കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍
വായാടിക്കുന്നിലപ്പന്‍ കൈലാസത്തിലെത്തുമ്പോള്‍ പാര്‍വതിദേവി മക്കളെ സ്കൂളിലയക്കുന്നതിനുവേണ്ടി സ്കൂള് രഥവും കാത്ത് പുറത്ത് വെയിറ്റ് ചെയ്യുകയായിരുന്നു. പാര്‍വതി ദേവിയെ കണ്ട് മടക്കിക്കുത്ത് അഴിച്ചിട്ട് തോളില് കിടന്ന് തോര്‍ത്തെടുത്ത് അരയില് കെട്ടി ഭവ്യതയോടെ തൊഴുതു നിന്നു.
ശിവ - പാര്‍വതി ദമ്പതികളുടെ മൂത്ത പയ്യന്സ് ഗണപതി കുമാരന് പിശകാണെന്ന് പലവുരു വായാടിക്കുന്നിലപ്പന് മനസ്സിലാക്കിയിട്ടുണ്ട്, ആയതിനാല് മാളോരെ പോലെ വന്ന തടസ്സം ഒഴിവാക്കി കിട്ടാന്, കൈകള് പിണച്ച് വലത് കൈ ഇടത്തെ ചെവിയിലും ഇടത് കൈ വലത്തെ ചെവിയിലും പിടിച്ച് കുനിഞ്ഞ് നിന്ന പറഞ്ഞു
"നമസ്കാരം കുമാരാ"
"പോടോ രാവിലെ മിനക്കെടുത്താതെ" ഗണപതി റിപ്ലെയ്ഡ്.
"എന്താ കുമാരാ ഇങ്ങനെയാണൊ മുതിര്‍ന്നവരോട് സംസാരിക്കുനത്"? പാര്‍വതി ദേവി ഗണപതിയെ ശാസിച്ചു.
കുനിഞ്ഞ് നിന്ന വ.കു. അപ്പന്റെ ചന്തിയില് മുരുക കുമാരന്‍ ശൂലം കൊണ്ട് ഒരു കുത്ത് കൊടുത്തു. കുത്ത് കൊണ്ട് കുന്നിലപ്പന്‍ ചാടിക്കൊണ്ട് പറഞ്ഞ്,
"കണ്ടോ ചേച്ചി, ഈ മുരുക കുമാരന്‍"
"മുരുകാ വെറുതെയിരിക്ക് അടിമേടിക്കണ്ടായെങ്കില്" പാര്‍വതി ദേവി മുരുകനേയും ശാസിച്ചു.
അപ്പോഴേക്കും സ്കൂള്‍ രഥമെത്തി. മുരുകനേയും ഗണപതിയേയും അതില്‍ കയറ്റി വിട്ടിട്ട് പാര്‍വതി ദേവി വാ.കു. അപ്പനോട് ചോദിച്ചു,
"എന്താ വ.കു. അപ്പന്, ഈ വഴിക്കൊക്കെ കണ്ടിണ്ട് ഒത്തിരി ആയല്ലോ.ഇപ്പോള്‍ നല്ല സെറ്റപ്പിലാണന്ന് കേട്ടല്ലോ"
"എന്ത് പറയാനാ ചേച്ചി, ആകെ തിരക്കാ, മൂന്ന് നേരം പൂജയും പൊങ്കാലയുമൊക്കെയുണ്ടെ" വ.കു അപ്പന്‍ വിനയാതീനായി ഉണര്ത്തിച്ചു..
"ശരി ശരി, അകത്തേക്ക് വാ, ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. "
"അല്ല ചേച്ചി, ശിവന്‍ സാര്‍ അകത്തില്ലേ? എന്നെ എന്തിനാ വരാന്‍ പറഞ്ഞത്"? അകത്തേക്ക് നടക്കുന്നതിനിടയില്‍ വ.കു. അപ്പന്‍ തിരക്കി.
"അതൊന്നും എനിക്കറിയില്ല. ചേട്ടന്‍ ഇന്നലെ പോയതാണ്, കാലനും ചിത്രഗുപ്തനുമൊക്കെയായി എന്തോ മീറ്റിംഗെന്നോ ഓഡിറ്റിങ്ങെന്നോക്കെ പറേണത് കേട്ടു. "
"ഓ! ഡിസംബര്‍ മാസത്തിലെ ക്ലോസ് ഔട്ടിനുമുന്പുള്ള കണക്കെടുപ്പായിരിക്കും അല്ലെ?"
"ആയിരിക്കും, എനിക്കറിയേല. എന്തായാലും ഇന്ന് കാലെത്ത് തിരിച്ചെത്തുമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പന്‍ പുട്ടും കടലയും കഴിച്ച് റെസ്റ്റെടുക്കുമ്പോഴേക്കും ചേട്ടനിങ്ങെത്തും."
"ടോ വായാടി, ന്താടോ രാവിലെ ഇവിടെയൊരു ചുറ്റിക്കളി"
ശബ്ദം കേട്ട് വ്.കു. അപ്പനും പാര്വ്വതിയും തിരിഞ്ഞ് നോക്കി. പുറത്ത് നാരദര്‍ വലിയ വായില്‍ കൂവുന്നു.
"ആരാ ഇത്? നാരദരോ? വന്നോളു കാപ്പി കുടിച്ചിട്ട് പോകാം" പാര്‍വതി ദേവി നാരദരെ ക്ഷണിച്ചു.
"വേണ്ട പെങ്ങളെ രാവിലെ വൈകുണ്ഡ്ത്തീന്ന് അവല്‍ കഴിച്ചു, അല്ല ഈ വായാടിക്കുന്നിലപ്പനെ എന്തിനാ അകത്തേയ്ക്ക് കൊണ്ടുപോകുന്നത്? ഇയാള്‍ ആള്‍ ശരിയല്ല കേട്ട, "
"ഒന്നു ചുമ്മാതിരിക്ക് നാരദരെ, ആളെക്കുറിച്ച് വേണ്ടാതീനം പറയാതെ" പാര്‍വതി ദേവി നാരദരെ ശകാരിച്ചു.
"ശരി ശരി ഞാനൊന്നും പറയുന്നില്ല, ശിവേട്ടന്‍ എന്തെടുക്കുന്നു? രാവിലെ എഴുന്നേറ്റിലെ?"
"ശിവേട്ടന്‍ ചിത്രഗുപതനേയും കാലനേയും കാണാന്‍ പോയിരിക്കുന്നു, എന്തൊ കണക്കെടുപ്പ്, ഇന്നലെ പോയതാ ഇപ്പോള്‍ വരും"
"അതു ശരി, അപ്പോള്‍ ശിവേട്ടന്‍ ഇവിടില്ലല്ലേ? ടോ വായാടീ ഒന്നിങ്ങോട്ട് വന്നേ"?
"ചേച്ചി പുട്ടും കടലയും എടുത്ത് വയ്ക്ക് ഞാന്‍ നാരദരോട് സംസാരിച്ചിട്ട് ഉടനെ വരാം. വ.കു. അപ്പന്‍ പാര്‍വതി ദേവിയെ അകത്തേക്ക് പറഞ്ഞ് വിട്ടിട്ട് നാരദരുടെ അടുത്തേക്ക് വന്നു.
"ന്താടോ, ശിവേട്ടന്‍ പുറത്തും പോയി പിള്ളാരു സ്കൂളിലും പോയ തക്കം നോക്കി ഇവിടൊരു ചുറ്റിക്കറങ്ങല്‍?"
"ഏയ് അങ്ങനൊന്നുമില്ല. ശിവന്‍ സാര്‍ വിളിച്ചിട്ട് വന്നതാ, എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു"
"ഒന്നുമില്ലാതിരുന്നാല്‍ തനിക്ക കൊള്ളാം, ങും ചെന്ന് അകത്തുള്ളതെന്താന്ന് വച്ചാ തട്ടിക്കോ, ഞാന്‍ പോണു, നാരായണ നാരായണ" അത്രയും പറഞ്ഞ് നാരദര്‍ മേഘങ്ങള്‍ക്കിടയിലേക്ക് ഊളിയിട്ടു.
പുട്ടും കടലയും ആവശ്യാനുസരണം അകത്താക്കി ഒരു ഏമ്പക്കവും വിട്ട് വ്.കു. അപ്പന്‍ ഉമ്മറ്ത്ത് വന്നിരുന്നു ദേവനെറ്റ് ചാനലിലെ പ്രഭാത പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ ശിവഭഗവാന്‍ ഒരു കൊച്ചു സ്യുട്ട് കെയ്സും തൂക്കി അകത്തേക്ക് വന്നു.
"ഗുഡ് മോര്‍ണിംഗ് ലോര്‍ഡ്" ശിവ ഭഗവാനെ കണ്ട വ.കു അപ്പന്‍ തൊഴുതു വണങ്ങി പറഞ്ഞു.
"മോര്‍ണിംഗ്, താനെപ്പോ വന്നു"???
"ഞാന്‍ രാവിലത്തെ വണ്ടിക്ക് തന്നെ ഇങ്ങ് പോന്നു,"
ഓകെ, ഓക്കെ, കുറച്ച് വെയിറ്റ് ചെയ്തോളു ട്ടൊ, ഞാനൊന്നു ഫ്രെഷ് ആയിട്ട് വരാം"
."ശരി സാര്‍"
ശിവ ഭഗവാന്‍ ബെഡ് റൂമിലേക്ക് പോയി. കയ്യിലിരുന്ന സ്യൂട്ട് കെയ്സ് അലമാരയില്‍ വച്ചു പുട്ടി, കഴുത്തില്‍ കിടന്ന പാമ്പിനെയെടുത്ത് അയയിലിട്ടു, തലയില്‍ തിരുകിയിരുന്ന ചന്ദ്ര ബിംബമെടുത്ത് ഹാങ്ങ്റിലെ ക്ലിപ്പില്‍ തൂക്കി , തിരുമുടിയിലിരുന്ന ഗംഗാ ദേവിയെ ഒരു ബക്കറ്റിലിറക്കി വച്ചു. അപ്പോഴേക്കും പാര്‍വതി ദേവി ചൂട് ചായയുമായി വന്നു.
"എന്താ? വൈകിയത്? ഇന്നലെ രാത്രി എത്താമെന്നല്ലെ പറഞ്ഞിരുന്നത്" ദേവി പരിഭവത്തോടെ ചോദിച്ചു.
"ഞാനിറങ്ങാന്‍ തുടങ്ങുമ്പോഴാണു വിഷ്ണുദേവരും ബ്രഹ്മാവ് മൂപ്പരും കൂടി വന്നത്. പിന്നെ അവരോട് വര്‍ത്തമാനം പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല. " അത്രയും പറഞ്ഞ് ദേവിയുടെ കയ്യില്‍ നിന്നും ചായയും മേടിച്ച് ഭഗവാന്‍ സോഫായിലേക്ക് ചാഞ്ഞിരുന്നു ഒരു സിപ് എടുത്തു.
"വര്‍ത്തമാനമൊക്കെ എനിക്കറിയാം, മൂന്ന് പേരും കൂടി പിന്നെ ഇന്ദ്ര്ന്റെ അടുത്ത് പോയി ബാക്കി ഇന്ദ്രന്‍ വക സല്ക്കാരം , ലവളുമാരുടെ ഡാന്‍സും, ഗന്ധര്‍വ്വന്മാരു അമ്രിതുംകായിട്ട് വാറ്റിയ നാടനുമൊക്കെ ആയിട്ട് അല്ലെ? ഞാനും രണ്ട് പിള്ളാരും തനിച്ചാണെന്ന വല്ല വിചാരവുമുണ്ടോ നിങ്ങള്ക്ക്"????
"ഹെ ഹെ വല്ലപ്പോഴുമൊക്കെയല്ലെയുള്ളു ഗൌരി, നീയൊന്ന് ക്ഷമി, ലവരു നിര്‍ബന്ധിച്ചപ്പോള്‍ ...... അതൊക്കെ പോട്ടെ, പിള്ളാരു പ്രശ്നമൊന്നുമുണ്ടാക്കിയില്ലല്ലോ അല്ലെ?
"ഹും രാവിലെ എഴുന്നേറ്റയുടന്‍ രണ്ടൂം കൂടി തുടങ്ങി. മുരുകന്‍ അവന്റെ മയിലിനെ കൊണ്ട് ഗണപ്തിയുടെ എലിയെ കൊത്തിച്ചു. അതിന്റെ പേരില്‍ പിന്നെ രണ്ടൂം കൂടീ വാളും പരിചയുമൊക്കെ എടുത്തു. എന്നത്തേയും പോലെ രണ്ടെണ്ണത്തിനും രാവിലെ തന്നെ രണ്ടെണ്ണം കൊടുത്തു. അത് കിട്ടിക്കഴിഞ്ഞപ്പോള്‍ പിന്നെ പ്രശനമൊന്നുമുണ്ടായില്ല."
"ദിവസം ചെല്ലുമ്തോറും പിള്ളാരു വഷളായി വരുന്നു. ശരിയക്കാം. നീ കുറച്ചു വെ ചൂട് വെള്ളമെടുത്ത് ബാത്ത് റൂമിലോട്ട് വയ്ക്ക്, ഒന്നു കുളിക്കണം.
ശിവ ഭഗവാന്‍ കുളികഴിഞ്ഞെത്തി അയയില്‍ കിടന്ന പുലിത്തോലെടുത്ത് ഉടുക്കാനൊരുങ്ങുമ്പ്പോള്‍ പാര്‍വതി ദേവി വന്നു തടഞ്ഞിട്ട് പറഞ്ഞു,
"ന്താ ദ്, ആകെ മുഷിഞ്ഞതല്ലെ? അലമാരയില്‍ പുതിയതുണ്ടല്ലോ, അതെടുത്തുടുക്കു"
അത്രയും പറഞ്ഞ് ദേവി പുതിയ പുലിത്തോലെടുത്ത് ഭഗവാനു കൊടുത്തു. ദേവി കൊടുത്ത പുലിത്തോലുടുത്ത് അയയില്‍ കിടന്ന ടൈ (പാമ്പ്) എടുത്ത് കഴുത്തില്‍ കെട്ടി, ചന്ദ്രക്കലയേയും ഗംഗാ ദേവിയേയും യാഥാസ്ഥാനത്ത് ഇരുത്തി ടൈനിഗ് ടേബിളിലെത്തിയപ്പോള്‍ ദേവി ചൂട് പറക്കുന്ന പുട്ടും കടലയും അവിച്ച തള്ളിയിരിക്കുന്നു. അതകത്താക്കി ഓഫീസ് റുമിലേക്ക് കടന്ന് സിസ്റ്റം ഓണ്‍ ചെയ്ത് ഔട്ട് ലുക്കിലെ മെയില്‍ ഒക്കെ ചെക്ക് ചെയ്ത് നെറ്റ് തുറന്ന് ഷെയര്‍ മാര്‍ക്കറ്റും ചെക്ക് ചെയ്ത് ഒരു "ഷിറ്റ്" പറഞ്ഞിട്ട് ക്ലോസ് ചെയ്തു.
മേശപ്പുറത്തിരുന്ന ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ ഹാജരായ അസുരനോട് പുറത്തിരിക്കുന്ന വായാടിക്കുന്നിലപ്പനെ വിളിക്കാന്‍ പറഞ്ഞു.
വ.കു അപ്പന്‍ വളരെ ഭവ്യതയോടെ ഭഗവാന്റെ മുറിയിലേക്ക് കടന്നു ചെന്നു.
"ഹാവ് യുര്‍ സീറ്റ്" ഭഗവാന്‍ കല്പിച്ചു.
ഭഗവാന്‍ "സീറ്റ്" എന്ന് പറഞ്ഞെങ്കിലും വ.കു. അപ്പന്‍ കേട്ടത് "ഷിറ്റ്" എന്നാണ്, അതുകൊണ്ട് ഇങ്ങനെ പറഞ്ഞു,
"വേണ്ട തമ്പ്രാ, രാവിലെ കഴിഞ്ഞതാ".
"ഡോ, അവിടിരിക്കടോ". ഭഗവാന്‍ റിപ്പീറ്റെഡ്.
വ.കു, അപ്പന്‍ ഇരുന്നു. ഭഗവാന്‍ അപ്പനെ ഒന്നു സൂക്ഷിച്ചു നോക്കി അടിമുടി. അപ്പന്‍ അല്പം നാണത്തോടെയും അല്പം പേടിയോടെയും തലകുനിച്ച് ഒളികണ്ണാല്‍ ഭഗവാനെ നോക്കി.
"താന്നെയെന്തിനാ വിളിപ്പിച്ചതെന്നറിയാമോ"? ഭഗവാന്‍ ചോദിച്ചു.
"ഇല്ല സര്‍"
"എന്നാല്‍ ഞാന്‍ പറഞ്ഞ് തരാം, പണ്ട് താന്‍ ഒറ്റക്കാലില്‍ തപസ്സ് ചെയ്ത എന്നെ പ്രസാദിപ്പിച്ച് കുറച്ച് പവറൊക്കെ നേടീ, അല്ലെങ്കില്‍ ഞാന്‍ തന്നു. അത് ആ വായാടിക്കുന്നിലെ പാവം ജനങ്ങളെ സേവിക്കാന്‍ വേണ്ടിയായിരുന്നു, പക്ഷെ താനിപ്പോള്‍ കാര്യമായി കൈക്കൂലി വാങ്ങി പലര്ക്കും വേണ്ടി റെക്കമെന്ഡേഷനുമൊക്കെ യായി വിഷ്ണു ദേവര്ക്കും ബ്രഹ്മാവ് മൂപ്പര്ക്കുമൊക്കെ
ഹൈ പ്രയോരിറ്റി ഫ്ലാഗ് ചെയ്ത് മെയില്‍ അയക്കുന്നു എന്ന് കേട്ടു. ശരിയാണൊ"
"സര്‍, ഞാന്‍ അങ്ങനെ ഒന്നും ആര്ക്കും "
"വേണ്ട ഉരുളണ്ട, എല്ലാ കാര്യങ്ങളും എനിക്കറീയാം"
"എടോ, ഇയാളെ ഞാന്‍ വായാടിക്കുന്നിലേക്കയക്കുമ്പോള്‍ ആകെ ഓഫര്‍ തന്നത്, മുടങ്ങാതെയുള്ള അന്തിതിരി, വൈകുന്നേരം ദീപാരാധന കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ഭക്തന്‍ വക നിവേദ്യം. പക്ഷെ തനിക്കിപ്പോള്‍ അതൊന്നും പോരാഞ്ഞു ആള്‍ക്കാരെ കൊണ്ട് കൂടുതല്‍ കൂടുതല്‍ ചെയ്യിപ്പിക്കുകയണല്ലോ"
"സര്‍ ഇതൊന്നും ഞാന്‍ ചെയ്യിപ്പിക്കുന്നതല്ല. അവര്‍ സ്വമേധയാ വന്ന് ചെയ്യുന്നതാണ്."
"അപ്പോള്‍ വായാടിക്കുന്ന് ഭൂമിയിലെ കൈലാസമാനെന്ന് പറഞ്ഞ് പരത്തിയതൊ"?
"അതും ഞാനല്ല സര്‍"
"എല്ലാ ഞായറാഴ്ചയും നൂറ്റൊന്ന് മങ്കമാര്‍ പതിനൊന്നാഴ്ച ചേര്ത്ത് പൊങ്കാലയിട്ടാല്‍ ഇഷ്ടകാര്യം സാധിക്കുമെന്ന് വാക്ക് കൊടുത്തതാരാ? വായാടിക്കുന്നിലപ്പന്‍ ഈ വീടിന്റെ നാഥന്‍ എന്ന പോസ്റ്ററടിച്ച വിറ്റു കാശുണ്ടാക്കിയത ആരുപറഞ്ഞിട്ടാ?"""
"ഇതൊന്നും ഞാന്‍ പറഞ്ഞിട്ട് ചെയ്തതല്ല സര്‍ എന്നെ വിശ്വസിക്കൂ.. പ്ലീസ്"
"അപ്പോള്‍ പിന്നെ എന്താടോ വായാടിക്കുന്നില്‍ നടക്കുന്നത്"??
"ഞാന്‍ പറയാം സര്‍"
"എന്നാല്‍ പറ"
"സര്‍ ഇപ്പോള്‍ ഭക്തിയും ഒരു ബിസിനസ്സ് ആണെന്ന് അറിയാല്ലോ? കുറച്ചുകാലങ്ങള്‍ക്ക് മുന്പ് ഒരു വലിയ കാശുകാരന്‍ വായാടിക്കുന്നില്‍ വന്നു, അങ്ങേരു ബോംബെയ് എന്ന് പറയുന്നൊരിടത്ത് എന്തോ വലിയ കച്ചവടക്കാരനാണ്. "
"ഈ കാശുകാരന്‍ വായാടിക്കുന്നില്‍ എന്ത ബിസിനസ് നടത്താനാടോ" ഭഗവാന്റെ സംശയം.
"സര്‍, ഈ പുതുപണക്കാരന്‍ വായാടിക്കുന്നിലെത്തി അവിടത്തെ അമ്പലക്കമ്മിറ്റിക്കാര്‍ക്ക് ജോണി വാക്കര്‍ ഒഴിച്ചു കൊടുത്തു വലിയ ഒരു ഡീലിംഗ് നടത്തുകായായിരുന്നു"
"എന്ത് ഡീലിംഗ്"? ഭഗവാനു ആകാംക്ഷ!!
"ഈ കാശുകാരന്‍ ഏഴു കോടി രൂപ ക്ഷേത്രത്തിനു വേണ്ടി മുടക്കും, വായാടിക്കുന്നിലപ്പനു എന്തിനും ശക്തിയുണ്ടെന്നു പ്രചരിപ്പിക്കും, കൂടുതലാള്‍ക്കരെ വായാടി കുന്നിലേക്കാകര്ഷിക്കും. ദേവ പ്രശ്നം വയ്ക്കും, മുന്‍കൂട്ടി പ്ലാന്‍ ചെയ്തപോലെ ദേവപ്രശ്നത്തില്‍ കാര്യങ്ങള്‍ തെളിയും. പിന്നെ അമ്പലം പുതുക്കി പ്പണിയും, കൊടിമരം വയ്ക്കും, അങ്ങനെ പലതും. അതോടെ ഞാന്‍ ഫേമസ് ആകും എന്റെ പേരില്‍ ട്രസ്റ്റ് ഉണ്ടാക്കും, ട്രസ്റ്റിനു സ്കൂളുണ്ടാകും, മെഡിക്കല്‍ ഇഞ്ചിനീയറിംഗ്കോളേജുണ്ടാകും, , ഹോസ്പിറ്റല്‍ അങ്ങനെ പലതും. ഇതൊരു ബിസിനിസ് ലൈനിലോട്ട് തിരിച്ച് ഏഴുകോടി മുടക്കിയവന്‍ പ്രോഫിറ്റ് നേടും."
"ഇങ്ങനെയൊക്കെ ചെയ്താല്‍ ഏഴുകോടി തിരിച്ചു കിട്ടുമോ വിത്ത് പ്രോഫിറ്റ്" ഭഗവാനു സംശയമായി.
"ഉടനെകിട്ടില്ല സര്‍, ഇറ്റ് ഈസ് എ ലോങ്ങ് റ്റൈം ഇന്‍വെസ്റ്റ്മെന്റ് ലൈക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ മ്യൂചല്‍ ഫണ്ട് "
" ഓ അങ്ങനെയാണല്ലെ “
"അതെ സര്‍”
"സംഭവമൊക്കെ ശരിതന്നെ മിസ്റ്റര്‍ വായാടിക്കുന്നിലപ്പന്‍. ബട്ട് താങ്കള്‍ എന്തിനിതൊക്കെ സമ്മതിച്ചു?"
"സര്, ഞാന്‍ "
"പറയൂ മിസ്റ്റര്‍, എന്തിനു സമ്മതിച്ചു?"
"സര്‍, ഞാനും ഒരു ദൈവമല്ലേ, എനിക്കുമില്ലേ ആഗ്രഹങ്ങള്‍, ഒരല്പം പേരും പ്രശസ്തിയും ഞാനും ആഗ്രഹിച്ചുപോയി, എന്റെ പേരും വായാടിക്കുന്ന് കഴിഞ്ഞ് മറ്റ് ദേശങ്ങളിലേക്ക് പോകണമെന്ന് ആശിച്ചു. തെറ്റാണെങ്കില്‍ പൊറുക്കണം ലോര്‍ഡ്".
"ശരി ഞാന്‍ പൊറുക്കാം. പക്ഷെ ഈ കച്ചവടവും ബിസിനസും ഒക്കെ നിര്‍ത്തി മര്യാദയ്ക്ക് വായാടിക്കുന്നിലെ പാവം ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും നല്കി അടങ്ങിയിരിന്നോളണം. "
"ഉത്തരവു പോലെ പ്രഭോ, എന്നാല്‍ അടിയന്‍ പൊയ്ക്കോട്ടെ"
"എവിടേക്ക്"?
"തിരിച്ച് വായാടിക്കുന്നിലേക്ക്"?
"അവിടിരിക്കടോ, ഒരു കാര്യം കുടി തിരക്കാനുണ്ട്"
"എന്താണു പ്രഭോ"?
"താനും ആ കവി പിള്ളയുമായി എന്താ ബന്ധം"?
"ഏത് കവി പിള്ള സര്‍"?
"എന്റെ മുന്നില്‍ പൊട്ടന്‍ കളിക്കല്ലെ? ആ സൌദി അറേബിയയില്‍ നസീര്‍ അല്‍ ഹൈദരാലി എന്ന കമ്പനി നടത്തുന്ന കവി പിള്ളയെ തനിക്കറിയില്ലെ"? ഭഗവാന്‍ കോപിഷ്ഠനായി
'അറിയാം സര്‍, പക്ഷെ ഞങ്ങളു തമ്മില്‍ ബന്ധമൊന്നുമില്ല ലൊര്‍ഡ്"
"പിന്നെന്തിനാ അയാളുടെ കയ്യില്‍ നിന്നും അമ്പത് ലക്ഷം ദക്ഷിണ മേടിച്ച് അയാളുടെ മകളുടെ കല്യാണം നടത്തിക്കൊടുക്കാന്‍ താന്‍ ശുപാര്‍ശയുമായി നടക്കുന്നത്"?
"സര്‍, അത് മുപ്പത് വയസ്സുകഴിഞ്ഞിട്ടും അയാളുടെ മകളുടെ കല്യാണം നടക്കാതിരുന്നപ്പോള്‍ ഒന്നു സഹായിക്കാന്‍"...
"സഹായിക്കാന്‍ അമ്പത് ലക്ഷം കൈക്കൂലി മേടിക്കണോ"
"കൈക്കൂലിയല്ല ലോര്‍ഡ്, അദ്ദേഹം സ്നേഹത്തൊടെ കാണിക്കയിട്ടതാ"
"ഇതേ കാര്യം സാധിക്കാനായി അങ്ങേരു ഗുരുവായൂരപ്പനു ഒരു കോടി രൂപ കൊടുത്തു, അറിയോ തനിക്കത്?"
"അറിയാം സര്‍"
"ഗുരുവായൂരപ്പന്‍ റെഫ്യൂസ് ചെയ്ത കാര്യങ്ങള്‍ താനെന്തിനാ ഏറ്റെടുക്കുന്നത്? താന്‍ ഗുരുവായൂരപ്പനേക്കാള്‍ വലുതായോ?"
"അല്ല സര്‍"
"ദെന്‍ വൈ?"
" വന്ന് കരഞ്ഞ് അപേക്ഷിച്ച് കാണിക്കയുമിട്ടപ്പോള്‍ എന്റെ മനസ്സൊന്നലിഞ്ഞുപോയി, അതാ ഞാന്‍ വിഷ്ണു ഭഗവാനു ഇക്കാര്യം കാണിച്ച് ഒരു മെയില്‍ അയച്ചത്. അത് തെറ്റാണൊ സര്‍?"
"തെറ്റാണ്"
"സര്‍"
"അതേടോ, ആ കവി പിള്ള തനിക്ക് തന്ന അമ്പത് ലക്ഷവും, ഗുരുവയൂരപ്പനു കൊടുത്ത ഒരു കോടിയുമൊക്കെ എങ്ങനെയുണ്ടാക്കിയതെന്ന് അന്വേഷിച്ചൊ?"
"ഇല്ല ലോര്‍ഡ്, പുള്ളി എന്‍ ആര്‍ ഇ ആയത്കൊണ്ട് കൂടുതല്‍ അന്വേഷിച്ചില്ല, പിന്നെ വലിയ കമ്പനിയൊക്കെ നടത്തുന്ന ആളല്ലെ? സ്വാഭാവികമായും നല്ല ആസ്തിയും കാണുമെന്ന് കരുതി"
"അങ്ങനെ കരുതരുത്, ഞാന്‍ പറഞ്ഞ് തരാം, കവി പിള്ള കാശുണ്ടാക്കുന്നതെങ്ങനെയെന്ന്"
വ.കു. അപ്പന്‍ ഭഗവാന്‍ പറയുന്നത് കേള്‍ക്കാനായി വായില്‍ നോക്കി ഇരുന്നു. ഭഗവാന്‍ തുടര്‍ന്നു,
"ആയിരക്കണക്കിനാളുകള്‍ക്ക ജോലി കൊടുക്കുന്നുവെന്ന് പറയപ്പെടുന്ന കവി പിള്ള, ശരിക്കും അവരെ പിഴിയുന്നു. ഇന്റെര്‍ വ്യൂ സമയത്ത മോഹന വാഗ്ദാനങ്ങള്‍ നല്കി ഒരു ലക്ഷവും അതിലേറെയും സര്‍വീസ് ചാര്ജ്ജെന്ന പേരില്‍ വാങ്ങി, അവിടെയെത്തുമ്പോള്‍ പറഞ്ഞുറപ്പിച്ച ശമ്പളത്തിന്റെ പകുതി നല്കുന്നു. അതില്‍ നിന്നും പിന്നെ ഭക്ഷണത്തിന്റേയും മറ്റ് കാര്യങ്ങളുടെതുമെന്നും പറഞ്ഞ് പിന്നേയും കട്ട് ചെയ്യുന്നു. ചോദ്യം ചെയ്യുന്നവനെ ആളും പേരുമില്ലാത്ത ഇടങ്ങളില്‍ കൊണ്ട് പോയി ഭക്ഷണവും വെള്ളവും കൊടുക്കാതെ പണിയെടുപ്പിച്ചിട്ട് പീഡിപ്പിക്കുന്നു. രണ്ടൂം മൂന്നും വര്‍ഷം പതിനാര്‍ മണിക്കൂര്‍ വീതം പണിയെടുത്താലും , സര്‍വീസ് ചാര്‍ജ്ജ് കൊടുക്കാനായി പണയപ്പെടുത്തിയ വിടും പറമ്പും ഭാര്യയുടേ താലിമാലയും ഒന്ന് തിരിച്ചെടുക്കാനുള്ള പണം തികക്കാന്‍ ആ പാവപ്പെട്ട പണിക്കാര്ക്കാകില്ല. കരാറു തീരുന്നതിനു മുന്പ് വീട്ടില്‍ വേണ്ടപ്പെട്ടവരാരെങ്കിലും ഒന്ന് മരിച്ചാല്‍ പോലും ഒന്ന് നാട്ടിലേക്കയക്കില്ല.
കണ്ണീരും കയ്യുമായി ജീവിക്കുന്ന ആ പാവങ്ങളുടെ കണ്ണൂനീര്‍ കാണാന്‍ എന്ത വ.കു. അപ്പനു മടിയുണ്ടോ?"
"ഇല്ല സര്‍, എനിക്കിതൊന്നും അറിയില്ലായിരുന്നു. "
"ഇനിയുമുണ്ട് വ.കു. അപ്പന്‍ ഒരുപാടു കാര്യങ്ങള്‍, എണ്ണിയാലും ഒടുങ്ങാത്ത കാര്യങ്ങള്‍"
ശിവ ഭഗവാന്‍ ഒന്നു നിര്‍ത്തി, മുഖത്ത് നല്ല ടെന്ഷന്‍. ഒരു റോത്ത്മാന്‍സ് എടുത്ത് കത്റ്റിച്ചു, രണ്ട് പുകയെടുത്ത് പിന്നെ അത് പുറത്തേക്ക് കളഞ്ഞിട്ട് തുടര്ന്നു,
"തനിക്ക തന്ന അര ലക്ഷവും ഗുരുവായൂരപ്പനു കൊടുത്ത ഒരു കോടിയും കൊണ്ടോന്നും കവി യുടെ മകളുടെ കല്യാണം നടത്താന്‍ ആര്ക്കും കഴിയില്ല. അവനു വേണ്ടീ പണിയെടുക്കുന്ന പാവങ്ങളൂടെ കണ്ണുനീര്‍ നിലയ്ക്കാതെ അവനു ഒരു ദിവസം പോലും മനസുഖമുണ്ടാകില്ല. ഒരു രാത്രി പോലും അവനുറങ്ങില്ല. "
ശിവ ഭഗവാന്‍ ഫ്രിഡ്ജ് തുറന്ന് ബിസ്ലെറിയുടെ അടപ്പ് തുറന്ന് ഒരു കവിള്‍ കുടിച്ചിട്ട് തിരികെ വച്ചു ഫ്രിഡ്ജ് അടച്ചു. പിന്നെ പറഞ്ഞു
"മിസ്റ്റര്‍ വ. കു. അപ്പന്‍, ഞങ്ങള്‍ക്ക് ദൈവങ്ങള്‍ക്ക് പണം വേണ്ട. പണം കൊണ്ടോ പൂജാദി കാര്യങ്ങള്‍കൊണ്ടോ നേടാവുന്നതല്ല ദൈവ പ്രീതി. നല്ലത് ചെയ്യാന്‍ മനുഷ്യരെ പഠിപ്പിക്കുക, അവരില്‍ സ്നേഹം വളര്‍ത്തുക, സാഹോദര്യം വളര്‍ത്തുക. അവരില്‍ നന്മയുടെ വിത്തുകള്‍ പാകുക.
പോക്രിത്തരം കാണിച്ചിട്ട് ശയന പ്രദക്ഷിണം നടത്തിയാലോ, കൊലപാതകം ചെയ്തിട്ട് കുമ്പസരിച്ചാലോ ഒന്നും സ്വര്ഗ്ഗവാതില്‍ തുറക്കില്ല. കാരണം സ്വര്‍ഗ്ഗം നരകം എന്നൊന്നില്ല. മനുഷ്യന്‍ ചെയ്യുന്ന നല്ലതിനുള്ള സുഖവും അവന്‍ തന്നെ ചെയ്യുന്ന പോക്രിത്തരത്തിനുള്ള ശിക്ഷയും ഭൂമിയില്‍ വച്ച തന്നെ അനുഭവിക്കുന്നു.
ഉപ ദൈവങ്ങളെ നിങ്ങള്‍ കാണിക്കെയന്ന കൈക്കൂലി മേടിക്കാതിരിക്കുവിന്‍, അര്‍ഹതയില്ലാത്തവര്‍ക്ക് വേണ്ടീ വാദിക്കാതിരിക്കുവിന്‍. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ വരും, എന്റെ മൂന്നാം കണ്ണു തുറന്ന് എല്ലാം ഭസ്മമാക്കാന്‍.
"വ. കു, അപ്പന്‍ ഇപ്പോള്‍ പൊയ്ക്കോളു. വായാടിക്കുന്നിലെ മക്കള്‍ക്ക് ക്ഷേമവും ഐശ്വര്യവും നല്കി അവിടിരുന്നോളു. നിനക്കുള്ള അന്തി തിരിയും നിവേദ്യവും ഒരിക്കലും മുടങ്ങില്ല.
* * * * * * * * * * * * * * * * * * * *
വായാടിക്കുന്നിലപ്പന്റെ പേരില്‍ പിന്നെ ട്രസ്റ്റുണ്ടായില്ല. കോളെജുകളുണ്ടായില്ല, രാഷ്ട്രീയ പാര്‍ട്ടികളുണ്ടായില്ല, വര്‍ഗ്ഗീയ കലാപങ്ങളുണ്ടായില്ല.
വായാടിക്കുന്നിലപ്പന്റെ അന്തി തിരി മുടങ്ങാതെ കത്തുന്നു. , ഒരിക്കലും നിവേദ്യവും മുടങ്ങിയിട്ടില്ല.
വായാടിക്കുന്നിലെ ജനങ്ങള്‍ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു.

Comments
nee eviduthe sunnikuttanada koove
വരട്ടെ... അല്ല അങ്ങനെ പോരട്ടെ..
പ്രോജക്റ്റ് മാനേജര്‍ പ്രോജക്റ്റ് ലീഡറോട് പറയുന്നതുപോലെയുള്ള ഡയലോഗ്.
കലക്കീട്ടോ...
“
ശിവ ഭഗവാന്‍ ബെഡ് റൂമിലേക്ക് പോയി. കയ്യിലിരുന്ന സ്യൂട്ട് കെയ്സ് അലമാരയില്‍ വച്ചു പുട്ടി, കഴുത്തില്‍ കിടന്ന പാമ്പിനെയെടുത്ത് അയയിലിട്ടു, തലയില്‍ തിരുകിയിരുന്ന ചന്ദ്ര ബിംബമെടുത്ത് ഹാങ്ങ്റിലെ ക്ലിപ്പില്‍ തൂക്കി , തിരുമുടിയിലിരുന്ന ഗംഗാ ദേവിയെ ഒരു ബക്കറ്റിലിറക്കി വച്ചു”
ശരിക്കും ചിരിപ്പിച്ചു.
:)
ചിരിപ്പിച്ചൂ... ഹ ഹ ഹ
എനിക്ക് വയ്യ...
കലക്കി മാഷേ
:)
hats off!!
അഭിനന്ദനങ്ങള്‍.
എഴുത്തിനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ
:)
ഉപാസന
സൂപ്പറായിരിക്കുന്നു.
മുരുകന്‍ അവന്റെ മയിലിനെ കൊണ്ട് ഗണപ്തിയുടെ എലിയെ കൊത്തിച്ചു.
അവസാനം വരെ ആസ്വദിച്ചു വായിച്ചു.
അഭിനന്ദനങ്ങള്‍
അടിപൊളി പോസ്റ്റ്,
സണ്ണി ഭായ്,
ശരിയ്കും കലക്കിക്കളഞ്ഞു.
അഭിനന്ദനങ്ങള്‍...
ഹാസ്യം നന്നായി വഴങ്ങുന്നുണ്ട്..:)
ഹാസ്യഭാവം നിറച്ച് പറഞ്ഞ കഥ മനോഹരമായിരുന്നു.
തുടക്കം മുതല്‍ ഒടുക്കം വരെ വായന സുഖമുണ്ടായിരുന്നു..
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
വെറൈറ്റിയെങ്കില്‍ ദാ ഇതുപോലെ വേണം..
ക്കുന്നിലപ്പന്‍ ഈ വീടിന്റെ നാഥന്‍ എന്ന പോസ്റ്ററടിച്ച വിറ്റു കാശുണ്ടാക്കിയത ആരുപറഞ്ഞിട്ടാ? ഈ വരി ഏറെ ചിരിപ്പിച്ചു. ഹി ഹി ഹി
അഭിനന്ദനങ്ങള്‍