റിയല്‍ റിയാലിറ്റി
ചാനലുകള്‍ക്കും റിയാലിറ്റി ഷോകല്‍ക്കും പഞ്ഞമില്ലാത്ത് കൊച്ചുമലയാളത്തില്‍, വാര്‍ത്താധിഷ്ടിത ചാനലായ ഇന്‍ഡ്യാവിഷനും തുടങ്ങുന്നു റിയാലിറ്റി ഷോ!!
മറ്റ് ചാനലുകളില്‍ നിന്നും ഏറെ വ്യത്യസ്ഥമായി സാമൂഹികവും മാനുഷികവുമായ ഒരു കാഴ്ചപ്പാടിലൂടെയാണ് ഇന്‍ഡ്യാ വിഷന്‍ ഈ റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്. ഇതില്‍ ഓഡിഷന്‍ റൗണ്ടും എലിമിനേഷന്‍ റൗണ്ടൂം ഇല്ല. കള്ളക്കണ്ണീരും SMS കോണ്‍ട്റാക്ടേഴ്സും ഇല്ല. പങ്കെടുക്കുന്നവരെല്ലാം ഫൈനല്‍ റൗണ്ടിലെത്തുന്നു. എല്ലാവര്‍ക്കും ഒന്നാം സ്ഥാനം - എല്ലാവര്‍ക്കും ഒരോ ഫ്ലാറ്റ്.
കോഴിക്കോട്ടെ പതിനാറു തെരുവു ഗായക സംഘമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ജഡ്ജസും വിധി ന്യായവുമൊക്കെ ഈ പരിപാടിയിലുണ്ടെങ്കിലും പതിനാറു ഗായക സംഘങ്ങളും ഫൈനലിലെത്തുകയും, അവര്‍ക്കെല്ലാം ഓരൊ നാനോ ഹോം സമ്മാനമായി ലബ്ജിക്കുകയും ചെയ്യും. കോഴിക്കോട്ട് കാരുടെ സ്വന്തം ഗായിക ചിത്രാ അയ്യരാണ് അവതാരിക.
റിയാലിറ്റി ഷോയെക്കുറിച്ച് പറഞ്ഞ് വന്നപ്പോള്‍ ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിലെ ചില രസിപ്പിക്കുന്ന വിവരങ്ങള്‍. ഈ പരിപാടിയിലെ അവാര്‍ഡ് നിര്‍ണ്ണയത്തിലെ സുതാര്യതെയെക്കുറിച്ച് എല്ലാവരേയും പോലെ എനിക്കും സംശയങ്ങളില്ലാതില്ല.
ഈയടുത്ത കാലത്ത് അവരുടെ ഓഡിഷന്‍ റൗണ്ട് തുടങ്ങുന്നതിനു മുന്‍പ്, എന്റെ വീട്ടിനടുത്തെ ക്ഷേത്രത്തില്‍ ഗാനമേളക്ക് വന്ന പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവിനോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഈ പരിപാടിയുടെ പേരും പറഞ്ഞു ആരോ അദ്ദേഹത്തെ സമീപിക്കുകയും 25000.00 രൂപ കൊടുത്താല്‍ അദ്ദേഹത്തിന്റെ മകളെ ആദ്യത്തെ രണ്ട് റൗണ്ട് വരെ കടത്തിവിടുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പക്ഷെ ആ പിതാവത് നിരസിച്ചു.
ഏഷ്യാനെറ്റിന്റെ കഴിഞ്ഞ സീസണില ഫൈനല്‍ സ്റ്റേജിനു മുന്‍പ് നടന്ന sms കളി നമുക്കൊന്നു നോക്കാം. ഫൈനലിന്റെ റിക്കോര്‍ഡിങ്ങ് തീയതി പറയുകയും അതനുസരിച്ചു SMS അയക്കാന്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ പറഞ്ഞതനുസരിച്ച് ഒരു തിങ്കളാഴ്ച (ഡേറ്റ് ഓര്‍ക്കുന്നില്ല) രാത്രി 10 മണിവരെയാണ് സമയം. അങ്ങനെ ആ തിങ്കളാഴ്ച കഴിഞ്ഞിട്ടും SMS നു വേണ്ടിയുള്ള അഭ്യര്‍ത്ഥന ആ റിക്കൊര്‍ഡഡ് പ്രോഗ്രാം സമ്പ്രേക്ഷണം ചെയത വെള്ളിയാഴ്ച രാത്രി 11 മണിവരെ തുടര്‍ന്നു. എന്തൊരു പറ്റിപ്പ്.
റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ഗായകരുടെ വീടുകളില്‍ ഇപ്പോള്‍ SMS കോണ്ട്രാക്ടേഴ്സ് വന്നു 50000 -100000 sms കള്‍ നല്ല വിലക്ക് നല്‍കുന്നു. BSNL ന്റെ സ്റ്റുഡന്‍സ് പ്ലാന്‍ പോലുള്ള സ്കീമില്‍ നിന്നാണ് ഇങ്ങനെ SMS മറിച്ചു വില്‍ക്കുന്നത്. BSNL ന്റെ സ്റ്റുഡന്‍സ് പ്ലാനില്‍ ഒരു മാസത്തേക്ക് 2000 SMS കളാണ് ഫ്രീ ആയിട്ടുള്ളത്.
ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്ന ഗായകരുടെ ശ്രദ്ധക്ക്,
1. എടുത്താല്‍ പൊങ്ങാത്ത പാട്ടുകളെടുത്ത് നിങ്ങളുടെ മുന്നിലിരിക്കുന്ന ജഡ്ജസിനേക്കാള്‍ നന്നായി ഒരിക്കലും പാടാരത് - അവരത് സഹിക്കില്ല - മാര്‍ക്കും തരില്ല.
2. പാടിയ പാട്ട് എന്താ ശരിയാകാത്തത് എന്ന് ചിത്ര ചേച്ചി ചോദിച്ചാല്‍ -" സുഖമില്ലായിരുന്നു, തൊണ്ടവേദന ആയിരുന്നു എന്നൊക്കെ നുണ പറയണം. ചിത്ര ചേച്ചിയുടെ മനസ്സലിയും.
3. പറ്റുമെങ്കില്‍ അല്പം ഗ്ലിസറുന്‍ കര്‍ച്ചീഫില്‍ പൊതിഞ്ഞ് പാട്ടു പാടുമ്പോള്‍ കയ്യില്‍ കരുതിയിരിക്കണം. അറ്റകൈ പ്രയോഗം. മാര്‍ക്കില്ലേലും അവസരവും കിട്ടും SMS ഉം കിട്ടും.
4. ഒരിക്കലും വെള്ളപാന്റ്സും വെള്ള ഷൂസുമിട്ട് പാടാന്‍ വരരുത്. അത് എം. ജി, ചിരി കുമാര്‍ പൊതു സ്ഥലങ്ങളില്‍ ഇടുന്നതിനുവണ്ടി പേറ്റന്റ് എടുത്തിരിക്കുന്ന സാധനമാണ്. കണ്ടാസ്റ്റന്റാരെങ്കിലും അതിട്ടോണ്ട് പാടിയാല്‍ മാര്‍ക്ക് മാത്രമല്ല് - മാനഹാനിയൊ ജീവഹാനിയെ വരെ നഷ്ടപ്പെടാം.
5. ഇപ്പൊള്‍ തന്നെ വിജയിയെ തീരുമാനിച്ച മട്ടാണ്. കഴിഞ്ഞ സീസണില്‍ വിവേകിനോട് കാണിച്ച അതേ സോഫ്റ്റ് കോറ്ണറും പ്രശംസയും ഡാനി എന്ന പാട്ടുകാരനു കിട്ടി തുടങ്ങി. രണ്ട് റൗണ്ട് കൂടീ കഴിയുംപ്പോള്‍ പടം തെളിയും.
6. SMS വല്ലോം വേണോങ്കി പറ, ചുളുവിലക്ക് തരാം. BSNL ന്റെ 2000 കയ്യിലുണ്ട്. അയക്കുമ്പോള്‍ ഒന്ന് പോകുമ്പോള്‍ ആറ്, അതാണ് BSNL ന്റെ കണക്ക്. എന്നാലും 333 ഫ്രീ കിട്ടും. നമ്മളെ അഞ്ചാറ് ടീമൊണ്ട്. എല്ലാരുങ്കൂടേ ഒത്തു പിടിക്കാം.

Comments