അറബിയച്ചായന്റെ പ്രാര്‍‌ത്ഥന......

എങ്ങനെയാണ് ചാക്കോച്ചായന് അറബിയച്ചായന്‍ എന്ന് പേരു വന്നതെന്ന് എനിക്കറിയില്ല. പക്ഷെ, ആരെങ്കിലും ചാക്കോച്ചായന്‍ കേള്‍ക്കെ അറബിയച്ചായന്‍ എന്ന് വിളിച്ചാല്‍ നല്ല കട്ട തെറി കേള്‍ക്കും എന്നുള്ളത് എനിക്ക് നന്നായി അറിയാം.

കുറച്ച കാലം ഗള്‍ഫിലെവ്വിടെയെങ്കിലും ജോലി ചെയ്യുക, ആ കാശ് തീരുന്നത് വരെ നാട്ടില്‍ നില്‍ക്കുക, ഇതാണ് ചാക്കോച്ചായന്റെ ഒരു ലൈഫ് സ്റ്റൈല്‍. അങ്ങനെ നാട്ടില്‍ നിന്ന് നട്ടം തിരിയുന്നിതിനടയിലാണ് ചാക്കോച്ചന് സൗദിയിലൊരു കമ്പനിയില്‍ പണി വീണു കിട്ടിയത്.

ചാക്കോച്ചയാന്‍ വീണ്ടൂം പെട്ടിമുറുക്കി സൗദിയിലേക്ക് പോകാന്‍ പാസ്പോര്‍ട്ട് പൊടിതട്ടിയെടുത്തു. ഒരു ദിവസം സൗദിയിലെ ദമാമിലുള്ള കിങ് ഫഹ്ദ് ഇന്റെര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്ത ഒരു എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ചാക്കോച്ചനും ഉണ്ടായിരുന്നു.

ദമാം എയര്‍പോര്‍ട്ടിലെ കസ്റ്റംസിലൂടെ കടന്നു വന്ന അറബിയച്ചായനെ താടി നീട്ടിവളര്‍ത്തിയ മുറി പാന്റിട്ട, കയ്യില്‍ ജപമാല തിരികിക്കൊണ്ടിരുന്ന ഒരു മുത്തവ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ശരിക്കൊന്നു പരിശോധിച്ചു. അറബിച്ചായന്റെ പെട്ടി തപ്പിയ അറബി കയ്യില്‍ തട്ടിയ സാധനങ്ങള്‍ കണ്ട് ഞെട്ടി അലറി. തീയില്‍ തൊട്ടത് പോലെ കൈ പിന്നോട്ട് വലിച്ചു. അടുത്തു നിന്ന ബംഗാളി സഹായിയെക്കൊണ്ട് അറബിച്ചായന്റെ പെട്ടിയില്‍ നിന്നും ആ സാധനങ്ങളൊക്കെ പുറത്തേക്കെടുത്ത് ട്രാഷ് ബിന്നിലേക്കെറിഞ്ഞു - ഒരു ബൈബിള്‍, യേശുനാഥന്റെ ഒരു വലിയ ഫോട്ടോ പിന്നെ ഒന്ന് രണ്ട് ഭക്തി ഗാന കാസറ്റ് (ടോമിന്‍ ജെ തച്ചങ്കരി കമ്പോസ് ചെയ്തത്).

ഈ ശുദ്ധ പ്രോക്രിത്തരം കണ്ട അറബിച്ചയന്റെ ചങ്കു തകര്‍ന്നു പോയി. പെട്ടിയെടുത്ത് ആ കാട്ടറബിയുടെ തലക്കടിച്ച് കൊല്ലണമെന്ന് തോന്നിയെങ്കിലും, അതിന്റെ കോണ്‍സിക്യുന്‍സ് ഓര്‍ത്ത് പിന്നെ വേണ്ടന്ന് വച്ചു.

ഹൃദയം തകര്‍ന്ന് നിന്ന് അറബിയച്ചായനെ സഹയാത്രികനായിരുന്ന ബെന്നിച്ചന്‍ സമാധാനിപ്പിച്ച് പുറത്തേക്ക് കൊണ്ടുവന്നു. പുറത്ത് വന്ന അച്ചായാന്‍ അവിടെതന്നെ മുട്ടമ്മേല്‍ നിന്ന് കൈകള്‍ മേലോട്ട് ഉയര്‍ത്തി മനം നൊന്ത് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു -

"ഉടയ തമ്പുരാനായ പൊന്നു കര്‍ത്താവെ, രണ്ടു വര്‍ഷം കഴിഞ്ഞ് ഈ സൗദി അറേബ്യ മുടിഞ്ഞ് പണ്ഡാരമടങ്ങണമേ...."""

പ്രാര്‍‌ത്ഥന കഴിഞ്ഞെഴുന്നേറ്റ അറബിച്ചായനോട് കൂടെ നിന്ന ബെന്നിച്ചന്‍ ആകാംക്ഷയോടെ ചോദിച്ചു,
"അതെന്താ അച്ചായാ രണ്ടു വര്‍ഷം കഴിഞ്ഞ് സൗദി മുടിയാന്‍ പ്രാര്‍‌ത്ഥിച്ചത്" ??

അച്ചായന്‍ വളരെ സ്വകാര്യത്തില്‍ ബെന്നിച്ചന്നോട് പറഞ്ഞു,

"അതേ, എന്റെ കോണ്ട്രാക്ട് രണ്ടു വര്‍ഷത്തേക്കാണ്" !!!!!

Comments

അറബിയച്ചായന് കൊടുകൈ.
-സുല്‍
ശ്രീ said…
അപാര ബുദ്ധി!
അതു കലക്കി
Unknown said…
അറബിച്ചയന്റെ പ്രാര്‍ത്ഥനഎങ്ങാനും ദൈവം കേട്ടാല്‍ .....
രണ്ടു വര്‍ഷത്തിനു ശേഷം അറബികള്‍ കേരളത്തില്‍ വന്നു ജോലിയുണ്ടോ? ജോലിയുണ്ടോ ?..... എന്നിങ്ങനെ തെര പാര നടക്കുമായിരികും.....
അപ്പൊ കാണാം കേരളക്കരുടെ ഗമ ....മലയാളിയുടെ ഗമ ....
അറബിച്ചായാ ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കല്ലേ...
Unknown said…
കഥയ്ക്ക് അല്പ്പം കൂടി നീളം വയ്ക്കാം. വൈകിട്ട്
ബംഗാളി ബൈബിളും, കാസറ്റും, പടവുമെടുത്ത്
വക്കാലയില് പോകുന്നു(ദമ്മാം,കോബാര്,ജുബൈല്,
റഹിമ) പതിവുപോലെ ഐറ്റങ്ങള് കൊടുത്ത് റിയാല്
വാങ്ങി പോക്കറ്റിലിടുന്നു. പുതിയ റിലീസ് നീല ചിത്ര
കാസറ്റ് വാങ്ങുന്നു പിറ്റെ ദിവസം നീലനെ മുത്തവായ്ക്ക്
കൈമാറുന്നു. നീലനില് നിന്ന് വീര്യം സംഭരിച്ച് മുത്തവ
അടുത്ത വീക്കെന്ഡില് ബഹറിനിലേയ്ക്ക് വണ്ടി കയ
റുന്നു..............................
ഇനിയും കഥ തുടരും.....
smitha adharsh said…
ഹി..ഹി..കലക്കി..

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍