തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???
രാവിലെ അടുക്കളയില്‍ നിന്ന് ദോശയുടെ ഉപ്പു നോക്കുകയായിരുന്ന എന്റെ ചെവിയിലേക്ക് അച്ഛന്റെ പൊട്ടിച്ചിരിയുടെ അലകളെത്തിയപ്പോള്‍, ഞാന്‍ കാര്യമന്വേഷിച്ചു പുറത്തേക്ക് വന്നു. അപ്പോള്‍ അച്ഛന് കയ്യിലിരുന്ന ഇന്നത്തെ മാതൃഭൂമി പത്രമെടുത്ത് കാണിച്ചിട്ട് വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു "തിരുവനന്തപുരം നഗരത്തെ ലണ്ടന്‍ നഗരത്തെപ്പോലെ സുന്ദരമാക്കുമെന്ന ശശി തരൂരിന്റെ പ്രസ്ഥാവനയില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണത്രെ തിരുവനന്തപുരത്തുകാര്‍" "അതിനെന്താ ഇത്ര ചിരിക്കാന്‍? നടക്കാന്‍ വയ്യാത്ത കാര്യമൊന്നുമല്ലല്ലൊ?" ഞാന്‍ പറഞ്ഞു. "നടക്കും നടക്കും, ശശി തരൂര്‍ തെക്ക് വടക്ക് നടക്കും" "ചുമ്മാതിരിയച്ച രാവിലെ ഉടക്ക് വര്‍ത്തമാനം പറയാതെ, നല്ലത് ചെയ്യാനുള്ള മനസ്സിനെ ഇങ്ങനെ പുച്ഛിച്ച് ചിരിക്കരുത്" "നല്ലത് നടക്കണമെന്ന് തന്നെയാണ് എന്റേയും ആഗ്രഹം. തിരുവനന്തപുരം നഗരത്തെ ലണ്ടന്‍ നഗരം പോലെയാക്കാന്‍ നിന്റെ കമ്മ്യൂണിസ്റ്റ്കാര് സമ്മതിക്കുമോ? കൊടിയും പിടിച്ച് വണ്ടിയും കത്തിച്ച് തെരുവു നൃത്തം തുടങ്ങില്ലേ കുട്ടി സഖാക്കള്‍"??? *********** ********** ******** ******** *****
Comments
എനിക്കവിടെ ഒരു വിസ സംഘടിപ്പിച്ച് തരൂ.....പ്ലീസ്
ഈ ഫോട്ടോ ഒക്കെ ഭാര്യയെ കാണിച്ചോ ????
അസൂയ .....( എനിക്ക് ..)
‘മരച്ചില്ലയെ പ്രണയിച്ച മഞ്ഞു തുള്ളികൾ ‘എന്ന അടിക്കുറിപ്പും
എന്തായാലും ആ ചിത്രം കിടുങ്ങന്‍ തന്നെ...
- പെണ്‍കൊടി
ഞമ്മന്റെ കമ്പനിക്കും ഈ രാജ്യത്ത് അല്‍പ്പസ്വല്‍പ്പം ജ്വാലികള് ഉണ്ട്. അങ്ങോട്ട് ഒരു യാത്ര തരാകാതിരിക്കില്ല ഞമ്മക്കും.