സുന്ദരമായ ഒരു സ്വപ്നത്തിന്റെ ക്ലൈമക്സിലെത്തുന്നതിനു മുന്‍പ് വാതിലില്‍ അമ്മ ആഞ്ഞടിച്ച്, എഴുന്നേല്ക്കെടാ , നിനക്കിന്ന് പഠിക്കാനൊന്നും പോകണ്ടായൊ?? കണ്ണു തുറന്ന് സമയം നോക്കി. മണി ആറര. കയ്യെത്തുന്ന ദൂരത്തിരുന്ന റേഡിയോ ഓണ്‍ ചെയ്ത് വെച്ചു. ആര്‍ നാല്പതിനുള്ള പ്രഭാതഭേരിയില്‍ ഏതൊക്കെ ട്രെയിനുകളാണു ലേറ്റ് ആയി ഓടുന്നതെന്നറിയാം , അതനുസരിച്ച് എഴുന്നേറ്റാല്‍ മതിയല്ലോ? ഉടുത്തിരുന്ന ലുങ്കി അഴിച്ച് തലമുടി പുതച്ച് പത്ത് മിനിറ്റ് കൂടി ഉറങ്ങി. ആറ്നാല്പതിനുള്ള പ്രഭാതഭേരിയില്‍ , മംഗലാപുരത്ത് നിന്നു തിരൊന്തരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രെസ്സ് കറക്റ്റ് സമയത്തോടുന്നുവെന്ന അറിയിപ്പ് അല്പം ദു:ഖത്തോടെയെങ്കിലും എനിക്കംഗീകരിക്കേണ്ടി വന്നു. അതു മാത്രമല്ല, എട്ട് പത്തിന് വര്‍ക്കലയെത്തുന്ന ട്രെയിന്‍ പിടിക്കണമെങ്കില്‍ ഇപ്പോഴെ എഴുന്നേല്ക്കണം . ഉറക്കച്ചടവോടെ വന്നു ഉമ്മറത്തു കിടന്ന പത്രമെടുത്ത് ആകെയൊന്ന് നോക്കി. സന്തോഷദായകമായ കര്‍ണ്ണാനന്ദകരമായ ആ കഴ്ച പെട്ടെന്നാണ്` കണ്ണില്‍ പെട്ടെത് ഇന്ന് പഠിപ്പു മുടക്ക്` പിന്നെ ഒന്നും ആലോചിച്ചില്ല, ഞാന്‍ വീട് വിട്ട് പോകുന്നത് വരെ ഈ പത്രം ഇനി ആരും ഇവിടെ വായിക്കരുത്. പത്രമെടുത്...