Posts

Showing posts from September, 2007

ഭരതന്‍ മാഷും ലളിതഗാനവും

ഭരതന്‍ മാഷാണു കരവരമ്പ് സ്കൂളിലെ പാട്ട് സാര്‍ . ഭരതന്‍ മാഷിന്റെ കയ്യില്‍ പാട്ടുകളുടെ വന്‍ശേഖരമോ, മനസ്സില്‍ പാട്ടുകളുടെ കൂമ്പാരമോ ഒന്നും തന്നെയില്ല. സംഗീതം ഒരു സാഗരമാണന്നോ അതിലെ മുത്ത് തേടിപോകുന്ന ഒരു മുക്കുവനാണു താനെന്നും ഒരിക്കല്പോലും ഭരതന്‍ മാഷ് അവകാശമുന്നയിച്ചിട്ടില്ല. മാഷിനു ആകെ അറിയാവുന്നത് സംഗീതാധ്യാപകനെന്ന പേരിലാണു ശമ്പളം കിട്ടുന്നത്, അതിനു വേണ്ടീ എവിടെന്നെങ്കിലും നാലു വരി ഒപ്പിച്ചു പിള്ളാരെക്കൊണ്ട് നീട്ടിപ്പിക്കണം . തന്റെ ജോലിയിലുള്ള ഡെഡിക്കേഷന്‍ ഇത്രയൊക്കെയുള്ളുവെങ്കിലും , ഭരതന്‍ മാഷ് കരവരമ്പ് സ്കൂളിലെ ജീവാത്മാവും പരമാത്മാവുമൊക്കെയാണു. സ്കൂളിലെ കലാ കായിക വേദികളില്‍ ഭരതന്‍ മാഷ് നിറഞ്ഞ് നില്ക്കും , മുഖ്യ സംഘാടകനും മാഷ് തന്നെയായിരിക്കും . അധ്യാപക സംഘടനയിലെ മോശമല്ലാത്ത ഒരു പൊസിഷനും മാഷിനുണ്ട്. ട്രഷറിയില്‍ നിന്നും അധ്യാപകര്‍ക്കുള്ള ശമ്പളം കൊണ്ടുവരേണ്ട ജോലിയും ഭരതന്‍ മാഷ് ഏറ്റെടുക്കും . എന്തിനേറേ സ്കൂളിലെ എന്‍ സി സി പിള്ളാര്‍ക്കുള്ള പൊറോട്ടയും മുട്ടക്കറിയും പോലും ഭരതന്‍ മാഷാണു അറൈഞ്ച് ചെയ്യുന്നതു. ഇതൊക്കെ ഭരതന്‍ മാഷിന്റെ ഗുണഗണങ്ങളാണെങ്കില്‍ മാഷിനു ചില വീക്ക്നെസ്സ്കളുമുണ്ട്. മ

പ്രിയദര്‍ശന്‍ ഓണ്‍ ലൈന്‍!!!!

രാവിലെ കൃത്യം ആറ് മണിക്ക് തന്നെ ഓഫീസിലെത്തി. സിസ്റ്റം ലോഗോണ്‍ ചെയ്തു. കെറ്റിലിലെ വെള്ളം ചൂടാക്കി നല്ല ഒരു ചായ ഉണ്ടാക്കി തിരിച്ചു സീറ്റില്‍ വന്നു ഇരുന്നു. സിസ്റ്റം എന്റെ കലാപരിപാടികള്‍ നേരിടാന്‍ തയ്യാറായി. ഇന്റെര്‍നെറ്റ് ജാലകം വഴി ഒരു മലയാള പത്രത്തിന്റെ ഓണ്‍ ലൈന്‍ തുറന്നു. ചൂടുള്ള ചായയും അതിരാവിലത്തെ പത്രവും, ലോകത്ത് എവിടെയായാലും മലയളിയുടെ മാത്രം സ്വന്തം - അതിനെ ഞാന്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി കാണുന്നു. പത്രം പതിവുപോലെ അതിന്റെ സ്വഭാവം കാണിച്ചു. ഇപ്പോള്‍ പത്രങ്ങളൊന്നും സത്യസന്ധ്യമായ വാര്‍ത്തകളൊന്നും പറയാറില്ലല്ലോ. അവര്‍ക്കും രാഷ്ടീയമല്ലേ?? പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു. ഏതു കുരിശാണാവോ ഇത്ര രാവിലെ? ഇവന്മാരൊക്കൊന്നും വെളുപ്പാങ്കാലത്ത് ഒരു പണിയും ഇല്ലെ? ഫോണ്‍ ചെയ്തവനെ മനസ്സില്‍ തെറിയും പറഞ്ഞ്കോണ്ട് ഫോണ്‍ എടുത്തു, ഹല്ലാ!! ഹലോ.. ഹലോ..ക്യാന്‍ ഐ സ്പീക്ക് റ്റു മി. സണ്ണിക്കുട്ടന്‍????? യെസ്! യെസ്! സ്പീക്കിം‌ഗ്! സം‌ഗതി ഐ എസ് ഡി ആണ്. ദൈവമെ ഇനി നാട്ടില്‍ നിന്നും വല്ല ഇന്‍ഷുറന്‍സ് ഏജന്റ്റ് മാരുവല്ലതുമാണൊ? നാട്ടില്‍ ചെന്നാലൊ അവരെപ്പേടീച്ച് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ദൈവമേ ഇനി ഇവിടെയും സമാധാനം ത

കസാഖ്സ്ഥാനിലെ ടെന്‍ഗിസിലെ ഒരു മഴയുടെ തുടക്കം

Image