Posts

Showing posts from October, 2008

കുറച്ച് ടെന്‍ഗിസ് കാഴചകള്‍.

Image
ഇത് ഞാന്‍.. എങ്ങനുണ്ട്???

വൈകിട്ടെന്താ പരിപാടി???? "ഇത് തന്നെ" !!!

Saturday after 11 PMസമ്മര്‍ കാലത്തരങ്ങേറുന്ന ബെല്ലി ഡാന്‍സ്

മഞ്ഞ് പാടത്തൊരു സായാഹ്ന സവാരി.

അഗ്നി സേനാ വിഭാഗത്തിന്റെ കലാ പ്രകടനം.മരചില്ലയെ പ്രണയിച്ച മഞ്ഞ് തുള്ളികള്‍.

മഞ്ഞ് കാലത്തെ ഒരു വഴിയോര കാഴ്ച.

പ്ലാന്റ്റ്, ഒരു രാത്രി കാഴ്ച.


ഇതിലൊരിടത്തായിരുന്നു എന്റെ താമസം.
ശിവതാണ്ഡവം

രണ്‍ടു മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരവധിക്കാലം. പ്രസവാനന്തര ശ്രുശൂഷയുമായി ഭാര്യ ഭാര്യാഗൃഹത്തിലും, സഹോദരീ പുത്രന്മാരെ മര്യാദ പഠിപ്പിക്കാനായി അച്ഛനും അമ്മയും പെങ്ങളോടൊപ്പം മസ്കറ്റിലും. (രണ്ടു മാസത്തിനുള്ളില്‍ അച്ഛനും അമ്മയും മര്യാദ പഠിച്ച് ഫ്ലൈറ്റ് കയറിയത് യാഥാര്‍ത്ഥ്യം) വീട്ടില്‍ ഞാനും എനിക്ക് കൂട്ടിന് എന്റെ ഒരു കസിന്‍ ബ്രദറും. അവന്‍ എന്നേക്കാള്‍ പത്ത് പന്ത്രണ്ട് വയസ്സിനിളയതാണങ്കിലും കയ്യിലിരിപ്പിന് എന്നേക്കാള്‍ ഇരുപത് വര്‍ഷം മുന്നിലാണെന്നാണ് നാട്ടില്‍ പെണ്‍മക്കളുള്ള തന്തമാര്‍ പറയുന്നത്.


ഭാര്യമാര്‍ പ്രസവിച്ച് കിടക്കുമ്പോഴാണല്ലോ പൊതുവേ ഭര്‍ത്താക്കന്മാരല്പം സ്വാതന്ത്ര്യം അനുഭവിക്കുന്നതും പോക്രിത്തരങ്ങള്‍ കാണിക്കുന്നതും. അങ്ങനെ ഞാനും ഒന്നാഘോഷിക്കാന്‍ തീരുമാനിച്ചു. പൊകുന്ന വഴിക്ക് ദുബായില്‍ നിന്ന് വാങ്ങിയ ഒരു ജോണിവാക്കറും, ഹോട്ടല്‍ ഡബ്ലൂണില്‍ നിന്നും വാങ്ങിയ ബീഫ് ചില്ലിയുമായി ഞാനിരുന്നു - എനിക്ക് കുട്ടിന് നമ്മുടെ കസിന്‍ പയ്യനും. വീട്ടിലെ നിയമമനുസരിച്ച് ചേട്ടനും അനിയനും ഒരുമിച്ചിരുന്നു ഒരിക്കലും വെള്ളമടിക്കാന്‍ പാടില്ലായെന്നുള്ളതാണ്. എന്നാലും എനിക്കവനേയും അവനെന്നേയും നന്നായി അറിയാവുന്നത് കൊണ്ട്…

കസാഖ്സ്ഥാനോട് വിടപറയുമ്പോള്‍ !!!

ഒരു യാത്രാമൊഴികൂടി ചൊല്ലുവാന്‍ വീണ്ടും സമയമായി. കസാഖ്സ്ഥാനിലെ ടെന്‍‌ഗിസ് എണ്ണ പാടത്തോട് വിടപറയാനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം മുപ്പത്തി ഒന്നാം തീയതി അത്തിറവുവില്‍ നിന്നും എയര്‍ അസ്താന ഇസ്താംബൂളിലേക്ക് പറന്നുയരുമ്പോള്‍, താത്ക്കാലികമായിട്ടാണൊ ? ശാശ്വതമായിട്ടാണൊ എന്നറിയില്ല. എന്നിരുന്നാലും ഒരു വിടപറച്ചില്‍ പൂര്‍ണ്ണമാകും.
രണ്ടാഴ്ചയുടെ ദൈര്‍ഘ്യം പോലും തോന്നാത്ത വിധം രണ്ടു വര്‍ഷം കൊഴിഞ്ഞുപോയി-ഒത്തിരി നല്ല ഓര്‍മ്മകളുമായി. വിവിധ രാജ്യങ്ങളില്‍ നിന്നും വൈവിധ്യമാര്‍ന്ന സംസ്കാരവും പേറിവന്നവര്‍ ഒരുമിച്ച് ഒരുമിച്ച് ഒരു ലക്ഷ്യത്തിനുവേണ്ടി ഒരു കൊച്ചു ഗ്രാമത്തില്‍ ഒത്തുകുടി. ഒത്തിരി പുതിയ സുഹൃത്തുക്കള്‍, ഒത്തിരിയൊത്തിരി നല്ല അനുഭവങ്ങള്‍, ഒത്തിരി കാഴ്ച്കള്‍ ഇവയൊന്നും അത്ര പെട്ടെന്ന് മനസ്സില്‍ നിന്നും മായുമെന്ന് തോന്നുന്നില്ല. ആരോടൊക്കെ നന്ദി പറയണമെന്നറിയില്ല. ഇവിടെയെത്താന്‍ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച എന്റെ നല്ല മലയാളി സുഹൃത്തുക്കളോടാണൊ? ജീവിതത്തില്‍ വലിയോരു സാമ്പത്തികവും സാങ്കേതികവും സാംസ്കാരികവുമായ വിപ്ലവത്തിനു കുറച്ചെങ്കലും സഹായിച്ച അമേരിക്കന്‍ എണ്ണക്കമ്പനിയോടാണൊ? അതൊ, ഞങ്ങളെയൊക…

അറബിയച്ചായന്റെ പ്രാര്‍‌ത്ഥന......

എങ്ങനെയാണ് ചാക്കോച്ചായന് അറബിയച്ചായന്‍ എന്ന് പേരു വന്നതെന്ന് എനിക്കറിയില്ല. പക്ഷെ, ആരെങ്കിലും ചാക്കോച്ചായന്‍ കേള്‍ക്കെ അറബിയച്ചായന്‍ എന്ന് വിളിച്ചാല്‍ നല്ല കട്ട തെറി കേള്‍ക്കും എന്നുള്ളത് എനിക്ക് നന്നായി അറിയാം.

കുറച്ച കാലം ഗള്‍ഫിലെവ്വിടെയെങ്കിലും ജോലി ചെയ്യുക, ആ കാശ് തീരുന്നത് വരെ നാട്ടില്‍ നില്‍ക്കുക, ഇതാണ് ചാക്കോച്ചായന്റെ ഒരു ലൈഫ് സ്റ്റൈല്‍. അങ്ങനെ നാട്ടില്‍ നിന്ന് നട്ടം തിരിയുന്നിതിനടയിലാണ് ചാക്കോച്ചന് സൗദിയിലൊരു കമ്പനിയില്‍ പണി വീണു കിട്ടിയത്.

ചാക്കോച്ചയാന്‍ വീണ്ടൂം പെട്ടിമുറുക്കി സൗദിയിലേക്ക് പോകാന്‍ പാസ്പോര്‍ട്ട് പൊടിതട്ടിയെടുത്തു. ഒരു ദിവസം സൗദിയിലെ ദമാമിലുള്ള കിങ് ഫഹ്ദ് ഇന്റെര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്ത ഒരു എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ചാക്കോച്ചനും ഉണ്ടായിരുന്നു.

ദമാം എയര്‍പോര്‍ട്ടിലെ കസ്റ്റംസിലൂടെ കടന്നു വന്ന അറബിയച്ചായനെ താടി നീട്ടിവളര്‍ത്തിയ മുറി പാന്റിട്ട, കയ്യില്‍ ജപമാല തിരികിക്കൊണ്ടിരുന്ന ഒരു മുത്തവ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ശരിക്കൊന്നു പരിശോധിച്ചു. അറബിച്ചായന്റെ പെട്ടി തപ്പിയ അറബി കയ്യില്‍ തട്ടിയ സാധനങ്ങള്‍ കണ്ട് ഞെട്ടി അലറി. തീയില്‍ തൊട്ടത് പോലെ കൈ പിന്നോട്ട്…

Bankruptcy Concept - ലഘുവായി

Of course,It is not my creation.

It has been send by Mr. Prasad Thomas, Capstocks.

Thank you Mr. Prasad, with your permission it is publishing for the boolokam.


പോസ്റ്റ് ചെയ്തിട്ട് കുറേ സമയമായി, ഇതുവരെ കാണാത്തതിനാല്‍ വീണ്ടും പോസ്റ്റ് ചെയ്യുന്നു.
________________________________________________________________________________Once there was a little island country. The "land" of this country was the tiny island itself.

The total money in circulation was 2 dollars as there were only two pieces of 1 dollar coins circulating around.

1) There were 3 citizens living on this island country.

A owned the land.

B and C each owned 1 dollar.

2) B decided to purchase the land from A for 1 dollar.

So, now A and C own 1 dollar each while B owned a piece of land that is worth 1 dollar.

* The net asset of the country now = 3 dollars.

3) Now C thought that since there is only one piece of land in the country, and land is non producible asset, its value must definitely go up. So, he borrowed 1 dollar fro…