Posts

Showing posts from December, 2007

ജല കന്യക, മൂര്‍‌ത്തിയുടെ പോസ്റ്റിനുള്ള കമന്റ് ഈ രൂപത്തില്‍.

Image
രണ്ട് ദിവസം മുന്‍പ് കുറച്ച് ബന്ധുക്കളെ തിരോന്തരം കാണിക്കാന്‍ കൊണ്ടുപോയപ്പോള്‍ എടുത്ത പടം.

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍

വായാടിക്കുന്നിലപ്പന്‍ കൈലാസത്തിലെത്തുമ്പോള്‍ പാര്‍‌വതിദേവി മക്കളെ സ്കൂളിലയക്കുന്നതിനുവേണ്ടി സ്കൂള് രഥവും കാത്ത് പുറത്ത് വെയിറ്റ് ചെയ്യുകയായിരുന്നു. പാര്‍‌വതി ദേവിയെ കണ്ട് മടക്കിക്കുത്ത് അഴിച്ചിട്ട് തോളില് കിടന്ന് തോര്‍ത്തെടുത്ത് അരയില് കെട്ടി ഭവ്യതയോടെ തൊഴുതു നിന്നു. ശിവ - പാര്‍‌വതി ദമ്പതികളുടെ മൂത്ത പയ്യന്സ് ഗണപതി കുമാരന് പിശകാണെന്ന് പലവുരു വായാടിക്കുന്നിലപ്പന് മനസ്സിലാക്കിയിട്ടുണ്ട്, ആയതിനാല് മാളോരെ പോലെ വന്ന തടസ്സം ഒഴിവാക്കി കിട്ടാന്, കൈകള് പിണച്ച് വലത് കൈ ഇടത്തെ ചെവിയിലും ഇടത് കൈ വലത്തെ ചെവിയിലും പിടിച്ച് കുനിഞ്ഞ് നിന്ന പറഞ്ഞു "നമസ്കാരം കുമാരാ" "പോടോ രാവിലെ മിനക്കെടുത്താതെ" ഗണപതി റിപ്ലെയ്ഡ്. "എന്താ കുമാരാ ഇങ്ങനെയാണൊ മുതിര്‍‌ന്നവരോട് സംസാരിക്കുനത്"? പാര്‍‌വതി ദേവി ഗണപതിയെ ശാസിച്ചു. കുനിഞ്ഞ് നിന്ന വ.കു. അപ്പന്റെ ചന്തിയില് മുരുക കുമാരന്‍ ശൂലം കൊണ്ട് ഒരു കുത്ത് കൊടുത്തു. കുത്ത് കൊണ്ട് കുന്നിലപ്പന്‍ ചാടിക്കൊണ്ട് പറഞ്ഞ്, "കണ്ടോ ചേച്ചി, ഈ മുരുക കുമാരന്‍" "മുരുകാ വെറുതെയിരിക്ക് അടിമേടിക്കണ്ടായെങ്കില്" പാര്‍‌വതി ദേവി മുരുകനേയും ശാസിച്ചു. അപ്