പോയി, ഇനി കറണ്ട് വരാന്‍ രണ്ട് ദിവസം എടുക്കും. സോ നിന്റെ അമ്മ ജയ്ഹനുമാനിലുള്ള് പ്രതീക്ഷ കളഞ്ഞിട്ട് ഉറങ്ങാന്‍ പോകുന്നു. ഒന്‍പതര മണിയോടെ നിന്റെ അമ്മ ഉറങ്ങുന്നു, ആ തള്ള ഉറങ്ങിയാലുടന്‍ നീ മതിലുചാടി നേരെ തീയേറ്ററിലേക്ക് വരുക. ഞാന്‍ അവിടെ ടിക്കെറ്റെടുത്ത് കാത്ത് നില്‍ക്കാം.
ബൈജുമോന്‍ മൂഡിയുടെ ആശയത്തെ മനസ്സിലിട്ട് വിഷ്വലൈസ് ചെയ്ത്, എന്നിട്ട് പറഞ്ഞു.
ഐഡിയ ഈസ് ഗുഡ്... ബട്!
പിന്നെന്താടാ പ്രശനം. ?? മൂഡിക്ക് ദേഷ്യം വന്നു.
സിനിമ കണ്ട് തിരിച്ചുവന്നു വീട്ടില്‍ കയറുമ്പോള്‍ ടോമി പ്രശ്നമുണ്ടാക്കും.
എന്നാല്‍ പിന്നെ അവനെക്കൂടെ സിനിമക്ക് കൊണ്ട്പോകാം.
ശ്ശെ, കുടെ കൊണ്ട് പോകാനോ? ടോമി വീട്ടിലെ പട്ടിയാടാ. സിനിമ കണ്ട് തിരിച്ചുവീട്ടില്‍ കയറുമ്പോള്‍ അവന്‍ കിടന്ന് കുരച്ച് ബഹളമുണ്ടാക്കിയാല്‍ അമ്മച്ചി ഉണരും, അമ്മച്ചി കാര്യമറിയും, ഞാന്‍ വിവരമറിയും.
ഓഹ്! സോറി, ഞാന്‍ തെറ്റിദ്ധരിച്ചു. ഞാന്‍ കരുതി നിന്റെ അപ്പന്‍ ഗള്‍ഫീന്ന് വന്നെന്ന്. അത് പോട്ടെ,
ഇപ്പോ കുരിശ് രണ്ടാണ് അല്ലെ? ഒന്നു നിന്റെ തള്ള പിന്നെ നിന്റെ പട്ടി.
അതെ!
തിരിച്ചുവരുമ്പോള്‍ പട്ടി കുരക്കാതിരുന്നാല്‍ നിന്റെ പ്രശ്നം തീരും അല്ലെ?
ഉം.
ഒരു ഐഡിയ ഉണ്ട്, ബട് ചിലവ് വരും.
അതൊക്കെ എങ്ങനാന്ന് വച്ചാ ചെയ്യാം. നീ കാര്യം സാധിച്ച് തന്നാല്‍ മതി.
ഞാനല്പം തറയാകും.
ഇനി എന്തോന്ന് ആകാന്‍?
അല്പം നാറിയ പണിയാണ്, എന്നാലും നിനക്ക്‌വേണ്ടി, നിന്റെ കിന്നാരത്തുമ്പിക്ക് വേണ്ടി ഞാനത് ചെയ്യാം. ശരി, ഞാനിപ്പോള്‍ പോകുന്നു. വൈകിട്ട് ഒന്‍പത് മണിക്ക് ഞാന്‍ വരാം. നീ ഒരു നൂറ് ഗ്രാം ഗ്രീസും രണ്ട് ചെറിയ കയ്യുറയും കരുതിവച്ചോളണം.
കൃത്യം ഒന്‍പതടിച്ചപ്പോള്‍ മൂഡി ബൈജുമോന്റെ വീട്ടിലെത്തി ഫ്യൂസ് ഊരി. കറണ്ട് പോയതും ബൈജുമോന്റെ അമ്മച്ചി വൈദ്യുതി വകുപ്പ് മന്ത്രി മുതല്‍ ലൈന്‍മാന്‍ വരെയുള്ളവരുടെ കുടുംബത്തെ ആക്ഷേപിച്ചു. മൂഡിയുടേ ആഗമനം മനസ്സിലായ ബൈജുമോന്‍ "എല്ലാ ലൈനും പോയോ? നോക്കട്ടെ" എന്നും പറഞ്ഞു പുറത്തിറങ്ങി ഇരുട്ടില്‍ പതുങ്ങി നിന്നിരുന്ന മൂഡിയെ ഗ്രീസും കയ്യുറയും ഏല്പിച്ചിട്ട് എങ്ങനെയും അമ്മച്ചിയെ ഉറക്കാനായിട്ട് വീണ്ടൂം വീട്ടിനുള്ളീലേക്ക് പോയി. മൂഡീ ടോമിയെ അഴിച്ച്‌കൊണ്ട് വീടിന് പിന്നിലേക്കും പോയി.
അമ്മച്ചി ഉണരുമോ? പട്ടികുരക്കുമോ? എന്നീ ചിന്തകള്‍ ബൈജുമോനെ അലട്ടിക്കൊണ്ടിരുന്നെങ്കിലും ഷക്കീല ചേച്ചി സ്ക്രീനിലെത്തിയതോടെ ബൈജുമോന്‍ അമ്മച്ചിയെ മറന്നു, വീട് മറന്നു, പട്ടിയെ മറന്നു എന്തിന് കൂടെ വന്ന മൂഡിയെ മറന്നു. ബൈജുമോന്‍ സ്വയം ഒരു "ഗോപു" ആയി മാറുകയായിരുന്നു.
ഇന്റെര്‍വെല്‍ സമയത്ത് മൂഡി ബൈജുമോനെ തട്ടിയിളക്കി പുറത്ത്കൊണ്ട്പോയി, ഐഡിയ പേറ്റന്റിന്റെ കൂലിയായി ബൈജുമോന്റെ വകയില്‍ ആദ്യം സോഡായും കപ്പലണ്ടിമുട്ടായി യും കഴിച്ചു. പിന്നെ പതിവ് സിസ്സര്‍ ഫില്‍റ്റര്‍ ഉപേക്ഷിച്ചു വില്‍സ് നേവികട്ട് ഒരെണ്ണം പുകച്ചു. തട്ടുദോശയും ഓംലെറ്റും കഴിക്കാന്‍ ഇപ്പോള്‍ സമയമില്ലാത്തതിനാല്‍ അതു സിനിമ കഴിഞ്ഞ് പോകുമ്പോള്‍ കഴിക്കാനായിട്ട് പെന്‍ഡിഗില്‍ വച്ചു.
തട്ട് ദോശയും കഴിച്ച് മടങ്ങിവരുമ്പോള്‍ ബൈജുമോന്റെ ചങ്കിടിപ്പ് വീണ്ടും കൂടി.
എഡാ, പട്ടി കുരക്കുമോ?
നീ ഒന്ന് ചുമ്മാതിരി, നിന്റെ ടോമി ഇനി രണ്ട് ദിവസം കഴിയാതെ കുരക്കില്ല.
എന്നാലും എനിക്കൊരു പേടി.
ഒന്നും കൊണ്ടും പേടിക്കേണ്ട. ധൈര്യമായിട്ടിരിക്കെടാ.
ബൈജുമോന്‍ വിടിന്റെ മതിലില്‍ കയറി ഒരു പരിസര വിക്ഷണം നടത്തി. മൂഡി പുറത്ത് കാത്ത് നിന്നു. ടോമിയും അമ്മച്ചിയും പുറത്തെങ്ങും ഇല്ലെന്ന് മനസ്സിലായ ബൈജുമോന്‍ പറമ്പിലേക്ക് ചാടാന്‍ ഒരുങ്ങിയതും എവിടെ നിന്നോ ടോമി പാഞ്ഞുവന്നു.
ബൈജുമോനെ മനസ്സിലാക്കിയ ടോമി നാലു കാലും മുന്നോട്ട് വച്ച് ബോഡി പിന്നിലേക്കാഞ്ഞ് വാലു പിന്‍കാലുകള്‍ക്കിടയില്‍ തിരുകി നന്ദി പ്രകടിപ്പിച്ചു. കൂട്ടത്തില്‍ അമ്മച്ചിയെ ഉണര്‍ത്താനെന്ന പോലെ കുരക്കാന്‍ തുടങ്ങി.
കുരക്കാന്‍ തുടങ്ങിയ ടോണിയുടെ ഒച്ച മാത്രം പുറത്തേക്ക് വരുന്നില്ല. ഇത്രയും കണ്ട് പേടിച്ച ബൈജുമോന്‍ മൂഡിയോട് ചോദിച്ചു,
ടാ ! ഇത് കണ്ടാ? ടോമിയുടെ ഒച്ച പുറത്തേക്ക് വരുന്നില്ല. കുരക്കുന്നത് കണ്ടാല്‍ കോട്ടുവായ് ഇടുന്നതു പോലെയുണ്ട്.
ങാ അവനിനി രണ്ടൂ ദിവസം കോട്ടുവായ് മാത്രമേ ഇടുള്ളു.
നീ എന്തു കൂടോത്രമാണടാ ചെയ്തത്?
കൂടോത്രവും മന്ത്രവാദവും ഒന്നുമല്ല. വാലിന്റെ കീഴെ നൂറ് ഗ്രാം ഗ്രീസ് അകത്തും പൂറത്തുമായി തേച്ച് വച്ചാല്‍ നിന്റെ ടോമി പട്ടി പോയിട്ട് ഒരു പോലീസ് പട്ടിപോലും കുരക്കില്ല. അകത്ത് എയര്‍ പിടിച്ച് നിര്‍ത്താനുള്ള ഗ്രിപ്പ് കിട്ടാതെ അവന്‍ എന്തോന്ന് വച്ചു കുരക്കുമെടാ?????

Comments
:-)
:-))
:=)
:-D
Friend idea is good. How many risks they have taken to see Shakila chechi film. No more work in kazhakistan sunni? Paavam patti.Keep writing and try to work for sometimes in office.
Nithya Ashok
;-)