തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???

രാവിലെ അടുക്കളയില്‍ നിന്ന് ദോശയുടെ ഉപ്പു നോക്കുകയായിരുന്ന എന്റെ ചെവിയിലേക്ക് അച്ഛന്റെ പൊട്ടിച്ചിരിയുടെ അലകളെത്തിയപ്പോള്‍, ഞാന്‍ കാര്യമന്വേഷിച്ചു പുറത്തേക്ക് വന്നു. അപ്പോള്‍ അച്ഛന്‍ കയ്യിലിരുന്ന ഇന്നത്തെ മാതൃഭൂമി പത്രമെടുത്ത് കാണിച്ചിട്ട് വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു

"തിരുവനന്തപുരം നഗരത്തെ ലണ്ടന്‍ നഗരത്തെപ്പോലെ സുന്ദരമാക്കുമെന്ന ശശി തരൂരിന്റെ പ്രസ്ഥാവനയില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണത്രെ തിരുവനന്തപുരത്തുകാര്"

"അതിനെന്താ ഇത്ര ചിരിക്കാന്‍? നടക്കാന്‍ വയ്യാത്ത കാര്യമൊന്നുമല്ലല്ലൊ?" ഞാന്‍ പറഞ്ഞു.

"നടക്കും നടക്കും, ശശി തരൂര് തെക്ക് വടക്ക് നടക്കും"

"ചുമ്മാതിരിയച്ച രാവിലെ ഉടക്ക് വര്‍ത്തമാനം പറയാതെ, നല്ലത് ചെയ്യാനുള്ള മനസ്സിനെ ഇങ്ങനെ പുച്ഛിച്ച് ചിരിക്കരുത്"

"നല്ലത് നടക്കണമെന്ന് തന്നെയാണ് എന്റേയും ആഗ്രഹം. തിരുവനന്തപുരം നഗരത്തെ ലണ്ടന്‍ നഗരം പോലെയാക്കാന്‍ നിന്റെ കമ്മ്യൂണിസ്റ്റ്കാര് സമ്മതിക്കുമോ? കൊടിയും പിടിച്ച് വണ്ടിയും കത്തിച്ച് തെരുവു നൃത്തം തുടങ്ങില്ലേ കുട്ടി സഖാക്കള്‍"???

*********** ********** ******** ******** ********

മാതൃഭൂമിയിലെ ആര്‍ കെ കുമാര്‍ എഴുതിയിരിക്കുന്നത്, ശശി തരൂര്‍ തിരുവനന്തപുരം നഗരത്തെ ലണ്ടന്‍ നഗരം പോലെ സുന്ദരമാക്കുമെന്ന് പ്രസ്ഥാവിച്ചു എന്നാണ്. അങ്ങനെ ഒരു വിടുവായിത്തം പറയാന്‍ ശശി തരൂര്‍ കേരളത്തില്‍ ജനിച്ച് ബീഹാറില്‍ വളര്‍ന്ന ഒരു രാഷ്ട്രീയക്കാരനല്ലല്ലൊ? അതല്ല, അദ്ദേഹമത് പറഞ്ഞിട്ടുണ്ടെങ്കില്‍ അതദ്ദേഹത്തിന്റെ ഒരു സ്വപ്നമെന്നായിരിക്കും. എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ലല്ലൊ?
തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് അമൃതാ ടിവിയിലെ ഒരു അഭിമുഖത്തില്‍, ജന്മസ്ഥലം പാലക്കാട് ആയിട്ടും കര്‍മ്മ സ്ഥലം എന്തുകൊണ്ട് തിരുവനന്തപുരം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനു ഡോ: തരൂര്‍ നല്‍കിയ മറുപടി ഇതായിരുന്നു.

"തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമാണ്,അതിന്റേതായ പ്രാധാന്യം തിരുവനന്തപുരത്തിനുണ്ട്, കിട്ടണം. തിരുവനന്തപുരത്തിന്റെ വികസനം എന്നാല്‍ കേരളത്തിന്റെ വികസനം കൂടിയാണ്. മറ്റ് ലോകരാഷ്ട്ര തലവന്മാരുമായുള്ള വ്യക്തി ബന്ധം തിരുവനന്തപുരത്തിന്റെ വികസനത്തിനു ഞാന്‍ ഉപയോഗിക്കും."

ഡോ: തരൂരിന്റെ ഈ പ്രസ്ഥാവന സാധാരണ ഒരു രാഷ്ട്രീയക്കാരന്റേത് പോലെ എഴുതി തള്ളാന്‍ കഴിയില്ല. നാളത്തെ ലോകനേതാവ് എന്ന വിശേഷണത്തിനുപോലും അര്‍ഹനായ ഡോ: തരൂര്‍ വെറും വാക്ക് പറയില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പിന്തുണയും കുട്ടിസഖാക്കളെ റോഡില്‍ തടയാന്‍ ഇന്‍ഡ്യന്‍ പട്ടാളവും കൂടെ നിന്നാല്‍ വികസനം വിദൂരമല്ല.
ഇതുവരെ തരൂരിന്റെ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അദ്ദേഹം വിദേശവകുപ്പിലായിരിക്കുമെന്ന് വേണം അനുമാനിക്കാന്‍. അങ്ങനെയാണങ്കില്‍ തിരുവനന്തപുരത്തിനു എന്ത് സാധ്യതകാളാണുള്ളത് എന്നത് സാധാരണക്കരന്റെ ഒരു ചോദ്യമാണ്. സാധ്യതകള്‍ ഒരുപാടുണ്ട്. ഒന്നുമല്ലെങ്കിലും വര്‍ഷത്തില്‍ അനുവദിച്ചിരിക്കുന്ന എം. പി ഫണ്ടില്‍ നിന്നുള്ള രണ്ട് കോടി രൂപ ഫലപ്രദമായി ഉപയോഗിച്ചാല്‍ പോലും അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി ഉപയോഗിക്കാം. ഈ രണ്ട് കോടി എന്നത് ഏഴ് കോടിയാക്കണമെന്നാണ് എന്റെ നാട്ടുകാരനും കൊല്ലം എം. പി യു മായ പീതാംബരക്കുറുപ്പ് പറയുന്നത്.

തിരുവനന്ത പുരം വികസനത്തിനു ഡോ: തരൂരിനു കടക്കാന്‍ കടമ്പകളേറെയുണ്ട്. L D F ന്റെ വികസന വിരുദ്ധ പ്രകടനങ്ങളും സമരങ്ങള്‍ക്കുമപ്പുറം, അടുത്ത രണ്ട് വര്‍ഷത്തേക്ക് L D F സര്‍ക്കാറിന്റെ നിസ്സഹകരണം, അഹങ്കാരികളായ ഉദ്യോഗ പ്രഭുക്കന്മാരുടെ മെല്ലെപ്പോക്ക് നയം. കേന്ദ്രത്തിന്റെ പല പദ്ധതികളും കേരളത്തിനു കിട്ടാതെ പോകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയും, അലസതയും, കൃത്യ സമയത്ത് പദ്ധതിയുടെ പ്ലാനുകളും മറ്റും കേന്ദ്രത്തിനു സമര്‍പ്പിക്കാത്തതുമാണെന്ന് മുന്‍ തിരുവനന്തപുരം എം. പി തന്നെ എന്നോട് പറഞ്ഞിട്ടുള്ളതാണ്. എം. പി യല്ലെ മാറിയിട്ടുള്ളു, ഉദ്യോഗസ്ഥര്‍ മാറിയിട്ടില്ല.

തിരുവനന്തപുരം നഗരം ലണ്ടന്‍ നഗരത്തെപ്പോലെയാക്കിയില്ലെങ്കിലും, ഗുജറാത്തിലെ സൂറത്ത് നഗരത്തെ അവിടത്തെ പെണ്‍കുട്ടികളെ പോലെ സുന്ദരിയാക്കിയ മുന്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ എസ്, ആര്‍. റാവു കാണിച്ച ചങ്കുറപ്പെങ്കിലും കാണിച്ചാല്‍ മതി.

മാതൃഭൂമിയിലെ ആര്‍. കെ കുമാര്‍ ചൂണ്ടിക്കാണിച്ചതിനുമപ്പുറം അന്താരാഷ്ട്രപ്രസക്തിയുള്ള തിരുവനന്തപുരത്ത് അടിസ്ഥാന പരമായി ചെയ്യേണ്ട പത്തിന പരിപാടികള്‍.

1. ചെങ്കല്‍ ചൂളയലൂടെ ഒഴുകി തമ്പാനൂര്‍ വഴി അറബിക്കടലിലേക്ക് ഒഴുകുന്ന ഓടയിലൂടെയുള്ള ഒഴുക്ക് സുഗമമാക്കുക.

2. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന തമ്പാനൂരിനെ രക്ഷിക്കുക.

3. വൃത്തിയുള്ള ഒരു നഗരം. അതിനു വേണ്ടി കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും.

4. ട്രാഫിക് നിയമങ്ങളും, പാര്‍ക്കിംഗ് സൗകര്യങ്ങലും പരിഷ്കരിക്കുക.

5. റെയില്‍‌വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും തമ്മില്‍ ഓവര്‍ ബ്രിഡ്ജ് കെട്ടി ബന്ധിപ്പിച്ച് കാല്‍ നടക്കാര്‍ക്ക് സൗകര്യമുണ്ടാക്കുക.

6. എല്ലാ ഭാഗത്തു നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുള്ള റോഡുകളില്‍ ട്രാഫിക് നിയന്ത്രണത്തിലൂടെ യാത്ര സുഗമമാക്കിയാല്‍, അപകടത്തിലും അത്യാഹിത അവസ്ഥയിലും കൊണ്ടുവരുന്ന രോഗികളെ സുരക്ഷിതമായിട്ട് എത്തിക്കാന്‍ സാധിക്കും.

7. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ V I P ലോഞ്ചില്‍ ഈര്‍ക്കില്‍ ചൂലും പൊക്കി പിടിച്ച് കഥ പറയുന്ന സീപ്പേര്‍സിനെ ബോധവല്‍ക്കരിക്കുക.

8. വിമാനത്താവളത്തിലും തിരുവനന്തപുരം സെന്‍‌ട്രല്‍ റെയിവേ സ്റ്റേഷനിലും അന്താരാഷ്ട്ര നിലവാരമുള്ള് ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുക.

9. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിനടുത്തുള്ള ബിവറേജ് കോര്‍പ്പറേഷന്‍ രണ്ടാം നിലയില്‍ നിന്നും റെയില്‍‌വെ സ്റ്റേഷനു സമീപത്തേക്ക് മാറ്റുക.

10. ആഭ്യന്തര സര്‍‌വീസ് നടത്തുന്ന വിമാനങ്ങളില്‍ മിനിമം രണ്ട് പെഗ്ഗ് എങ്കിലും കൊടുക്കാന്‍ നിയമം ഭേദഗതി ചെയ്യാന്‍ വ്യോമയാന മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക.

ഡോ: തരൂര്‍, നിങ്ങളെ തിരഞ്ഞെടുത്ത തിരുവനന്തപുരത്തെ ജനങ്ങള്‍, വളരെ പ്രതീക്ഷയിലാണ് നിങ്ങളെ നോക്കി നില്‍ക്കുന്നത്. തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടത് ഞങ്ങളെ നയിക്കാനുള്ള ഒരു രാഷ്ട്രീയ നേതാവിനെ അല്ല. പകരം, പറഞ്ഞത് പ്രവര്‍ത്തിക്കാന്‍, പ്രാവര്‍‌ത്തികമാക്കാന്‍ ചങ്കുറപ്പുള്ള ഒരു രാഷ്ട്റ നേതാവിനെയാണ്. നയന സുന്ദരനായ താങ്കള്‍ക്കതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Comments

സണ്ണിക്കുട്ടോ, പുതുപ്പെണ്ണ്‌ പുറപ്പുറം തൂക്കും എന്നു കേട്ടിട്ടുണ്ടോ? ഈ തരൂർ പ്രധാനമന്ത്രിയായാൽപ്പോലും ലണ്ടൻ സ്വപ്നം നടക്കാൻ പോകുന്നില്ല. അതിനു എൽ.ഡി.എഫിനെ കുറ്റം പറയണ്ട. ഇൻകം ടാക്സ്‌ അടച്ചുകഴിൻഞ്ഞോ? ഇല്ലെങ്കിൽ വെക്കാം ചെന്ന്‌ അടക്ക്‌.
Anonymous said…
സണ്ണിക്കുട്ടാ,

തരൂരല്ല, ആരായാലും നല്ലത് ചെയ്യട്ടെ... പക്ഷെ, എന്തെങ്കിലും തിരുവനന്തപുരത്തുകാര്‍ക്ക് കിട്ടുമെന്ന് കണ്ടാല്‍.. നമ്മുടെ സഖാക്കള്‍ ഇടപെടില്ലേ??
""ഹേ.. അങ്ങനെ ഔദാര്യം ഒന്നും വേണ്ടാ.. ഞങ്ങള്‍ സമരം ചെയ്യട്ടെ.. എന്നിട്ട് തന്നാല്‍ മതി..""
LDF strike...that you cant stop...

as ANT mentioned thats only one part of it. no one in kerala paying income/property tax properly. when I visited kerala last time, almost all houses are in the range of CRORES... income taxes for it 2000Rs... yea.. the tax is going as kimbalam to appraisers!
അങ്ങോര് തിരോന്തരം ലണ്ടനിൽ കൊണ്ടോയി തൂക്കി വിക്കും.. ഓനാരാ മോൻ..
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പുള്ളിക്കു തിരോന്തരത്തുകാരുടെ പ്രബുദ്ധത മനസ്സിലായിട്ടുണ്ടാവും.. കോട്ടും സൂട്ടും പത്രാസും കണ്ടാൽ വീഴാനുമ്മാത്രമുള്ള പ്രബുദ്ധതയേ ഉള്ളൂ അവിടുത്തുകാർക്ക്.. ഇനി വിദ്യാ സമ്പന്നതയാണ് ഗുണഗണമായി എണ്ണിയതെങ്കിൽ ഇനി മുതൽ പി. എസ്. സി വഴി ആയിക്കോട്ടെ എം.പി നിയമനം.

ലണ്ടനാക്കും പോലും! ലണ്ടൻ!!
മണ്ടൻ!!!
താങ്കളുടെ കഴിഞ്ഞ ഒന്നു രണ്ടു പൊസ്റ്റുകള്‍ വായിച്ചു.. കിടിലന്‍... പക്ഷെ ഒന്നു ചോദിച്ചോട്ടേ...

/അച്ചുമാമാ, ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞാലും ശരി തന്നെ, താങ്കള്‍ ഇടതു പക്ഷത്തുള്ളടത്തോളം കാലം ഞാനും കമ്മ്യൂണിസ്റ്റ് കാരനാണ്. അത് കഴിഞ്ഞാല്‍ അത് പിന്നെ ആലോചിക്കാം, എന്തായാലും കമ്മ്യൂണിസ്റ്റ് കാരനാകില്ല./

ഇങ്ങേരേക്കാലും വലിയ ഫ്രോഡ് ഇന്നു കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടോ??? പറയുന്ന വാക്കിനു വിലയില്ലാത്ത, കേരളത്തിനു അപമാനമായ ഒരു മുഖ്യമന്ത്രി എന്നതില്‍ ഉപരി ഒരു മനുഷ്യന്‍ എന്ന നിലയില്‍ പോലും ഇങ്ങേരെ ജനം ശെരിക്കും വെറുക്കുന്നില്ലേ?? എന്തു ക്വാളിറ്റി ആണിദ്ദേഹത്തില്‍ നിങ്ങള്‍ ഒക്കെ കാണുന്നതു???

നമ്പര്‍ ഏഴു മുതല്‍ കീപ്പോട്ടുള്ളവ ആദ്യം നടപ്പാക്കണം :)
hahaha.......orikkalum nadakkaan idayillaatha swapnam..........
hahaha.......orikkalum nadakkaan idayillaatha swapnam..........
നമുക്ക് പ്രതീക്ഷിക്കാം....പ്രത്യാശിക്കാം..
8. വിമാനത്താവളത്തിലും തിരുവനന്തപുരം സെന്‍‌ട്രല്‍ റെയിവേ സ്റ്റേഷനിലും അന്താരാഷ്ട്ര നിലവാരമുള്ള് ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുക.

9. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിനടുത്തുള്ള ബിവറേജ് കോര്‍പ്പറേഷന്‍ രണ്ടാം നിലയില്‍ നിന്നും റെയില്‍‌വെ സ്റ്റേഷനു സമീപത്തേക്ക് മാറ്റുക.

10. ആഭ്യന്തര സര്‍‌വീസ് നടത്തുന്ന വിമാനങ്ങളില്‍ മിനിമം രണ്ട് പെഗ്ഗ് എങ്കിലും കൊടുക്കാന്‍ നിയമം ഭേദഗതി ചെയ്യാന്‍ വ്യോമയാന മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക.

ഇതിനു എല്ലാ പിന്തുണയും ഭായ്

വിന്‍സ് ആ പറഞ്ഞതിനു സ്പെഷ്യല്‍ സലാം മച്ചു
രണ്ടിനു പോകുന്നതിനു ചിലര്‍ ലണ്ടനില്‍ പോകുന്നു എന്നാണുപറയാറ്... ഇനി അദ്ദേഹം അതെങ്ങാന്നുമാണോ, ഉദ്ദേശിച്ചേ??
ഉറുമ്പ്, സത, മുക്കുവന്‍,പള്ളിക്കൂടം,വിന്‍സ്,ശ്രീ, കല്യാണിക്കുട്ടി ഹന്‍ലലാത്, ശ്രീഗുണന്‍ എല്ലാവര്‍ക്കും നന്ദി.

പ്രിയ വിന്‍സ്, അച്ചുമാമ ഉള്ളിടത്തോളം കാലം ഞാന്‍ കമ്മ്യൂണിസ്റ്റ് കാരനായി തുടരും എന്നതിനു കാരണം അച്ചുമാമന്റെ ആദര്‍ശം എന്നെ ബാധിച്ചു എന്നൊന്നും അര്‍ത്ഥമില്ല. വണ്‍ മാന്‍ ഷോ നടത്തുന്ന പിണറായിയും, ആഭ്യന്തര വകുപ്പ് ബിനീഷിനു പോക്രിത്തരം കാണിക്കാനുള്ള മറയായി പിടിച്ചിരിക്കുന്ന കോടിയേരിക്കും അല്പമെങ്കിലും ഇന്ന് പേടിയുള്ളത് അച്ചുമാമയെ മാത്രം. അതു കൊണ്ട് മാത്രമാണ്.

കമ്പൂട്ടര്‍ വല്‍ക്കരണത്തിനെതിരെ പടനയിച്ച അച്ചുമാമ സ്വന്തം മകനെ MCA കാരനാക്കിയത് മറന്നിട്ടല്ല. ഇപ്പോള്‍ അച്ചുമാമയുടെ തലയിലുള്ളത് സ്മാര്‍ട്ട് സിറ്റി വന്നാല്‍ അരുണിനെ അതിന്റെ ഡയറാക്ടര്‍ ആക്കണം എന്നുള്ളതാണ്.ഇങ്ങേരും പുണ്യവാളനൊന്നും അല്ല.
തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി അതു ചെയ്യും ഇതു ചെയ്യും എന്നെല്ലാം സമയം കിട്ടുമ്പോഴെല്ലാം ശ്രി.തരൂര്‍ പറഞ്ഞു നടക്കുന്നുണ്ട്. എന്തൊക്കെ നടത്തിച്ചെടുക്കും എന്നു കണ്ടറിയണം.

ഏതായാലും പ്രസംഗവും പ്രവര്‍ത്തിയും തമ്മിലുള്ള ബന്ധം പിന്നീടൊരവസരത്തില്‍ വിശകലനം ചെയ്യാനായി ഇപ്പോള്‍ പറഞ്ഞു നടക്കുന്നതെല്ലാം ഞാന്‍ ഇവിടെ രേഖപ്പെടുത്തി വക്കുന്നുണ്ട്. നോക്കാം നമുക്ക്, ശ്രി. തരൂര്‍ എത്രത്തോളം വ്യത്യസ്ഥനെന്നു.

Popular posts from this blog

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്