അന്നദാനം മഹത് ദാനം (എത്രത്തോളം???)

കഴിഞ്ഞ ഒരു മാസം നാട്ടില്‍ നിന്നപ്പോള്‍ കണ്ട ക്ഷേത്രങ്ങളിലെ ഉതസവത്തിന്റെ നോട്ടീസുകളിലെല്ലാം
അന്നദാനം ഒരു ചടങ്ങായി മാറ്റിയിരിക്കുന്നത് ശ്രദ്ധിച്ചു. അന്നദാനം നടത്തുന്നയാളിന്റെ പേരും മേല്‍‌വിലാസവും വലിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്യുവാനും മറന്നിട്ടില്ല.

കസാഖിലേക്ക് തിരിച്ചു വരുന്നതിനു രണ്ട് ദിവസം മുന്‍പ് അച്ഛന്റെ കുടും‌ബ ക്ഷേത്രത്തില്‍ അപ്പച്ചിയുടെ വക അന്നദാനം. സകുടും‌ബം അന്നദാനത്തിനെത്താന്‍ അപ്പച്ചിവക ക്ഷണം. ക്ഷണം നിരസിച്ചു ദൈവ കോപം മേടിക്കേണ്ടായെന്നു കരുതി കൃത്യ സമയത്തു തന്നെ അന്നം ദാനം ചെയ്യുന്ന സമയത്ത് അമ്പലത്തിലെത്തി. അമ്പലപ്പറപ്പിലെ തിരക്ക് കണ്ട് ഞാന്‍ അമ്പരന്നിരുന്നു. അമ്പിട്ടാല്‍ കടക്കാത്ത ആള്. ‍ അമ്മ പിന്നില്‍ നിന്നു പറഞ്ഞു , എല്ലാവരും ദാനമായി കിട്ടുന്ന അന്നം മേടിക്കാനെത്തുന്നവരാണ്.

ഏഴു ദിവസത്തെ ഉത്സവമുള്ള ഈ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഓരോ ഭക്തന്റെ വക അന്നദാനം നടക്കാറുണ്ട്. അതിനാല്‍ അന്നദാനം നടത്താന്‍ വേണ്ടി മാത്രം നല്ല ചിലവില്‍ ഒരു പന്തല്‍ ഇട്ടിട്ടുണ്ട്. അതിനകത്ത് അന്നത്തെ അന്നദാനം തുടങ്ങി. ആദ്യം ഇലയിട്ടു, ഇഞ്ചി, നാരങ്ങ, വാഴക്കാ ചിപ്സ്, ശര്‍ക്കര്‍പുരട്ടി, എന്നു വേണ്ട ഒരു കല്യാണത്തിനു ഒരുക്കുന്നതു പോലുള്ള സ്വാദിഷ്ടമായ ഒരു സദ്യ, അവസാനം മൂന്ന് തരം പായസം അടക്കം.

സദ്യ കഴിക്കുന്നതിനിടയില്‍ ഞാന്‍ ചുറ്റുമിരുന്ന് കഴിക്കുന്നവരെ ശ്രദ്ധിച്ചു. അല്ലലുള്ള കുടുംബത്തിലേതെന്ന് തോന്നിപ്പിക്കുന്ന ആരേയും കണ്ടില്ല. സദ്യ കഴിഞ്ഞു ഏമ്പക്കവും വിട്ട് ചിലര്‍ സിഗററ്റ് വലിക്കുന്നു, മറ്റ് ചിലര്‍ മുറുക്കി തുപ്പുന്നു.

സദ്യ കഴിഞ്ഞ ക്ഷിണം മാറ്റാന്‍ കാറിന്റെ മറവിലോട്ട് മാറിനിന്ന് ഒരു വില്‍സ് കത്തിച്ചപ്പോഴേക്കും ഉതസവക്കമ്മിറ്റി സെക്രട്ടറി ഓടി വന്നു. ചെറിയ ഒരു ഡിമാന്റ്. ഏതെങ്കിലുമൊരു പ്രൊഗ്രാം എന്റെ പേരില്‍ സംഭാവന ആയിട്ട് നടത്തണം. പറ്റുമെങ്കില്‍ ഒരു ഗാനമേള, ഏറ്റവും കുറഞ്ഞത് ഒരു ചെണ്ട മേളമെങ്കിലും... വെറുതെ വേണ്ട, വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദേവിയാണ്. ഏതെങ്കിലും ഒരു കാര്യം മനസ്സില്‍ വിചാരിച്ചിട്ട് ഒരു പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്താല്‍ മനസ്സില്‍ വിചാരിച്ച കാര്യം നടന്നിരിക്കും.

എന്നാല്‍ പിന്നെ ഉത്സവം കമ്പ്ലീറ്റ് ചേട്ടനങ്ങ് സ്പോണസര്‍ ചെയ്താല്‍ പോരെ അതിനു വേണ്ട സെറ്റപ്പ് എന്താന്ന് വച്ചിട്ട് അതങ്ങ് മനസ്സില്‍ വിചാരിച്ചാല്‍ പോരെ? അതൊരു നല്ല കാര്യവുമാകുമല്ലോ? എന്റെ തിരുച്ചുള്ള ചോദ്യവും ബാക്കി സം‌വാദങ്ങല്‍ക്കും ശേഷം ഒരു ചെറിയ തുക സംഭാവന എഴുതി റ്സീപ്റ്റ് കൈപ്പറ്റി, ഒപ്പം ഉതസവത്തിന്റെ നോട്ടിസും.

നോട്ടീസ് വായിച്ചു പോയപ്പോഴാണ്, അന്ന ദാനത്തിന്റെ മഹത്തരത്തെക്കുറിച്ചു അതില്‍ എഴുതിയിരിക്കുന്നത് കണ്ടത്. ദേവീ പ്രിതിയ്ക്ക് ഏറ്റവും ഉത്തമമായ പ്രക്രിയ. ദേവിക്ക് ഏറ്റവും ഇഷ്ടമുള്ള ആചാരം. അന്നം കൊടുക്കുമ്പോള്‍ മാത്രമാണ്‍ ഒരാള്‍ "മതി മതി" എന്നു പറയുന്നത്. അതായത് ഒരാളെ നമുക്ക് സംതൃപ്തനാക്കാന്‍ മറ്റെന്തു കൊടുത്താലും കഴിയില്ല ആഹാരമൊഴിച്ചു. അതിനാല്‍ അന്ന ദാനം നേടു.. ദൈവ പ്രീതി നേടു.

ഈ പറഞ്ഞതൊക്കെ ശരിതന്നെ. ഞാനും സമ്മതിക്കുന്നു. എന്നാലും, ആ വിശുദ്ധമായ അമ്പലപ്പറമ്പില്‍ ദേവിയുടെ പ്രതിഷ്ടക്കരികില്‍ നിന്നപ്പോള്‍ എന്റെ മനസ്സിലുടെ കടന്നു പോയ ചില ചോദ്യങ്ങള്‍.

അന്നം ആര്‍ക്ക് ദാനം ചെയ്യണം??? അതില്ലാത്തവര്‍ക്ക് ദാനം ചെയ്യണമോ അതൊ അമ്പലത്തിലെ അന്നദാനം കഴിച്ചാല്‍ പുണ്യം കിട്ടുമെന്ന് കരുതി, സ്വന്തമായി അന്നത്തിനു വകയുള്ളവന്‍ അതു കഴിക്കാതെ വരുന്നവര്‍ക്കോ?

ഇനി അന്നദാനം നടത്തണമെന്നുണ്ടെങ്കില്‍ തന്നെ അതിനു ഇത്രയും വിഭവ സമൃദ്ധമാക്കണമോ? വിശപ്പിനുള്ള് ആഹാരമാക്കിയാല്‍ പോരെ? പേരും പെരുമയും കഴിവും വിളിച്ചറിയിക്കാനുള്ള വിഭവ സമൃദ്ധമായ സദ്യയാക്കണമോ??

അന്ന ദാനം നടത്തണമെന്നും അതു വഴി ദൈവ പ്രീതി സമ്പാദിക്കണമെന്നുമുള്ളവര്‍ അനാഥാലയങ്ങളിലും ശരണാലയങ്ങളിലും നടത്തിയാല്‍ ദൈവ പ്രീതി കിട്ടില്ലാന്നുണ്ടോ?

നമ്മുടെ കാര്യം കാണാന്‍ ദൈവത്തിനു കൈക്കൂലി കൊടുക്കാമെന്നു പറയുന്നതു അല്ലെങ്കില്‍ ചെയ്യുന്നത് ശരിയാണോ? അതൊരു ശരിയായ ഭക്തി മാര്‍ഗ്ഗമാണോ?


ഇങ്ങനെയൊക്കെ ചിന്തിച്ചിട്ട് ദേവിയോട് മനമുരുകി തന്നെ പ്രാര്‍ത്ഥിച്ചു, എന്റെ അറിവില്ലായ്മയാണ്‍ എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചെതെങ്കില്‍ എന്നോട് പൊറുക്കേണമേ, ഇതൊക്കെ കാട്ടിക്കൂട്ടുന്നവര്‍ക്കാണ് അറിവില്ലാത്തതെങ്കില്‍ അവര്‍ക്ക് നേര്‍ ബുദ്ധി കൊടുക്കേണമേ..

Comments

ശ്രീ said…
"അന്ന ദാനം നടത്തണമെന്നും അതു വഴി ദൈവ പ്രീതി സമ്പാദിക്കണമെന്നുമുള്ളവര്‍ അനാഥാലയങ്ങളിലും ശരണാലയങ്ങളിലും നടത്തിയാല്‍ ദൈവ പ്രീതി കിട്ടില്ലാന്നുണ്ടോ?"

ഇതാണ് പോയന്റ്.
:)
എന്താ പുതിയ പോസ്റ്റുകളൊന്നും എഴുതാത്തത്?
Anonymous said…
NITHYA ASHOK SAID:

IF ALL ARE THINKING IN UR WAY EVERYTHING WILL BE CHANGE SOON MR.SUNNIKUTTAN. WE HOPE DEVI WILL GIVE THAT GOOD THINKING TO EACH AND EVERYONE MIND.

KEEP ON WRITING.
maramaakri said…
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
എവിടാ ഇപ്പോള്‍? കാണാനില്ലല്ലോ

qw_er_ty

Popular posts from this blog

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്

ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ (അവസാന ഭാഗം)