Posts

Showing posts from May, 2009

റിയല്‍ റിയാലിറ്റി

ചാനലുകള്‍ക്കും റിയാലിറ്റി ഷോകല്‍ക്കും പഞ്ഞമില്ലാത്ത് കൊച്ചുമലയാളത്തില്‍, വാര്‍ത്താധിഷ്ടിത ചാനലായ ഇന്‍ഡ്യാവിഷനും തുടങ്ങുന്നു റിയാലിറ്റി ഷോ!!

മറ്റ് ചാനലുകളില്‍ നിന്നും ഏറെ വ്യത്യസ്ഥമായി സാമൂഹികവും മാനുഷികവുമായ ഒരു കാഴ്ചപ്പാടിലൂടെയാണ് ഇന്‍ഡ്യാ വിഷന്‍ ഈ റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്. ഇതില്‍ ഓഡിഷന്‍ റൗണ്ടും എലിമിനേഷന്‍ റൗണ്ടൂം ഇല്ല. കള്ളക്കണ്ണീരും SMS കോണ്‍ട്റാക്ടേഴ്സും ഇല്ല. പങ്കെടുക്കുന്നവരെല്ലാം ഫൈനല്‍ റൗണ്ടിലെത്തുന്നു. എല്ലാവര്‍ക്കും ഒന്നാം സ്ഥാനം - എല്ലാവര്‍ക്കും ഒരോ ഫ്ലാറ്റ്.

കോഴിക്കോട്ടെ പതിനാറു തെരുവു ഗായക സംഘമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ജഡ്ജസും വിധി ന്യായവുമൊക്കെ ഈ പരിപാടിയിലുണ്ടെങ്കിലും പതിനാറു ഗായക സംഘങ്ങളും ഫൈനലിലെത്തുകയും, അവര്‍ക്കെല്ലാം ഓരൊ നാനോ ഹോം സമ്മാനമായി ലബ്ജിക്കുകയും ചെയ്യും. കോഴിക്കോട്ട് കാരുടെ സ്വന്തം ഗായിക ചിത്രാ അയ്യരാണ് അവതാരിക.

റിയാലിറ്റി ഷോയെക്കുറിച്ച് പറഞ്ഞ് വന്നപ്പോള്‍ ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിലെ ചില രസിപ്പിക്കുന്ന വിവരങ്ങള്‍. ഈ പരിപാടിയിലെ അവാര്‍ഡ് നിര്‍ണ്ണയത്തിലെ സുതാര്യതെയെക്കുറിച്ച് എല്ലാവരേയും പോലെ എനിക്കും സംശയങ്ങളില്ലാതില്ല.
ഈയടുത്ത…

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???

രാവിലെ അടുക്കളയില്‍ നിന്ന് ദോശയുടെ ഉപ്പു നോക്കുകയായിരുന്ന എന്റെ ചെവിയിലേക്ക് അച്ഛന്റെ പൊട്ടിച്ചിരിയുടെ അലകളെത്തിയപ്പോള്‍, ഞാന്‍ കാര്യമന്വേഷിച്ചു പുറത്തേക്ക് വന്നു. അപ്പോള്‍ അച്ഛന്‍ കയ്യിലിരുന്ന ഇന്നത്തെ മാതൃഭൂമി പത്രമെടുത്ത് കാണിച്ചിട്ട് വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു

"തിരുവനന്തപുരം നഗരത്തെ ലണ്ടന്‍ നഗരത്തെപ്പോലെ സുന്ദരമാക്കുമെന്ന ശശി തരൂരിന്റെ പ്രസ്ഥാവനയില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണത്രെ തിരുവനന്തപുരത്തുകാര്"

"അതിനെന്താ ഇത്ര ചിരിക്കാന്‍? നടക്കാന്‍ വയ്യാത്ത കാര്യമൊന്നുമല്ലല്ലൊ?" ഞാന്‍ പറഞ്ഞു.

"നടക്കും നടക്കും, ശശി തരൂര് തെക്ക് വടക്ക് നടക്കും"

"ചുമ്മാതിരിയച്ച രാവിലെ ഉടക്ക് വര്‍ത്തമാനം പറയാതെ, നല്ലത് ചെയ്യാനുള്ള മനസ്സിനെ ഇങ്ങനെ പുച്ഛിച്ച് ചിരിക്കരുത്"

"നല്ലത് നടക്കണമെന്ന് തന്നെയാണ് എന്റേയും ആഗ്രഹം. തിരുവനന്തപുരം നഗരത്തെ ലണ്ടന്‍ നഗരം പോലെയാക്കാന്‍ നിന്റെ കമ്മ്യൂണിസ്റ്റ്കാര് സമ്മതിക്കുമോ? കൊടിയും പിടിച്ച് വണ്ടിയും കത്തിച്ച് തെരുവു നൃത്തം തുടങ്ങില്ലേ കുട്ടി സഖാക്കള്‍"???

*********** ********** ******** ******** ********

മാ…

ഇവന്മാരൊക്കെ എന്താ കരുതുന്നത്? നമ്മളൊക്കെ മണ്ടന്മാരാണോ??

കേരളത്തിലെ മുതിര്‍ന്ന സഖാക്കളൊക്കെ എന്താ കരുതുന്നത്? കേര്‍ളീയരൊക്കെ ബുദ്ധി മാന്ദ്യം സംഭവിച്ചവരാണന്നാണൊ?
ഇടതു പക്ഷം കേരളത്തില്‍ എന്തു കൊണ്ട് തോറ്റു അല്ലെങ്കില്‍ എന്തു കൊണ്ടു തോല്പിച്ചു? ഇതറിയാന്‍ ഇത്രയധികം ഗവേഷണം നടത്തേണ്ട കാര്യമുണ്ടോ?
കേരളത്തിലെ ഒരു സാധാരണക്കാരനോട് ചോദിച്ചാല്‍ അവന്‍ പറഞ്ഞുതരും എന്തുകൊണ്ട് UDF നു വോട്ട് ചെയ്തുവെന്നു- അതാണ് അതിന്റെ ശരിയായ ഉത്തരവും.
പൊതുവെ ഒരു ഇടതുപക്ഷ ചായ്‌വുള്ള കുടുംബമാണ് ഞങ്ങളുടേത്. എന്നിട്ടും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ UDF സ്ഥാനാര്‍ത്ഥിക്കു വോട്ട് കൊടുക്കാന്‍ ഞാന്‍ എന്റെ അച്ഛനേയും അമ്മയേയും നിര്‍ബന്ധിക്കുകയായിരുന്നു.( എനിക്ക് വോട്ടില്ല, ഞാന്‍ പ്രവാസി).
ഒരുവര്‍ഷം മുന്‍പ്, അതായത് UPA ഗവണ്മെന്റിനുള്ള പിന്തുണ LDF പിന്‍‌വലിച്ചതിനു ശേഷം, ഇടതുപക്ഷം നടത്തിയ സമരപ്രക്ഷോപങ്ങളിലെ ഒന്നു രണ്ട് പ്രസംഗം കേള്‍ക്കുവാന്‍ ഈ ഹതഭാഗ്യന്‍ നിര്‍ബന്ധിതനായി. ഇത്രയധികം മണ്ടത്തരങ്ങള്‍ വിളിച്ചു പറയുവാന്‍ ഈ സഖാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. എന്നാല്‍ ഇതൊന്നും ഈ കുട്ടി സഖാക്കളുടെ സൃഷ്ടിയല്ല. ഇവരുടെയൊക്കെ അപ്പന്‍ സഖാക്കള്‍ ദേശാഭിമാനി വഴി ഛര്‍ദ്ദികുന്നത് രാവിലത്തെ ചായയോടൊപ്പം…

ഇ മെയിലില്‍ വന്നത് - LDF ന്റെ പരാജയ കാരണം

Image