അറബിയച്ചായന്റെ പ്രാര്‍ത്ഥന......
എങ്ങനെയാണ് ചാക്കോച്ചായന് അറബിയച്ചായന്‍ എന്ന് പേരു വന്നതെന്ന് എനിക്കറിയില്ല. പക്ഷെ, ആരെങ്കിലും ചാക്കോച്ചായന്‍ കേള്‍ക്കെ അറബിയച്ചായന്‍ എന്ന് വിളിച്ചാല്‍ നല്ല കട്ട തെറി കേള്‍ക്കും എന്നുള്ളത് എനിക്ക് നന്നായി അറിയാം. കുറച്ച കാലം ഗള്‍ഫിലെവ്വിടെയെങ്കിലും ജോലി ചെയ്യുക, ആ കാശ് തീരുന്നത് വരെ നാട്ടില്‍ നില്‍ക്കുക, ഇതാണ് ചാക്കോച്ചായന്റെ ഒരു ലൈഫ് സ്റ്റൈല്‍. അങ്ങനെ നാട്ടില്‍ നിന്ന് നട്ടം തിരിയുന്നിതിനടയിലാണ് ചാക്കോച്ചന് സൗദിയിലൊരു കമ്പനിയില്‍ പണി വീണു കിട്ടിയത്. ചാക്കോച്ചയാന്‍ വീണ്ടൂം പെട്ടിമുറുക്കി സൗദിയിലേക്ക് പോകാന്‍ പാസ്പോര്‍ട്ട് പൊടിതട്ടിയെടുത്തു. ഒരു ദിവസം സൗദിയിലെ ദമാമിലുള്ള കിങ് ഫഹ്ദ് ഇന്റെര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്ത ഒരു എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ചാക്കോച്ചനും ഉണ്ടായിരുന്നു. ദമാം എയര്‍പോര്‍ട്ടിലെ കസ്റ്റംസിലൂടെ കടന്നു വന്ന അറബിയച്ചായനെ താടി നീട്ടിവളര്‍ത്തിയ മുറി പാന്റിട്ട, കയ്യില്‍ ജപമാല തിരികിക്കൊണ്ടിരുന്ന ഒരു മുത്തവ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ശരിക്കൊന്നു പരിശോധിച്ചു. അറബിച്ചായന്റെ പെട്ടി തപ്പിയ അറബി കയ്യില്‍ തട്ടിയ സാധനങ്ങള്‍ കണ്ട് ഞെട്ടി അലറി. തീയില്‍ തൊട്ടത് പോലെ കൈ പിന്നോട്ട്...