ഭരതന്‍ മാഷും ലളിതഗാനവും

ഭരതന്‍ മാഷാണു കരവരമ്പ് സ്കൂളിലെ പാട്ട് സാര്‍ . ഭരതന്‍ മാഷിന്റെ കയ്യില്‍ പാട്ടുകളുടെ വന്‍ശേഖരമോ, മനസ്സില്‍ പാട്ടുകളുടെ കൂമ്പാരമോ ഒന്നും തന്നെയില്ല. സംഗീതം ഒരു സാഗരമാണന്നോ അതിലെ മുത്ത് തേടിപോകുന്ന ഒരു മുക്കുവനാണു താനെന്നും ഒരിക്കല്പോലും ഭരതന്‍ മാഷ് അവകാശമുന്നയിച്ചിട്ടില്ല. മാഷിനു ആകെ അറിയാവുന്നത് സംഗീതാധ്യാപകനെന്ന പേരിലാണു ശമ്പളം കിട്ടുന്നത്, അതിനു വേണ്ടീ എവിടെന്നെങ്കിലും നാലു വരി ഒപ്പിച്ചു പിള്ളാരെക്കൊണ്ട് നീട്ടിപ്പിക്കണം .


തന്റെ ജോലിയിലുള്ള ഡെഡിക്കേഷന്‍ ഇത്രയൊക്കെയുള്ളുവെങ്കിലും , ഭരതന്‍ മാഷ് കരവരമ്പ് സ്കൂളിലെ ജീവാത്മാവും പരമാത്മാവുമൊക്കെയാണു. സ്കൂളിലെ കലാ കായിക വേദികളില്‍ ഭരതന്‍ മാഷ് നിറഞ്ഞ് നില്ക്കും , മുഖ്യ സംഘാടകനും മാഷ് തന്നെയായിരിക്കും . അധ്യാപക സംഘടനയിലെ മോശമല്ലാത്ത ഒരു പൊസിഷനും മാഷിനുണ്ട്. ട്രഷറിയില്‍ നിന്നും അധ്യാപകര്‍ക്കുള്ള ശമ്പളം കൊണ്ടുവരേണ്ട ജോലിയും ഭരതന്‍ മാഷ് ഏറ്റെടുക്കും . എന്തിനേറേ സ്കൂളിലെ എന്‍ സി സി പിള്ളാര്‍ക്കുള്ള പൊറോട്ടയും മുട്ടക്കറിയും പോലും ഭരതന്‍ മാഷാണു അറൈഞ്ച് ചെയ്യുന്നതു.


ഇതൊക്കെ ഭരതന്‍ മാഷിന്റെ ഗുണഗണങ്ങളാണെങ്കില്‍ മാഷിനു ചില വീക്ക്നെസ്സ്കളുമുണ്ട്. മാഷിന്റെ ഒന്നാമത്തെ വീക്ക്നെസ്സ് ബയോളജി പഠിപ്പിക്കുന്ന മാലതി ടിച്ചറാണു. മാലതി ടീച്ചറിന്റെ കെട്ടിയോന്‍ ഗള്‍ഫിലായതിനാല്‍ , ഒരിക്കലെങ്കിലും മാലതി ടീച്ചര്‍ കടാക്ഷിക്കും എന്ന പ്രതീക്ഷ മാഷിനുണ്ട്. പക്ഷെ, മാലതി ടീച്ചര്‍ ആരാ മോളു? ഭരതന്‍ മാഷിന്റെ പ്രതീക്ഷയില്‍ പിടിച്ച് മാലതി ടിച്ചര്‍ വീട്ടിലെ അത്യാവശ്യം കാര്യങ്ങളു മാഷിനെ കൊണ്ട് ചെയ്യിപ്പിച്ചു പോന്നു. നെല്ലുകുത്തിച്ച് കൊടുക്കുക, പച്ചക്കറി മേടിച്ച്കൊടുക്കുക്ക, വല്ലപ്പോഴും മീന്‍ മേടിച്ച് കൊടുക്കുക്ക. ഇതൊക്കെ ചെയ്യുന്നതില്‍ മാഷിനു സന്തോഷമേയുള്ളു.

പിന്നെയുള്ള മാഷിന്റെ ദോഷവശങ്ങള്‍ എന്തെന്ന് വച്ചാല്‍ , അധ്യാപകര്‍ക്കിടയില്‍ ചിട്ടി നടത്തി ലേലം വച്ച കാശ് സമയത്ത്‌ കൊടുക്കാതിരിക്കുക, അത്യാവശ്യം കടം മേടിച്ച് പലിശക്ക് കൊടുക്കുക അ, സ്കൂളിലെ എല്ലാ പരിപാടികളിലും മുഖ്യ സംഘാടകനായി അത്യാവശ്യം വെട്ടു മേനി ഒപ്പിക്കുക ആദിയായവയാണു.

ഇങ്ങനെയൊക്കെയാണങ്കിലും ഭരതന്‍ മാഷ് മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യമുണ്ട്‌. ആകാശവാണിയിലെ ലളിത സംഗീത പാഠം മാഷ് ഒരിക്കലും മുടക്കാറില്ല.

സ്കൂളിലെ മറ്റ് അധ്യാപകരോ വിദ്യാര്‍ത്ഥികളോ യാതൊരു കാരണവശാലും കേള്‍ക്കില്ലെന്ന്‌ ഉത്തമബോധ്യമുള്ള ഭരതന്‍ മാഷ് ആകാശവാണി വഴി കേട്ട് പഠിക്കുന്ന ലളിതഗാനങ്ങള്, സ്വന്തം രചനയും സംഗീതവുമെന്ന രീതിയില്‍ ആദ്യം മാലതി ടീച്ചറെ പാടി കേള്‍പ്പിച്ച് അഭിപ്രായം ആരയും, പിന്നെ സ്കൂളിലെ പിള്ളാരെ പടിപ്പിക്കും.

ആകാശവാണിയിലെ ലളിത സംഗീത പാഠം കേള്‍ക്കാന്‍ കഴിയാതിരുന്ന ഒരു നശിച്ച സുപ്രഭാതമ്, ഇന്ന് എന്ത് പഠിപ്പിക്കും എന്ന ചിന്ത ഭരതന്‍ മാഷിനെ വേട്ടയാടിക്കൊണ്ടിരുന്നു.

അന്നത്തെ ദിവസം ലീവ് എടുത്താലോ എന്ന് വരെ സ്കൂളിലേക്ക് പോകുന്ന വഴി മാഷ് ആലോചിക്കതിരുന്നില്ല. (നിര്‍ ) ഭാഗ്യമെന്ന് പറയട്ടെ അന്നത്തെ മൂന്നാമത്തെ പീരിയഡില്‍ ഭരതന്‍ മാഷിന്റെ ആദ്യത്തെ ക്ലാസ്സ് പ്രമോദ് പഠിക്കുന്ന എട്ട് ബി യിലായിരുന്നു. ഭരതന്‍ മാഷ് തൊണ്ടയ്ക്ക് സുഖമില്ലായെന്ന മട്ടില്‍ ചുമച്ച് കൊണ്ട് ക്ലാസ്സിലേയ്ക്ക് കയറിവന്നു.

"തൊണ്ട വയ്യ" എന്ന മുഖവുരയോടെ എല്ലാവനോടും മിണ്ടാതിരിക്കാന്‍ പറഞ്ഞു.

അധികനേരം മിണ്ടാതിരിക്കാന്‍ പിള്ളാര്ക്ക് കഴിയില്ലെന്ന സത്യം ഭരതന്‍ മാഷിനു പെട്ടെന്ന് തന്നെ മനസ്സിലായി. എന്നാല്‍ പിന്നെ കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ച എട്ടുവരി എല്ലാവനെക്കൊണ്ടും പാഠിപ്പിക്കാന്‍ തന്നെ ഭരതന്‍ മാഷ് തീരുമാനിച്ചു.

ആദ്യത്തെ ചാന്‍സ് കിട്ടിയത് ക്ലാസ്സിലെ ഒന്നാമനും ഭരതന്‍ മാഷിന്റെ ഒരു വീക്ക്നസ്സുമായ മാലതി ടീച്ചറുടെ മകനുമായ മനോജിനായിരുന്നു.

മനോജ് ലളിതസംഗീതം എഴുതിവച്ചിരുന്ന എണ്‍പത് പേജ് ബുക്ക് തുറന്ന് പിടിച്ച് പാട്ട് പാടാന്‍ തുടങ്ങി.

ആദ്യത്തെ നാലു വരി കഴിഞ്ഞപ്പോള്‍ ഭരതന്‍ മാഷ് പെട്ടെന്ന് പറഞ്ഞ്

നിര്‍ത്ത് ! നിറ്ത്ത്! നീ ഇത് എന്താ ചെയ്യുന്നത്? നിന്ന്ട് ഞാന്‍ എന്താ പറഞ്ഞത്?

പാട്ട് പാടാന്‍ , മനോജ് റിപ്ലെയ്ഡ്.

നിന്നോട് പാട്ട് പാടാനല്ലേ പറഞ്ഞത്? അല്ലാതെ പാട്ട് പറയാന്‍ പറഞ്ഞില്ലല്ലോ?

അതു പറഞ്ഞതും ഭരതന്‍ മാഷിനെ സുഖിപ്പിക്കനെന്നോണം ക്ലാസ്സിലെ എല്ലാവരും പൊട്ടിച്ചിരിച്ചു. ഭരതന്‍ മാഷിനു തന്നെക്കുറിച്ച തന്നെ അഭിമാനം തോന്നിയ നിമിഷങ്ങള്‍ .

എല്ലവരും ചിരിച്ച തീര്‍ ന്നപ്പോഴും , ഫ്രണ്ട്സ് സിനിമയില്‍ ശ്രീനിവാസന്‍ ചിരിക്കുന്ന പോലെ പ്രമോദ് ചിരിച്ച് കൊണ്ടെയിരുന്നു. ഇത് കണ്ട ഭരതന്‍ മാഷിലെ പുലി ഗര്‍ജ്ജിച്ച് കൊണ്ട് പുറത്ത് ചാടി.

പ്രമോദെ, എഴുന്നേല്ക്കെടാ!!

മനോജെ നീ ഇരിക്കെടാ !!

മനോജ് ഇരുന്ന്, പ്രമോദ് എഴുന്നേറ്റു.

എന്താടാ ഇത്ര അധികം ചിരിക്കാന്‍ ?? ഇനി നീ പാടെടാ, ഉച്ചത്തില്‍ പാടെണം എല്ലാവര്ക്കും കേള്‍ക്കണം .

പ്രമോദ് പാടി തുടങ്ങി,

പല്ലവിയും അനുപല്ലവിയും പാടിക്കഴിഞ്ഞപ്പോള്‍ ഭരതന്‍ മാഷ് ഞെട്ടി. ഇത്ര മനോഹരമായി പാടുന്ന ഒരുവന്‍ ഈ സ്കൂളിലുണ്ടെന്ന് ഇതുവരെ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ!

സര്‍ഗ്ഗം സിനിമയില്‍ നെടുമുടി വേണു പറയുന്ന ഡയലോഗ് പറയാനയിട്ട് പ്രമോദിനടുത്തേക്ക് നടന്ന ഭരതന്‍ മാഷിനെ ഞെട്ടിച്ച്കൊണ്ട് പ്രമോദ് ചരണത്തിലേക്ക് കടന്നു.

ഭരതന്‍ മാഷ് ഞെട്ടി തകര്‍ന്ന് നിന്നുപോയി. ഈശ്വരാ... ഞാന്‍ പഠിപ്പിച്ച പാട്ടില്‍ എനിക്കറിയാത്ത വരികളൊ? പ്രമോദ് പാടിതീരുവോളമ്, ഭരതന്‍ മാഷ് തുറന്ന് വായ അതേപടി പിടിച്ച സ്റ്റില്‍ അടിച്ചപോലെ നിന്നു.
പ്രമോദ് പാടിതീര്‍ന്നപ്പോഴേക്കും , ഭരതന്‍ മാഷിനു സംഗതിയുടെ കിടപ്പ് വശം ഏതാണ്ട് മനസ്സിലായി.


പ്രമോദിന്റെ അടുത്തേക്ക് ചെന്ന ഭരതന്‍ മാഷ് അവന്റെ ചെവി കടിച്ചുപറിച്ച് തിന്നുന്ന രീതിയില്‍ രഹസ്യമായി ചോദിച്ചു,

"എന്നാ നിന്റെ വീട്ടില്‍ റേഡിയോ മേടിച്ചത്"???

"മേടിച്ചതല്ല സര്‍ , കൊച്ചച്ചന്‍ മലയാന്ന് കഴിഞ്ഞയാഴ്ച കൊണ്ടൂവന്നതാ"!!!

Comments

ഭരതന്‍ മാഷും അങ്ങേരുടെ സെറ്റപ്പും കൊള്ളാം..

ഞങ്ങളുടെ സ്‌കൂളിലെ സംഗീതാധ്യാപിക ഇതിലും ബെസ്റ്റ് ആയിരുന്നു..പുള്ളിക്കാരി എന്റെ ഓര്‍മ്മയില്‍ ആകെ ക്ലാസ് എടുത്തിരിക്കുന്നത് രണ്ട് തവണയാ..അതിന് ശേഷം മനസിലായി..പിള്ളാരുടെ തനി സ്വഭാവം..
"എന്നാ നിന്റെ വീട്ടില്‍ റേഡിയോ മേടിച്ചത്"???

"മേടിച്ചതല്ല സര്‍ , കൊച്ചച്ചന്‍ മലയാന്ന് കഴിഞ്ഞയാഴ്ച കൊണ്ടൂവന്നതാ"!!!

"മനുഷ്യന്റെ പെടലിക്കടിക്കാന്‍ ഓരോത്തന്മാരു അവിടെന്നും ഇവിടെന്നും ഓരോന്ന് കെട്ടിയെടുത്ത് കൊണ്ട് വരും... അവന്റെയൊക്കെ.... അല്ല പിന്നെ....!"
മാഷിന്റെ ഒരു മനോഗതം.

:)

കൊള്ളാം സണ്ണിമാഷേ...നല്ല ബെസ്റ്റ് മാഷ്...!
ശ്രീ said…
ഹ ഹ...

നന്നായി, മാഷേ...
ഭരതന്‍‌മാഷുടെ ലളിതഗാനം...
:)
സണ്ണിക്കുട്ട്യേയ്,
ആദ്യമായാണല്ലാ ഉപാസന ഇവിടെ വന്നത്. ബോറടിപ്പിച്ചില്ല. നന്നായിട്ടുണ്ട് എഴുത്ത്.
പിന്നെ മാഷും മാലതിയും യഥാര്‍ത്ഥകഥാപാത്രമാണെങ്കില്‍ പേരു മാറ്റി ഇടുന്നത് നന്നായിരിക്കും. അവരെ യെന്തിനാ വിഷമിപ്പിക്കുന്നെ.
ശരിയല്ലെ..?
:)
ഉപാസന

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍