ഇവന്മാരൊക്കെ എന്താ കരുതുന്നത്? നമ്മളൊക്കെ മണ്ടന്മാരാണോ??

കേരളത്തിലെ മുതിര്‍ന്ന സഖാക്കളൊക്കെ എന്താ കരുതുന്നത്? കേര്‍ളീയരൊക്കെ ബുദ്ധി മാന്ദ്യം സംഭവിച്ചവരാണന്നാണൊ?
ഇടതു പക്ഷം കേരളത്തില്‍ എന്തു കൊണ്ട് തോറ്റു അല്ലെങ്കില്‍ എന്തു കൊണ്ടു തോല്പിച്ചു? ഇതറിയാന്‍ ഇത്രയധികം ഗവേഷണം നടത്തേണ്ട കാര്യമുണ്ടോ?
കേരളത്തിലെ ഒരു സാധാരണക്കാരനോട് ചോദിച്ചാല്‍ അവന്‍ പറഞ്ഞുതരും എന്തുകൊണ്ട് UDF നു വോട്ട് ചെയ്തുവെന്നു- അതാണ് അതിന്റെ ശരിയായ ഉത്തരവും.
പൊതുവെ ഒരു ഇടതുപക്ഷ ചായ്‌വുള്ള കുടുംബമാണ് ഞങ്ങളുടേത്. എന്നിട്ടും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ UDF സ്ഥാനാര്‍ത്ഥിക്കു വോട്ട് കൊടുക്കാന്‍ ഞാന്‍ എന്റെ അച്ഛനേയും അമ്മയേയും നിര്‍ബന്ധിക്കുകയായിരുന്നു.( എനിക്ക് വോട്ടില്ല, ഞാന്‍ പ്രവാസി).
ഒരുവര്‍ഷം മുന്‍പ്, അതായത് UPA ഗവണ്മെന്റിനുള്ള പിന്തുണ LDF പിന്‍‌വലിച്ചതിനു ശേഷം, ഇടതുപക്ഷം നടത്തിയ സമരപ്രക്ഷോപങ്ങളിലെ ഒന്നു രണ്ട് പ്രസംഗം കേള്‍ക്കുവാന്‍ ഈ ഹതഭാഗ്യന്‍ നിര്‍ബന്ധിതനായി. ഇത്രയധികം മണ്ടത്തരങ്ങള്‍ വിളിച്ചു പറയുവാന്‍ ഈ സഖാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. എന്നാല്‍ ഇതൊന്നും ഈ കുട്ടി സഖാക്കളുടെ സൃഷ്ടിയല്ല. ഇവരുടെയൊക്കെ അപ്പന്‍ സഖാക്കള്‍ ദേശാഭിമാനി വഴി ഛര്‍ദ്ദികുന്നത് രാവിലത്തെ ചായയോടൊപ്പം ഈ കുട്ടി സഖാക്കള്‍ വിഴുങ്ങുന്നു, എന്നിട്ട് എവിടെയെങ്കിലും ഒരു മൈക്ക് തരപ്പെട്ടാല്‍ അത് വീണ്ടും ഛര്‍ദ്ദിക്കും. അതില്‍ ശരിയേത് തെറ്റേത് എന്ന് ചിന്തിക്കുന്ന പ്രശ്നമില്ല. നേതാവു പഞ്ഞാല്‍ അതാണ് ശരി. സാച്ചര കേരളം.
ക്രൂഡ് ഓയിലിന്റെ വില വര്‍ധനയെപ്പറ്റിയും, ആണവ നിലയങ്ങളുടെ ദോഷങ്ങളെപ്പറ്റിയും കല്ലമ്പലം പോസ്റ്റോഫീസ് ഉപരോധിച്ചു സംസാരിച്ച കല്ലമ്പലം ബ്രാഞ്ച് സെക്രട്ടറിയോട്, പ്രസംഗത്തിനു ശേഷം ഇതേവിഷയത്തെക്കുറിച്ച് അതിന്റെ സാങ്കേതിക കോമേഷ്സ്യല്‍ വശങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അതു ഒരു വാഗ്വാദത്തിലേക്ക് എത്തുകയും, ഉത്തരം മുട്ടിയ സഖാവ് എന്റെ കരണമടിച്ചു പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. (അതിനുള്ള മറുപടി ഞാന്‍ അപ്പോള്‍ തന്നെ സഖാവിനു കൊടുത്തിരുന്നു).
എന്റെ കുട്ടിക്കാലത്തൊക്കെ ഇടതുപക്ഷത്തിന്റെ ഒരു ജാഥയിലൊക്കെ പങ്കെടുക്കുന്നവരുടെ എണ്ണം എണ്ണാവുന്നതിലുമപ്പുറമായിരുന്നു. ഇന്ന് കല്ലമ്പലം ജംഗ്ഷനില്‍ ഒരു പ്രസംഗം കേള്‍ക്കാന്‍ ഇരിക്കുന്നതു അവിടത്തെ പതിനഞ്ചു CITU കാരും, വനിത നേതാക്കളെ ചുറ്റിപറ്റിയുള്ള അഞ്ചാറ് നാട്ടുകാരും.
എന്റെ നാട്ടില്‍ വളരെ പണ്ട് തൊഴില്‍ രഹിതരായ കുറേ ചെറുപ്പക്കര്‍ കടത്തിണ്ണ നിരങ്ങുന്നുണ്ടായിരുന്നു. അന്ന് അവരുടെ വക ഒരു ഡിഫിയുടെ ഒരു യൂണിറ്റുമുണ്ടായിരുന്നു. അവരൊക്കെ ഇന്ന് വിദേശത്തും സ്വദേശത്തും പല ജോലികളോക്കെയായി അവരവരുടെ കാര്യം നോക്കുന്നു. ഇവരുടെയൊക്കെ മക്കള്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലും പഠിക്കുന്നു. എന്തൊരു വിരോധാഭാസം.
ഒരിക്കല്‍ ഡെല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ എന്റടുത്ത സീറ്റിലിരുന്നത് അന്നത്തെ ഇടതു പക്ഷത്തിന്റെ ഒരു എം. പി ആയിരുന്നു. വ്യക്തി പരമായി അദ്ദേഹം പറഞ്ഞത് അന്ന് ഇടതു പക്ഷം യു പി എ മന്ത്രി സഭയില്‍ ചേരണമെന്നായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഇന്ന നമുക്ക് കേരളത്തിനു വേണ്ടി ചെയ്യുന്നതിന്റെ പത്തിരട്ടി ചെയ്യാമായിരുന്നു എന്നാണ്. പക്ഷെ ഒന്നും പാര്‍ട്ടിക്കതീതമല്ലല്ലൊ? സാധാരണ ഒരു മലയാളിയും ആഗ്രഹിച്ചിരുന്നത് ഇതു തന്നെയല്ലെ? തിരുവനന്തപുരത്തിന്റെ വികസനം മുന്‍ മുഖ്യ മന്ത്രി ഇ കെ നയനാരുടെ സ്വപ്നമെന്നാണ് ഈ മുടിനീട്ടി വളര്‍ത്തിയ മുന്‍ എം. പി പറഞ്ഞത്. അതിനി ഡോ: ശശി തരൂരിലൂടെ സഫലമാകട്ടെയെന്ന് ആശംസിക്കാം.
തിരോന്തരത്തുകാരു പുലികളു തന്ന കേട്ട. ശശിയണ്ണന ഒരു ലക്ഷത്തിനല്ലെ ജയിപ്പിച്ചത്, രണ്ടെണ്ണമല്ലെ കുറഞ്ഞുള്ളു. നമ്മള് ശരിക്കും പ്രബുദ്ധര് തന്ന കേട്ട, അല്ലെങ്കി പിന്നെ ആളും തരോം നോക്കി വോട്ട് കുത്തോ?? ഇനി ശശിയണ്ണനു നല്ലൊരു വകുപ്പു കൂടി കിട്ടിയാ, അമ്മച്ചിയാണെ, അന്നൊരു ഫുള്ളെടുത്ത ഒറ്റക്കടിക്കും.
ആറ്റിങ്ങലി ആ ഷാനി മോള്‍ ഉസ്മാനെ നിര്‍ത്താന്‍ പറഞ്ഞിട്ട് കേട്ടില്ല, അപ്പൊ പറഞ്ഞു സമ്പത്ത് ഈഴോനല്ലെ? തോട്ടക്കാട് ശശി ഈഴോനല്ലെ കൈപ്പത്തിക്കും ഈഴോന്‍ മതിയെന്നും പറഞ്ഞു ആരും അറിയാത്ത ഒരണ്ണനെകൊണ്ടുവന്ന് നിര്‍ത്തി തോപ്പിച്ചപ്പ പയലുകള്‍ക്ക് സമാധാനമായി. ഇപ്പൊ ചോവനും, ചൂത്തരനും, മേത്തനും അച്ചായനുമൊക്കെ പാര്‍ട്ടിയില്ലെ അണ്ണാന്മാര്‍ക്കെയുള്ളു, നാട്ടര്‍ക്കില്ലെന്നു ഈ അപ്പികളോട് പറഞ്ഞാല്‍ മനസ്സിലാവോ? ദെ ഇപ്പ തന്നെ കണ്ടീല്ലെ ശ്രി നാരായണാ ഗുരുവിന്റെ പേരിലുള്ളതൊക്കെ ആ നടേശണ്ണന്റെ പേരിലാക്കന്‍ പോണെന്ന്. എന്നിട്ടും ഏതെങ്കിലുന്‍ ചോവന്‍ ഇടഞ്ഞോ? ഇല്ല. എന്താ കാരണാം. അവന് വേറെ പണിയുണ്ട്.
അപ്പോള്‍ പറാഞ്ഞു വന്നത്, സഖാക്കളെ ഒന്ന് പറാഞ്ഞുകൊള്ളാട്ടെ നിങ്ങള്‍ മൈക്കിനു മുന്നില്‍ നിന്ന് കൈകള്‍ നിവര്‍ത്തി ആത്മരോക്ഷത്തോടെ പാര്‍ട്ടിയുടെ ശത്രുവിനെ അധിക്ഷേപിക്കുമ്പോള്‍, സാമ്രാജ്യ ശക്തികളെ വെല്ലുവിളിക്കുമ്പോള്‍, മത ന്യൂന പക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, കേട്ടുനില്‍ക്കുന്ന "കഴുതകള്‍" എന്ന് നിങ്ങള്‍ കരുതുന്ന പൊതുജനങ്ങള്‍ നിങ്ങളെയോര്‍ത്ത് സഹതപിക്കുന്നു - ലജ്ജിക്കുന്നു.
അണ്ണാ, കാരാട്ട് അണ്ണാ, പി ബി യും കോപ്പും കൊടചക്രവുമൊക്കെ പെട്ടന്ന് കഴിച്ച് തോറ്റതിന്റെ കാരണമെല്ലാം കൂടീ ആരെയെങ്കിലും മണ്ടക്ക് കെട്ടിവച്ചിട്ട് പെട്ടെന്ന് വരീ, നമുക്ക് കേന്ദ്ര വിരുദ്ധ സമരം തുടങ്ങാന്‍ സമയമായി.
അച്ചുമാമാ, ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞാലും ശരി തന്നെ, താങ്കള്‍ ഇടതു പക്ഷത്തുള്ളടത്തോളം കാലം ഞാനും കമ്മ്യൂണിസ്റ്റ് കാരനാണ്. അത് കഴിഞ്ഞാല്‍ അത് പിന്നെ ആലോചിക്കാം, എന്തായാലും കമ്മ്യൂണിസ്റ്റ് കാരനാകില്ല.
*** **** ***** ***
ആരോ പറഞ്ഞത്:
ഇനി ഏഴു വര്‍ഷം കേര്‍ളത്തില്‍ ഹര്‍ത്താലിനു പഞ്ഞമില്ല!!
അതെന്തടെ അങ്ങനെ?
അടുത്ത രണ്ട് വര്‍ഷം UPA യ്ക്കെതിരെ, അത് കഴിഞ്ഞാല്‍ UDF നു എതിരെ.
അപ്പൊ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് ഇനിയും വേണം.
എന്ന പിന്നെ അതിന്റെടുത്തൊരു പൗള്‍ട്രി ഫാം കൂടി തുടങ്ങാം.

Comments

Anonymous said…
~~ഇനി ഏഴു വര്‍ഷം കേര്‍ളത്തില്‍ ഹര്‍ത്താലിനു പഞ്ഞമില്ല!!
അതെന്തടെ അങ്ങനെ?
അടുത്ത രണ്ട് വര്‍ഷം UPA യ്ക്കെതിരെ, അത് കഴിഞ്ഞാല്‍ UDF നു എതിരെ.
അപ്പൊ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് ഇനിയും വേണം.
എന്ന പിന്നെ അതിന്റെടുത്തൊരു പൗള്‍ട്രി ഫാം കൂടി തുടങ്ങാം.~~

:)
~~ഇനി ഏഴു വര്‍ഷം കേര്‍ളത്തില്‍ ഹര്‍ത്താലിനു പഞ്ഞമില്ല!!
...

that well said...!!!
"എന്നിട്ടും ഏതെങ്കിലുന്‍ ചോവന്‍ ഇടഞ്ഞോ? ഇല്ല....."
അണ്ണാ എന്തിരിത്? വല്ലപ്പോഴും പൂസാകാതിരിക്കുമ്പം ഒന്ന് കേരളത്തിലേയ്ക്ക് എത്തി നോക്ക്... ആ വരിയെഴുതുന്നതിന് മുന്‍പ് ആ വെഞ്ചാറമ്മൂട് മെഡിക്കല്‍ കോളേജ് മുതലാളിയെ എങ്കിലും ഓര്‍ക്കാമായിരുന്നു :) അതെങ്കിനെ അടിച്ച് പൂക്കുറ്റിയായിരിക്കുമ്പം (“ഇനി ശശിയണ്ണനു നല്ലൊരു വകുപ്പു കൂടി കിട്ടിയാ, അമ്മച്ചിയാണെ, അന്നൊരു ഫുള്ളെടുത്ത ഒറ്റക്കടിക്കും”) എങ്ങിനെ വെളിവെണ്ടാകാനാ അല്ലേ?
ശ്രീ said…
കുറേ നാളായി കാണാറില്ലല്ലോ
ഹര്‍ത്താലിന് മാത്രമല്ല..
കണ്ണൂരടക്കം തല്ലിനും വെട്ടിനും കുറവ് കാണില്ല..
ഇനി ഏഴു വര്‍ഷം കേര്‍ളത്തില്‍ ഹര്‍ത്താലിനു പഞ്ഞമില്ല
എല്ലാ പിതാക്കളും ഒരു നാളില്‍ വ്രുദ്ധരാകും. അന്നവരുടെ വാക്കുകള്‍ നമുക്ക് അറപ്പാകും.
നാം കന്യകകളെ തേടിപ്പോകും
അപ്പോള്‍ നാം തരൂരുമാരെ പുകഴ്തും
പിന്നെ നമ്മളുടെ മുടിയും നരച്ച്
നമ്മളും കഫം തുപ്പും
അന്ന് പഴയ ചുവപ്പിനെ നമുക്കോര്‍മിക്കാം

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍