Posts

Showing posts from August, 2007

ബൈജുമോന്റെ ടോമി

പണക്കാരായ അച്ഛനമ്മമാരുടെ ദരിദ്രനായ മകനായിട്ടാണ് ബൈജുമോന്‍ ജനിച്ചത്. പണത്തിലും പാരമ്പര്യത്തിലും മുന്നില്‍ നിന്നിരുന്ന കുടുംബം പിശുക്കിന്റെ പേരിലാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നത്. ബൈജുമൊന്റെ അപ്പന്‍ ഗള്‍ഫിലായിരുന്നെങ്കിലും, ഗള്‍ഫില്‍ നിന്നും അപ്പന്‍ വീട്ടുചെലവിനയക്കുന്ന പൈസ അമ്മച്ചി പലിശക്കുകൊടുത്ത് അതില്‍ നിന്നും കിട്ടുന്ന പലിശ കൊണ്ടായിരുന്നു ബൈജുമൊന്റെ വളര്‍ത്തിയതും പഠിപ്പിച്ചതും.
വളരെ ശൈശവത്തില്‍ തന്നെ ബൈജുമോന്‍ സ്വന്തം വീട്ടിലെ ബാല വേല ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ബൈജുമോന്റെ അമ്മച്ചി നല്ലൊരു ഫിനാന്‍ഷ്യല്‍ കണ്‍‌ട്രോളര്‍ ആയിരുന്നതിനാല്‍, എന്നും രാത്രി അത്താഴത്തിനമുന്‍പ് അന്നന്നത്തെ വരവ് ചിലവ് ഒരു പുസ്തകത്തില്‍ എഴുതിവയ്ക്കാറുണ്ട്. കണക്ക് പ്രകാരം ചിലവ് വരവിനേക്കാള്‍ കൂടുതലാണങ്കില്‍ അന്നത്തെ ബൈജുമോന്റെ അത്താഴം കട്ടപൊഹ. അധ്വാനിച്ച് ജീവിക്കണം എന്നുള്ളതാണ് അമ്മച്ചിയുടെ സിദ്ധാന്തം. അപ്പനധ്വാനിച്ച് മോനല്ല തിന്നാനുള്ളത്. അവനവനുള്ളത് അവനവനധ്വാനിച്ചുണ്ടാക്കണം. അതുകൊണ്ട് തന്നെയാണ് ബൈജുമോന്‍ ചെയ്യുന്ന ഓരോ ജോലിക്കും ക്രിത്യമായ വേതനം അമ്മച്ചി നിശ്ചയിച്ചിട്ടുണ്ട്. ഒരു നേരം പശുവിനെ കറക്കുന്നതിന്…

മറന്നുപോയ മൊബൈല്‍ ഫോണ്‍

സൗദി എയര്‍‌വെയ്സിന്റെ ആ എയര്‍ബസ് തിരുവനന്തപുരത്ത് നിന്ന് ദമാമിലെ സവ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ പാകത്തിന് റെഡിയായി കഴിഞ്ഞു. യാത്രക്കാരെല്ലാം സീറ്റ് ബെല്‍‌റ്റും കുന്തവും കുടചക്രവുമെല്ലാം ഇട്ട് റെഡിയായിട്ടിരുന്നു. അറബിയിലും ഇംഗ്ലീഷിലുമൊക്കെയുള്ള അറിയിപ്പുകള്‍ കഴിഞ്ഞു. ഇതൊക്കെ നമ്മളെത്ര കേട്ടതാ എന്ന ഭാവത്തില്‍ ഞാനിരുന്നു. പെട്ടെന്നാ മധുര ശബ്ദം കാതുകളില്‍ വന്നടിച്ചു.

"നമസ്കാരം. ഞാന്‍ ലൈല. "

അത്രയും കേട്ടതും കൊച്ചുവര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്ന മുഴുവന്‍ യാത്രക്കാരും സൈലന്റ് ആയി, ബാക്കി കേള്‍ക്കാനായി ചെവി കൂര്‍പ്പിച്ചു.

"നമ്മള്‍ ദാമാമിലേക്ക് പോകും, ഇന്‍ ഷാ അള്ളാഹ്. നാലായിരത്തി ശിഷ്ടം കിലോമീറ്റര്‍ നമ്മള്‍ നാലര മണിക്കൂര്‍ക്കൊണ്ട് എത്തിച്ചേരും. ഇന്‍ ഷാ അള്ളാഹ്. യാത്രയിലുടനീളം ആട്ടവും പാട്ടും തീറ്റയും കുടിയുമായി നിങ്ങളെ ഞങ്ങള്‍ ആനന്ദത്തിലാറാടിക്കും. എയര്‍ ഗട്ടറില്‍ വീഴുമ്പോഴെല്ലാം സീറ്റ് ബെല്‍റ്റ് ഇടാന്‍ മറക്കരുത്. യാത്രക്ക് സൗദി എയര്‍ലൈന്‍സ് തിരെഞ്ഞെടുത്തത്തില്‍ മുഖ്യ വൈമാനികന്‍ സാദിക്ക് ബിന്‍ അലാവുദ്ദീന്‍ അല്‍ സിദ്ദിക്കി യുടെ പേരിലും സൗദി എയര്‍ലൈന്‍‌സിന്റെ പേരിലും നന്ദി അറിയിച്ചുക…

സരസൂന്റെ കരിമണിമാല

അയ്യോ! ഓടിവായോ! എന്റെ മാല കാണാനില്ലേ, എന്റെ മാല പോയേ!!ഓടിവായോ ! ഓടിവായോ ! വീട്ടിന്‍ കള്ളന്‍ കയറിയേ!! മാല കള്ളന്‍ കൊണ്ടോയേ!!!

ഊളന്‍ വിളാകത്ത് വീട്ടില്‍ സരസു ചേച്ചിയുടെ ഈ നിലവിളികേട്ടാണ് അന്നു പുല്ലമ്പലത്ത് നേരം വെളുത്തത്. കന്നി മാസമായതിനാല്‍ രാത്രിയിലെ തിരക്ക് കഴിഞ്ഞു ഒന്നു മയങ്ങാന്‍ തിരിച്ചു വീട്ടിലെത്തിയപ്പോഴാണ്, വീട്ടിലെ സെക്യൂരിറ്റി കം വളര്‍ത്ത് മൃഗം "കൈസര്‍" ഈ ദീന രോദനം കേട്ടത്. സരസു ചേച്ചിക്ക് ഒരു കമ്പനി കൊടുക്കാനെന്ന പോലെ കൈസറും നീട്ടി ഒന്നു ഓരിയിട്ടു. കൈസറിന്റെ ഓരിയിടല്‍ തിരിച്ചറിഞ്ഞ ചുറ്റുവട്ടത്തുള്ള കൈസര്‍ മാരും നീട്ടി നീട്ടി ഓരിയിട്ടു.

എ. ആര്‍. റഹ്‌മാന്റെ പാട്ടിലെ വരികള്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റസിന്റെ ഇടയില്‍ തകര്‍ന്നടിയുന്നത് പോലെ, സരസു ചേച്ചിയുടെ നിലവിളിയും പട്ടികളുടെ ഓരിയിടലില്‍ മുങ്ങിപ്പോയി. രാവിലത്തെ ഈ സുപ്രഭാതം ആദ്യം കേട്ടത് പാല് കറക്കാന്‍ പോയ അണ്ണച്ചിയായിരുന്നു. അവനീവിവരം അപ്പോള്‍ തന്നെ കവലയിലെ കുട്ടേട്ടന്റെ ചായക്കടയിലെ അതിരാവിലെയെത്തുന്ന അറുപതിനു മുകളിലുള്ള കസ്റ്റമേഴ്സിനെ അറിയിച്ചു. സരസൂന്റെ വീട് എന്ന് കേട്ടപ്പോള്‍, മൂന്നാം ടീനേജിലേക്ക് കടക്കുന്ന ആ …

അഭിലാലിന്റെ സംശയം

കൃത്യം പത്ത് മണിക്ക് തന്നെ കരവരമ്പ് സ്കൂളിലെ ക്ലാസ്സ് തുടങ്ങാനുള്ള രണ്ടാമത്തെ മണിയും അടിച്ചു. അധ്യാപികമാരെല്ലാം പരദൂഷണം നിര്‍ത്തി ആരെയൊക്കെയോ പ്രാകികൊണ്ട് ഹാജര്‍ ബുക്കും, ചോക്കും പിള്ളാരെ തല്ലാനുള്ള വടിയും കയ്യിലെടുത്തു ക്ലാസ്സുകളിലേക്ക് നീങ്ങി.

ക്ലാസ്സിനു പുറത്ത് ഏറുപന്തു കളിക്കുന്നവന്മാരൊക്കെ അവസാനത്തെ എറിയും മേടിച്ചു ക്ലാസ്സിലേക്ക് ഓടി. ആജന്മശത്രുക്കളായ ഡിവിഷന്‍ എ യിലേയും ബി യിലേയും അധോലോക ഗുണ്ടകള്‍ "ബാക്കി അടി ഉച്ചക്ക് തീര്‍ക്കാമെടാ"എന്ന പതിവു വെല്ലുവിളിയും കഴിഞ്ഞു, സ്കൂളിലേക്ക് തള്ളിവിടുന്ന വീട്ടുകാരേയും തെറിപറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് കയറി. ക്ലാസ്സ് ലീഡര്‍മാരൊക്കെ ക്ലാസ്സ് ടീച്ചറെ സുഖിപ്പിക്കാനായി ബ്ലാക്ക് ബോര്‍ഡും മേശയും കസേരയും ഒക്കെ ക്ലീന്‍ ചെയ്യുന്നു.

കരവരമ്പ് സ്കൂള്‍ ഗ്രൗണ്ടില്‍ ഇതിനേക്കളൊക്കെ ആവേശകരമായ മറ്റൊരു സംഗതി നടക്കുന്നുണ്ടായിരുന്നു. ക്ലാസ്സുകള്‍തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനല്‍, ഒന്‍പത് എ യും ഒന്‍പത് സി യും തമ്മില്‍. ഒന്‍പത് സി യ്ക്ക് ജയിക്കാന്‍ ഇനി ആറ് റണ്‍സുകൂടി വേണം. ഒരു ഓവര്‍ ബാക്കിയുണ്ട്. ഒന്‍പത് സി യുടെ എട്ടു വിക്കറ്റുകള്‍ നഷ്ട…