മാത്തച്ചന്‌റ്റെ സ്വന്തം മോളമ്മ.
ആ സംഭവത്തിനു ശേഷം മാത്തച്ചനെ പിന്നെ ആരും കണ്ടിട്ടില്ല. കേട്ടവര്‍ കേട്ടവര്‍ താടിക്ക് കൈ കൊടുത്തിട്ട് ചോദിച്ചു, മാത്തച്ചനു ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? അവനെ ഇങ്ങനെയല്ലല്ലൊ കണ്ടിരുന്നത്. ഇങ്ങനെയൊക്കെ ചോദിക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഒറ്റ മറുപടിയേയുള്ളു, "കൊതുകിനുമില്ലേ കൃമികടി"!! മാത്തച്ചന്‍- നാല്പത്തിരണ്ട് വയസ്സ്, മീശ വടിച്ച് വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ഇട്ട സല്‍സ്വഭാവിയായ "സഹോദരന്‍".ഔദ്യോഗിക പദവി സൗദിയിലെ ഒരു കമ്പനി ഫോര്‍മാന്‍. നാട്ടില്‍ ഒരു ഭാര്യയും അതില്‍ രണ്ട് പിള്ളേരും. മാത്തച്ചന്‍ പുറത്ത് എലിയാണെങ്കിലും കമ്പനിക്കകത്ത് പുലിയാണ്. ജോലിയോടുള്ള ഡെഡിക്കേഷന്‍ അതിഭയങ്കരമാണ്. കമ്പനിയുടെ മുതലാളി ഐര്‍ലന്‍ഡില്‍ ഇരിക്കുന്ന ഹൂഗ് ഒ ഡൊണാലിനു പോലും ഇത്രക്ക് ആത്മാര്‍ത്ഥതയുണ്ടൊ എന്ന് നമുക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും മാത്തച്ചനോട് ചോദിച്ചാല്‍ മത്തച്ചന്റെ മറുപടി ഇതാണ്, "ദൈവ കൃപയാല്‍ എനിക്ക് ഇങ്ങനയേ ജോലിചെയ്യാന്‍ അറിയുള്ളു". കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്തായി പോകുന്ന സമയത്താണ്, പൂട സക്കറിയ എന്നറിയപ്പെടുന്ന സാക്ഷാല്‍ സക്കറിയ ചെറിയ...