സുമയ്യായുടെ ഉമ്മ

രാത്രി മുഴുവന്‍ യാത്രയും പിന്നെ ദുബായി എയര്‍പോര്‍ട്ടിലെ നാലു മണിക്കൂറത്തെ കാത്തിരിപ്പും എല്ലാം കൊണ്ടും നല്ല ക്ഷീണമുണ്ട്. ഇനിയും പത്ത് പന്ത്രണ്ട് മണിക്കൂര്‍ യാത്ര ചെയ്താലെ എത്തിപ്പെടേണ്ടിടത്ത് എത്തുള്ളു. അടുത്ത ഫ്ലൈറ്റില്‍ ഒരു ജനാലക്കരികിലുള്ള് സീറ്റ് ചോദിച്ചെങ്കിലും ബോര്‍‌ഡിംഗ് പാസ് തന്ന അറബി സുന്ദരി ചിരിര്‍ച്ചു കൊണ്ട് പറഞ്ഞു,

സോറി സര്‍, ഇറ്റ്സ് നോട്ട് അവൈലബില്‍.

മധ്യഭാഗത്തുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. വിന്‍ഡൊയ്ക്കരികില്‍ ഒരു വെള്ളക്കാരന്‍ കട്ടിയുള്ള ഒരു പുസ്തകവും വായിച്ചിരിക്കുന്നു. അയാളെ ഒന്നു വിഷ് ചെയ്ത് ട്രാവെലിന്‍‌ങ്ങ് പില്ലോ ഊതി വീര്‍പ്പിച്ചു ഉറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി.

ടൈറ്റ് ജീന്‍സും, ചെറിയ ഇറുകിയ ടീഷര്‍ട്ടും, ഹൈ ഹീല്‍ഡ് ചപ്പലും ചെമ്പിച്ച മുടിയുമുള്ള ഒരു വെളുത്ത സുന്ദരി അരികിലെത്തി അവളുടെ കയ്യിലിരുന്ന ബാഗ് ഓവര്‍ ഹെഡ് ലോക്കറില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു. വളരെ ബുദ്ധിമുട്ടി ബാഗ് ഉള്ളിലേക്ക് തള്ളിവെയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഒന്ന് സഹായിക്കാന്‍ തീരുമാനിച്ചുകൊണ്ട് എഴുന്നേറ്റ്, ലോക്കറിലുണ്ടായിരുന്ന മറ്റു ബാഗേജുകളെല്ലാം ഒന്നു ഒതുക്കി അവളുടെ ബാഗിനും ഇടം കണ്ടെത്തി.

ചുമന്ന ചായം പുശിയ സുന്ദരമായ ചുണ്ടൂകളില്‍ ഒരു വശ്യമായ ചിരി സമ്മാനിച്ചുകൊണ്ട് അവള്‍ പറഞ്ഞു,

താങ്ക്‌സ്.

ഒറ്റ നോട്ടത്തില്‍ ഒരു റഷ്യന്‍ പെണ്‍കുട്ടിയെപോലെയുണ്ട്. ഇരുപത്തഞ്ചിനപ്പുറം പ്രായം വരില്ല. ദുബായിലും മറ്റും ഇപ്പോള്‍ ഒരുപാട് റഷ്യന്‍സ് ജോലിചെയ്യുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെയുള്ളത് വല്ലതുമായിരിക്കുമെന്ന് മനസ്സിലോര്‍ത്തു. ഏതായാലും ഒന്നു പരിചയപ്പെടാന്‍ തീരുമാനിച്ചു. ഇംഗ്ലീഷ് അറീയില്ലായെങ്കില്‍ അറീയാവുന്ന റഷ്യന്‍ ഭാഷ വച്ചു സംസാരിക്കണം. വിമാനം പറന്നുയര്‍ന്ന് ആഹാരമൊക്കെ കൊടുത്ത് തീരുന്നത് വരെ എന്തായാലും ശരിക്കുറങ്ങാന്‍ സാധിക്കില്ല. അതു വരെ എന്തെങ്കിലും സംസാരിക്കാം. എയര്‍ ഹോസ്റ്റസ് കൊണ്ടൂവന്ന പത്രങ്ങളില്‍ നിന്നും അവള്‍ ഖലീജ് ടൈം‌സ് എടുത്ത് വായിക്കുന്നത് കണ്ടപ്പോള്‍ ഇന്‍‌ഗ്ലീഷ് വശമാണെന്ന് മനസ്സിലായി.

ഒന്നു വിഷ് ചെയ്തിട്ട് റഷ്യക്കാരിയാണൊ എന്ന് ചോദ്യത്തിന് അവള്‍ മറുപടി തന്നു,

അല്ല, റൊമാനിയന്‍.

അപ്പോള്‍ ഇസ്താംബൂളിലേക്ക് എന്തിനാ പോകുന്നെ?

അവിടെ നിന്ന് എനിക്ക് കണക്ഷന്‍ ഫ്ലൈറ്റ് ഉണ്ട്,

ദുബായിലെന്തു ചെയുന്നു?

ഇവിടെ എന്റെ ഭര്‍ത്താവിന്റെ കൂടെ,

എന്താ ഒറ്റക്ക് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്? ഭര്‍ത്താവ് കൂടെ വരുന്നില്ലെ?

ആരും കുടെയില്ല, ഞാന്‍ ഒറ്റക്കാ ഇപ്പോള്‍. എന്നെന്നേക്കുമായി ഞാന്‍ ഈ നാട് വിട്ട് പോകുന്നു.

എന്നന്നേക്കുമായി? ആകാംക്ഷയോടെ ചോദിച്ചു.

അവള്‍ അതെ എന്ന് തലകുലുക്കി കാണിച്ചു. പിന്നെ കണ്ണുകളടച്ച് സീറ്റില്‍ ചാരിയിരുന്ന് എന്തോ ആലോചിച്ചു. ആ ഭാവത്തില്‍ നിന്നും എന്തൊക്കെയോ പ്രശ്നങ്ങളുള്ള ഒരു പെണ്ണാണ് തൊട്ടരികിലിരിക്കുന്നതെന്ന് മനസ്സിലായി. ഇനി ഒന്നും ചോദിക്കണ്ട് എന്ന് തീരുമാനിച്ച് കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി.

എയര്‍ ഹോസ്റ്റസ് ജ്യൂസും വെള്ളവുമായൊക്കെയെത്തി. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് മേടിച്ചു കുടിച്ചു. അരികിലിരിക്കുന്ന റൊമാനിയക്കാരി ഒരു ഗ്ലാസ്സ് വെള്ളം മേടിച്ചു . അവളുടെ മുഖത്തേക്ക് നോക്കി. അല്പം മുന്‍പ് കടന്ന് വന്ന വിഷാദം മാറി ഇപ്പോള്‍ വീണ്ടും പ്രസന്നമായിരിക്കുന്നു. എങ്കിലും ഇനിയൊന്നും മിണ്ടണ്ടായെന്ന് തിരുമാനിച്ചു.

വെള്ളം കുടിച്ച് കഴിഞ്ഞ് ഗ്ലാസ്സ് ഫുഡ് ട്റേയില്‍ വച്ചിട്ട് അവള്‍ ചൊദിച്ചു,

ഇന്‍ഡ്യാക്കാരനാണോ?

അതെ?

എന്താ ജോലി? എവിടാ ജോലി?

ജോലിയും സ്ഥലവും പറഞ്ഞു.

ക്ഷമിക്കണം, ഞാന്‍ പേരു ചോദിക്കാന്‍ വിട്ട് പോയി.

സാരമില്ലായെന്ന് പറഞ്ഞിട്ട് പേര് പറഞ്ഞു. പകരമായി അവളുടെ പേര് ചോദിച്ചു.

എന്നെ സുമയ്യായുടെ ഉമ്മ എന്ന് വിളിച്ചോളു. അവള്‍ മറുപടിയെന്നോണം പറഞ്ഞു.

സുമയ്യ?

അതെ, എന്റെ മോളാ! ഇന്‍ഡ്യന്‍ പേരാണ് ഞാനവള്‍ക്ക് ഇട്ടിരിക്കുന്നത്, നിനക്കവളെ കാണണോ?

വേണമെന്നര്‍ത്ഥത്തില്‍ തലകുലുക്കിയിട്ട് ചുറ്റും സുമയ്യായെ തിരഞ്ഞു. പക്ഷെ അവള്‍ കയ്യിലിരുന്ന ചെറിയ ബാഗ് തുറന്ന് അതിനുള്ളിലെ പേഴ്സിനുള്ളില്‍ വച്ചിരുന്ന മൂന്ന് വയസ്സുകാരി സുമയ്യായുടെ ചെറിയ ഫോട്ടോ കാണിച്ചുതന്നു.

ഫോട്ടോ കണ്ടുകഴിഞ്ഞപ്പോള്‍ അവളോട് ചോദിച്ചു, എവിടെയാ സുമയ്യ ഇപ്പോള്‍?

അവളുടെ ബാപ്പയുടെ കൂടെ,

സുമയ്യായെ കുടെ കൂട്ടാമായിരുന്നില്ലേ ഈ യാത്രയില്‍ ?

ആഗ്രഹമില്ലാഞ്ഞിട്ടല്ല, ആ ദുഷ്ടന്‍ തന്നില്ല. നിനക്കറിയോ, ഞാന്‍ വീട് വിട്ടിറങ്ങൂമ്പോള്‍ പോലും എന്റെ മോളെ ഒന്നു കാണാന്‍, അവളെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ അവളോട് യാത്രപറയാന്‍ കഴിഞ്ഞില്ല.

അത്രയും പറഞ്ഞപ്പോഴേക്കും വീണ്ടൂം അവള്‍ കരഞ്ഞുപോയി. കണ്ണുകള്‍ തുടച്ചിട്ട് വീണ്ടൂം പറഞ്ഞു,

ഞാന്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുതല്‍ എന്റെ മോളെ കാണാനില്ല. അവന്‍ എന്റെ മോളെ എന്നില്‍ നിന്നും ഒളിപ്പിച്ച് വച്ചു. അവസാന നിമിഷം വരെ ഞാന്‍ കാത്തു, അവന്റെ കാല് പിടിച്ച് അപേക്ഷിച്ചു, ഒന്നു കണ്ടാല്‍ മതിയായിരുന്നു. എനിക്കറിയില്ല., ഇനി എന്റെ ജീവിതത്തില്‍ അവളെ കാണാന്‍ കഴിയുമോയെന്ന്.
അവള്‍ വീണ്ടും വിങ്ങിപ്പോട്ടി.

വല്ലാത്തൊരവസ്ഥ. എന്തു ചെയ്യണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല. നിറഞ്ഞ് വന്ന കണ്ണുകള്‍ അവള്‍ കാണാതെ തുടച്ചു.


അവളൊന്നാശ്വസിച്ചെന്ന് തോന്നിയപ്പോള്‍ ചോദിച്ചു,

എന്തിനാ നിങ്ങള്‍ പിരിയുന്നത്?

ഞാനല്ല. അവന് എന്നെ വേണ്ട! എത്ര കാലം സഹിക്കും. ഇനി നിന്നാല്‍ എന്നെ കൊല്ലും. ഇന്നലെ എന്നെ അടിച്ച് നിലത്തിട്ട് ബുട്ടിട്ട് എന്റെ കഴുത്തില്‍ അമര്‍ത്തി. ആരോ വന്നത് കൊണ്ട് എന്നെ കൊന്നില്ല. അല്ലെങ്കില്‍..

എന്താ കാരണമെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടോ?

അവനിപ്പോള്‍ വേറെ കല്യാണം കഴിക്കണം. ഞാന്‍ ആദ്യം എതിര്‍ത്തു. പക്ഷെ എന്റെ എതിര്‍പ്പൊന്നും അവന്‍ കാര്യമാക്കുന്നില്ലായെന്ന് മനസ്സിലാക്കിയപ്പോള്‍, എന്റെ മോളോടൊത്ത് ജീവിക്കാനെങ്കിലും അനുവദിക്കാന്‍ അപേക്ഷിച്ചു. അവന്‍ സമ്മതിച്ചു.

പിന്നെ എന്താ? മോളോടോപ്പം അവിടെ ജീവിക്കാമായിരുന്നില്ലേ?

അവന്‍ കെട്ടാന്‍ പോകുന്ന പെണ്ണ് സമ്മതിക്കുന്നില്ല, എന്നെ ആ നാട്ടില്‍ തുടരാന്‍.

വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി?

അഞ്ച് വര്‍ഷം. എന്റെ പതിനെട്ടാമത്തെ വയസ്സില്‍.

നിയമങ്ങളൊക്കെ കണിശമായി പാലിക്കുന്ന രാജ്യമല്ലെ? അങ്ങനെ എന്തെങ്കിലും നോക്കാമായിരുന്നില്ലെ?

അതിലൊന്നും കാര്യമില്ല. ഇവിടെയും നിയമം കാശുള്ളവര്‍ക്കാണ്. വിശേഷിച്ചും ഇവിടത്തെ പൗരനാകുമ്പോള്‍.

അപ്പോള്‍. ഭര്‍ത്താവ് റൊമാനിയക്കാരനല്ലേ?

അല്ല. അയാള്‍ യു എ ഇ പൗരനാണ്.

നിങ്ങളുടെ കല്യാണം നടന്നത്?

അയാള്‍, റൊമാനിയയില്‍ പഠിക്കാന്‍ വന്നതായിരുന്നു. യൂണിവേഴ്സിറ്റയില്‍ നമ്മള്‍ ഒരുമിച്ചായിരുന്നു. അയാള്‍ അവസാന വര്‍ഷമായപ്പോള്‍ ഞാന്‍ ആദ്യവര്‍ഷം. എനിക്കെന്റെ വിദ്യാഭ്യാസം പോലും മുഴുപ്പിക്കാനായില്ല. അയാള്‍ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയ ഉടനെ എന്നെ വിവാഹം കഴിച്ചു ഇവിടെ കൊണ്ടുവന്നു.

അയാളുടെ വീട്ടിലാരുമില്ലെ? അവര്‍ക്കാര്‍ക്കുമറിയില്ലെ ഇക്കാര്യങ്ങളെല്ലാം?

അയളുടെ ഉമ്മയുണ്ട്. വളരെ നല്ല സ്ത്രീ. പക്ഷെ അവര്‍ക്കൊന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ല. പിന്നെയുള്ളത് അയാളുടെ താഴെ നാലു സഹോദരന്മാരാണ്. എല്ലാവരും ഇയാളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.

ആരുടെയെങ്കിലും പറഞ്ഞ് നിയമ സഹായം തേടാമായിരുന്നില്ലേ?

അതിലൊന്നും ഒരു കാര്യവുമില്ല. അയാളിവിടത്തെ വലിയ ഒരു കാശുകാരനാണ്. ഇവിടത്തെ പോലിസും മറ്റുള്ളവരുമൊക്കെ അയള്‍ടെ ഫ്രണ്ട്സാണ്. എനിക്കെന്നല്ല, ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ സ്വമേധയാ ഈ രാജ്യം വിട്ട് പോയില്ലെങ്കില്‍ പോലീസിന്റെ സഹായത്തൊടെ എന്നെ അനാശാസ്യ പ്രവൃത്തിയുടെ പേരില്‍ ജയിലിലടക്കാനായിരുന്നു അയാളുടെ പ്ലാന്‍.

ഇതൊക്കെ നാട്ടില്‍-റൊമാനിയയില്‍ അറിയിച്ചിട്ടുണ്ടോ?

ഞാന്‍ അങ്ങൊട്ട് ചെല്ലുന്നുവെന്ന് മത്രം അവര്‍ക്കറിയാം. ഒരിക്കലും എനിക്കവരൊട് ഒറ്റക്ക് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അയളുടെ മുന്നില്‍ വച്ച് മാത്രമെ സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു, അതും മാസത്തില്‍ ഒന്നോ രണ്ടോ തവണ.

അവിടെ ചെന്നിട്ട് ഇനി എന്ത് ചെയ്യാന്‍ കഴിയും?

ഒന്നും ചെയ്യാന്‍ കഴിയില്ല. എനിക്കൊരു ജോലികിട്ടാനുള്ള വിദ്യാഭ്യാസം പോലും നേടിയില്ല. എനിക്കെന്റെ മോളെ തിരിച്ച് കിട്ടിയാല്‍ മാത്രം മതി.

ഇസ്താംബൂളിലിറങ്ങി യാത്ര പറഞ്ഞ് പിരിഞ്ഞു. കുറച്ച് നടന്നകന്നിട്ട് അവള്‍ തിരിച്ചു വന്നു ചോദിച്ചു

വിവാഹിതനാണൊ?

അതെ.

ഒരിക്കലും ഭാര്യയെ പിരിയരുത്. വേദനിപ്പിക്കരുത്. അവര്‍ക്കത് സഹിക്കാനാകില്ല.

മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ നിറകണ്ണുകളോടെ അവരെ നോക്കി നിന്നു.

പിന്നേയും അവള്‍ പറഞ്ഞു,

എന്റെ മോളെ എനിക്ക് തിരിച്ച് കിട്ടാന്‍ വേണ്ടീ എപ്പോഴെങ്കിലും ഒന്ന് പ്രാര്‍‌ത്ഥിക്കണം.

അവള്‍ നടന്നകന്നു. കണ്ണില്‍ നിന്നും മാഞ്ഞ് ജനക്കൂട്ടത്തിലൂടെ ഒഴുകി മറഞ്ഞു.

Comments

ഈ കഥ എന്റെ ഭാവനയില്‍ നിന്നുള്ളതല്ല. സത്യസന്ധമായ ഒരു സംഭവം. എപ്പോഴും യാത്രകള്‍ രസകരമാക്കാറുള്ള എനിക്ക്, സുമയ്യായുടെ ഉമ്മ അല്പം നൊമ്പരമായി മാറി.
ശ്രീ said…
സണ്ണിച്ചേട്ടാ...
സുമയ്യായുടെ ഉമ്മ വായനക്കാര്‍‌ക്കും ഒരു നൊമ്പരമാകുന്നു.

നമുക്കെന്തു ചെയ്യാനാകും, പ്രാര്‍‌ത്ഥിക്കാനല്ലാതെ...
നന്നായെഴുതിയിരിക്കുന്നു സണ്ണീ... അവള്‍ക്കു നല്ലതു മാത്രം വരട്ടെയെന്നാശംസിക്കാം..
R. said…
ട്രാക്ക് മാറ്റി സെന്റിയാക്കിയാ?
ശൊകം നന്നായി അവതരിപ്പിച്ചിരിക്കുന്നു സണ്ണിക്കുട്ടി
:(
ഉപാസന
എഴുത്ത് നന്നായിരിക്കുന്നു.
പ്രാര്‍ത്ഥനകളോടെ!!
-സുല്‍
ശ്രീ : ശരിയാ നമുക്ക പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയുള്ളു

കണ്ണൂരാന്‍ : അതെ അവര്‍ക്ക് നല്ലത് വരട്ടെ....

രജീഷ് : ട്രാക്ക് മാറിയതല്ല കുട്ടാ.. ഒരല്പം വേദന പങ്ക് വച്ചതാ

തറവാടി : പോസ്റ്റ് വയിച്ചതിന് നന്ദിയുണ്ട്

ഇട്ടിമാളു : പോസ്റ്റ് വയിച്ചതിന് നന്ദിയുണ്ട്

ഉപാസന: നിത്യമായത് എന്നും ശോകമാത്രല്ലേ, മനുഷ്യന്.
സുല്‍ : വളരെ നന്ദി. അതെ പ്രാര്‍ത്ഥിക്കാം
സണ്ണിക്കുട്ടാ... ഇച്ചിരി ചിരിയ്ക്കാനോടി വന്നതാ ഞാന്‍... ഒത്തിരി വിഷമായി...

“ഒരിക്കലും ഭാര്യയെ പിരിയരുത്. വേദനിപ്പിക്കരുത്. അവര്‍ക്കത് സഹിക്കാനാകില്ല.“

പ്രാര്‍ഥിക്കാം... സുമയ്യയ്ക്കും അമ്മയ്ക്കും വേണ്ടി...

:(
പാവം സുമയ്യയും ഉമ്മയും...നൊമ്പരപ്പെടുത്തി
അല്ല ഒരു ഡൗട്ട് : ദുബായീന്ന് ഇസ്താമ്പോളിലേക്ക് പന്ത്രണ്ട് മണിക്കൂറ് പറക്കല്‍ ഉണ്ടോ..?.
സഹയാത്രികാ, ഇടക്കിടക്ക് ചില വേദനകള്‍ നമ്മളെയൊക്കെ നേര്‍ വഴിക്ക് നയിക്കും അല്ലെ?

നജീം ഭായ്. വായിച്ചതിനും കമന്റിനും നന്ദി.
ദുബായ് - ഇസ്താംബൂള്‍ പന്ത്രണ്ട് മണിക്കൂറില്ല. പക്ഷെ, എനിക്ക് ഇസ്താംബൂളില്‍ നിന്നും വീണ്ടൂം പറക്കണം. അതാ മാഷെ പറഞ്ഞത്. "കഥയില്‍ ചോദ്യമില്ലന്നല്ലെ" ഹ! ഹ!
Anonymous said…
S. Sanju said

Mr.Sunni, already im ur big fan of ur blogs. This story is very touchable to each and everyone who read this real story. Who one is nt giving respect to their wives feelings, really they are going to hell directly. HATS OFF MR.SUNNI.

Popular posts from this blog

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്