സോനാ ഗുപതയുടെ അരഞ്ഞാണം.
ഓഫീസിലെ തിരക്കിട്ട ബ്ലോഗ് വായനക്കിടയിലാണ് അന്തപ്പന്റെ ഫോണ്‍ വന്നത്. രണ്ട് മണിക്കൂറ് മുന്‍പ് യാത്രപറഞ്ഞ് നാട്ടിലേക്ക് പോകാനായി പോയവന്‍ വിളിക്കണമെങ്കില്‍ പതിവ് പോലെ ഇപ്രാവശ്യവും അവന്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ടിക്കറ്റ് എന്തെങ്കിലും ഒന്നും ഓഫീസില്‍ വച്ച് മറന്ന് കാണും. അത് എടുത്ത് ഉടനെ കൊണ്ട് ചെല്ലാന്‍ വീളിക്കുകയാണ്. ഇതവന്‍ ഒരു സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണല്ലോയെന്ന് ഓര്‍ത്ത് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അവന്‍ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുന്‍പ് ഗൗരവത്തില്‍ ഞാന്‍ ചോദിച്ചു, "എന്താടാ, ഇപ്രാവശ്യം എന്താ മറന്നത്? ടിക്കറ്റാണോ അതൊ പാസ്പോര്‍ട്ടോ? രാവിലെ വന്ന് ഓഫീസായ ഓഫീസൊക്കെ കയറി നടന്ന് കണ്ട പെണ്‍പിള്ളരോടൊക്കെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞും അവളുമാര്‍ക്ക് കൊണ്ട് വരാനുള്ള സാധനങ്ങളുടെ ഓര്‍ഡെറുടുത്ത് കറങ്ങി നടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതെല്ലാം." "നീയൊന്ന് അടങ്ങ്, എന്നിട്ട് ഞാന്‍ പറയുന്നത് കേള്‍ക്ക്". അന്തപ്പന്‍ മയത്തില്‍ പറഞ്ഞു. "എന്നാല്‍ പറ!" "അനില്‍ മത്തായി എത്തിയിട്ടില്ല." "എന്ത്?" "അതേടാ, കുല്‍സാരി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്...