തോമാച്ചന്‍റ്റെ കല്ല്യാണം മുടക്കിയതാര്?
തോമാച്ചന്‍റ്റെ കല്ല്യാണം മുടക്കിയതാര്? സോഫിയാണോ? ഗ്ലോറിയാണോ? അതോ തോബിയാസിന്റെ കൊലപാതകിയെ കണ്ടെത്താനുള്ള പോലീസിന്റെ കഴിവില്ലയ്മയാണോ??? ഉത്തരത്തിലേക്ക് വരുന്നതിനു മുന്‍പ് അല്പം ഫ്ലാഷ് ബാക്ക്. തോമാച്ചന്‍ വിദേശത്താണ്. ഒരു എഞ്ചിനീയറിങ്ങ് കമ്പനിയില്‍ ഡിസൈനര്‍. സന്ദരന്‍ സുമുഖന്‍, സല്‍സ്വഭാവി. പെണ്ണെന്വേഷണം തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞാണ് തോമാച്ചന്‍റ്റെ സങ്കല്പത്തിനടുത്തെങ്കിലുമുള്ള ഒരു പെണ്ണിനെ കണ്ടുകിട്ടിയത്. തോമാച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ Majority of the requirements are meets with her specification. പെണ്ണ് ജനറല്‍ നഴ്സിങ്ങ് കഴിഞ്ഞ് അടുത്തുള്ള ഒരു സ്വകാര്യ ക്ലിനിക്കില്‍ ടൈം പാസ് ചെയ്യുന്ന ഷീബ. മൂന്നാനും നടത്തിപ്പുകാരനുമൊക്കെ പെണ്ണിന്റെ അപ്പന്റെ അനിയനും, തോമാച്ചന്റെ സഹ പ്രവര്‍ത്തകനുമൊക്കെയായ ചെറിയാനായിരുന്നു. പെണ്ണിനെ കാണാനും തീയതി നിശ്ചയിക്കാനുമൊക്കെയായിട്ട് തോമാച്ന് നാട്ടിലേക്ക് തിരിച്ചു. കല്ല്യാണത്തിനു രണ്ടു ദിവസം മുന്‍പ് എത്തിക്കൊള്ളാമെന്ന്, തോമാച്ചനെ എയര്‍ പോര്‍ട്ടില്‍ യാത്ര അയക്കാന്‍ വന്ന ചെറിയാന്‍ വാക്കും കൊടുത്തു. ഷീബയ്ക്ക് കൊടുക്കാന്‍ തോമാച്ചന്‍ ഒരു നോക്കിയ എന്‍ സീരീസ് മൊബൈല്‍ ഫോണും...