Posts

Showing posts from July, 2007

ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ (അവസാന ഭാഗം)

എമിറെറ്റ്സിന്റെ ആ കൂറ്റന്‍ വിമാനത്തില്‍ ഞാനും ജോയിച്ചനും മാത്രമാണ് മലയാളികള്‍. യാത്രക്കാര്‍ കുറവായതിനാല്‍ ഫുഡ്ബാള്‍ കളിക്കാനുള്ള സ്ഥലമുണ്ട് വിമാനത്തിനുള്ളില്‍. ജോയിച്ചന്‍ ഓരോ സീറ്റും മാറി മാറി ഇരുന്നു നോക്കുന്നു. ഒരു സീറ്റും പുള്ളിക്കാരന് കം‌ഫര്‍ട്ട് ആകുന്നില്ല. അവസാനം ഒരു എയര്‍ ഹോസ്റ്റസ് വിരട്ടുന്നത് വരെ ജോയിച്ചന്‍ കസേരകളി തുടര്‍ന്നു. ജോയിച്ചന്‍ ഒരു സീറ്റില്‍ പെര്‍മനെന്റ് ആയതോടെ ഞാനും ജോയിച്ചന്റെ സീറ്റിന്റെ അടുത്തുള്ള സീറ്റില്‍ പോയിരുന്നു.

എമിറെറ്റ്സിന്റെ ശാപ്പാടും വൈറ്റ് വൈനും ഒക്കെ അടിച്ചപ്പോള്‍ ജോയിച്ചന്‍ ഫോമിലേക്കുയര്‍ന്നു, എയര്‍ ഇന്‍ഡ്യയെ തെറി വിളിക്കാന്‍ തുടങ്ങി. തെറി എയര്‍ ഇന്‍ഡ്യക്കല്ലെ, ഞാനും ജോയിച്ചനു കമ്പനി കൊടുത്തു.
എയര്‍ ഇന്‍ഡ്യയെ എമിറെറ്റ്സിന്റെ വീട്ടില്‍ വേലക്ക് നിര്‍ത്തണം,
ജോയിച്ചന്റെ അഭിപ്രായത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. കാരണം എയര്‍ ഇന്‍ഡ്യ എമിറെറ്റ്സിനെ പാഴിക്കളയും.

മുല്ലപ്പൂമ്പോടിയേറ്റു കിടക്കും,
കല്ലിനുമുണ്ടാ സൗരഭ്യം,

എന്നാണല്ലൊ പറയുന്നത്.

ഇനിയും മൂന്ന് മൂന്നര മണിക്കൂറുണ്ട് ദുബായിലെത്താന്‍. ഞാന്‍ മധ്യ നിരയിലെ നാല് സീറ്റിലായി നീണ്ട് നിവര്‍ന്ന് കിടന്നു സുഖമായി ഉറങ്…

ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ

കസാഖ്സ്ഥാനിലേക്കും തിരിച്ചുമുള്ള യാത്രയെന്നു പറയുന്നത് അവിടെ ജോലി ചെയ്യുന്ന ഇരുപത്തിയെട്ടു ദിവസത്തെക്കാള്‍ നീളമുള്ളതാണ്. ഒരു വഴിക്ക് തന്നെ വേണം രണ്ടു ദിവസം. കുളിക്കാതെ, പല്ലുതേക്കാതെ, മറ്റുപലതും ചെയ്യാതെ, ശരിക്കും ഭക്ഷണം കഴിക്കതെ, ഫ്ലൈറ്റില്‍ കിട്ടുന്ന കള്ളും മോന്തി പോരാത്തത് ബാക്കിയുള്ള എയര്‍പോര്‍ട്ടിലും കുടിച്ചു ഒരു തരം ഉന്മാദാവസ്ഥയിലുള്ള യാത്ര. അവസാനം ദുബായില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യയിലോ എമിറേറ്റ്സിലോ കയറി തിരോന്തരത്ത് വന്നിറങ്ങും. ദുബായീന്നുള്ള യാത്രയില്‍ കൂടെയുള്ള ഗള്‍ഫ് ചേട്ടന്മാരൊക്കെ കോട്ടും സ്യുട്ടും ഇട്ട് പെര്‍ഫ്യൂം ഒക്കെ അടിച്ച് ടീപ്ടോപില്‍ വന്നിരിക്കുമ്പോള്‍ മുഷിഞ്ഞു നാറിയ ഒരു ടീ ഷര്‍ട്ടും ജീന്‍സും ഒക്കെ ഇട്ടു ചീകിവച്ച മുടിയും ഒക്കെ എഴുന്നേല്പിച്ചു നിര്‍ത്തി ഇരിക്കുന്ന എന്നെ വളരെ സഹതാപത്തോടെ നോക്കും. (എന്നെ മാത്രമല്ല, എന്നെ പോലെ മറ്റ് ആറ് മലയാളികളുടേയും അവസ്ഥ ഇതു തന്നെ)
തിരോന്തരത്തിറങ്ങിയാല്‍ ലഗേജും കസ്റ്റംസും ഇല്ലാത്തതിനാല്‍ ഇമിഗ്രേഷന്‍ കഴിഞ്ഞോരോട്ടമാണ്. ആകെയുള്ളതു ഒരു ജോഡി ഡ്രസ്സ് മാത്രമുള്ള ഒരു ഷോള്‍ഡര്‍ ബാഗ് ആണ്. അതിലെന്ത് കസ്റ്റംസ്. പുറത്ത് മക്കളേയും ഭര്‍‌ത്താക്കന…

ഒരു പാസ്സ്പോര്‍ട്ട് പുതുക്കലിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ 2

(സുഹൃത്തുക്കളെ, വളരെ തുച്ഛമായ ഇന്റെര്‍നെറ്റ് ബില്‍ കൃത്യസമയത്ത് അടക്കാത്തതിനാല്‍ ഇന്‍ഡ്യയിലെ ഒരു കുത്തക കമ്പനി എന്റെ നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചതിനാലാണ് ഈ പോസ്റ്റ് അല്പം വൈകിയത്. ക്ഷമിക്കുക, സഹകരിക്കുക)

ബത്‌ഹ തെരുവ്. നാട്ടുകാരായ തരികിടകളോടൊപ്പം ആ തെരുവിലൂടെ ഞാന്‍ നടന്നു. തെരുവിനുരുവശവും മല്ലുക്കള്‍ മാത്രം. ഞാന്‍ എന്റെ കൊച്ചു ഗ്രാമമായ പുല്ലമ്പലത്തു നിന്നു കല്ലം‌മുക്കിലേക്ക് വായിനോക്കി നടക്കുന്ന അതേ ഫീലിംഗ്. പക്ഷെ ഒരു വ്യത്യാസം മാത്രം. കല്ലം‌മുക്കിലും പുല്ലമ്പലത്തും ഓട്ടോറിക്ഷാ ചേട്ടന്മാരുടെ പരസ്പരമുള്ള തന്തക്കു വിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍, ഇവിടെ ബത്‌ഹ തെരുവില്‍ മുഴങ്ങുന്നതു
"പത്തിനു പത്ത്, പത്തിനു പത്ത്, വീട്ടിതന്നാല്‍ പതിനഞ്ച്, വന്നു വിളിച്ചാല്‍ പത്ത്, ആര്‍ക്കും വിളിക്കാം, ഇന്‍ഡ്യയിലെവിടേക്കും വിളിക്കാം. ഭാര്യമാരോട് പത്ത് മിനിറ്റ് കൊഞ്ചാന്‍ പത്ത് റിയാല്‍ മാത്രം, കാമുകിയോടു സൊല്ലാന്‍ വെറും പത്ത് റിയാല്‍, ഗേള്‍ ഫ്രണ്ടിനെ പഞ്ചാരയടിക്കാന്‍ വെറും പത്ത്".....
മറ്റു ചിലര്‍, വളരെ അടക്കിയ സ്വരത്തില്‍ ചെവിയില്‍ മന്ത്രമോതുന്നതു പോലെ,


"ചേട്ടാ ഫ്രഷ് സാധനം ഉണ്ട്, പുതിയ സ്റ്റ…

ഒരു പാസ്സ്പോര്‍ട്ട് പുതുക്കലിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ 1

പതിനെട്ടാമത്തെ വയസ്സില്‍ എടുത്ത പാസ്സ്പോര്‍ട്ട് ഇരുപത്തൊന്പതാമത്തെ വയസ്സിന്റെ ആരംഭത്തില് തന്നെ എക്സിപിയറായി. അപ്പോഴേക്കും മൂന്നല് വര്‍ഷത്തെ പ്രവാസി ജീവിതത്തിന്റെ എക്സ്പീരിയന്സും ഒക്കെയായി സൗദി അറേബിയയിലെ യാന്ബുവിലായിരുന്നു. കമ്പനിയുടെ സെയ്ഫ് ലോക്കറിലായിരുന്ന പാസ്സ്പോര്‍ട്ട് കൃത്യസമയത്തു തന്നെ അവര് റിന്യൂവലിനയച്ചു. സാധനം റിന്യൂവലാകുന്നതിനു മുന്പു തന്നെ അതിന്റെ ഫീസ് ആയ നൂറ്റി അറുപത്തിയൊന്നു റിയാലും കട്ട് ചെയ്തു.
പുതിക്കിയ പാസ്സ്പോര്‍ട്ടും കാത്തിരുന്ന എന്നെ തേടിയെത്തിയത് ഇന്‍ഡ്യന്‍ എംബസ്സി യുടെ ഒരു കത്തായിരുന്നു. ചുവന്ന കളറില് അശോക സതംഭവുമൊക്കെയായി വന്ന ആ കത്ത് വായിക്കാനായി പൊട്ടിക്കുമ്പോഴുണ്ടായിരുന്ന അഹങ്കാരം ഒന്നും വായിച്ചു തീര്ന്നപ്പോള്‍ ഇല്ലായിരുന്നു. വളരെ മാന്യമായി ഇംഗ്ലീഷിലെഴുതിയുരുന്ന ആ കത്തിന്റെ ചുരുക്കം ഇതായിരുന്നു.
"എടോ, തന്റ്റെ പാസ്സ്പോര്‍ട്ട് ഇപ്പോള്‍ ഞങ്ങളുടെ കയ്യിലുണ്ട്. പത്ത് വര്‍ഷ്ങ്ങള്‍ക്ക് മുന്പ് മരവിപ്പിച്ച ഈ സാധനം താന്‍ ഇത്രയും കാലം ഉപയോഗിച്ചതിനു തന്റെ പേരില് ക്രിമിനല് കേസ് എടുത്തിരിക്കുന്നു. തന്നെ തൂക്കിയെടുത്തു ജയിലിലിടുന്നതിനു മുന്പു ഇവിടെ റിയാദിലെ എംബസ്സിയില്…

മൂന്നാം ഊഴം

വിമാനത്തിന്റെ അടുത്തടുത്ത സീറ്റുകളിലാണെങ്കിലും അവരിരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. മൗനത്തിന്റെ വാചാലത അവരിരുവരും മനസ്സിലാക്കുന്നുണ്ടായിരുന്നു. കൊടുങ്കാറ്റിനു മുമ്പ് ഉണ്ടായേക്കാവുന്ന ശാന്തതയാണൊ ഇതെന്ന് അവള്‍ ഒരു നിമിഷം ഭയപ്പെടാതിരുന്നില്ല. അവള്‍ മെല്ല തല തിരിച്ചു അയാളെ പാളി നോക്കി. ടിന്‍ ബിയറേന്തിയ കൈകള്‍ യാന്ത്രികമായി അയാളുടെ ചുണ്ടുകളില്‍ എത്തുന്നുണ്ടെങ്കിലും, അയാള്‍ ഈ ലോകത്തല്ലായെന്ന് അവള്‍ മനസിലാക്കി.

സീറ്റ് അല്പം ചരിച്ച് കണ്ണുകള്‍ മെല്ലെയടച്ച് അവള്‍ പിറകോട്ടു ചാരിയിരിന്നു. ഇരമ്പിപ്പറക്കുന്ന വിമാനത്തിന്റെ ദിക്കും തന്റെ ജീവിതത്തിന്റെ ദിക്കും ഒരേ ദിശയിലേക്കാണെന്ന് അവളോര്‍ത്തു. എന്നും നാടകീയതകള് മാത്രമാണു എന്റെ ജീവിതത്തിലുണ്ടായിട്ടുള്ളത്. ഇതും മറ്റൊരു നാടകം പോലെ തന്നെയല്ലെ? അതിന്റെ ആദ്യ ഭാഗമാണോ അവസനഭാഗമാണോ ഇതെന്നു വേര്‍തിരിക്കാന്‍ കഴിയുന്നില്ല എന്നു മാത്രം.
കഴിഞ്ഞതൊക്കെ വിധിയാണെന്നു കരുതി മൂകമായി അനുസരിച്ചു. ഒരിക്കലും പൊട്ടിത്തെറിച്ചില്ല. ആരോടും പരിഭവം കാണിച്ചിട്ടില്ല. മനസ് കത്തുമ്പോഴും പുഞ്ജിരിക്കാന്‍ ശ്രമിച്ചു. വര്‍ഷങ്ങളുടെ ശ്രമഫലമായി കരയുന്ന മനസിന്റെ പ്രതിഫലനം കണ്ണുകളില്‍ വരുത്താ…