സോനാ ഗുപതയുടെ അരഞ്ഞാണം.

ഓഫീസിലെ തിരക്കിട്ട ബ്ലോഗ് വായനക്കിടയിലാണ് അന്തപ്പന്റെ ഫോണ്‍ വന്നത്. രണ്ട് മണിക്കൂറ് മുന്‍പ് യാത്രപറഞ്ഞ് നാട്ടിലേക്ക് പോകാനായി പോയവന്‍ വിളിക്കണമെങ്കില്‍ പതിവ് പോലെ ഇപ്രാവശ്യവും അവന്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ടിക്കറ്റ് എന്തെങ്കിലും ഒന്നും ഓഫീസില്‍ വച്ച് മറന്ന് കാണും. അത് എടുത്ത് ഉടനെ കൊണ്ട് ചെല്ലാന്‍ വീളിക്കുകയാണ്. ഇതവന്‍ ഒരു സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണല്ലോയെന്ന് ഓര്‍ത്ത് ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

അവന്‍ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുന്‍പ് ഗൗരവത്തില്‍ ഞാന്‍ ചോദിച്ചു,

"എന്താടാ, ഇപ്രാവശ്യം എന്താ മറന്നത്? ടിക്കറ്റാണോ അതൊ പാസ്പോര്‍ട്ടോ? രാവിലെ വന്ന് ഓഫീസായ ഓഫീസൊക്കെ കയറി നടന്ന് കണ്ട പെണ്‍പിള്ളരോടൊക്കെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞും അവളുമാര്‍ക്ക് കൊണ്ട് വരാനുള്ള സാധനങ്ങളുടെ ഓര്‍ഡെറുടുത്ത് കറങ്ങി നടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതെല്ലാം."

"നീയൊന്ന് അടങ്ങ്, എന്നിട്ട് ഞാന്‍ പറയുന്നത് കേള്‍ക്ക്". അന്തപ്പന്‍ മയത്തില്‍ പറഞ്ഞു.

"എന്നാല്‍ പറ!"

"അനില്‍ മത്തായി എത്തിയിട്ടില്ല."

"എന്ത്?"

"അതേടാ, കുല്‍സാരി റെയില്‍‌വേ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് ബസും വന്നു. പക്ഷെ ഒന്നിലും മത്തായി ഇല്ല."

"നീ പേടിക്കേണ്ട, ഇന്നലെ വൈകിട്ട് ട്രാന്‍സിറ്റ് ഹോട്ടെലില്‍ അടിച്ച് കോണ് തെറ്റി കിടന്ന് ഉറങ്ങിക്കാണൂം. രാവിലത്തെ ട്രെയില്‍ മിസ്സായി. ഇനി നാളത്തെ ട്രെയിലിലെത്തും. "

"ഏയ്, അങ്ങനൊന്നുമല്ല. ഞാന്‍ ട്രാന്‍സിറ്റ് ഹോട്ടലില്‍ വിളിച്ച് അന്വേഷിച്ചു. പുള്ളിക്കാരന്‍ ഇന്നലെ അവിടെ ചെക്ക് ഇന്‍ ചെയ്തിട്ടില്ല."

"എന്നാല്‍ ഏതെങ്കിലും കണക്ഷന്‍ ഫ്ലൈറ്റ് മിസ്സായി ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ കറങ്ങി നടക്കുന്നുണ്ടാകും. നീ തിരിച്ച് പോകുന്ന വഴിക്ക് എവിടെയെങ്കിലും കാണാം."

"ഇല്ല, അങ്ങനെയും സംഭവിച്ചിട്ടില്ല. അങ്ങനെയാണങ്കില്‍ മത്തായി തിര്‍ച്ചയായും ട്രാവല്‍ കോര്‍‌ഡിനേറ്റര്‍ ഗുല്‍ഷാനെ വിളിച്ച് കാര്യം പറയാതിരിക്കില്ലല്ലൊ? ഞാന്‍ ഗുല്‍ഷാനേയും വിളിച്ച് അന്വേഷിച്ചു. അവള്‍ക്കും യാതൊരു ഇന്‍ഫൊര്‍മേഷനും ഇല്ല."

സൗദി വിട്ട് ഞങ്ങളോടൊപ്പം കൂടിയതിന് ശേഷം അന്തപ്പന്‍ കുറച്ച് പ്രാക്ടിക്കലായിരിക്കുന്നു- ഞാന്‍ ഒര്‍ത്തു.

"ഇനി എന്താ ചെയ്ക" ?. അന്തപ്പന്‍ വറീട് ആണ്.

"നിന്റെ യാത്ര മുടക്കണ്ട. ഞങ്ങള്‍ അന്വേഷിക്കാം." അന്തപ്പനെ സമാധാനിപ്പിച്ചു യാത്രയാക്കി.

ഞങ്ങള്‍ ക്രൈസിസ് മാനേജ്മെന്റ് (ഞങ്ങള്‍ നാല് മലയാളികള്‍) ഓഫീസില്‍ തന്നെ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു, "അനില്‍ മത്തായി മിസ്സിന്‍‌ഗ്" എന്ന തലക്കെട്ടോടെ. ചര്‍ച്ചയില്‍ ആദ്യം ഉടലെടുത്ത തീരുമാനം നാട്ടില്‍ വിളിച്ച് മത്തായി തിരിച്ചിട്ടുണ്ടൊ എന്ന് അന്വേഷിക്കണം. ടെന്‍‌ഗിസില്‍ നിന്നാണ് വിളിക്കുന്നതെന്നും മത്തായി എത്തിയിട്ടില്ലെന്നും പറഞ്ഞാല്‍ വീട്ടിലുള്ളവര്‍ പേടിക്കും. പിന്നെ എന്താ ചെയ്ക? അതിനൊരു പരിഹാരം കണ്ടത് എസ്തപ്പാനാണ്. നാട്ടിലുള്ള കൊച്ചുകൃഷ്ണനെ വിളിച്ച് കാര്യം പറയുക. മത്തായി അവീടന്ന് തിരിച്ച വിവരം അറിയാത്തത് പോലെ കൊച്ചുകൃഷ്ണന്‍ വിളിച്ച്, ചുരുളീധരന് പല്ലു തേക്കാന്‍ കുറച്ച് ഉമിക്കരി കുടി കൊണ്ട് വരാന്‍ പറയണം. അപ്പോളറിയാം മത്തയിയുടെ ലൊക്കേഷന്‍. എവിടെയാണങ്കിലും വീട്ടിലേക്ക് വിളിക്കാതിരിക്കില്ലല്ലൊ.

ഫോണിന്‍‌ഗ് പ്രോഗ്രാമുകളിലേക്ക് വിളിച്ച് ലൈന്‍ കിട്ടുന്നതിനേക്കാള്‍ കഷ്ടമായിരുന്നു കൊച്ചുകൃഷ്ണനെ ഒന്നു ലൈനില്‍ കിട്ടാന്‍. കൊച്ചുകൃഷ്ണനെ ലൈനില്‍ കിട്ടിയപ്പോഴോ? അവന്‍ ഊട്ടിയില്‍ ഹണിമൂണാഘോഷിക്കുന്നു.

'മത്തായി മിസ്സിന്‍‌ഗാണ്, അപ്പോഴാണ് അവന്റെയൊരു ഹണിമൂണ്‍'. ക്രൈസിസ് മാനേജ്മെന്റ് പ്രതിഷേധിച്ചു.

താമസിയാതെ തന്നെ കൊച്ചുകൃഷ്ണന്‍ ഫീഡ്ബാക്ക് തന്നു. അനില്‍ മത്തായി കൃത്യ സമയത്ത് തന്നെ പുറപ്പെട്ടിരിക്കുന്നു. ഇനി എന്ത്? ഭാവി കര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഡിന്നറിന് ശേഷം വീണ്ടും ക്രൈസിസ് മാനേജ്മെന്റിന്റെ മീറ്റിം‌ഗ്. ബിയര്‍ കുപ്പികള്‍ കാലിയായതല്ലാതെ മീറ്റിം‌ഗിന് മറ്റ് പുരോഗതിയൊന്നും കണ്ടില്ല. പീറ്റേ ദിവസവും മീറ്റിം‌ഗ് നടന്നു, റിസല്‍ട്ട് തഥൈവ.

മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് ഒരു മൂന്ന് മണിക്ക് മത്തായി ഹാജര്‍.

* * * * * * * * * * *

ഇസ്താംബൂള്‍ എയര്‍പോര്‍ട്ട്.

രാവിലെ കൃത്യം ആറര മണിക്ക് തന്നെ മത്തായി ലന്‍‌ഡ് ചെയ്തു. നേരെ ബിയര്‍ പാര്‍‌ലറില്‍ പോയി രണ്ട് എഫെസ് ലാര്‍ജ് അകത്താക്കി. ഒരു ഫ്രഞ്ച് വൈന്‍ മേടിച്ച് ബാഗിനുള്ളീലെ ചെറിയ പായ്ക്കറ്റില്‍ ഭദ്രമായി വച്ചിരിക്കുന്ന ഐനൂറിനു വേണ്ടി കൊണ്ടുവന്ന ചുരിദാറിന്റെ കൂടെ വച്ചു. ചുരിദാര്‍ വിത്ത് വൈന്‍ ഇതിലവള്‍ വീഴും. മത്തായി മനസ്സില്‍ പറഞ്ഞു. ഇനിയും മൂന്ന് മണീക്കൂര്‍ ബാക്കിയുണ്ട് അടുത്ത ഫ്ലൈറ്റിന്. ഏതായാലും ബോര്‍ഡിം‌ഗ് പാസ്സെടുക്കാം. പിന്നെ ഫ്രീയായിട്ടിരിക്കാമല്ലോ? ബോര്‍ഡിം‌ഗ് പാസ്സെടുക്കാനായി വീണ്ടൂം താഴെയുള്ള സെലിബി യുടെ ട്രന്‍സിസ്റ്റ് ഡെസ്കിലേക്ക്.

സെലിബി യുടെ ട്രന്‍സിസ്റ്റ് ഡെസ്കില്‍ നിന്നും ബോര്‍‌ഡിന്‍‌ഗ് പാസ്സെടുത്ത് തിരിഞ്ഞപ്പോള്‍, അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍ക്കുന്ന ഒരു ഇന്‍ഡ്യക്കാരി പെണ്‍കുട്ടിയെ മത്തായി കണ്ടൂ. ഇന്‍ഡ്യക്കാരിയാണെന്നുള്ളത് കൊണ്ട് മാത്രം മത്തായി ഒരിക്കല്‍ കുടി അവളെ നോക്കി. അല്ലെങ്കില്‍ ഒരിക്കലും മത്തായി പരസ്യമായി ഒരു അപരിചിതയയ പെണ്ണിനെ നോക്കുകയോ മിണ്ടുകയോയില്ല. മത്തായിയുടെ കയ്യിലിരിക്കുന്ന ബോര്‍ഡിന്‍‌ഗ് പാസ് കണ്ടിട്ടാവണം, അവള്‍ അടുത്തേക്ക് വന്നു ചോദിച്ചു,

അത്രവിലേക്കാണൊ?

അതെ.

അത്രാവിലെവിടെ?

അത്രാവില്‍ നിന്നും ടെന്‍ഗിസിലേക്ക് പോകും,

ഞാനും ടെന്‍ഗിസിലേക്കാണ്. , എന്നെ ഒന്നു ഹെല്പ് ചെയ്യണം. ഞാനാദ്യമായിട്ടാ അവിടെക്ക് പോകുന്നത്. ടെന്‍ഗിസ് വരെ എന്നെ ഒന്നു ഗൈഡ് ചെയ്യണം. അവിടെ ചെന്നാല്‍ എന്നെ റിസീവ് ചെയ്യാന്‍ ആളുണ്ടാകും.

മത്തായി മനസ്സിലെന്തെക്കെയോ കണക്കുകള്‍ കൂട്ടി. പിന്നെ സമ്മതിച്ചു. ആദ്യപടീയായി ഓരോ കോഫിയും സാന്‍ഡ്കിച്ചിലും തുടങ്ങി. അതിന്റെ ബില്‍ മത്തായി പേയ് ചെയ്തു - അത് ആദ്യ നഷ്ടം.

കോഫീ ബാറിലെ സൗഹൃദ സംഭാഷണത്തില്‍ നിന്നും മത്തായി അവളെക്കുറിച്ച് മനസ്സിലാക്കി. കല്‍ക്കട്ട കാരിയായ സോനാ ഗുപ്ത. ഐ ടി പ്രൊഫെഷണല്‍. ബിസിനസ് ട്രിപ്പാണ്, രണ്ടാഴ്ചത്തേക്ക്.

ടെന്‍ഗിസിലെ തണുപ്പിനെക്കുറിച്ച് പറഞ്ഞ് പേടിപ്പിച്ചും, ഇവിടത്തെ ആണുങ്ങള്‍ കള്ളുകുടിയന്മാരും ആഭാസന്മാരാണന്നുമൊക്കെ പറഞ്ഞ് ഫലിപ്പിച്ചും അവളുടെ ഒരു രക്ഷകന്റെ സ്ഥാനം നേടിയെടുക്കുകയുമായിരുന്നു മത്തായി.

അത്രാവിലേക്ക് പറക്കുന്നവരൊട് സെക്യൂരിറ്റി ചെക്ക് ഇന്‍ ചെയ്യാനുള്ള അറിയിപ്പ് വന്നപ്പോള്‍, മത്തായി സോനാ ഗുപതയേയും കൂട്ടി നടന്നു. മത്തായിക്ക് പിന്നിലായി സോനാ ഗുപത കയ്യിലുണ്ടായിരുന്ന ബാഗും മറ്റും സ്ക്രീനിങ്ങിലിട്ടു. മെറ്റല്‍ ഡിക്ടറ്റര്‍ ഘടിപ്പിച്ച വാതിലിലൂടെ മത്തായി കടന്നുപോയി. പിന്നാലെ അവളും.

ഒരു നീണ്ട അലാറം അടിച്ചു. ഡ്യട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ സോനാ യെ തടഞ്ഞു നിര്‍ത്തി. കയ്യിലുള്ള വച്ചും മാലയും വളയുമൊക്കെ ഊരി സ്ക്രീനിങ്ങിനിട്ടിട്ട് വീണ്ടും മെറ്റല്‍ ഡിറ്റക്ടര്‍ ഡോറിലുടെ കടത്തി. വീണ്ടൂം നീണ്ട അലാറം. ഇപ്രാവശ്യം പോലീസുകാരന്‍ അവളെ മാറ്റി നിര്‍ത്തി കയ്യിലിരുന്ന മെറ്റല്‍ ഡിക്ടറ്റര്‍ കൊണ്ട് ദേഹ പരിശോധന നടത്തി. പോലീസുകാരന്‍ മെറ്റക് ഡിക്സ്ടറ്റര്‍ കൊണ്ട് അവളുടെ ദേഹത്തിന്റെ പല ഭാഗത്തും മുട്ടിച്ചപ്പോള്‍, അവള്‍ ഇക്കിളി കൊണ്ട് അറിയാതെ ചിരിച്ചു.

മെറ്റല്‍ ഡിക്ടറ്റര്‍ അവളുടെ അവളുടെ ശരീര ഭാഗങ്ങളിലൂടെ പരിശോധന നടത്തി അരക്കെട്ടിലെത്തിയപ്പോള്‍ ഒരു നീണ്ട നിലവിളി നടത്തി.

"എന്താ അവിടെ?" പോലീസുകാരന്‍ ചോദിച്ചു.

"ഒന്നുമില്ല."

"തുണിമാറ്റിയേ, ഞാന്‍ നോക്കട്ടെ,"

"ഛീ! പോടാ"! അവള്‍ ചീറി

പോലീസുകാരന്‍ വീണ്ടും പരിശോധന നടത്തി. വീണ്ടും അലാറം. ഉറപ്പിച്ചിരിക്കുന്നു സംതിം‌ഗ് ഈസ് ദെര്‍.

സംഭവം കാണാതെ അകത്തേക്ക് വിടുന്ന പ്രശ്നമില്ലെന്ന് പോലീസുകാരന്‍.

എന്തു വന്നാലും തുണിഅഴിച്ച് അരയില്‍ കിടക്കുന്ന സാധനം കാണിക്കില്ലെന്ന് അവളും.

മറ്റവന്‍ കണ്ടാലും, ലവളു കാണിച്ചാലും ഞാന്‍ സമയത്തിന് പോകും എന്ന മട്ടില്‍ മത്തായി.

സംഗതി സീരിയസ് ആയി. വാക്കിടോക്കി കളിലൂടെ സന്ദേശങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു. രണ്ട് വനിതാ പോലീസുകാരികള്‍ വന്നു. സോനാ ഗുപ്തയെ മറ്റൊരു മുറിയിലോട്ട് കൊണ്ടുപോയി പരിശോധന നടത്തി. അരഞ്ഞാണം. അരഞ്ഞാണത്തിനു ചുറ്റും തോക്കില്‍ നിറക്കുന്ന തിരപോലെയുള്ള ചെറുതും വലുതുമായ കൂടുകള്‍ ഞാത്തിയിട്ടിരിക്കുന്നു. പോലീസുകാരികള്‍ ബെല്‍റ്റ് ബോംബെന്ന് കരുതി ഞെട്ടി നിലവിളിച്ചു. പോലീസുകാരികളുടെ ബഹളം കേട്ട് മറ്റുള്ള പോലീസ് ചേട്ടന്മാരും പാഞ്ഞെത്തി. ഇത് ബെല്‍റ്റ് ബോംബല്ലന്നും കാളി പൂജ ക്ഴിഞ്ഞ് പൂജിച്ച് കെട്ടിയിരിക്കുന്ന തകിടും കൂടും കൂടോത്രവുമൊക്കെയാണെന്ന് പറഞ്ഞിട്ട് ആര് കേള്‍ക്കാന്‍. ആകെ ബഹളം. നിമിഷങ്ങള്‍ക്കകം ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.

ബോംബ് സ്ക്വാഡ്, സോനാ ഗുപ്തയുടെ അരഞ്ഞാണവും അക്സെസ്സറീസും അഴിച്ചു മേടിച്ചു. അതഴിക്കാന്‍ പാടില്ലാത്തതാണെന്നും അഴിക്കുന്നവന്റെ തല പൊട്ടിത്തെറിക്കുമെന്നൊക്കെ പറഞ്ഞു നോക്കി. ഒരു പുല്ലും സംഭവിച്ചില്ല. അഴിച്ചെടുത്ത അരഞ്ഞാണം ഒരു പ്രത്യേകമായി തയ്യാറാക്കിയ ഒരു പെട്ടിയില്‍ വച്ച് പൂട്ടി അവിടെനിന്നും കൊണ്ട് പോയി.

കൂടെ ആരൊക്കെയാ യാത്ര ചെയ്യുന്നത് എന്നുള്ള ചോദ്യത്തിന്, അവള്‍ നിസ്സംശയം മത്തായിയെ ചൂണ്ടി കാണിച്ചുകൊടുത്തു. അടുത്ത സെക്കന്‍ഡില്‍ അവര്‍ മത്തായിയെ പൊക്കി.

അത്രാവിലേക്കുള്ള് അസ്താനാ വിമാനം പറന്നു പൊങ്ങുന്നത് താഴെ നിന്ന് കാണാനായിരുന്നു മത്തായി യുടെ വിധി. മത്തായിയും സോനാ ഗുപ്തയും ഇപ്പോള്‍ ചോദ്യം ചെയ്യലിന് വിധേയരായിരിക്കുന്നു. മത്തായിയുടെ ബാഗിലുണ്ടായിരുന്ന നിലക്കടല കൊറിച്ചുകൊണ്ട് തന്നെ പോലീസുകാരന്‍ മത്തായിയെ ചോദ്യം ചെയ്തു. മത്തായിയുടെ ബാഗ് പരിശോധിച്ചു. അതിലുണ്ടായിരുന്ന രണ്ട് അണ്ടര്‍‌വെയറിന്റെ ഇലാസ്റ്റിക് പോലും കാലമാടന്മാര്‍ വലിച്ചു കീറി പരിശോധിച്ചു.

ഇതിനിടയില്‍ സോനാ ഗുപ്തയുടെ അരഞ്ഞാണം ബോംബ് സ്ക്വാഡ് കൊണ്ടുപോയി നിര്‍‌വീര്യമാക്കി. അതിലെ കൂടും കുടുക്കയുമൊക്കെ പരിശോധിച്ചപ്പോള്‍ പുതിയോരു നിമഗനത്തിലെത്തി. ഇത് ബോംബല്ല, ഡ്രഗ്സ് ആണ്. സാക്ഷാല്‍ മയക്ക് മരുന്ന്. അവര്‍ ഉടന്‍ തന്നെ തകിടിലും കുട്ടിലുമൊക്കെ ഉണ്ടായിരുന്ന ഭസ്മവും, സിന്ദുരവും കുങ്കുമവുമെല്ലാം രാസപരിശോധനക്കയച്ചു.

രാസ പരിശോധനയിലെങ്ങാനും ഇവന്മാര്‍ക്ക് ഭ്സ്മത്തിന്റേയും സിന്ദൂരത്തിന്റേയും രാസനാമവും രസതന്ത്രവും ഒന്നും മനസ്സിലായില്ലെങ്കില്‍ ശിഷ്ടജീവിതം ഇവിടെ ജയിലില്‍. മയക്ക് മരുന്ന് കടത്ത്, മലയാളി യുവാവും കാമുകിയും പിടിയില്‍. നാളെ ഒരു പക്ഷെ കേരളത്തിലെ പത്രങ്ങളിറങ്ങുന്നത് ഈ വാര്‍ത്തയുമായിട്ടായിരിക്കും. മത്തായിയുടെ മണ്ട ചൂടായി തുടങ്ങി.

ഇടക്കിടക്ക് ലവള്‍ ദയനീയമായി മത്തായിയെ നോക്കും. അതു കാണുമ്പോള്‍ മത്തായി പല്ലുകടിച്ച് കൊണ്ട് മനസ്സില്‍ പറയും, പണ്ഡാരകാലത്തി, ഏത് സമയത്താണാവോ ഇവളെ സഹായിക്കാമെന്നേറ്റത്.

പരിശോധനാ റിപ്പോര്‍ട്ട് വന്നു. മയക്ക് മരുന്നല്ല. അതു കേട്ടപ്പോള്‍ തന്നെ മത്തായിയ്ക്ക് പകുതി ജീവന്‍ തിരിച്ചു കിട്ടി.

മത്തായി പോലീസുകാരൊട് കെഞ്ചിയും കാലുപിടിച്ചും എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അവന്‍ കാലു പിടിച്ചിട്ടാണൊ അവള്‍ കരഞ്ഞിട്ടാണോയെന്നറിയില്ല. പോലീസുകാര്‍ക്കും കാര്യങ്ങളൊക്കെ ഏതാണ്ട് മനസ്സിലായി.

എല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മത്തായി വിളിച്ചിട്ട് അവള്‍ പറഞ്ഞു,

"ഐ ആം റിയലി സോറി മത്തായി... ഞാന്‍ കാരണം.. നിനക്കും.."

"മിണ്ടിപോകരുത്!!!! കൊന്നു കളയും ഞാന്‍!!. ഞാന്‍ നിന്നെ കണ്ടിട്ടുമില്ല, നിനക്കെന്നെ അറിയുകയുമില്ല.. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. ഗുഡ് ബൈ".

പിറ്റേ ദിവസത്തെ ഫ്ലൈറ്റില്‍ എന്തായാലും മത്തായി അത്രാവിലെത്തി. അതിന്റെ പിറ്റേന്ന് ടെന്‍ഗീസിലും.

ഇപ്പോളാരെങ്കിലും മത്തായിയോട് സോനാ ഗുപതയെക്കുറിച്ച് ചോദിച്ചാല്‍, മത്തായി അവളുടെ മരിച്ചുപോയ അമ്മുമ്മയില്‍ തുടങ്ങി ഇനി വരാനിരിക്കുന്ന തലമുറയെക്കൂടി ചേര്‍ത്ത് ഒരു കാച്ചാണ്. അത് കേള്‍ക്കുന്നവന്‍ പിന്നെ കുളിച്ചിട്ടെ ഭക്ഷണം കഴിക്കത്തുള്ളു..

Comments

മത്തായി അടിപൊളി. ഇങ്ങനെയും മനുഷ്യര്‍ക്ക്‌ അബദ്ധങ്ങള്‍ പറ്റാം.
Anonymous said…
എടാ അശോക് വാമദേവന്‍,

നീ റെഡിഫിലും , 123 India chat room ലുമൊക്കെ സണ്ണിച്ചന്‍,

ഇപ്പോള്‍ ബ്ലോഗില്‍ നീ സണ്ണിക്കുട്ടന്‍,

എന്താടാ നിന്‍‌റ്റെ അടുത്ത അവതാരം. ??

കൊള്ളാം നടക്കട്ടെ,

ബാബു. (യാന്‍ബു)
Anonymous said…
എടാ അശോക് വാമദേവന്‍,

നീ റെഡിഫിലും , 123 India chat room ലുമൊക്കെ സണ്ണിച്ചന്‍,

ഇപ്പോള്‍ ബ്ലോഗില്‍ നീ സണ്ണിക്കുട്ടന്‍,

എന്താടാ നിന്‍‌റ്റെ അടുത്ത അവതാരം. ??

കൊള്ളാം നടക്കട്ടെ,

ബാബു. (യാന്‍ബു)
ശ്രീ said…
സണ്ണിച്ചേട്ടാ...

മത്തായി കലക്കി... പാവം!

:)
Anonymous said…
Sanju Said....

Mr. Sunnikuttan, how many experience u r having?Enjoy man. Timing story. Nice.
ഹ ഹ ഹ ...മത്തായി അടിപൊളി..
:)
തമനു said…
മറ്റവന്‍ കണ്ടാലും, ലവളു കാണിച്ചാലും ഞാന്‍ സമയത്തിന് പോകും എന്ന മട്ടില്‍ മത്തായി.

സണ്ണിച്ചാ .... ചില പ്രയോഗങ്ങളൊക്കെ അടിപൊളി... :)

നല്ല പോസ്റ്റ്..
അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്
സോനാ സോനാ നീ ഒന്നാം നമ്പര്‍..:)
കഷ്ടകാലം ഫ്ലൈറ്റു പിടിച്ചും വരും സണ്ണീ അല്ല മത്തായീ :)

-സുല്‍
ഇക്കണക്കീനു പോയാല്‍ സഹപ്രവര്‍ത്തകരെല്ലാം കൂടെ സണ്ണിക്ക് നല്ല പെട തരുന്ന് അലക്ഷണം ഉണ്ട്,
ഇതിന്റെ ഒക്കെ സത്യാവസ്ഥ അറിയണമെങ്കില്‍ അവരൊക്കെ ഇനി ബ്ലോഗ് തുടങ്ങണം!
ദെന്തായാലും എഴുത്ത് നന്നായി!!
വാല്‍മീകി: മത്തായി അബദ്ധങ്ങളുടെ ഘോഷയാത്രാ ലീഡറാണ്.

അനോണി ബാബു : നീ എനിക്ക് പണ്ടേ പാരയാണ്. ചാറ്റ് റൂമില്‍ നീയെനിക്ക് സമാധാനം തന്നിട്ടില്ല. ഇവിടേയും ജീവിക്കാന്‍ അനുവദിക്കില്ലെടേയ് ! ഇക്കണക്കിന് പോയാല്‍ എന്റെ അടുത്ത അവതാരം നിന്റെ കാലനായിട്ടായിരിക്കും.

ശ്രീ: മത്തായി പാവമൊന്നുമല്ലട. അവന്റെ കയ്യിലിരിപ്പിന് ഇതൊന്നും പോര

മനു: :)

സഞ്ചു: :) സുഖം തന്നെയല്ലെ കുട്ട

സഹയാത്രിക : മത്തായിക്ക് നാല് അടികൂടി കിട്ടണമായിരുന്നു. കണ്ണിക്കണ്ട പെണ്‍പിള്ളാരെ ഹെല്പാന്‍ പോകുന്നതിന്.

തമനു : സ്വാഗതം. :) മത്തായി ആരാ മോന്‍.

ഹരികുമാര്‍: ഓക്കെ ഓക്കെ, വായിക്കാം.

പ്രയാസി : :)

സുല്‍ : ഹും.. എനിക്കിട്ടൊന്നു താങ്ങി അല്ലെ?

സാജ : ഇവിടിട്ട് പെടച്ചാല്‍ അപ്പോ നാട്ടില്‍ കയറ്റി വിടും. അതുകൊണ്ട് തല്‍ക്കാലം ലവന്‍ മാരു അതിന് മുതിരില്ല. പിന്നെ ഇടക്കിടക്ക് എന്നെക്കുറിച്ച് എന്തൊക്കെയോ എഴുതി ഇന്‍‌റ്റേണല്‍ ഡിസ്റ്റ്രിബ്യൂഷനൊക്കെയുണ്ട്- ഒക്കെ ഒരു തമാശയല്ലെ? മത്തായി വായിച്ച് അനുവാദം തന്നിട്ടാ പോസ്റ്റ് ചെയ്തത്.
Sethunath UN said…
ഇതും ന‌ന്നായി സണ്ണീ
ഇപ്പോളാരെങ്കിലും മത്തായിയോട് സോനാ ഗുപതയെക്കുറിച്ച് ചോദിച്ചാല്‍, മത്തായി അവളുടെ മരിച്ചുപോയ അമ്മുമ്മയില്‍ തുടങ്ങി ഇനി വരാനിരിക്കുന്ന തലമുറയെക്കൂടി ചേര്‍ത്ത് ഒരു കാച്ചാണ്. അത് കേള്‍ക്കുന്നവന്‍ പിന്നെ കുളിച്ചിട്ടെ ഭക്ഷണം കഴിക്കത്തുള്ളു..

നല്ല ആമ്പിയറാട്ടാ
പാവം മത്തായിച്ചന്‍
:‌)
ഉപാസന
നിയമപ്രകാരമുള്ള മുന്നറിയിപ്പ്,
ഇതില്‍ പറയുന്ന മത്തായിക്ക് സണ്ണുക്കുട്ടനുമായി യാതൊരു സാദൃശ്യവും ബന്ധവും ഇല്ലെന്നും അങ്ങിനെ ആര്‍‌ക്കെങ്കിലും തോന്നിയാല്‍ അതു തികച്ചും സ്വാഭാവികം മാത്രമല്ല...(പോരെ സണ്ണികുട്ടാ )
ഇപ്പോളാരെങ്കിലും മത്തായിയോട് സോനാ ഗുപതയെക്കുറിച്ച് ചോദിച്ചാല്‍, മത്തായി അവളുടെ മരിച്ചുപോയ അമ്മുമ്മയില്‍ തുടങ്ങി ഇനി വരാനിരിക്കുന്ന തലമുറയെക്കൂടി ചേര്‍ത്ത് ഒരു കാച്ചാണ്. അത് കേള്‍ക്കുന്നവന്‍ പിന്നെ കുളിച്ചിട്ടെ ഭക്ഷണം കഴിക്കത്തുള്ളു..


സണ്ണിക്കുട്ടാ,

പാവം മത്തായി...

നന്നായിരിയ്കുന്നു..
മത്തായി പുരാണം നന്നായി........സോനാ ഗുപ്ത.........ബംഗാളി, തെലുങ്ക് ഇവരുമാരുമായടുക്കുമ്മ്പോള്‍ സൂക്ഷിച്ചുവേണം...എപ്പോഴാ, ഏലസ്സും, ,ഭസ്മവും കുരിശായി തീരുക എന്നറിയില്ല.

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???