Posts

Showing posts with the label ടിവി

റിയല്‍ റിയാലിറ്റി

ചാനലുകള്‍ക്കും റിയാലിറ്റി ഷോകല്‍ക്കും പഞ്ഞമില്ലാത്ത് കൊച്ചുമലയാളത്തില്‍, വാര്‍ത്താധിഷ്ടിത ചാനലായ ഇന്‍ഡ്യാവിഷനും തുടങ്ങുന്നു റിയാലിറ്റി ഷോ!! മറ്റ് ചാനലുകളില്‍ നിന്നും ഏറെ വ്യത്യസ്ഥമായി സാമൂഹികവും മാനുഷികവുമായ ഒരു കാഴ്ചപ്പാടിലൂടെയാണ് ഇന്‍ഡ്യാ വിഷന്‍ ഈ റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്. ഇതില്‍ ഓഡിഷന്‍ റൗണ്ടും എലിമിനേഷന്‍ റൗണ്ടൂം ഇല്ല. കള്ളക്കണ്ണീരും SMS കോണ്‍ട്റാക്ടേഴ്സും ഇല്ല. പങ്കെടുക്കുന്നവരെല്ലാം ഫൈനല്‍ റൗണ്ടിലെത്തുന്നു. എല്ലാവര്‍ക്കും ഒന്നാം സ്ഥാനം - എല്ലാവര്‍ക്കും ഒരോ ഫ്ലാറ്റ്. കോഴിക്കോട്ടെ പതിനാറു തെരുവു ഗായക സംഘമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ജഡ്ജസും വിധി ന്യായവുമൊക്കെ ഈ പരിപാടിയിലുണ്ടെങ്കിലും പതിനാറു ഗായക സംഘങ്ങളും ഫൈനലിലെത്തുകയും, അവര്‍ക്കെല്ലാം ഓരൊ നാനോ ഹോം സമ്മാനമായി ലബ്ജിക്കുകയും ചെയ്യും. കോഴിക്കോട്ട് കാരുടെ സ്വന്തം ഗായിക ചിത്രാ അയ്യരാണ് അവതാരിക. റിയാലിറ്റി ഷോയെക്കുറിച്ച് പറഞ്ഞ് വന്നപ്പോള്‍ ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിലെ ചില രസിപ്പിക്കുന്ന വിവരങ്ങള്‍. ഈ പരിപാടിയിലെ അവാര്‍ഡ് നിര്‍ണ്ണയത്തിലെ സുതാര്യതെയെക്കുറിച്ച് എല്ലാവരേയും പോലെ എനിക്കും സംശയങ്ങളില്ലാതില്ല. ഈയട...